Connect with us

More

പ്രളയം: കേരളത്തെ കൈവിട്ട് കേന്ദ്രം

Published

on

 

കേരളം നേരിട്ട മഹാപ്രളയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം കേരളത്തിനും മാത്രമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ദുരന്തത്തെ നേരിടുന്നതില്‍ കേന്ദ്ര സര്‍ക്കാറിന്റെ പിന്തുണയെ പുകഴ്ത്തിയ പിണറായി വിജയന്റെ നിലപാടുകള്‍ക്കേറ്റ തിരിച്ചടിയാണ് ഈ പരാമര്‍ശം. നൂറ്റാണ്ടിലെ പ്രളയത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് മുസ്ലിം യൂത്ത് ലീദ് ദേശീയ പ്രസിഡണ്ട് സാബിര്‍ ഗഫ്ഫാര്‍ സമര്‍പ്പിച്ച കത്തിനുള്ള മറുപടിയിലാണ് കേന്ദ്ര സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

കേരളത്തിന് സഹായങ്ങള്‍ നല്‍കുന്നതില്‍ നിയന്ത്രണങ്ങളുണ്ടെന്നും വ്യവസ്ഥാപിതമായ നടപടിക്രമങ്ങളിലൂടെ മാത്രമേ സാമ്പത്തിക സഹായങ്ങള്‍ അനുവദിക്കാന്‍ സാധിക്കൂ. എസ്ഡിആര്‍എഫ്( state disaster respond fund), എന്‍ഡിആര്‍എഫ് (National Disaster respond fund) എന്നീ സര്‍ക്കാര്‍ ഏജന്‍സികളിലൂടെ മാത്രമ് സഹായങ്ങള്‍ നല്‍കാന്‍ സാധിക്കൂ എന്നും കേന്ദ്രം അയച്ച മറുപടിക്കത്തില്‍ പറയുന്നു.

Film

എആര്‍ റഹ്‌മാന്‍ വിവാഹ മോചനത്തിലേക്ക്

Published

on

തമിഴിലെയും ഇന്ത്യയിലെയും മുന്‍നിര സംഗീതസംവിധായകരില്‍ എആര്‍ റഹ്‌മാന്‍ വിവാഹ മോചനത്തിലേക്ക്. എആര്‍ റഹ്‌മാനെ വിവാഹമോചനം ചെയ്യുകയാണെന്ന് ഭാര്യ സൈറ ബാനു അറിയിച്ചു. 29 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഭര്‍ത്താവ് എ ആര്‍ റഹ്‌മാനെ ഉപേക്ഷിക്കുന്നതായി ഭാര്യ സൈറ അറിയിച്ചു. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവന പങ്കുവെച്ചിട്ടുണ്ട്.

‘വളരെ വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം, എന്റെ ഭര്‍ത്താവ് എആര്‍ റഹ്‌മാനില്‍ നിന്ന് വേര്‍പിരിയാനുള്ള പ്രയാസകരമായ തീരുമാനമാണ് ഞാന്‍ എടുത്തത്. ഇരുവരും തമ്മില്‍ നികത്താനാവാത്ത വിടവ് നിലനില്‍ക്കുന്നതിനാലാണ് ഈ തീരുമാനം. അവരുടെ ബന്ധത്തില്‍ കാര്യമായ വൈകാരിക സമ്മര്‍ദ്ദത്തിന് ശേഷമാണ് ഈ തീരുമാനം. വളരെ വേദനയോടെയും വേദനയോടെയുമാണ് ഞാന്‍ ഈ തീരുമാനമെടുത്തതെന്നും അദ്ദേഹം പറഞ്ഞു.

സംഗീത ലോകത്തെ ഏറ്റവും പരമോന്നത പുരസ്‌കാരമായ ഓസ്‌കാര്‍ അദ്ദേഹം നേടിയിട്ടുണ്ട്. 2009-ല്‍ സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തിന് എആര്‍ റഹ്‌മാന്‍ രണ്ട് ഓസ്‌കാറുകള്‍ നേടി. ഇതേ ചിത്രത്തിന് എആര്‍ റഹ്‌മാന്‍ രണ്ട് ഗ്രാമി അവാര്‍ഡുകളും നേടിയിട്ടുണ്ട്. ആരാധകര്‍ക്കിടയില്‍ ഈ വാര്‍ത്ത വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. എ ആര്‍ റഹ്‌മാനും സൈറയും 1995 മാര്‍ച്ചില്‍ ചെന്നൈയില്‍ വച്ചാണ് വിവാഹിതരായത്. റഹ്‌മാനും ഭാര്യയ്ക്കും ഖദീജ, റഹീമ എന്നീ രണ്ട് പെണ്‍മക്കളും അമീനെന്ന ഒരു മകനുമാണുള്ളത്.

