Connect with us

More

പ്രളയഭീതിയില്‍ സംസ്ഥാനം; വയനാട്ടില്‍ സൈന്യമെത്തും; രണ്ടു മരണം

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ മഴ കനക്കുന്നതോടെ പ്രളയഭീതിയിലായിരിക്കുകയാണ് നാട്ടുകാര്‍. കോഴിക്കോട് കണ്ണപ്പന്‍കുണ്ട് പാലം വെള്ളത്തിന്നടിയിലായിരിക്കുകയാണ്. അമ്പതിലേറെ കുടുംബങ്ങളാണ് ഇവിടെ കുടുങ്ങിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ അവസ്ഥയായിരുന്നു ഉണ്ടായിരുന്നത്. ഇവിടെ അപകടകരമായ രീതിയില്‍ വെള്ളത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തുകയാണ്. തെങ്ങിലക്കടവിലും വെള്ളം കയറിയിട്ടുണ്ട്. ചാലിയാര്‍ കരകവിഞ്ഞൊഴുകിയതാണ് വെള്ളം കയറാന്‍ കാരണം. നൂറോളം കുടുംബങ്ങള്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്. കോഴിക്കോട് ജില്ലയില്‍ പകുതിയോളം സ്ഥലങ്ങള്‍ വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. മലയോരമേഖകളിലാണ് വെള്ളപ്പൊക്കമുള്ളത്. ജില്ലയില്‍ പത്ത് പുനരധിവാസ കേന്ദ്രങ്ങള്‍ തുറന്നു. ഇവിടെ 485 ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. വയനാട് പനമരത്ത് മുവ്വായിരത്തോളം പേര്‍ പുനരധിവാസ കേന്ദ്രത്തിലാണ്. ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ ഒരു സ്ത്രീ കുഴഞ്ഞുവീണു മരിച്ചു. ഇവിടെ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. ഗതാഗതതടസം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ് വയനാട്ടില്‍ പലയിടത്തും. വരുംനേരങ്ങളില്‍ മഴ കനക്കുകയാണെങ്കില്‍ കൂടുതല്‍ പേരെ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവരും. വയനാട്ടില്‍ രക്ഷാദൗത്യത്തിന് സൈന്യമെത്തുമെന്നാണ് വിവരം.

കനത്തമഴയെ തുടര്‍ന്ന് സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം,കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ നേരത്തെ റെഡ്അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അങ്കണവാടികള്‍, മദ്രസ, ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. യൂണിവേഴ്‌സിറ്റി പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.

ഇടുക്കിയിലും പത്തനംതിട്ടയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ മഴ തുടരുകയാണ്. പാലക്കാട് അട്ടപ്പാടിയില്‍ വീടിന് മുകളില്‍ മരം വീണ് ചൂണ്ടകുളം ഊരിലെ കാര മരിച്ചു. ഇടുക്കിയില്‍ കനത്ത മഴയില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങി. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

കണ്ണൂര്‍ അടക്കാത്തോട്, നെല്ലിയോട് മേഖലകളിലും മലപ്പുറം കരുളായി വനത്തിലും ഉരുള്‍പൊട്ടി. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തില്‍ വെള്ളംകയറി. നിലമ്പൂര്‍ ടൗണിലെ ജനതാപ്പടിയില്‍ സംസ്ഥാനപാതയില്‍ വെള്ളം കയറി. കോഴിക്കോട് അടിവാരം കണ്ണപ്പന്‍കുണ്ട് വരാല്‍മൂലയിലും ഉരുള്‍പൊട്ടി. ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും ജലനിരപ്പ് ഉയര്‍ന്നതോടെ വീടുകളില്‍ വെള്ളം കയറി.

india

ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലെത്തിച്ചതില്‍ പ്രധാന പങ്കുവഹിച്ച പ്രധാനമന്ത്രിയായിരുന്നു മന്‍ മോഹന്‍ സിംഗ്: പി.വി വഹാബ് എം.പി

Published

on

മുന്‍ പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ അപ്രതീക്ഷിത വിടവാങ്ങലില്‍ അനുശോചിച്ച് പി.വി വഹാബ് എം.പി. ആധുനിക ഇന്ത്യയെ ലോകത്തിന്റെ നെറുകയിലേക്ക് ഉയര്‍ത്തുന്നതില്‍ പ്രധാന പങ്ക് വഹിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മന്‍മോഹന്‍ സിങ്. സൗമ്യമായും ശക്തമായും അദ്ദേഹം രാജ്യത്തെ നയിച്ചു. ഇന്ത്യ കണ്ട പ്രഗത്ഭനായ ധനകാര്യ മന്ത്രി, സാമ്പത്തിക വിദഗ്ധന്‍ എന്നീ നിലകളില്‍ അദ്ദേഹം ലോകപ്രശസ്തനാണ്.

