Connect with us

Football

കോച്ച് മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്

. സീസണിലെ മോശ പ്രകടനത്തിനു പിന്നാലെയാണ് കേരള ബ്ലാസ്റ്റേഴ്സ് കോച്ചിനെ പുറത്താക്കിയത്.

Published

on

പരിശീലക സ്ഥാനത്തു നിന്നും മിഖേല്‍ സ്റ്റാറേയെ പുറത്താക്കി കേരള ബ്ലാസ്റ്റേഴ്സ്. പരിശീലകനൊപ്പം സഹ കോച്ചുമാരും പുറത്താകും.

സീസണില്‍ ടീമിന്റെ പ്രകടനം മോശമായിരുന്നു. 12 കളിയില്‍ 3 ജയം മാത്രമാണ് ടീമിനു നേടാനായത്. കഴിഞ്ഞ മൂന്ന് മത്സരങ്ങള്‍ തുടരെ പരാജയമായിരുന്നു. ഹോം, എവേ പോരാട്ടങ്ങളിലെല്ലാം ടീമിനു നിരാശപ്പെടുത്തുന്ന ഫലങ്ങളാണ് ഉണ്ടായത്.

എന്നാല്‍ ബംഗളൂരുവിനോടും പരാജയപ്പെട്ടതോടെ ആരാധകരും ടീമിനെതിരെ രംഗത്തെത്തിയിരുന്നു. ടിക്കറ്റ് വാങ്ങാനോ വില്‍ക്കാനോ തങ്ങളെ കിട്ടില്ലെന്നു ഔദ്യോഗിക ആരാധക കൂട്ടായ്മയായ മഞ്ഞപ്പട ഈയടുത്ത് പ്രഖ്യാപിക്കുകയും ചെയ്തു. ടീമിനെതിരെ സ്റ്റേഡിയത്തിലും പുറത്തും പ്രതിഷേധിക്കാനും ആരാധകര്‍ തീരുമാനിച്ചിരുന്നു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സൂപ്പര്‍ ലീഗ് കേരള; തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം

ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്.

Published

on

സൂപ്പര്‍ ലീഗ് കേരളയില്‍ തൃശൂര്‍ മാജിക് എഫ്‌സിക്ക് തുടര്‍ച്ചയായ മൂന്നാം ജയം. മഹാരാജാസ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന മത്സരത്തില്‍ ഫോഴ്സ കൊച്ചി എഫ്‌സിക്കെതിരെ ഒരു ഗോള്‍ നേടി തൃശൂര്‍ മാജിക് എഫ്‌സി അങ്കം വിജയിക്കുകയായിരുന്നു. പകരക്കാരനായി എത്തിയ അഫ്‌സലാണ് ഗോള്‍ നേടിയത്. ലീഗില്‍ കൊച്ചിയുടെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. അതേസമയം നാല് റൗണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ തൃശൂര്‍ ഒമ്പത് പോയിന്റുമായി ഒന്നാം സ്ഥാനത്തും കൊച്ചി അവസാനസ്ഥാനത്തുമാണ്.

തൃശൂരിന്റെ ലെനി റോഡ്രിഗസിന്റെ പത്താം മിനിറ്റിലെ ഷോട്ട് കൊച്ചിയുടെ അണ്ടര്‍ 23 ഗോള്‍ കീപ്പര്‍ മുഹമ്മദ് മുര്‍ഷിദ് കോര്‍ണര്‍ വഴങ്ങി രക്ഷിച്ചു. പതിനഞ്ചാം മിനിറ്റ് തികയും മുന്‍പ് കൊച്ചിയുടെ സ്പാനിഷ് താരം റാമോണ്‍ ഗാര്‍ഷ്യ പരിക്കേറ്റ് പുറത്തിറങ്ങി. പകരക്കാരനായി മലയാളി താരം ഗിഫ്റ്റി ഗ്രേഷ്യസ് എത്തിയതോടെ താരത്തിന്റെ 25ാം മിനിറ്റില്‍ താഴ്ന്നുവന്ന ഷോട്ട് തൃശൂര്‍ ഗോളി കമാലുദ്ധീന്‍ തടുത്തു. 32ാം മിനിറ്റില്‍ ഫ്രീകിക്കിന് പിന്നാലെ ലഭിച്ച പന്ത് ലെനി റോഡ്രിഗസ് പോസ്റ്റിലേക്ക് തൊടുത്തു വിട്ടെങ്കിലും കൊച്ചി കീപ്പര്‍ മുര്‍ഷിദ് ക്രോസ് ബാറിന് മുകളിലൂടെ തട്ടി. മാര്‍ക്കസ് ജോസഫിന്റെ ക്ലോസ് റെയിഞ്ച് ഹെഡ്ഡറും മുര്‍ഷിദ് തടുത്തു.