 

Continue Reading

kerala

‘പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്

പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്

Published

on

കൊച്ചി: തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി അടക്കമുള്ള ബിജെപി നേതാക്കള്‍ക്കും പൊലീസിനുമെതിരെ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി സ്വയം പ്രചരിപ്പിച്ചെന്നും താന്‍ ഇടപെട്ട് എല്ലാം ശരിയാക്കിയെന്ന തരത്തില്‍ അസത്യവാര്‍ത്ത സുരേഷ് ഗോപിയുടെ ഭാഗത്ത് നിന്നുണ്ടായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

പൂരം അലങ്കോലമായതിന്‍റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ സമ്മര്‍ദമാണെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായി എന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിക്കുന്നുണ്ട്. തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി നേരത്തേ തന്നെ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്.
വിവിധ ദേവസ്വങ്ങളോട് ഇത് സംബന്ധിച്ച സത്യവാങ്മൂലം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് കൊച്ചിൻ ദേവസ്വം ബോർഡ് റിപ്പോർട്ട് സമർപ്പിച്ചത്. പൂരം അലങ്കോലമായെന്നും താൻ ഇടപെട്ടാണ് ശരിയാക്കിയതെന്നും സുരേഷ് ഗോപി പ്രചരിപ്പിച്ചുവെന്നും മറ്റ് ബിജെപി നേതാക്കളും അവിടെ എത്തിയത് ഗൂഢാലോചനയുടെ ഭാഗമാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. വരും വർഷങ്ങളിൽ പൂരം നടത്തിപ്പിന് ഉന്നതാധികാര സമിതി വേണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം. പൊലീസിന്റെ കടുത്ത നിയന്ത്രണം ജനങ്ങളെ ബുദ്ധിമുട്ടിച്ചെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

Continue Reading

kerala

തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റ് ഇനി മുതൽ സൗജന്യമല്ല; നിരക്ക് ഏർപ്പെടുത്തി

20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു

Published

on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഒപി ടിക്കറ്റിന് 10 രൂപ ഈടാക്കാൻ തീരുമാനം. സൗജന്യമായി നൽകിയിരുന്ന ടിക്കറ്റിനാണ് ഇനി മുതൽ 10 രൂപ നൽകേണ്ടത്. ആശുപത്രി വികസന സമിതിയുടേതാണ് തീരുമാനം. ബിപിഎൽ വിഭാഗക്കാർക്ക് ടിക്കറ്റ് സൗജന്യമായിരിക്കും. 20 രൂപ ആക്കനായിരുന്നു ആലോചന. ഇതിനെ പ്രതിപക്ഷം എതിർത്തിരുന്നു.

കഴിഞ്ഞദിവസമാണ് ആശുപത്രി വികസന സമിതിയുടെ അജണ്ട പുറത്തുവന്നത്. ഇന്ന് വൈകിട്ട് ചേർന്ന യോഗത്തിലാണ് നിരക്ക് 10 രൂപയായി ഏർപ്പെടുത്താൻ തീരുമാനിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ആശുപത്രി വികസന സമിതിയുടെ യോഗം ചേർന്നത്. ജില്ല കളക്ടറുടെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തിരുന്നു.

തീരുമാനം എപ്പോൾ മുതൽ പ്രാബല്യത്തിൽ വരും എന്ന കാര്യത്തിൽ വ്യക്തതയില്ല. എക്‌സിക്യൂട്ടീവ് യോഗത്തിൽ തന്നെ പ്രതിപക്ഷം തീരുമാനത്തിനെതിരെ രംഗത്തെത്തിയിരുന്നു. വരും ദിവസങ്ങളിലും വലിയ പ്രതിഷേധത്തിന് തന്നെയാണ് സാധ്യത.

 

Continue Reading

Trending