Connect with us

Culture

സന്തോഷ് ട്രോഫി: പ്രതീക്ഷകളില്‍ കേരളം

Published

on

ഷഹബാസ് വെള്ളില

മലപ്പുറം: കേരളം ഒരിക്കല്‍ കൂടി സന്തോഷ് ട്രോഫിയുടെ കലാശപ്പോരിനിറങ്ങുകയാണ്. എതിരാളികള്‍ ബന്ധ ശത്രുവായ ബംഗാള്‍. ഫൈനല്‍ മത്സരത്തിന് നേരത്തേയും ബംഗാളും കേരളവും നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. 1989ല്‍ ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ പെനാല്‍റ്റിയില്‍ കേരളം കിരീടം കൈവിട്ടു. 2004ല്‍ ഇഗ്‌നേഷ്യസിന്റെ നായകത്വത്തില്‍ രാജ്യ തലസ്ഥാനത്തുനിന്നും കപ്പുമായി വന്ന കേരളത്തിന് സന്തോഷ് ട്രോഫിയില്‍ പിന്നെ സന്തോഷിക്കാനായിട്ടില്ല. 2012ല്‍ കൊച്ചിയില്‍ നടന്ന മത്സരത്തില്‍ സര്‍വീസസിനോട് തോറ്റ് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന ടീം ഇത്തവണ കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുമില്ല. ടൂര്‍ണ്ണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ച്ച വെച്ച ടീം കിരീടവുമായി മടങ്ങുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. മുന്‍ ഇന്ത്യന്‍ താരങ്ങളും സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ എക്കാലത്തേയും മികച്ച കളിക്കാരുമായിരുന്ന യു ഷറഫലി, കുരികേഷ് മാത്യൂ, കെടി ചാക്കോ എന്നിവര്‍ പ്രതീക്ഷകള്‍ പങ്കുവെക്കുന്നു
കേരളം ഇത്തവണ
കിരീടം നേടുമെന്ന്
ഷറഫലി
”കേരളം ടീം മികച്ച ഫോമിലാണ്. എതിരാളികളുടെ കളിക്കനുസരിച്ച് തന്ത്രം മെനയുന്ന പരിശീലകനും ടീമിന് വിജയം നേടിത്തരുമെന്ന് തന്നെയാണ് പ്രതീക്ഷ. ടൂര്‍ണ്ണമെന്റില്‍ നടന്ന എല്ലാ മാച്ചുകളിലും കേരളം കരുത്ത് തെളിയിച്ചതാണ്. ബംഗാളിനേയും തോല്‍പ്പിക്കാനായി. ഇത് ആത്മവിശ്വാസം നല്‍കുന്നുണ്ടെങ്കിലും ഫൈനല്‍ മത്സരത്തിന്റെ സമ്മര്‍ദ്ദം ചെറുതല്ല. റഫറിംഗും കാണികളും ടീമിന് വേല്ലുവിളി തന്നെയാകും. സ്വന്തം നാട്ടില്‍ കളിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ബംഗാളിനുണ്ടാകും. ഇവയെല്ലാം മറികടന്നുള്ളൊരു വിജയമാണ് കേരളം അര്‍ഹിക്കുന്നത്. നമ്മളെല്ലാം ആഗ്രഹിക്കുന്നതും. അതിനായി നമ്മുക്ക് കാത്തിരിക്കാം”.
1985 മുതല്‍ 1995 വരെ കാലയളവില്‍ സൂപ്പര്‍ സോക്കര്‍ പരമ്പര, നെഹ്രു കപ്പ്, സാഫ് ഗെയിംസ്, ഏഷ്യ കപ്പ്, പ്രസിഡന്റ്‌സ് കപ്പ്, പ്രീ വേള്‍ഡ് കപ്പ് എന്നീ ടൂര്‍ണ്ണമെന്റുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ് അരീക്കോട്ടുകാരന്‍ യു.ഷറഫലി. 1993 ല്‍ ഇന്ത്യന്‍ ടീമിന്റെ നായകത്വം വഹിച്ചു. 1990, 91 വര്‍ഷങ്ങളില്‍ ഫെഡറേഷന്‍ കപ്പ് നേടിയ കേരള പോലീസ് ടീമില്‍ അംഗമായിരുന്നു. എട്ട് തവണ കേരളത്തിനും ഒരു തവണ ബംഗാളിനും സന്തോഷ് ട്രോഫിയില്‍ കളിച്ചിട്ടുണ്ട്. ഇപ്പോള്‍ കേരള പോലീസില്‍ കമാണ്ടന്റാണ്.

