Connect with us

kerala

സംസ്ഥാനത്ത് ഇന്ന് 6820 പേര്‍ക്ക് കോവിഡ്; 7699 രോഗമുക്തി

5935 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 6820 പേര്‍ക്ക്. 7699 പേര്‍ രോഗമുക്തി കൈവരിച്ചു. 26 പേര്‍ കോവിഡ് ബാധിച്ച് ഇന്നലെ മാത്രം മരിച്ചു. 84,084 പേരാണ് ചിത്സയിലുള്ളത് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

5935 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. പുതിയ രോഗികളില്‍ 60 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. 61,388 സാംപിളുകള്‍ പരിശോധിച്ചു. 97,417 പേരാണ് ഒക്ടോബര്‍ 24ന് സംസ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നത്. പിന്നീട് അത് കുറയുന്ന പ്രവണതയാണ് കണ്ടു വരുന്നത്. കേസുകള്‍ കുറയുന്നത് കൊണ്ട് സുരക്ഷാ മാനദണ്ഡങ്ങള്‍ വിട്ടുവീഴ്ചകള്‍ വേണ്ട- മുഖ്യമന്ത്രി പറഞ്ഞു.

തൃശൂര്‍ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂര്‍ 329, പത്തനംതിട്ട 212, കാസര്‍ഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കരമന സ്വദേശി പദ്മനാഭ അയ്യര്‍ (81), പുളിമാത്ത് സ്വദേശി ഗോപിനാഥന്‍ (65), ആനയറ സ്വദേശിനി കെ.ജി. കമലാമ്മ (84), പോത്തന്‍കോട് സ്വദേശി കൊച്ചുപെണ്ണ് (84), കുളത്തൂര്‍ സ്വദേശി രാജു (68), മരിയപുരം സ്വദേശിനി സുധ (65), അമരവിള സ്വദേശി കൃഷ്ണന്‍ നായര്‍ (83), പേട്ട സ്വദേശി എല്‍. രമേശ് (70), പ്രാവച്ചമ്പലം സ്വദേശി അബൂബക്കര്‍ (75), കൊല്ലം കരുനാഗപ്പള്ളി സ്വദേശി ദിവാകരന്‍ (60), കൊടുമണ്‍ സ്വദേശി മുഹമ്മദ് കുഞ്ഞ് (78), ആലപ്പുഴ അരൂര്‍ സ്വദേശി അഗസ്റ്റിന്‍ (61), കുന്നുത്തറ സ്വദേശി കെ. ഭാസ്‌കരന്‍ (82), വടക്കല്‍ സ്വദേശി കെ.ജെ. അലക്‌സ് കുട്ടി (67), എറണാകുളം സ്വദേശിനി വിജയലക്ഷ്മി (74), തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ഗോപി (57), പെരുങ്കുളങ്ങര സ്വദേശിനി സലീന (73), പാലക്കാട് കല്‍പ്പാത്തി സ്വദേശിനി പാര്‍വതി അമ്മ (83), മലപ്പുറം കുറ്റിപ്പുറം സ്വദേശിനി മാധവി (80), മാമ്പാട് സ്വദേശി ഹംസ (60), പൊന്‍മല സ്വദേശി കുഞ്ഞാളന്‍ (85), ചോക്കാട് സ്വദേശിനി പാത്തുമ്മ (75), കരുവാരകുണ്ട് സ്വദേശി അബ്ദുള്‍ അസീസ് (84), മീനങ്ങാടി സ്വദേശി പൗലോസ് (72), കണ്ണൂര്‍ ചാലാട് സ്വദേശി പി.എ. നസീര്‍ (50), തളിപ്പറമ്പ് സ്വദേശി അയ്യന്‍ പെരുമാള്‍ (73) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1613 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5935 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തൃശൂര്‍ 880, കോഴിക്കോട് 805, തിരുവനന്തപുരം 596, എറണാകുളം 519, ആലപ്പുഴ 627, മലപ്പുറം 584, കൊല്ലം 516, കോട്ടയം 475, പാലക്കാട് 193, കണ്ണൂര്‍ 240, പത്തനംതിട്ട 166, കാസര്‍ഗോഡ് 146, ഇടുക്കി 84, വയനാട് 104 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