എന്നാല്‍ ഇവാന്‍ മാര്‍ക്കോവിച്ചിനെ പിന്‍വലിച്ച തൃശൂര്‍ ഉമാശങ്കറിനെ രണ്ടാം പകുതിയുടെ തുടക്കത്തില്‍ കൊണ്ടുവന്നു. 51ാം മിനിറ്റില്‍ എസ് കെ ഫയാസ് വലതുവിങില്‍ നിന്ന് നല്‍കിയ ക്രോസിന് മാര്‍ക്കസ് ജോസഫ് തലവെച്ചെങ്കിലും ക്രോസ് ബാറിന് മുകളിലൂടെ പുറത്തേക്ക് പോയി. സജീഷിനെ പിന്‍വലിച്ച കൊച്ചി നിജോ ഗില്‍ബര്‍ട്ടിനും എസ്‌കെ ഫായാസിന് പകരം തൃശൂര്‍ ഫൈസല്‍ അലിക്കും അവസരം നല്‍കി. 80ാം മിനിറ്റില്‍ കൊച്ചിയുടെ മുഷറഫിനെ ഫൗള്‍ ചെയ്ത ബിബിന്‍ അജയന് മഞ്ഞക്കാര്‍ഡ് ലഭിച്ചു.

എന്നാല്‍ 90ാം മിനിറ്റില്‍ തൃശൂര്‍ വിജയഗോള്‍ നേടുകയായിരുന്നു. 1-0 ന് തൃശൂര്‍ മാജിക് എഫ്‌സിക്ക് മിന്നും വിജയം നേടാനായി.

Continue Reading

Football

പ്രീമിയര്‍ ലീഗ് 2025-26: 2-1ന് ചെല്‍സിയെ തകര്‍ത്ത് സണ്ടര്‍ലാന്‍ഡ്

ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

Published

on

ലോക ചാമ്പ്യന്മാരായ ചെല്‍സിയെ ഇഞ്ചുറി ടൈം ഗോളില്‍ വീഴ്ത്തി സണ്ടര്‍ലന്‍ഡ്. ശനിയാഴ്ച പ്രീമിയര്‍ ലീഗില്‍ ചെംസ്ഡിന്‍ തല്‍ബിയുടെ സ്റ്റോപ്പേജ് ടൈം വിജയിയുടെ മികവില്‍ പുതുതായി പ്രമോട്ടുചെയ്ത സണ്ടര്‍ലാന്‍ഡ് ചെല്‍സിയെ 2-1ന് തോല്‍പിച്ചു.

ഒമ്പത് വര്‍ഷത്തിനിടെ ഇതാദ്യമായാണ് ബ്ലാക്ക് ക്യാറ്റ്സ് ലീഗില്‍ ബ്ലൂസിനെ തോല്‍പ്പിക്കുന്നത്. 2016 മെയ് 7നായിരുന്നു സണ്ടര്‍ലാന്‍ഡ് അവസാനമായി പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ തോല്‍പ്പിച്ചത്.

സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന ആ മത്സരം 3-2ന് സണ്ടര്‍ലാന്‍ഡിന് അനുകൂലമായി അവസാനിച്ചു. ഡീഗോ കോസ്റ്റയും നെമാഞ്ച മാറ്റിച്ചുമാണ് സന്ദര്‍ശകര്‍ക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ ചെല്‍സിസിന്റെ ഹോം ഗ്രൗണ്ടില്‍ സണ്ടര്‍ലാന്‍ഡിന്റെ 14 വര്‍ഷത്തെ വിജയിക്കാത്ത പരമ്പരയും അവസാനിക്കുന്നു. 2014 ഏപ്രില്‍ 19 നാണ് ബ്ലാക്ക് ക്യാറ്റ്സ് അവസാനമായി സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ വിജയിച്ചത്. കോണര്‍ വിക്കാമിന്റെയും ബോറിനിയുടെയും ഗോളുകള്‍ക്ക് സണ്ടര്‍ലാന്‍ഡ് 2-1 ന് ആ മത്സരം ജയിച്ചു. സാമുവല്‍ എറ്റൂയാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്.