സ്‌കോറിംഗ്
ശ്രദ്ധിച്ചാല്‍
കപ്പടിക്കുമെന്ന്
കുരികേശ്
”ബംഗാള്‍ നല്ല ടീമാണ്. കേരളം അതിനേക്കാള്‍ മികച്ച ടീമും. അവസരങ്ങള്‍ മുതലാക്കിയാല്‍ വിജയം മറ്റെങ്ങും പോവില്ല. ഫൈനലാണ് എന്നതുകൊണ്ടുതന്നെ എല്ലാ അടവുകളും പുറത്തെടുക്കുന്ന മത്സരം തീപ്പാറും. കായികപരമായും ബംഗാളിനെ നേരിടേണ്ടിവരും. അവരുടെ കാണികളും ഒഫീഷ്യല്‍സും റഫറികള്‍ വരെ നമ്മുക്ക് എതിരാകുമെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനോടെല്ലാം നമ്മള്‍ പോരാടേണ്ടിവരും. നേരത്തെ ഇത്തരം അനുഭവങ്ങള്‍ ധാരാളം ഉണ്ടായിട്ടുണ്ട്. ഇതുവരെ കളിച്ച രീതിയില്‍ ഒത്തിണക്കത്തോടെ കളിച്ചാല്‍ കപ്പ് കേരളം തന്നെ നേടും. മിസ്സോറാം നല്ല ടീമായിരുന്നു. അവരുടെ കായിക ക്ഷമത അപാരമാണ്. എന്നിട്ടും കേരളം മികവു കാട്ടിയത് നല്ല ലക്ഷണമാണെന്നും അദ്ദേഹം പറഞ്ഞു.

റഫറിയോടും
ജയിക്കേണ്ടി വരും
കെ.ടി ചാക്കോ
”ബംഗാളില്‍ നടക്കുന്ന മത്സരമായതിനാല്‍ ഗ്രൗണ്ടിലെ 11 പേരോട് മാത്രമല്ല റഫറിയോടും അസിസ്റ്റന്റ് റഫറിമാരോടും മറ്റു ഒഫീഷ്യല്‍സിനോടും മത്സരിക്കേണ്ടിവരും കേരളത്തിന്. ഇതിനേയൊക്കെ അതിജീവിക്കുകയെന്ന വെല്ലുവിളിയും കേരളത്തിനുണ്ട്. ഗ്രൗണ്ടില്‍ കേരളം തന്നെയാകും മികച്ച് നില്‍ക്കുക. ഇത്തവത്തെ സന്തോഷ് ട്രോഫിയിലെ നമ്പര്‍ വണ്‍ ടീമാണ് കേരളം. ഫോം തുടരാനായാല്‍ കേരളം ബംഗാള്‍ വല നിറക്കും. ബംഗാള്‍ കൂടുതല്‍ പരുക്കന്‍ കളി പുറത്തെടുത്തേക്കാം. എന്നാല്‍ ഇതിനേയെല്ലാം എതിരിട്ട് തോല്‍പ്പിച്ച് കേരളം സന്തോഷ് ട്രോഫിയില്‍ മുത്തമിടുമെന്ന് തന്നെയാണ് പ്രതീക്ഷ. അതിനായിട്ട് തന്നെയാണ് പ്രാര്‍ത്ഥനയും. ദീര്‍ഘനാളായി ദേശീയ തലത്തില്‍ കേരള ഫുടബോള്‍ കാര്യമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിരുന്നില്ല. സന്തോഷ് ട്രോഫി വിജയത്തിലൂടെ കേരളം വീണ്ടും ഇന്ത്യന്‍ ഫുട്‌ബോളിന്റെ നെറുകയിലെത്തട്ടെ.”ആറു തവണ സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ വാല കാത്തിട്ടുണ്ട് കെടി ചാക്കോ. സന്തോഷ് ട്രോഫിയില്‍ കേരളം ബംഗാള്‍ ഫൈനല്‍ നടന്ന 1989ല്‍ കേരളത്തിന്റെ വലകാത്തത് ചാക്കോയായിരുന്നു. നിശ്ചിത സമയത്ത് ഓരോ ഗോളുകള്‍ നേടി ടീമുകള്‍ സമനില പാലിച്ചതോടെ മത്സരം പെനാല്‍റ്റിയിലേക്ക് നീണ്ടു. ബംഗാള്‍ എടുത്ത ആദ്യ കിക്ക് ചാക്കോ തടുത്തിട്ടെങ്കിലും അവസാനം കേരളം കിക്ക് പാഴാക്കി തോല്‍വി വാങ്ങുകയായിരുന്നു. 4-3 നായിരുന്നു കേരളത്തിന്റെ ഫൈനല്‍ തോല്‍വി.