60 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 14, എറണാകുളം, തൃശൂര്‍, കോഴിക്കോട് 7 വീതം, കണ്ണൂര്‍ 6, കാസര്‍ഗോഡ് 5, ആലപ്പുഴ 4, പാലക്കാട് 3, കൊല്ലം, പത്തനംതിട്ട, മലപ്പുറം 2 വീതം, വയനാട് 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7699 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 622, കൊല്ലം 593, പത്തനംതിട്ട 364, ആലപ്പുഴ 521, കോട്ടയം 480, ഇടുക്കി 113, എറണാകുളം 1288, തൃശൂര്‍ 1032, പാലക്കാട് 324, മലപ്പുറം 853, കോഴിക്കോട് 844, വയനാട് 79, കണ്ണൂര്‍ 546, കാസര്‍ഗോഡ് 40 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 84,087 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 3,80,650 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,02,919 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,81,568 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,351 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3011 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 61,388 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 49,22,200 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇന്ന് 12 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 15), ഒതുക്കുങ്ങല്‍ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂര്‍ ജില്ലയിലെ ഏങ്ങണ്ടിയൂര്‍ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാര്‍ഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല മുന്‍സിപ്പാലിറ്റി (സബ് വാര്‍ഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍.

12 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്‌പോട്ടുകളാണുള്ളത്.

 

kerala

ഭീതി പടര്‍ത്തി കുറുവാ സംഘം; ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു

മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി.

Published

on

ആലപ്പുഴയില്‍ കുറുവാ സംഘത്തിന്റെ ഭീതി തുടരുന്നു. പുന്നപ്രയില്‍ ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും മാല മോഷ്ടിച്ചു. ഇന്നലെ അര്‍ധരാത്രി 12 മണിയോടെയായിരുന്നു മോഷണം. അമ്മയുടെ ഒന്നരപ്പവന്റെയും കുഞ്ഞിന്റെ അരപ്പവനോളം വരുന്ന മാലയുമാണ് മോഷണം പോയത്. മുഖം മറച്ചെത്തിയ ആളെ കണ്ടുവെന്നും യുവതി പൊലീസിന് മൊഴി നല്‍കി. മോഷണം നടന്ന വീട് ഉള്‍ പ്രദേശത്തായതിനാല്‍ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടില്ല. വിഷയത്തില്‍ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

മണ്ണഞ്ചേരി കോമളപുരത്ത് കഴിഞ്ഞ ദിവസം രാത്രി രണ്ട് വീടുകളില്‍ കുറുവ സംഘം മോഷണം നടത്തി. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കുറുവാ സംഘമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. മണ്ണഞ്ചേരി കോമളപുരത്തുമായി നിരവധി വീടുകളില്‍ മോഷണത്തിന് എത്തിയതായാണ് പോലീസ് കണ്ടെത്തല്‍.

കരീലകുളങ്ങര ഭാഗങ്ങളിലും കുറവാ സംഘം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. ഒക്ടോബര്‍ 30ന് നേതാജിയില്‍ ജംഗ്ഷനിലും കുറുവാ സംഘത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

 

Continue Reading

kerala

ബോംബ് ഭീഷണി; ഇന്‍ഡിഗോ നാഗ്പൂര്‍-കൊല്‍ക്കത്ത വിമാനം റായ്പൂരില്‍ അടിയന്തരമായി ഇറക്കി

187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു.

