Connect with us

kerala

സംസ്ഥാനത്ത് പുതുതായി 11 ഹോട്ട്‌സ്‌പോട്ടുകള്‍

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: ഇന്ന് 11 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ ഊരകം (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 1, 2, 3, 4, 5, 7, 9, 10, 11, 13, 15, 16, 17), പരപ്പൂര്‍ (13, 15), അരീക്കോട് (1, 2, 3, 4, 5, 6, 7, 8, 9, 10, 11, 12, 13, 16, 17, 18), കോട്ടയം ജില്ലയിലെ മാടപ്പള്ളി (14, 18), പാലക്കാട് ജില്ലയിലെ പട്ടാഞ്ചേരി (10, 16), ചാലിശേരി (1), ഇടുക്കി ജില്ലയിലെ അയ്യപ്പന്‍കോവില്‍ (5 സബ് വാര്‍ഡ്, 4), എറണാകുളം ജില്ലയിലെ പിറവം (സബ് വാര്‍ഡ് 1), തൃശൂര്‍ ജില്ലയിലെ വേലൂര്‍ (2), കൊല്ലം ജില്ലയിലെ കടക്കല്‍ (5) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍. 12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 687 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

ഇന്ന് 8790 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. എറണാകുളം 1250, കോഴിക്കോട് 1149, തൃശൂര്‍ 1018, കൊല്ലം 935, ആലപ്പുഴ 790, തിരുവനന്തപുരം 785, കോട്ടയം 594, മലപ്പുറം 548, കണ്ണൂര്‍ 506, പാലക്കാട് 449, പത്തനംതിട്ട 260, കാസര്‍ഗോഡ് 203, വയനാട് 188, ഇടുക്കി 115 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

27 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പേരൂര്‍ക്കട സ്വദേശി തങ്കപ്പന്‍ ആശാരി (80), നെട്ടയം സ്വദേശി സുകുമാരന്‍ (79), നേമം സ്വദേശി സോമന്‍ (67), മലയിന്‍കീഴ് സ്വദേശിനി സേതുകുട്ടി അമ്മ (90), മണക്കാട് സ്വദേശി കൃഷ്ണപിള്ള (90), കൊല്ലം സ്വദേശി സുകുമാരന്‍ നായര്‍ (75), ആലപ്പുഴ കനാല്‍ വാര്‍ഡ് സ്വദേശി ലിനോസ് (74), വെള്ളാകിനാര്‍ സ്വദേശി അബ്ദുള്‍ കലാം (65), എറണാകുളം ആലുവ സ്വദേശി മൊയ്ദീന്‍ കുട്ടി (63), പാമിയാകുട സ്വദേശി സ്‌കറിയ ഇത്താഖ് (90), വേലൂര്‍ സ്വദേശിനി ടി.ടി. സിസിലി (78), ആലുവ സ്വദേശി അഷ്‌റഫ് (56), മുണ്ടംവേലി സ്വദേശി രാജന്‍ (85), തൃശൂര്‍ ചോലകോട് സ്വദേശി പുഷ്പകരന്‍ (63), പുഷ്പഗിരി ഗ്രാമം സ്വദേശിനി മുത്തുലക്ഷ്മി (89), കുന്നംകുളം സ്വദേശി എം.കെ. മണി (92), പവറാട്ടി സ്വദേശിനി മേരി തോമസ് (65), കടവല്ലൂര്‍ സ്വദേശി ബഷീര്‍ അഹമ്മദ് (67), ഒല്ലൂര്‍ സ്വദേശി ശങ്കരന്‍ (76), സുരഭി നഗര്‍ സ്വദേശി സോളമന്‍ (55), കൊറട്ടി സ്വദേശി ഗോപാലന്‍ (67), തേങ്ങാമുക്ക് സ്വദേശിനി ജാനകി (83), പാലക്കാട് വിക്‌ടോറിയ കോളേജ് സ്വദേശി എ.ഇ. മുഹമ്മദ് ഇസ്മയില്‍ (51), നാട്ടുകല്‍ സ്വദേശി ജുനിയാത്ത് (48), മലപ്പുറം കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടി (57), കോഴിക്കോട് കാപ്പില്‍ സ്വദേശി പ്രമോദ് ദാസ് (50), വയനാട് വടുവഞ്ചാല്‍ സ്വദേശിനി ചിന്നമ്മ (80) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1403 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 178 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 7646 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 872 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 994, കോഴിക്കോട് 1087, തൃശൂര്‍ 1005, കൊല്ലം 923, ആലപ്പുഴ 717, തിരുവനന്തപുരം 582, കോട്ടയം 588, മലപ്പുറം 502, കണ്ണൂര്‍ 385, പാലക്കാട് 218, പത്തനംതിട്ട 198, കാസര്‍ഗോഡ് 197, വയനാട് 178, ഇടുക്കി 72 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