india

തെരഞ്ഞെടുപ്പ് ചട്ടഭേദഗതി ഗൂഢാലോചനയെന്ന് മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ

ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

Published

on

നി​ർ​വ​ഹ​ണ ച​ട്ട​ങ്ങ​ളി​ലെ ഭേ​ദ​ഗ​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ന്റെ ആ​ധി​കാ​രി​ക​ത​യെ ത​ക​ർ​ക്കാ​നു​ള്ള ആ​സൂ​ത്രി​ത​മാ​യ ഗൂ​ഢാ​ലോ​ച​ന​യെ​ന്ന് കോ​ൺ​ഗ്ര​സ്. ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നും നേ​രെ​യു​ള്ള ആ​ക്ര​മ​ണ​മാ​ണ് ഭേ​ദ​ഗ​തി​യെ​ന്നും കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ എ​ക്സി​ൽ കു​റി​ച്ചു.

നേ​ര​ത്തെ, തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന സ​മി​തി​യി​ൽ​നി​ന്ന് ചീ​ഫ് ജ​സ്റ്റി​സി​നെ സ​ർ​ക്കാ​ർ നീ​ക്കി. ഹൈ​കോ​ട​തി ഉ​ത്ത​ര​വ് നി​ല​നി​ൽ​ക്കു​മ്പോ​ഴും തെ​ര​ഞ്ഞെ​ടു​പ്പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ക്കാ​ൻ മോ​ദി ഗ​വ​ൺ​മെ​ന്റ് നി​യ​മ​നി​ർ​മാ​ണം ന​ട​ത്തു​ക​യാ​ണെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു. വോ​ട്ട​ർ​പ​ട്ടി​ക​യി​ലെ അ​ന​ധി​കൃ​ത തി​രു​ത്ത​ലു​ക​ളും ഇ.​വി.​എ​മ്മി​ലെ സു​താ​ര്യ​ത​ക്കു​റ​വു​മ​ട​ക്കം വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന്റെ ക​ത്തു​ക​ൾ​ക്ക് ത​ണു​പ്പ​ൻ മ​റു​പ​ടി​യാ​യി​രു​ന്നു ക​മീ​ഷ​ന്റേ​ത്. ഗൗ​ര​വ സ്വ​ഭാ​വ​മു​ള്ള പ​രാ​തി​ക​ൾ​ക്കു​പോ​ലും അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല.

ക​മീ​ഷ​ന്റെ പ്ര​വ​ർ​ത്ത​നം സ്വ​ത​ന്ത്ര​മ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ് ഈ ​നി​ല​പാ​ടു​ക​ൾ. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നെ ദു​ർ​ബ​ല​മാ​ക്കു​ന്ന മോ​ദി സ​ർ​ക്കാ​റി​ന്റെ നീ​ക്കം ഭ​ര​ണ​ഘ​ട​ന​ക്കും ജ​നാ​ധി​പ​ത്യ​ത്തി​നു​മെ​തി​രെ നേ​രി​ട്ടു​ള്ള ആ​ക്ര​മ​ണ​മാ​ണ്. എ​ന്തു​വി​ല ന​ൽ​കി​യും കോ​ൺ​ഗ്ര​സ് ആ ​നീ​ക്ക​ങ്ങ​ളെ ചെ​റു​ക്കു​മെ​ന്നും ഖാ​ർ​ഗെ പ​റ​ഞ്ഞു.

വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സി.​സി ടി.​വി, വെ​ബ്കാ​സ്റ്റി​ങ് ദൃ​ശ്യ​ങ്ങ​ള്‍, സ്ഥാ​നാ​ർ​ഥി​ക​ളു​ടെ വി​ഡി​യോ റെ​ക്കോ​ഡി​ങ്ങു​ക​ള്‍ തു​ട​ങ്ങി​യ​വ ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന​ത് ത​ട​ഞ്ഞു​കൊ​ണ്ടാ​ണ് കേ​ന്ദ്ര നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ന്റെ ച​ട്ട ഭേ​ദ​ഗ​തി.

