Connect with us

kerala

ഇടിമിന്നലോട് കൂടിയ കനത്ത മഴക്ക് സാധ്യത; പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട്

പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

Published

on

തിരുവനന്തപുരം: വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപം കൊണ്ടതിനാലാണ് കേരളത്തില്‍ മഴ വ്യാപകമായത്.

തിങ്കളാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത  മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്.  വടക്കന്‍ ജില്ലകളിലും മധ്യകേരളത്തിലുമാകും കൂടുതല്‍ ശക്തമായ മഴ ലഭിക്കുക. അതേസമയം തുലാവര്‍ഷം വൈകുമെന്നും ഒക്ടോബര്‍ അവസാനത്തോടെയെ ആരംഭിക്കാനിടയുള്ളൂ എന്നും കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.

 

പത്ത് ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം ,കൊല്ലം, പത്തനംതിട്ട ,കാസര്‍കോട് ഒഴിച്ചുള്ള ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ഞായറാഴ്ചയോടെ ആന്ധ്ര, ഒഡീഷ തീരത്തെത്തും.

 

kerala

സര്‍ക്കാര്‍ തീരുമാനത്തിന് കാത്തിരുന്നത് ഏഴ് മാസം, വയനാട്ടില്‍ സര്‍ക്കാര്‍ ലിസ്റ്റില്‍ ഇല്ലാത്ത ഒരാള്‍ക്കും മുസ്‌ലിംലീഗ് വീട് നല്‍കില്ല; പികെ കുഞ്ഞാലിക്കുട്ടി

ർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു

Published

on

വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് മുസ്‌ലിംലീഗിനെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന മുഖ്യമന്ത്രിക്ക് മറുപടിയുമായി പി.കെ കുഞ്ഞാലിക്കുട്ടി. സർക്കാരുമായി സഹകരിച്ചു തന്നെയാണു പദ്ധതി നടപ്പാക്കുന്നതെന്നും ആറേഴു മാസം കാത്തിരുന്നിട്ടും നടപടിയൊന്നുമുണ്ടാകാത്തത് കൊണ്ടാണ് സ്വന്തമായി മുന്നോട്ട് പോയതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിന്റേത് വലിയ പദ്ധതിയായതിനാൽ ഭൂമി സംബന്ധിച്ച് ഒരുപാട് കടമ്പകളുണ്ടെന്നു മന്ത്രി തന്നെ തുറന്നു പറഞ്ഞതാണ്. പാർട്ടി അണികളടക്കം നൽകിയ വലിയ സംഭാവന ബാങ്കിലുണ്ട്. പല സംഘടനകളും വീട് നിർമാണം പൂർത്തിയാക്കിത്തുടങ്ങി. ഇതോടെയാണ് പാർട്ടിയുടെ പുനരധിവാസ പദ്ധതി വേഗത്തിലാക്കുന്നത്. സർക്കാർ അവരുടെ പദ്ധതിയുമായും ഞങ്ങൾ ഞങ്ങളുടെ പദ്ധതിയുമായും മുന്നോട്ടു പോകും. തോട്ടഭൂമി അല്ലാത്തതു കൊണ്ട് ലീഗിന്റെ പുനരധിവാസ പദ്ധതിയ്ക്ക് വേറെ നൂലാമാലകളില്ല.” – അദ്ദേഹം പറഞ്ഞു.

സർക്കാരിന്റെ ടൗൺഷിപ്പിനു പുറത്ത് വീടെടുക്കാൻ താൽപര്യമുള്ളവർക്ക് സർക്കാർ തന്നെ നൽകിയ ഓഫർ അനുസരിച്ചാണ് ലീഗിന്റെ പുനരധിവാസ പദ്ധതി. സർക്കാരിന്റെ അറിവോടു കൂടിത്തന്നെയാണ് ഇത് ചെയ്യുന്നത്. ചോദ്യം ചോദിക്കുന്നവർ ചോദിച്ച് കാര്യങ്ങൾ വഴി തിരിച്ചുവിടുകയാണ്. ഇത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും” കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

Continue Reading

kerala

കുറ്റിയാടി കായക്കൊടിയിലുണ്ടായത് ഭൂചലനമെന്ന് സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്

ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി.

Published

on

കോഴിക്കോട് കുറ്റിയാടി കായക്കൊടിയില്‍ ഭൂചലനം സ്ഥിരീകരിച്ച് ജിയോളജി വകുപ്പ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഭൂമിക്കടിയില്‍ ഉണ്ടായത് ചെറിയ ചലനമാണെന്നും ജിയോളജി വകുപ്പ് വ്യക്തമാക്കി. ഭൂമികുലുക്കം ഉണ്ടായതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. വിഷയത്തില്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രദേശത്ത് പഠനം നടത്തും.

കുറ്റിയാടി കായക്കൊടി ഗ്രാമപഞ്ചായത്തിലെ 4,5 വാര്‍ഡുകളായ എളളിക്കാംപാറ, പുന്നത്തോട്ടം,കരിമ്പാലക്കണ്ടി,പാലോളി തുടങ്ങിയ ഒന്നര കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂചലനം അനുഭവപ്പെട്ടെന്നാണ് പ്രദേശവാസികള്‍ അധികൃതരെ അറിയിച്ചത്.

വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ചെറിയ ശബ്ദം കേട്ടെന്നും രാത്രി എട്ട് മണിയോടെ സെക്കന്റുകള്‍ നീണ്ടു നിന്ന ശബ്ദത്തിനൊപ്പം കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാര്‍ പറഞ്ഞിരുന്നു. പരിഭ്രാന്തരായ ജനങ്ങള്‍ വീടു വിട്ട് പുറത്തിറങ്ങുകയും ചെയ്തു. തുടര്‍ന്ന് പഞ്ചായത്ത്, വില്ലേജ് അധികൃതരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; 83 വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെന്ന് സംശയം. 83 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ മൂന്നുദിവസമായി ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്നു.

വിദ്യാര്‍ഥികളുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ടതില്ല. വിഷയത്തില്‍ അന്വേഷണം നടത്തുമെന്നും മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.

Continue Reading

Trending