Connect with us

kerala

കേരളോത്സവം പ്രഹസനമാക്കി; സര്‍ക്കാര്‍ യുവപ്രതിഭകളെ അപമാനിക്കുന്നു: എല്‍.ജി.എം.എല്‍

മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി.

Published

on

മതിയായ ആസൂത്രണമില്ലാതെയും സമയം അനുവദിക്കാതെയും കേരളോത്സവത്തെ പ്രഹസനമാക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ലോക്കൽ ഗവൺമെൻറ് മെമ്പേഴ്‌സ് ലീഗ് സംസ്ഥാന പ്രസിഡണ്ട് കെ. ഇസ്മായിൽ മാസ്റ്റർ, ജനറൽ സെക്രട്ടറി പി കെ ഷറഫുദ്ദീൻ എന്നിവർ കുറ്റപ്പെടുത്തി. തദ്ദേശസ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ യുവജനങ്ങളുടെ കലാകായിക ശേഷി പരിപോഷിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തെ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് ശ്രമിക്കുന്നത്. കേരളോത്സവം നവംബർ 15ന് ആരംഭിക്കണമെന്ന് ഉത്തരവ് ഇറക്കുന്നത് നവംബർ 11ന് മാത്രമാണ്.

സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലോ ജൂൺ മാസത്തിലെങ്കിലുമോ കേരളോത്സവം സംബന്ധിച്ച കലണ്ടറും മാർഗ്ഗരേഖയും യുവജനക്ഷേമബോർഡിന് പുറത്തിറക്കാവുന്നതേയുള്ളൂ. എന്നാൽ ഇക്കാര്യത്തിൽ കുറച്ച് വർഷങ്ങളായി ബോർഡ് കടുത്ത അനാസ്ഥയാണ് നടത്തുന്നത്. ജനുവരി ആദ്യത്തിൽ ദേശീയ യുവജനോത്സവം നടക്കുന്നതിനാൽ അതിനു മുമ്പായി പ്രഹസനമായി കേരളോത്സവം നടത്തുന്നതിനുള്ള നീക്കം മാത്രമാണ് ഇപ്പോഴത്തേത്. നവംബർ 11ന് ഉത്തരവ് ഇറങ്ങിയശേഷം ഇത് സംബന്ധിച്ച് ഗ്രാമ പഞ്ചായത്ത് ഭരണസമിതി ചേർന്ന് തീരുമാനം എടുക്കുകയും സംഘാടകസമിതി രൂപീകരിച്ച് പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പാക്കുകയും വേണം. വെറും രണ്ടാഴ്ചകൊണ്ട് ഈ പ്രവർത്തനങ്ങൾ നടത്താൻ ഗ്രാമപഞ്ചായത്തുകളെ നിർബന്ധിക്കുകയാണ് യുവജനക്ഷേമ ബോർഡ്.

അഞ്ച് ജില്ലകളിൽ ഉപതിരഞ്ഞെടുപ്പുകൾ നടക്കുന്ന സാഹചര്യം പോലും ബോർഡ് പരിഗണിച്ചിട്ടില്ല. പരിപാടി സംഘടിപ്പിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾക്ക് ആവശ്യമായ സമയം നീട്ടി നിൽക്കണമെന്നും അവർ ആവശ്യപ്പെട്ടു. യുവയുവ പ്രതിഭകൾക്ക് മികച്ച അവസരം ഒരുക്കേണ്ട യുവജനക്ഷേമ ബോർഡ് അവയെ തല്ലിക്കൊടുത്താനും തദ്ദേശസ്ഥാപനങ്ങളെ വട്ടം കറക്കാനുമാണ് ശ്രമിക്കുന്നത്. മാർഗ്ഗരേഖ പുറത്തിറങ്ങാത്തതിനെ തുടർന്ന് സെപ്റ്റംബർ മുതൽ എൽ ജി എം എൽ ഉൾപ്പെടെയുള്ള സംഘടനകൾ ബോർഡിനെ ബന്ധപ്പെടുന്നുണ്ട്. എന്നാൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയാണ് ഉണ്ടായത്. ഡിസംബറിൽ നടക്കേണ്ട സംസ്ഥാന കേരളോത്സവം കഴിഞ്ഞവർഷം മാർച്ചിൽ കുറഞ്ഞ പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്.

തദ്ദേശസ്ഥാപനങ്ങൾക്ക് കേരളോത്സവ സംഘാടനത്തിന് യുവജനക്ഷേമ ബോർഡ് അനുവദിക്കുന്ന വിഹിതവും ബോർഡിന് കീഴിൽ തദ്ദേശസ്ഥാപന തലങ്ങളിൽ പ്രവർത്തിച്ചിരുന്ന യൂത്ത് കോഡിനേറ്റർമാരെയും ഇപ്പോൾ നിർത്തലാക്കി ഇരിക്കുകയാണ്. ഒരുകാലത്ത് കേരളത്തിലെ യുവ പ്രതിഭകൾ ആഘോഷമാക്കിയിരുന്ന കേരളോത്സവത്തെ തകർക്കുന്നത് യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഉത്തരവാദിത്വം നിർവഹിക്കാൻ സാധിക്കാത്ത യുവജന ക്ഷേമ ബോർഡിനെ സർക്കാർ പിരിച്ചുവിടണമെന്നും സർക്കാറാണ് തടസ്സമെങ്കിൽ ബോർഡ് വൈസ് ചെയർമാൻ അത് വ്യക്തമാക്കണമെന്നും എൽ.ജി എം എൽ ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് നവീന്‍ ബാബുവിന്റെ കുടുംബം; അന്വേഷണ സംഘം മൊഴിയെടുത്തു

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്.