അ​ടു​ത്തി​ടെ ന​ട​ന്ന ഹ​രി​യാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ഒ​രു ബൂ​ത്തി​ല്‍ പോ​ള്‍ ചെ​യ‍്ത വോ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഡി​യോ ദൃ​ശ്യ​ങ്ങ​ളും രേ​ഖ​ക​ളു​ടെ പ​ക​ര്‍പ്പു​ക​ളും ന​ല്‍ക​ണ​മെ​ന്ന് പ​ഞ്ചാ​ബ്-​ഹ​രി​യാ​ന ഹൈ​കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​നോ​ട് ര​ണ്ടാ​ഴ്ച മു​മ്പ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് തി​ര​ക്കി​ട്ട് ച​ട്ട​ങ്ങ​ളി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ രേ​ഖ​ക​ളും പൊ​തു​പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ണെ​ന്ന് 1961ലെ ​തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ളു​ടെ റൂ​ള്‍ 93(2) വ്യ​ക്ത​മാ​ക്കു​ന്നു. പു​തി​യ ഭേ​ദ​ഗ​തി​യോ​ടെ, നി​യ​മ​ത്തി​ല്‍ നി​ര്‍വ​ചി​ച്ചി​ട്ടു​ള്ള രേ​ഖ​ക​ള്‍ മാ​ത്ര​മാ​യി​രി​ക്കും പൊ​തു​പ​രി​ശോ​ധ​ന​ക്കാ​യി ല​ഭി​ക്കു​ക. അ​ത​നു​സ​രി​ച്ച് വോ​ട്ടു​യ​ന്ത്ര​ങ്ങ​ള്‍, വി​വി​പാ​റ്റ് എ​ന്നി​വ​യ​ട​ക്കം ഉ​പ​യോ​ഗി​ച്ചു​ള്ള പു​തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ക്കു​ന്ന​തി​നു​ള്ള അ​വ​കാ​ശം ഇ​ല്ലാ​താ​കും.

Continue Reading

Film

ഒടിടിയില്‍ ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്ക്‌

മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍. 

Published

on

തിയറ്ററുകള്‍ക്കൊപ്പം ഒടിടിയിലും ക്രിസ്മസ് റിലീസുകളുടെ കുത്തൊഴുക്കാണ്. നിരവധി സിനിമകളാണ് ഈ ആഴ്ച ഒടിടിയില്‍ എത്തുന്നത്. മലയാളത്തിലാണ് ഏറ്റവും കൂടുതല്‍ റിലീസുള്ളത്. മുറ, പല്ലൊട്ടി, മദനോത്സവം, പാലും പഴവും എന്നീ സിനിമകള്‍ നിങ്ങള്‍ക്ക് ഒടിടിയില്‍ കാണാം. ഈ ആഴ്ചയിലെ ഒടിടി റിലീസുകള്‍.

കപ്പേളയ്ക്ക് ശേഷം മുഹമ്മദി മുസ്തഫ സംവിധാനം ചെയ്ത ചിത്രമാണ് മുറ. തിരുവനന്തപുരം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് പ്രധാന വേഷത്തിലെത്തിയത്. ആക്ഷന്‍ ഡ്രാമയില്‍ മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

അതേസമയം തിയറ്ററിലെത്തി ഒന്നര വര്‍ഷത്തിനു ശേഷമാണ് മദനോത്സവം ഒടിടിയിലേക്ക് എത്തിയത്. രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ തിരക്കഥയില്‍ സുധീഷ് ഗോപിനാഥാണ് മദനോത്സവം സംവിധാനം ചെയ്തത്. സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ആമസോണ്‍ പ്രൈമിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തിയറ്ററില്‍ മികച്ച അഭിപ്രായം നേടിയ ചിത്രമാണ് പല്ലൊട്ടി. നവാഗതനായ ജിതിന്‍ രാജ് ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും ഒരുക്കിയത്. കണ്ണന്‍, ഉണ്ണി എന്നീ കുട്ടികളുടെ സ്‌നേഹവും സൗഹൃദവുമാണ് ചിത്രത്തില്‍ പറയുന്നത്. 90സ് കിഡ്‌സിന്റെ മനസ്സില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ് ചിത്രം. മനോരമ മാക്‌സിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

മീരാ ജാസ്മിനും അശ്വിന്‍ ജോസും പ്രധാന കഥാപാത്രമായി എത്തിയ റൊമാന്റിക് ഡ്രാമ ചിത്രം. വികെ പ്രകാശാണ് ചിത്രം സംവിധാനം ചെയ്തത്. തന്നേക്കാള്‍ പത്ത് വയസ് പ്രായം കുറഞ്ഞ യുവാവിനെ വിവാഹം ചെയ്യുന്ന 33കാരിയുടെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. സൈന ഒടിടിയിലൂടെയാണ് ചിത്രം എത്തിയത്.