രാജ്യം വലിയ സാമ്പത്തിക തകര്‍ച്ച നേരിട്ട കാലത്താണ് അദ്ദേഹം ധനകാര്യമന്ത്രിയായി ചുമതലയേറ്റത്. ആ സ്ഥിതി തുടര്‍ന്നിരുന്നെങ്കില്‍ ഇന്ത്യ വലിയ വിപത്തിലേക്ക് കൂപ്പുകുത്തുമായിരുന്നു. ആ അപകടത്തില്‍നിന്ന് ഇന്ത്യയെ രക്ഷിച്ച നേതാവായിരുന്നു ഡോ. മന്‍മോഹന്‍ സിങ്.

ദേശീയ തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം തുടങ്ങിയ വിപ്ലവകരമായ വികസന പ്രവര്‍ത്തനങ്ങള്‍ അദ്ദേഹത്തെ ഇന്ത്യയുടെ പ്രിയപ്പെട്ട പ്രധാനമന്ത്രിയായി അടയാളപ്പെടുത്തി. ഇന്ത്യ ഇന്ന് കാണുന്ന മുന്നേറ്റങ്ങളുടെയെല്ലാം പിന്നില്‍ അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുണ്ട്.

രാജ്യസഭാംഗമെന്ന നിലയില്‍ വ്യക്തിപരമായി പലപ്പോഴും അദ്ദേഹവുമായി കാണാനും അടുത്ത് ഇടപഴകാനും അവസരം ലഭിച്ചിട്ടുണ്ട്. എന്ത് ആവശ്യം ഉന്നയിച്ചാലും സമാധാനത്തോടെ കേള്‍ക്കുകയും ചെറുപുഞ്ചിരിയോടെ പ്രതികരിക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ പാര്‍ലിമെന്റ് ഇടപെടലുകളെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും കണ്ടിരുന്നത്. എപ്പോഴും രാജ്യതാല്‍പര്യത്തിനാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. രാജ്യത്തിന് ഈ നഷ്ടം വളരെ വലുതാണെന്നും അദ്ദേഹം അനുശോചിച്ചു.

Continue Reading

india

മൻമോഹൻ സിങിന്റെ ആരോഗ്യനില മോശമായി; ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു

ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെ തുടർന്ന് അത്യാഹിത വിഭാഗത്തിൽ ആണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം നേരിട്ടതിനാൽ അദ്ദേഹത്തെ ഐസിയുവിൽ പ്രവേശിപ്പിച്ചതെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. മറ്റ് വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

92 വയസ്സുകാരനായ മൻമോഹൻ സിങ്ങിനെ എയിംസിലെ എമർജൻസി ഡിപ്പാർട്ടുമെന്റിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇന്ന് രാത്രി എട്ട് മണിയോടെ ആരോ​ഗ്യം വഷളായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം. ആരോഗ്യനില സംബന്ധിച്ച് മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല.

Continue Reading

india

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം: ‘തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഇടപെടൽ സംശയാസ്പദം’: രാഹുൽ ​ഗാന്ധി

Published

on

മുംബൈ: മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മിഷനെതിരേ ​ഗുരുതര ആരോപണവുമായി പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി. വോട്ടർപട്ടികയിൽ വൻതോതിൽ കൂട്ടിച്ചേർക്കൽ നടന്നതായി തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് കൊണ്ട് രാഹുൽ ചൂണ്ടിക്കാട്ടി. ബെല​ഗാവിൽ നടന്ന പ്രവർത്തകസമിതി യോ​ഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വോട്ടർ പട്ടികയിൽ വലിയതോതിൽ മാറ്റം സംഭവിച്ചു. 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം 72 ലക്ഷം പുതിയ വോട്ടർമാരെയാണ് പുതിയതായി ചേർത്തത്. വോട്ടുകൾ ചേർത്തിയ 112 നിയമസഭാ മണ്ഡലങ്ങളിൽ 108-ഉം ബി.ജെ.പി. വിജയിച്ചു. എവിടെയോ എന്തോ കുഴപ്പമുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമാണെന്നും രാഹുൽ പറഞ്ഞു.

Continue Reading

Trending