Connect with us

kerala

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചത് 107.14 കോടിയുടെ മദ്യം; സര്‍ക്കാരിന് നികുതിയിനത്തില്‍ കിട്ടുന്നത് 600 കോടി

കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ വിറ്റഴിച്ചത് 95.67 കോടിയുടെ മദ്യവും

Published

on

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ കേരളം കുടിച്ച് തീര്‍ത്തത് 107.14 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ പുതുവത്സര ദിനത്തില്‍ വിറ്റഴിച്ചത് 95.67 കോടിയുടെ മദ്യവും. റെക്കോര്‍ഡ് വില്‍പനയിലൂടെ സര്‍ക്കാരിന് വിറ്റുവരവില്‍ കിട്ടുന്നത് 600 കോടി രൂപ.

1.12 കോടിയുടെ മദ്യം വിറ്റ തിരുവനന്തപുരം പവര്‍ ഹൗസ് റോഡിലെ ഔട്ട്‌ലെറ്റിലായിരുന്നു ഏറ്റവും കൂടുതല്‍ വില്‍പ്പന. കൊല്ലം ആശ്രാമം ഔട്ട്‌ലെറ്റില്‍ 96.59 ലക്ഷം രൂപയുടെ മദ്യം പുതുവര്‍ഷത്തലേന്ന് വിറ്റു. കാസര്‍കോട് ബട്ടത്തൂരിലാണ് ഏറ്റവും കുറവ് വില്‍പ്പന. 10.36 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ നിന്നും വില്‍പ്പന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക് മുകളില്‍ മദ്യം പുതുവര്‍ഷ ദിനത്തില്‍ വിറ്റു.

kerala

കാസര്‍കോട് ആത്മഹത്യയ്ക്ക് ശ്രമിച്ച നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.

Published

on

കാസര്‍കോട് കാഞ്ഞങ്ങാട് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന മന്‍സൂര്‍ ആശുപത്രിയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി മരിച്ചു. പാണത്തൂര്‍ സ്വദേശി ചൈതന്യ (20) യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. 2024 ഡിസംബര്‍ 7നാണ് കോളജ് ഹോസ്റ്റലില്‍ വെച്ച് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഹോസ്റ്റല്‍ വാര്‍ഡന്‍ മാനസികമായി പീഡിപ്പിച്ചെന്ന് പറഞ്ഞായിരുന്നു ആത്മഹത്യ ശ്രമം.

മന്‍സൂര്‍ ആശുപത്രി കോളജിലെ മൂന്നാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയായിരുന്നു ചൈതന്യ. ആദ്യഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന പെണ്‍കുട്ടിയ്ക്ക് ചികിത്സ നല്‍കിയിരുന്നത് മംഗലാപുരത്തും പിന്നീട് രണ്ടാഴ്ചയോളം കണ്ണൂര്‍ ആസ്റ്റര്‍ മിംസിലുമായിരുന്നു. ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യനില ചില ഘട്ടങ്ങളില്‍ മെച്ചപ്പെട്ടൂവെങ്കില്‍ കൂടിയും പിന്നീട് വളരെ മോശമായി തുടരുകയായിരുന്നു.

അതേസമയം പെണ്‍കുട്ടി സുഖമില്ലാതെ ഇരുന്നപ്പോള്‍ വയ്യാതെ വാര്‍ഡന്‍ ഭക്ഷണമുള്‍പ്പെടെ കൊടുക്കാന്‍ തയ്യാറായില്ലെന്നും മാനസിക പീഡനം തുടര്‍ന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു. വാര്‍ഡന്റെ മാനസിക പീഡനം താങ്ങാനാവാതെയാണ് ചൈതന്യ ആത്മഹത്യാശ്രമം നടത്തിയതെന്നായിരുന്നു സുഹൃത്തുക്കള്‍ നല്‍കിയ മൊഴി.
സുഖമില്ലാത്തതിനെ തുടര്‍ന്ന് ചൈതന്യ ആശുപത്രിയില്‍ പോയി വന്നപ്പോള്‍ വാര്‍ഡന്‍ വഴക്കു പറഞ്ഞിരുന്നെന്നും സുഹൃത്തുക്കള്‍ മൊഴി നല്‍കിയിരുന്നു.

വിദ്യാര്‍ത്ഥിനിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ മന്‍സൂര്‍ ആശുപത്രിയ്ക്ക് മുന്നില്‍ പൊലീസ് സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വാര്‍ഡനെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്താനാണ് പൊലീസിന്റെ നീക്കം.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

Continue Reading

kerala

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

Published

on

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ഇന്ന് രാവിലെയാണ് സംഭവം. പാല്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് കുഞ്ഞിനെ എസ്.എ.ടി ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവുകയുള്ളൂ.

ഒരുമാസത്തിനിടെ ഇത് രണ്ടാം തവണയാണ് ശിശുക്ഷേമ സമിതിയില്‍ കുഞ്ഞ് മരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 28ന് ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചിരുന്നു. എന്നാല്‍ കുഞ്ഞിന്റെ മരണകാരണം അധികൃതര്‍ വ്യക്തമാക്കിയിരുന്നില്ല.

അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ സമീപത്തെ ലോഡ്ജിലേക്ക് കുട്ടികളെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇവിടെ കുഞ്ഞുങ്ങളെ താമസിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം ഇല്ലെന്നാണ് ആരോപണം.

 

Continue Reading

kerala

താമരശ്ശേരിയില്‍ യുവാവിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി

പോലീസ് പിടിയിലായതോടെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു

Published

on

കോഴിക്കോട് താമരശ്ശേരിയില്‍ നിന്ന് പിടിയിലായ ഫായിസിന്റെ വയറ്റില്‍ നിന്ന് എംഡിഎംഎ കണ്ടെത്തി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ സ്‌കാനിങ്ങിലാണ് എംഡിഎംഎ കണ്ടെത്തിയത്. ഇന്നലെ ഭാര്യക്കും കുഞ്ഞിനുമെതിരെ ഇയാള്‍ വധഭീഷണി മുഴക്കിയതോടെ പൊലീസ് പിടിയിലാവുകയായിരുന്നു. പിന്നാലെ ഇയാള്‍ എംഡിഎംഎ വിഴുങ്ങുകയായിരുന്നു.

ഫായിസിനെ വിദഗ്ധമായ പരിശോധനയ്ക്ക് വിധേയമാക്കും എന്ന് പോലീസ് പറഞ്ഞു. നാലുദിവസം മുമ്പാണ് ഇയാള്‍ വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. നേരത്തെ എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിന്റെ സുഹൃത്താണ് ഇയാള് എന്നാണ് നാട്ടുകാര്‍ പറയുന്നത്.

അതേസമയം, തിരുവനന്തപുരത്ത് എംഡിഎംഎയുമായി കാപ്പ കേസ് പ്രതി പിടിയില്‍. മലയിന്‍കീഴ് സ്വദേശിയായ അര്‍ജുനാണ് പിടിയിലായത്. 44 ഗ്രാം എംഡിഎംഎയും കഞ്ചാവും ഇയാളില്‍ നിന്ന് പിടികൂടി.

 

Continue Reading

Trending