Connect with us

kerala

സംസ്ഥാനത്ത് പല ജില്ലകളിലും വരുംദിവസങ്ങളില്‍ മഴയ്ക്ക് സാധ്യത, ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്

Published

on

സംസ്ഥാനത്ത് ചൂട് കടുക്കുമെന്ന് കാലാവസ്ഥ വിദഗ്ധര്‍. വേനല്‍ മഴ എത്തിയാലും ചൂടിന് ശമനം ഉണ്ടാകില്ല. നാളെ തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മാര്‍ച്ച് ഒന്നിന് ഇടുക്കി, മലപ്പുറം ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ വകുപ്പ്.

അതേസമയം, സംസ്ഥാനത്ത് വേനല്‍ ചൂട് വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജാഗ്രത നിര്‍ദേശങ്ങള്‍ പുറത്തിറക്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി.

മുന്നറിയിപ്പുകള്‍

1. പൊതുജനങ്ങള്‍ പകല്‍ രാവിലെ 11 മുതല്‍ 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.

2. ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനല്‍ മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

3. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക. പരമാവധി ശുദ്ധജലം കുടിക്കുക.

4. അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

5. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുക.

6. വേനല്‍ ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.

7. വേനല്‍ക്കാലത്ത് മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്) തുടങ്ങിയ ഇടങ്ങളില്‍ തീപിടുത്തങ്ങള്‍ വര്‍ധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

8. വിദ്യാര്‍ത്ഥി സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാല്‍ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

9. വിദ്യാര്‍ത്ഥികളുടെ കാര്യത്തില്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികള്‍ക്ക് കൂടുതല്‍ വെയിലേല്‍ക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്.

10. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്‌കൂളുകള്‍ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം: ഇന്നും നാളെയും ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലവസ്ഥ വകുപ്പ്. ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ശബരിമലയില്‍ ഇന്ന് ഉച്ചകഴിഞ്ഞ് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും മുന്നറിയിപ്പ്.

ശനിയാഴ്ച എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കുന്ന ശക്തമായ മഴയാണ് യെല്ലോ അലര്‍ട്ട് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇരട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് രണ്ടുദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

മത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം

കേരള -കര്‍ണാടക- ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പ്രത്യേക ജാഗ്രതാ നിര്‍ദേശം

വെള്ളിയാഴ്ച തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മാന്നാര്‍, അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 35 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത. മേല്‍പ്പറഞ്ഞ തീയതികളില്‍ ഈ പ്രദേശങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുവാന്‍ പാടുള്ളതല്ലെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

Continue Reading

kerala

‘ആരുടെയും പോക്കറ്റിൽ നിന്ന് തരുന്ന തുകയല്ല, കേരളത്തിന് നിഷേധിച്ചത് അർഹതപ്പെട്ട സഹായം’- വി.ഡി സതീശൻ

പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി

Published

on

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കേന്ദ്രത്തിന്റെ അവഗണനയ്‌ക്കെതിരെ ഒറ്റയ്ക്ക് സമരം ചെയ്യുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ലമെന്റിലും ഒറ്റയ്ക്കാവും യുഡിഎഫ് സമരം ചെയ്യുകയെന്നും സിപിഎമ്മിനെ കൂട്ടുപിടിക്കേണ്ട ആവശ്യം കേരളത്തില്‍ തങ്ങള്‍ക്കില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കേന്ദ്രത്തിനെതിരായ ഒരു സമരത്തിനും എല്‍ഡിഎഫിനെയോ സിപിഐഎമ്മിനെയോ കൂട്ട് പിടിക്കില്ലെന്നും ഇവര്‍ തമ്മില്‍ എപ്പോള്‍ കോംപ്രമൈസ് ആകുമെന്ന് പറയാന്‍ പറ്റില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

നിയമനടപടി കാട്ടി സരിന്‍ തന്നെ പേടിപ്പിക്കേണ്ടെന്നും വിഡി സതീശന്‍ പറഞ്ഞു. സരിന്‍ പാലക്കാട് താമസിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസം പോലുമായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറുമാസം തുടര്‍ച്ചയായി എല്‍ഡിഎഫ് സ്ഥാനാര്‍ഥി പാലക്കാട് നഗരസഭയില്‍ താമസിച്ചിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് വ്യാജമായി നല്‍കിയത് ബിജെപി ഭരിക്കുന്ന നഗരസഭയാണ് – വി ഡി സതീശന്‍ ആരോപിച്ചു. സിപിഎം വ്യാജ വോട്ട് തടയുന്നെങ്കില്‍ ആദ്യം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വോട്ടാണ് തടയേണ്ടത്. പാലക്കാട് ജില്ലയില്‍ സരിന്റേത് വ്യാജ വോട്ടാണ്- അദ്ദേഹം വ്യക്തമാക്കി.

Continue Reading

kerala

‘കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരത’, വയനാടിനോടുള്ള അവഗണനയില്‍ പ്രതികരിച്ച് കെ സി വേണുഗോപാല്‍

1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി

Published

on

വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെ വി തോമസ് പറഞ്ഞു. കേരളത്തിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം വയനാടിന്റെ കാര്യത്തില്‍ എടുത്തില്ല – അദ്ദേഹം വ്യക്തമാക്കി. 7000 കോടി രൂപ ആന്ധ്രക്ക് കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുതെന്നും പറഞ്ഞു. വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നില്‍ക്കണമെന്നും കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending