Connect with us

Video Stories

ഇടതു സര്‍ക്കാരിന്റെ മദ്യവര്‍ജ്ജന നയം തട്ടിപ്പ്

Published

on

അഡ്വ. ചാര്‍ളി പോള്‍

ഭരണത്തിലേറി മൂന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇടതു സര്‍ക്കാരിന്റെ മദ്യ വര്‍ജ്ജന നയം ശുദ്ധ തട്ടിപ്പായിരുന്നുവെന്ന ്മദ്യത്തിന്റെ ഉപഭോഗ കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പുവേളയില്‍, ഇടതു മുന്നണി അംഗീകരിച്ച പ്രകടനപത്രികയില്‍ മദ്യ നയം മൂന്നു ഖണ്ഡികകളിലായി വ്യക്തമാക്കിയിരുന്നു; ‘മദ്യം കേരളത്തില്‍ ഗുരുതരമായ സാമൂഹിക വിപത്തായി മാറിയിട്ടുണ്ട്. മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാന്‍ സഹായകമായ നയമായിരിക്കും ഇടതു പക്ഷ ജനാധിപത്യ മുന്നണിസ്വീകരിക്കുക’. എന്നാല്‍ സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളൊന്നും കേരളത്തെ മദ്യ വിമുക്തമാക്കാന്‍ പര്യാപ്തമായില്ല.

കഴിഞ്ഞ 9 മാസത്തിനിടെ 70 ബാറുകള്‍ക്കാണ് ഈ വര്‍ഷം സര്‍ക്കാര്‍ അനുമതി നല്‍കിയത്. വിവരാവകാശ നിയമപ്രകാരം എക്‌സൈസ് വകുപ്പു നല്‍കിയ മറുപടിയില്‍ കഴിഞ്ഞ 9 മാസത്തിനിടെ 32 പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ എല്ലാ അപേക്ഷകളും (31) കഴിഞ്ഞ വര്‍ഷത്തെ ഒരു അപേക്ഷയുമാണ് സര്‍ക്കാര്‍ അനുവദിച്ചത്. ബിയര്‍& വൈന്‍ പാര്‍ലറുകള്‍ക്ക്‌വീണ്ടും ബാര്‍ അനുവദിച്ചതുകൂടി ചേരുമ്പോള്‍ മൊത്തം 70 ബാര്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഈ വര്‍ഷം ഇതുവരെ 8 ബിയര്‍ & വൈന്‍ പാര്‍ലറുകളും പുതുതായി അനുവദിച്ചു. ലോക്‌സഭയിലേക്കും ആറ് നിയമസഭാമണ്ഡലങ്ങളിലേക്കുംതെരഞ്ഞെടുപ്പുള്ള വര്‍ഷമാണ് ഇത്രയുമധികം പുതിയ ബാറുകള്‍ അനുവദിച്ചത് എന്നത് ശ്രദ്ധേയം. നാട്ടിന്‍പുറങ്ങളിലൊക്കെ ആരംഭിക്കുന്ന ഹെറിറ്റേജ് ഹോട്ടലുകള്‍ക്കും സര്‍ക്കാര്‍ ബാറുകള്‍ അനുവദിച്ചു നല്‍കുകയാണ്. ഇടതു മുന്നണിയുടെ 600 ഇനങ്ങളിലുള്ള പ്രകടന പത്രികയിലെ 512 ലേറെ കാര്യങ്ങളും നടപ്പിലാക്കിയെന്ന് മേനി നടിക്കുമ്പോഴും മദ്യവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടുകളൊന്നും മദ്യ ലഭ്യതയും ഉപഭോഗവും കുറക്കുന്നതായിരുന്നില്ല.