ഈ വിജയത്തോടെ സണ്ടര്‍ലാന്‍ഡ് പ്രീമിയര്‍ ലീഗ് സ്റ്റാന്‍ഡിംഗില്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചു, ലീഡര്‍ ആഴ്‌സണലിന് രണ്ട് പോയിന്റ് മാത്രം.

Continue Reading

Football

ബംഗ്ലാദേശിനെതിരെ തോറ്റാലും പുറത്താകില്ല; ലോകകപ്പ് സെമിയില്‍ ഇന്ത്യ ഉറപ്പ്

വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു.

Published

on

മുംബൈ: വനിത ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ന്യൂസിലാന്‍ഡിനെതിരെ 53 റണ്‍സിന്റെ തകര്‍പ്പന്‍ ജയം നേടി ഇന്ത്യന്‍ വനിത ടീം സെമിഫൈനല്‍ പ്രവേശനം ഉറപ്പിച്ചു. നിലവില്‍ നാലാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് ആറ് പോയിന്റ്. ന്യൂസിലാന്‍ഡിനും ശ്രീലങ്കയ്ക്കും നാല് പോയിന്റ് വീതമുണ്ടെങ്കിലും നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് വ്യക്തമായ മുന്‍തൂക്കമുണ്ട്. അതിനാല്‍ അവസാന ലീഗ് മത്സരത്തില്‍ ബംഗ്ലാദേശിനോട് തോറ്റാലും സെമി സ്ഥാപനത്തിന് ഭീഷണി ഇല്ല. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് വ്യാഴാഴ്്ച ഇന്ത്യ വിജയം കരസ്ഥമാക്കിയത്. ഓപ്പണര്‍മാരായ സ്മൃതി മന്ദാന (109)യും പ്രതിക റാവല്‍ (122)ഉം ചേര്‍ന്ന് ഇരട്ട സെഞ്ച്വറിയോടെ ഇന്ത്യയെ ഭേദപ്പെട്ട നിലയിലാക്കി. ജെമിമ റോഡ്രിഗഡ് 55 പന്തില്‍ 76 റണ്‍സ് നേടി പുറത്താകാതെ നിന്നു. ഇന്ത്യ 49 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 340 റണ്‍സ് നേടി. മഴ കാരണം ന്യൂസിലാഡിന്റെ ലക്ഷ്യം 44 ഓവറില്‍ 325 റണ്‍സായി ചുരുക്കിയെങ്കിലും കീവീസ്് എട്ടുവിക്കറ്റിന് 271 റണ്‍സില്‍ നില്‍ക്കുകയായിരുന്നു. ന്യൂസിലാന്‍ഡ് നിരയില്‍ ബ്രൂക്ക് ഹാലിഡേ (81), ഇസ്സി ഗാഡെ (65 നോട്ടൗട്ട്), അമേലിയ കെര്‍ (45), ജോര്‍ജിയ പ്ലിമ്മര്‍ (30) എന്നിവരാണ് പ്രതിരോധം നടത്തിയവര്‍. മത്സരത്തില്‍ സെഞ്ച്വറി നേടിയ വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഒരു കലണ്ടര്‍ ലോക റെക്കോഡും സ്വന്തമാക്കി വനിത ഏകദിനത്തില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരമായി. ദക്ഷിണാഫ്രിക്കയുടെ ലിസെല്ലെ ലീയുടെ 28 സിക്സുകളുടെ റെക്കോഡ് മറികടന്ന് മന്ദാന 30 സിക്സുകളുമായി മുന്നിലെത്തി. മന്ദാനയുടെ 14-ാം ഏകദിന സെഞ്ച്വറിയാണ് ഇത്. വനിത ഏകദിന ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ താരമായ ഓസ്ട്രേലിയയുടെ മെഗ് ലാന്നിങ്ങ് (15)ന് പിന്നാലെ മന്ദാന രണ്ടാമതെത്തി. ഈ വര്‍ഷം മന്ദാനയുടെ അഞ്ചാം സെഞ്ച്വറിയാണിത്. ഇന്ത്യയുടെ അവസാന ലീഗ് മത്സരം ഞായറാഴ്ച ബംഗ്ലാദേശിനെതിരെയായിരിക്കും.

Continue Reading

Trending