കനി കുസൃതി, പ്രീതി പാണിഗ്രഹി, കേസവ് ബിനോയ് കിരണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ഹിന്ദി ചിത്രം. ഷുചി ടലതിയാണ് ചിത്രം സംവിധാനം ചെയ്തത്. ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കാനെത്തുന്ന പെണ്‍കുട്ടിയുടെ ജീ വിതമാണ് ചിത്രം പറയുന്നത്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

തെലുങ്ക് ക്രൈം ത്രില്ലറില്‍ നടന്‍ സത്യദേവ് ആണ് നായകനായി എത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഈശ്വര്‍ കാര്‍ത്തിക് ആണ് സംവിധാനം. പ്രിയ ഭവാനി ശങ്കറാണ് നായികയായി എത്തുന്നത്. ആഹായിലൂടെ ചിത്രം സ്ട്രീമിങ് ആരംഭിച്ചു.

Continue Reading

award

അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ’

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

Published

on

തിരുവനന്തപുരം : 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം ‘ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.

അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള ഫിപ്രസി പുരസ്കാരവും, മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരവും ചിത്രം സ്വന്തമാക്കി. അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ മികച്ച തിരക്കഥക്കുള്ള ജൂറി പുരസ്കാരവും കെ ആർ മോഹനൻ പുരസ്കാരവും സംവിധായകൻ ഫാസിൽ മുഹമ്മദ് മുഖ്യമന്ത്രിയിൽ നിന്ന് ഏറ്റുവാങ്ങി.

‘ഈസ്റ്റ് ഓഫ് നൂൺ’, ‘മാലു’, ‘റിഥം ഓഫ് ധമ്മാം’, ‘ദ ഹൈപ്പർബോറിയൻസ്’, ‘ദ അദർസൈഡ്’, തുടങ്ങിയ ചിത്രങ്ങളുമായി കടുത്ത മത്സരത്തിനൊടുവിൽ ‘ഫെമിനിച്ചി ഫാത്തിമ’ പോളിംഗിൽ പ്രേക്ഷക മനസ്സ് കീഴടക്കുകയായിരുന്നു.

പൊന്നാനിയിലെ തീരദേശം പശ്ചാത്തലമായ ഈ ചിത്രത്തിൽ വീട്ടമ്മയായ ഫാത്തിമയാണ് പ്രധാന കഥാപാത്രം. ഭർത്താവായ അഷ്‌റഫിന്റെ കർശന നിയന്ത്രണത്തിൽ ജീവിക്കുന്ന ഫാത്തിമ തന്റെ മകൻ മൂത്രമൊഴിച്ച മെത്തയ്ക്ക് പകരം പുതിയൊരു മെത്ത വാങ്ങാൻ ശ്രമിക്കുന്നതാണ് കഥയുടെ പ്രമേയം. സ്വന്തം നിലപാടുകൾ എടുക്കുന്ന സ്ത്രീകളെ ഫെമിനിച്ചി എന്ന വിളിപ്പേരിൽ കളിയാക്കുന്ന കേരള സമൂഹത്തിൽ ‘ഫെമിനിച്ചി ഫാത്തിമ’ എന്ന തലക്കെട്ടു തന്നെ ചിത്രം മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയത്തിന്റെ നേർക്കാഴ്ചയാണ്.

ഫെമിനിസിത്തെപ്പറ്റിയോ ഫെമിനിസ്റ്റ് മൂവ്‌മെന്റുകളെപ്പറ്റിയോ ആധികാരികമായ അറിവുനേടാൻ എനിക്ക് സാധിച്ചിട്ടില്ല. ആണും പെണ്ണും തുല്യരാണെന്ന ഫെമിനിസത്തിൽ വിശ്വസിച്ചുകൊണ്ടാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നതെന്ന് ഫാസിൽ മുഹമ്മദ് അഭിപ്രായപ്പെട്ടു.

പ്രേക്ഷകർ നിറഞ്ഞ കൈയടിയോടു കൂടിയാണ് ഫെമിനിച്ചി ഫാത്തിമയെ മേളയിൽ സ്വീകരിച്ചത്.

Continue Reading

Trending