More
ഡെല്‍ഹിയെ വിറപ്പിച്ച് ഇയാന്‍ ഹ്യൂം; ബ്ലാസ്റ്റേഴ്സിന് തകര്‍പ്പന്‍ ജയം

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഇയാന്‍ ഹ്യൂമിന്റെ ഹാട്രിക്ക് മികവില്‍ ഐ.എസ്.എല്ലില്‍ ഡല്‍ഹി ഡൈനാമോസിനെതിരെ കേരള ബ്ലാസ്റ്റേഴ്സിന് അത്യുഗ്രന്‍ വിജയം. ഒന്നിനെതിരെ മൂന്നുഗോളുകള്‍ക്കാണ് കൊമ്പന്മാര് ജയിച്ചത്. ഹ്യൂമിനെ മുന്നേറ്റത്തില്‍ അണിനിരത്തി ടീമിനെ കളത്തിലറക്കിയ ഡേവിഡ് ജെയിംസിന്റെ തന്ത്രം ഡല്‍ഹി സ്റ്റേഡിയത്തില്‍ ഫലം കണ്ടു. കഴിഞ്ഞ മത്സരങ്ങളില്‍ ചിത്രത്തിലേ ഇല്ലാതിരുന്ന ഹ്യൂമിന്റെ കിടിലന്‍ തിരിച്ചുവരവായിരുന്നു ഇത്.
And the goal that sealed the hat-trick for @Humey_7! He’s back and how!
#LetsFootball #DELKER pic.twitter.com/clmxxlBhbt— Indian Super League (@IndSuperLeague) January 10, 2018
11ാം മിനിറ്റില്‍ ബോക്സില്‍ നിന്ന് കറേജ് പെക്കൂസണ് നല്കിയ പാസ്സ് ഡല്‍ഹി പ്രതിരോധ താരം തട്ടിയകറ്റാന്‍ ശ്രമിച്ചെങ്കിലും ഗോള്‍പോസ്റ്റിന് തൊട്ടുമുന്നിലുണ്ടായിരുന്ന ഹ്യൂം പന്ത് പോസ്റ്റിലേക്ക് വഴിതിരിച്ചുവിട്ട് ബ്ലാസ്റ്റേഴ്സ് ഗോള്‍ച്ചൂട് പകര്‍ന്നു.
What a goal
#LetsFootball #DELKER @KeralaBlasters @Humey_7 pic.twitter.com/janqrcr26K
— Indian Super League (@IndSuperLeague) January 10, 2018
പിന്നാലെ രണ്ടെണ്ണം കൂടി എതിര് പോസ്റ്റിലേക്ക് അടിച്ചുകയറ്റി. 12, 78, 83 മിനിറ്റുകളിലായിരുന്നു ആരാധകരുടെ സ്വന്തം ഹ്യൂമേട്ടന്റെ ഗോളുകള്‍. ഡല്‍ഹിയുടെ ആശ്വാസ ഗോള്‍ അവരുടെ ക്യാപ്റ്റന്‍ പ്രീതം കോട്ടാല്‍ (44) നേടി. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു. ഹാട്രിക് നേട്ടം സ്വന്തമാക്കിയ ഇയാന്‍ ഹ്യൂമിന്റെ വ്യക്തിഗത മികവിലാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ജയം.
GOAL!
13′ Pekuson finds @Humey_7 in the six yard box and he slides the ball in
DEL 0-1 KER#KeralaBlasters #KBFC #IniKaliMaarum #LetsFootball #DELKER pic.twitter.com/AAb4298dz3— Kerala Blasters FC (@KeralaBlasters) January 10, 2018
kerala
കാസര്‍കോട് മാണിക്കോത്ത് രണ്ട് വിദ്യാര്‍ഥി മുങ്ങിമരിച്ചു
ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ നില ഗുരുതരം

കാസർകോട്∙ കാഞ്ഞങ്ങാട് മാണിക്കോത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഒരു കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണ്.
ഇവരുടെ പേരുവിവരങ്ങൾ ലഭ്യമായിട്ടില്ല. വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കൂടുതൽ കുട്ടികൾ കുളത്തിൽ കുളിക്കാനിറങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ കുളത്തിൽ തിരച്ചിൽ തുടരുകയാണ്.
kerala
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിൽ നാളെ മുതൽ പരക്കെ മഴയ്ക്ക് സാധ്യത. കൊല്ലം തിരുവനന്തപുരം ഒഴികെയുള്ള ബാക്കി എല്ലാ ജില്ലകളിലും നാളെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യെല്ലോ മുന്നറിയിപ്പ് തുടരും. ഈ മാസം 25 നുള്ളിൽ കേരളത്തിൽ കാലവർഷം എത്തുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.
tech
റേസർ 60 അൾട്രാ പുറത്തിറക്കി മോട്ടറോള
മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്

മൂന്നു നിറങ്ങളിൽ ലഭ്യമായ മോട്ടോറോള റേസർ 60 അൾട്രാ 16ജിബി + 512ജിബി വേരിയന്റിന് 89,999 രൂപ പ്രാരംഭ വിലയിൽ ആമസോൺ, റിലയൻസ് ഡിജിറ്റൽ ഔട്ട്ലെറ്റുകൾ, മോട്ടറോള.ഇൻ, റീട്ടെയിൽ സ്റ്റോറുകൾ എന്നിവയിൽ ലഭ്യമാണ്.
-
kerala21 hours ago
സഊദി ഗവ. അതിഥിയായി സാദിഖലി തങ്ങള്‍ ഹജ്ജിന്
-
india2 days ago
മുസ്ലിം വാദ്യാര്‍ഥിനികള്‍ക്ക് പ്രവേശനം നിഷേധിച്ചു; നാഗ്പൂരില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
-
kerala3 days ago
പിണറായിക്കാലം, കാലിക്കാലം; സർക്കാരിനെ വിചാരണ ചെയ്ത് മുസ്ലിം യൂത്ത് ലീഗ് സമരക്കോലം
-
kerala2 days ago
കണ്ണൂരിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു
-
kerala2 days ago
റെഡ് അലര്‍ട്ട്; വയനാട്ടില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി
-
Cricket2 days ago
പ്രതികൂല കാലാവസ്ഥ; ആര്‍സിബി-എസ്ആര്‍എച്ച് മത്സരം ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നിന്ന് ലഖ്നൗവിലേക്ക് മാറ്റി
-
kerala3 days ago
ദേശീയപാത തകർന്നിടിഞ്ഞ സംഭവം ഏറെ ആശങ്കാജനകം: സമദാനി
-
Health2 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കൊവിഡ് വ്യാപനം കൂടുന്നു