Published

on

ന്യൂഡല്‍ഹി: 187 യാത്രക്കാരും ആറ് ജീവനക്കാരുമായി പറന്ന ഇന്‍ഡിഗോ വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ റായ്പൂര്‍ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയതായി പോലീസ് അറിയിച്ചു. നാഗ്പൂരില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പറന്നുയര്‍ന്ന വിമാനം വിമാനത്താവള അധികൃതര്‍ക്ക് ഭീഷണിയെ തുടര്‍ന്ന് വഴിതിരിച്ചുവിട്ടതായി റായ്പൂര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് സന്തോഷ് സിംഗ് പറഞ്ഞു.

രാവിലെ 9 മണിക്ക് ശേഷം വിമാനം ഛത്തീസ്ഗഢ് തലസ്ഥാനമായ റായ്പൂരിലെ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തു, നിര്‍ബന്ധിത സുരക്ഷാ പരിശോധനകള്‍ക്കായി ഉടന്‍ ഐസൊലേഷന്‍ ബേയിലേക്ക് കൊണ്ടുപോയി, ഉദ്യോഗസ്ഥര്‍ പറഞ്ഞു. ടെക്നിക്കല്‍ സ്റ്റാഫും ബോംബ് സ്‌ക്വാഡും ചേര്‍ന്ന് വിമാനം വിശദമായി പരിശോധിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഒക്ടോബര്‍ മധ്യത്തില്‍ മാത്രം പൂനെ സെക്ടറില്‍ 15-ലധികം വ്യാജ ബോംബ് ഭീഷണികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു, അതിനുശേഷം രാജ്യത്തുടനീളം 500-ലധികം സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. തല്‍ഫലമായി, നിരവധി വിമാനങ്ങള്‍ക്ക് ഉയര്‍ന്ന സുരക്ഷാ പരിശോധനകള്‍ നേരിടേണ്ടിവന്നു.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ നിന്നുള്ള വിസ്താര എയര്‍വേയ്സ് വിമാനത്തിലും സംശയാസ്പദമായ വസ്തുക്കളൊന്നും കണ്ടെത്തിയില്ലെങ്കിലും സമാനമായ ഭയം ഉണ്ടായി. തെറ്റായ ഭീഷണികളുടെ പ്രവണത ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പ്രത്യേകിച്ച് കൊല്‍ക്കത്ത വിമാനത്താവളത്തിലെ ഒരു യാത്രക്കാരന്‍ ചെന്നൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണിയുണ്ടെന്ന് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം. എന്നിരുന്നാലും, അവകാശവാദം പിന്നീട് വ്യാജമായി കണക്കാക്കുകയും തെറ്റായ വിവരങ്ങള്‍ നല്‍കിയതിന് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.

Continue Reading

kerala

ഇടുക്കിയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പാഞ്ഞടുത്ത് കാട്ടാന; കുട്ടികള്‍ തലനാരിഴക്ക് രക്ഷപ്പെട്ടു

മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

Published

on

ഇടുക്കി പീരുമേട്ടില്‍ സ്‌കൂള്‍ വിട്ടു വരികയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. മരിയഗിരി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്. ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.വൈകുന്നേരം സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ ബസ് കാത്തുനിന്നപ്പോഴാണ് കാട്ടാന പാഞ്ഞടുത്തത്. റോഡ് മുറിച്ച് കടന്നെത്തിയ ആനയെ കണ്ട കുട്ടികള്‍ സ്‌കൂള്‍ വളപ്പിലേക്ക് ഓടിക്കയറി.

നാട്ടുകാരും വിദ്യാര്‍ത്ഥികളും ബഹളം വച്ചതോടെ കാട്ടാന തോട്ടത്തിലേക്ക് ഓടിപ്പോവുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നിട്ടുണ്ട്. പ്രദേശത്ത് കഴിഞ്ഞ കുറേ ദിവസങ്ങളായി കാട്ടാനശല്യം ഉള്ളതായി നാട്ടുകാര്‍ പറയുന്നു.

 

 

Continue Reading

Trending