കഴിഞ്ഞ ഓണക്കാലത്ത് സംസ്ഥാന ബീവറേജസ് കോര്‍പറേഷന്‍ വിറ്റത് 487 കോടി രൂപയുടെമദ്യമാണ്. സെപ്തംബര്‍ മൂന്നു മുതല്‍ ഉത്രാടം വരെയുള്ളഎട്ട് ദിവസത്തെ കച്ചവടത്തിന്റെ കണക്കാണിത്. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ മദ്യത്തിന് ചെലവാക്കിയ തുകയേക്കാള്‍ ഏഴ് ശതമാനം കൂടുതലാണിത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 30 കോടി രൂപ കൂടുതല്‍. ഇക്കുറി ഉത്രാടത്തിനു മാത്രം 90.32 കോടി രൂപയുടെ മദ്യം വിറ്റു. കഴിഞ്ഞ വര്‍ഷം 88.08 കോടിയായിരുന്നു. ഇരിങ്ങാലക്കുട ബിവറേജ് ഔട്‌ലെറ്റിലാണ് ഉത്രാടം നാള്‍ഏറ്റവും കൂടുതല്‍ മദ്യംവിറ്റത് (1 കോടി രൂപ). മദ്യ വില്‍പന എല്ലാ വര്‍ഷവും വര്‍ധിച്ചുവരികയാണ്. 2015-16 ല്‍ 11,577.64, 2016-17 ല്‍ 12,142.68, 2017-18ല്‍ 12,937.20, 2018-19 ല്‍ 14,508.10 കോടി.

കേരളത്തില്‍ 10 വര്‍ഷത്തിനിടെ വിറ്റത് ഒരു ലക്ഷം കോടിയോളം രൂപയുടെ മദ്യമാണ്. 2009-10 സാമ്പത്തിക വര്‍ഷം മുതല്‍ 2018-19 വരെ വിറ്റഴിച്ച ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെയും ബിയറിന്റെയും കണക്കാണിത്. 99,479.50 കോടിയുടെ മദ്യമാണ് ഈ കാലയളവില്‍വിറ്റഴിച്ചത്. കള്ളുഷാപ്പുകളും കണ്‍സ്യൂമര്‍ഫെഡിന്റെ വിദേശ മദ്യ ഷാപ്പുകളും ബിയര്‍ പാര്‍ലറുകളും വഴിയുള്ള വരുമാനം ഇതിനു പുറമേയാണ്. 2018-19 വര്‍ഷമാണ് മദ്യ വില്‍പനയില്‍ റെക്കോര്‍ഡ് മുന്നേറ്റമുണ്ടായത്.

മദ്യം സാമൂഹ്യ വിപത്താണെന്ന ബോധ്യം ഉള്ളതുകൊണ്ടാണ് ഇലക്ഷന്‍ കാലത്ത് 48 മണിക്കൂര്‍ മദ്യനിരോധനം പ്രഖ്യാപിക്കുന്നത്. മദ്യ വര്‍ജ്ജനത്തിലൂടെ മദ്യ ലഭ്യത കുറച്ചുകൊണ്ടുവരുമെന്ന അഴകൊഴമ്പന്‍ മദ്യനയം ജനങ്ങളെ വിഡ്ഡികളാക്കാനും അവരുടെ കണ്ണില്‍ പൊടിയിടാനും വേണ്ടി മാത്രമായിരുന്നു. ‘കേരളത്തെ മദ്യവിമുക്തമാക്കാന്‍ പ്രതിജ്ഞാബദ്ധരാണ് എല്‍.ഡി.എഫ് മുന്നണി. മദ്യപരെ ബോധവത്കരിക്കാന്‍ സമഗ്ര പദ്ധതികളുമുണ്ട്. അതുകൊണ്ട് നുണ പറയുന്നവരെ തിരിച്ചറിയുക’; ‘എല്‍.ഡി.എഫ് വന്നാല്‍മദ്യ വര്‍ജ്ജനത്തിന് ജനകീയ പ്രസ്ഥാനം ആരംഭിക്കും, മദ്യത്തിന്റെ ഉപഭോഗവും ലഭ്യതയും കുറക്കാന്‍ കര്‍ശന നടപടിയെടുക്കും. മദ്യ നയം സുതാര്യമായിരിക്കും.അഴിമതിയില്ലാത്തതായിരിക്കും’. കഴിഞ്ഞ തെരഞ്ഞെടുപ്പു കാലത്ത് സിനിമാതാരങ്ങളായ കെ.പി.എ.സി ലളിത, ഇന്നസെന്റ് എന്നിവരെക്കൊണ്ട ്ഇടതുമുന്നണി ഇടതടവില്ലാതെ നടത്തിയ പ്രചാരണമായിരുന്നു ഇത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞതിങ്ങനെയാണ്; ‘മദ്യത്തിന്റെ ലഭ്യത ഇന്നുള്ളതിനേക്കാള്‍ കുറച്ചുകൊണ്ടുവരുന്ന, മദ്യ വര്‍ജ്ജനത്തില്‍ അധിഷ്ഠിതമായ നയമായിരിക്കും ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്വീകരിക്കാന്‍ പോകുന്നത്. ഇന്നു ലഭിക്കുന്നതിനേക്കാള്‍ ഒരു തുള്ളി മദ്യം പോലും അധികം ലഭ്യമാകാത്തവിധത്തില്‍, അതിനേക്കാള്‍ കുറക്കുന്ന വിധത്തിലുള്ള നടപടികളാണ് സ്വീകരിക്കുക’. എന്നാല്‍ സംഭവിച്ചതും സംഭവിക്കുന്നതും നേരെമറിച്ചാണ്. മദ്യലഭ്യത വര്‍ധിപ്പിച്ച് മദ്യ വര്‍ജ്ജനം നയമാണെന്ന് പറയുന്നത് ഇരട്ടത്താപ്പാണ്. മദ്യ ലഭ്യത വര്‍ധിച്ചിച്ചശേഷം ഉപദേശിച്ചു മാറ്റാമെന്ന വിചിത്ര ന്യായം ഇനിയെങ്കിലും സര്‍ക്കാര്‍ തിരുത്തണം. മദ്യ ലോബികളുടെ അടിമകളായി ജനാധിപത്യ സര്‍ക്കാര്‍ പ്രവര്‍ത്തിക്കരുത്. കേരളത്തെ മദ്യത്തില്‍ മുക്കി ഇഞ്ചിഞ്ചായി കൊല്ലരുത്. മദ്യ രഹിത സമൂഹമെന്ന ലക്ഷ്യപ്രാപ്തിക്ക് മദ്യ വര്‍ജ്ജനവും മദ്യനിരോധനവും ഒന്നിച്ചുപോകണം. അതാണ് ഫലപ്രദവും പ്രയോഗികവുമായ മദ്യ നയം.
(കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)

Celebrity

‘ഡിയര്‍ ലാലേട്ടന്’ ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്

സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.

Published

on

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന് ഫുട്ബാള്‍ ഇതിഹാസം ലയണല്‍ മെസ്സിയുടെ ഓട്ടോഗ്രാഫ്. അര്‍ജന്റീനിയന്‍ ജേഴ്‌സിയില്‍ ‘ഡിയര്‍ ലാലേട്ടന്’ എന്നെഴുതിയ ജേഴ്‌സിയാണ് മോഹന്‍ലാലിന് സമ്മാനമായി ലഭിച്ചിട്ടുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രാജേഷ് ഫിലിപ്പും രാജീവ് മാങ്ങോട്ടിലുമാണ് മോഹന്‍ലാലിന് മെസ്സിയുടെ ജേഴ്‌സി സമ്മാനിച്ചത്. ഇരുവര്‍ക്കും സോഷ്യല്‍ മീഡിയയിലൂടെ മോഹന്‍ലാല്‍ നന്ദി അറിയിച്ചു.

‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ വാക്കുകള്‍ കൊണ്ട് പറയാന്‍ പറ്റാത്തത്ര ആഴമുള്ളതാണ്. അവ എപ്പോഴും നിങ്ങളോടൊപ്പം നിലനില്‍ക്കും. ഇന്ന്, അത്തരമൊരു നിമിഷം ഞാന്‍ അനുഭവിച്ചു. സമ്മാനപ്പൊതി അഴിക്കുമ്പോള്‍, എന്റെ ഹൃദയമിടിപ്പ് കൂടുന്നുണ്ടായിരുന്നു – ഇതിഹാസം, ലയണല്‍ മെസി ഒപ്പിട്ട ഒരു ജേഴ്‌സി എനിക്ക് ലഭിച്ചിരിക്കുകയാണ്. അതില്‍ എന്റെ പേര്, അദ്ദേഹത്തിന്റെ സ്വന്തം കൈപ്പടയില്‍ എഴുതിയിരിക്കുന്നു. മെസിയെ വളരെക്കാലമായി ആരാധിക്കുന്ന ഒരാളെന്ന നിലയില്‍, കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവിന് മാത്രമല്ല, എളിമയ്ക്കും സഹാനുഭൂതിക്കും, ഇത് ശരിക്കും സവിശേഷമായിരുന്നു. ഡോ. രാജീവ് മാങ്ങോട്ടില്‍, രാജേഷ് ഫിലിപ്പ് എന്നീ രണ്ട് പ്രിയ സുഹൃത്തുക്കളില്ലാതെ അവിശ്വസനീയ നിമിഷം സാധ്യമാകുമായിരുന്നില്ല. എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് നന്ദി,’- മോഹന്‍ലാല്‍ കുറിച്ചു.

Continue Reading

kerala

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

Published

on

സംസ്ഥാനത്ത് പരക്കെ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് നാലുജില്ലകളിലാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

 

വരും ദിവസങ്ങളിലും ഒറ്റപ്പെട്ട മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യതയുമുണ്ട്. ശക്തമായ കാറ്റിനുള്ള സാധ്യതയും നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാം. എന്നാല്‍ കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 

Continue Reading

kerala

കണ്ണൂര്‍ സര്‍വകലാശാലയിലെ ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ സെന്ററുകളില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ തീരുമാനം

എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും.

Published

on

കണ്ണൂര്‍ സര്‍വകലാശാലയില്‍ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ നിരീക്ഷകരെ നിയോഗിക്കാന്‍ സര്‍വകലാശാല തീരുമാനം. എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ ഏര്‍പ്പെടുത്തും. അണ്‍ എയ്ഡഡ് കോളജുകളില്‍ നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷകരുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിര്‍ദേശം.

അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജിലെ പരീക്ഷ വീണ്ടും നടത്താനാണ് തീരുമാനം. മറ്റൊരു സെന്ററിലായിരിക്കും പരീക്ഷ നടത്തുക. ഈ മാസം രണ്ടിന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍ വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ബിസിഎ ആറാം സെമസ്റ്റര്‍ പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സാപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തുന്നത്.

എന്നാല്‍ പരീക്ഷയുടെ രണ്ടു മണിക്കൂര്‍ മുന്‍പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പര്‍ ആണ് ചോര്‍ന്നത്. പാസ്സ്വേഡ് സഹിതം അയക്കുന്ന പേപ്പര്‍ പ്രിന്‍സിപ്പലിന് മാത്രമാണ് തുറക്കാന്‍ സാധിക്കുക. ഇത് പ്രിന്റൗട്ടെടുത്താണ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യുക. എന്നാല്‍ പരീക്ഷയ്ക്ക് മുന്‍പേ ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാട്‌സാപ്പിലൂടെ കിട്ടിയതിനുപിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയാണ് സംശയിക്കുന്നത്.

കണ്ണൂര്‍ കമ്മീഷണര്‍ക്കും ബേക്കല്‍ പൊലീസിനും നല്‍കിയ പരാതിയില്‍ അന്വേഷണം തുടങ്ങി. ആഭ്യന്തര അന്വേഷണത്തിന് സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെയും സര്‍വകലാശാല ചുമതലപ്പെടുത്തി.

 

Continue Reading

Trending