94 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 22, കോഴിക്കോട്, കണ്ണൂര്‍ 19 വീതം, എറണാകുളം 7, തൃശൂര്‍ 6, കൊല്ലം 5, പത്തനംതിട്ട 4, മലപ്പുറം, വയനാട്, കാസര്‍ഗോഡ് 3 വീതം, കോട്ടയം 2, ഇടുക്കി 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7660 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 594, കൊല്ലം 459, പത്തനംതിട്ട 265, ആലപ്പുഴ 366, കോട്ടയം 1020, ഇടുക്കി 90, എറണാകുളം 633, തൃശൂര്‍ 916, പാലക്കാട് 735, മലപ്പുറം 1028, കോഴിക്കോട് 720, വയനാട് 137, കണ്ണൂര്‍ 358, കാസര്‍ഗോഡ് 339 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 93,264 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,16,692 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,90,504 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,68,506 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,998 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2616 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 66,980 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 44,076,730സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്രിസ്മസിന് റെക്കോർഡ് വിൽപന; മലയാളി കുടിച്ചു തീർത്തത് 152 കോടിയുടെ മദ്യം

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്

Published

on

തിരുവനന്തപുരം: ക്രിസ്‌മസ് ദിനത്തിലും തലേന്നും മദ്യവിൽപനയില്‍ റെക്കോർഡിട്ട് ബിവറേജ് കോർപറേഷൻ ഔട്ട്‌ലെറ്റുകൾ. കഴിഞ്ഞ രണ്ട് ദിവസത്തെ മദ്യവിൽപ്പനയുടെ കണക്കുകളാണ് ഇപ്പോൾ ബിവറേജസ് കോർപറേഷൻ പുറത്തുവിട്ടിരിക്കുന്നത്. ആകെ 152.06 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ തീയതികളിൽ 122.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിന്റെ (29.92 കോടി രൂപ) വർധനവാണ് ഉണ്ടായിരിക്കുന്നത്.

ഈ വർഷം ക്രിസ്‌മസ് ദിനത്തിൽ മാത്രം 54.64 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷത്തേക്കാൾ 6.84 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഈ വർഷം ഡിസംബർ 24ന് 71.40 കോടി രൂപയുടെയും വെയർഹൗസിലൂടെ 26.02 കോടിയുടെയും ഉൾപ്പെടെ ആകെ 97. 42 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. 2023 ഡിസംബർ 24ന് ഔട്ട്‌ലെറ്റുകളിലൂടെ 71 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിന്റെ വർധനവാണ് ഇത്തവണ ഉണ്ടായത്.

 

Continue Reading

kerala

കാലം കടന്ന് നിത്യതയിലേക്ക്; മരണമില്ലാത്ത അക്ഷരങ്ങൾ സമ്മാനിച്ച് എം ടി മടങ്ങി

Published

on

കോഴിക്കോട്: മാവൂര്‍ റോഡിലെ സ്മൃതിപഥത്തിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങളെ സാക്ഷിയാക്കി മലയാളത്തിന്റെ പ്രിയ കഥാകാരനെ അഗ്നിനാളങ്ങള്‍ ഏറ്റുവാങ്ങി. എഴുത്തിന്റെ വീരഗാഥ രചിച്ച മഹാനായകന്‍ ‘സ്മൃതിപഥ’ത്തില്‍ അന്ത്യവിശ്രമം കൊള്ളും. എംടിയെന്ന എഴുത്തുകാരന്‍ കോടിക്കണക്കിനാളുകളുടെ ഓര്‍മകളില്‍, ചരിത്രത്തില്‍ ജ്വലിക്കും.

കോഴിക്കോട് നടക്കാവിലെ കോട്ടാരം റോഡിലെ സിതരയില്‍ 4.15ന് മൃതദേഹവുമായി പുറപ്പെട്ട വിലാപയാത്ര അഞ്ചുമണിയോടെ മാവൂര്‍ റോഡിലെ ശ്മാശനത്തിലെത്തി. ആയിരങ്ങളാണ് വിലാപയാത്രയില്‍ പങ്കെടുത്തത്. ഔദ്യോഗിക ബഹുമതികള്‍ക്ക് പിന്നാലെ മൃതദേഹം ചിതയിലേക്ക്. എംടിയുടെ സഹോദരന്റെ മകനാണ് അന്ത്യകര്‍മങ്ങള്‍ നടത്തിയത്. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക സാമുഹിക രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡിലെ ശ്മശാനത്തില്‍ എത്തിയിരുന്നു.

അവസാനമായി ഒരു നോക്കുകാണാന്‍ കോഴിക്കോട് നടക്കാവിലെ കൊട്ടാരം റോഡിലെ ‘സിതാര’ വീട്ടിലേക്ക് അയിരങ്ങളാണ് എത്തിയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെ നിരവധി പേരാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി എത്തിയത്. രാവിലെ പതിനൊന്ന് മണിയോടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീട്ടിലെത്തി അദരാഞ്ജലി അര്‍പ്പിച്ചു.

Continue Reading

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

Trending