Published

on

എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരനും യാത്രയയപ്പില്‍ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നല്‍കി. എന്നാല്‍ മൊഴിയില്‍ ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ല. കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘമാണ് പത്തനംതിട്ട മലയാലപ്പുഴയിലെത്തി കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയത്.

അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴി രണ്ടാം തവണയാണ് എടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി എഡിഎമ്മിന്റെ സംസ്‌കാരത്തിന് മുമ്പ് കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.

Continue Reading

kerala

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിയെ ജീവനക്കാര്‍ രക്ഷപ്പെടുത്തി

വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്.

Published

on

സ്‌കൂളിലെ കിണറില്‍ വീണ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കൊല്ലം കുന്നത്തൂര്‍ തുരുത്തിക്കര എംടിയുപി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥി ഫെബിനാണ് പരിക്കേറ്റത്.

സ്‌കൂള്‍ ജീവനക്കാരന്‍ ഇറങ്ങി കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തിയിരുന്നു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം നടന്നത്. എന്നാല്‍ കുട്ടി എങ്ങനെയാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമല്ല. കാല്‍വഴുതി കിണറിലേക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

വീഴ്ച്ചയുടെ ആഘാതം കാരണം തലയ്ക്കും നടുവിനും വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് വിദ്യാര്‍ത്ഥി.

 

 

Continue Reading

kerala

ഏറ്റവും അവസാനം ചേര്‍ത്തത് സരിന്റെയും ഭാര്യയുടെയും വോട്ട്: വി ഡി സതീശന്‍

സരിന്‍ പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ലെന്നും സരിന്‍ തിരുവില്വാമലക്കാരനാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

Published

on

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സരിന്റെയും ഭാര്യയുടേയും വോട്ട് ഒരു ബൂത്തില്‍ അവസാനമായി ചേര്‍ത്തിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സരിന്‍ പാലക്കാട് മണ്ഡലത്തിലെ താമസക്കാരനല്ലെന്നും സരിന്‍ തിരുവില്വാമലക്കാരനാണെന്നും വി ഡി സതീശന്‍ ചൂണ്ടിക്കാട്ടി.

കഴിഞ്ഞ തവണ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേരത്ത് തിരുവില്വാമലയില്‍ നിന്നും ഒറ്റപ്പാലത്ത് വന്ന് വോട്ടു ചേര്‍ത്തു. അവിടെ നിന്നും ഏറ്റവും അവസാനമായി പാലക്കാടും വോട്ടു ചേര്‍ത്തു. വോട്ടര്‍ പട്ടികയുടെ അഡീഷണല്‍ ലിസ്റ്റില്‍ ഏറ്റവും അവസാനമായി വോട്ടു ചേര്‍ത്തിട്ടുള്ളത് സരിന്റെയും ഭാര്യയുടേയും പേരുകളാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

ഇങ്ങോട്ടേക്ക് ഒരു വിരല്‍ ചൂണ്ടുമ്പോള്‍ നാലു വിരലുകള്‍ സ്വന്തം നെഞ്ചിനു നേര്‍ക്കാണെന്ന കാര്യം സിപിഎം ഓര്‍ക്കണമെന്നും എന്നിട്ടു വേണം ആരോപണം ഉന്നയിക്കാനെന്നും വി ഡി സതീശന്‍ ഓര്‍മ്മപ്പെടുത്തി. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് ചേര്‍ത്തിരിക്കുന്നത് വ്യാജ വോട്ടാണെന്നും സിപിഎം ജില്ലാ സെക്രട്ടറി അതു പോയി തടയണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ആറുമാസം തുടര്‍ച്ചയായി ഇവിടെ താമസിച്ചതിന്റെ റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനാകൂ എന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

സരിന്‍ ആറുമാസം പാലക്കാട് താമസിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ വേണ്ടിയിട്ടാണ് അദ്ദേഹം ഇവിടെ വന്ന് വാടക വീടെടുത്തതെന്നും അദ്ദേഹം ഹാജരാക്കിയത് വ്യാജ സര്‍ട്ടിഫിക്കറ്റാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ബിജെപിയും ഇത്തരത്തില്‍ കള്ളവോട്ട് ചേര്‍ത്തിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇലക്ഷന്‍ പ്രക്രിയയില്‍ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ലഭിച്ച അപേക്ഷകള്‍ ശരിയാണോയെന്ന് ബിഎല്‍ഒമാര്‍ ഉറപ്പുവരുത്തേണ്ടതാണെന്നും താമസിക്കാത്തവരുണ്ടെങ്കില്‍ ഇവിടെ അങ്ങനെ ഒരാള്‍ ഇല്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയാല്‍ ആ വോട്ട് ചേര്‍ക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading

Trending