Connect with us

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

kerala

അഭിഭാഷകയെ മര്‍ദിച്ച സംഭവം; പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു

Published

on

വഞ്ചിയൂര്‍ കോടതിലില്‍ യുവ അഭിഭാഷകയെ മര്‍ദിച്ച കോസിലെ പ്രതി ബെയ്‌ലിന്‍ ദാസിന് ജാമ്യം. ബെയ്‌ലിന് ഉപാധികളോടെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞദിവസം ജാമ്യാപേക്ഷയിന്മേലുള്ള പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും ഭാഗം പൂര്‍ത്തിയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ബെയ്‌ലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. നിലവില്‍ പ്രതി പൂജപ്പുര ജയിലിലാണ്. കോടതിയുടെ തീരുമാനം എന്തുതന്നെയായാലും അംഗീകരിക്കുമെന്നാണ് പരാതിക്കാരിയായ ശ്യാമിലി പറഞ്ഞിരുന്നു.

Continue Reading

india

ബ്ലാക്കൗട്ട് സമയത്തും യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാകിസ്താന്‍ ഏജന്‍സികളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി കണ്ടെത്തല്‍

സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Published

on

പാകിസ്താനു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച് യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയടക്കം മൂന്ന് പേരെ സുരക്ഷാ ഏജന്‍സികള്‍ അറസ്റ്റ് ചെയ്തു. ഉത്തരേന്ത്യയില്‍ പ്രഖ്യാപിച്ച ബ്ലാക്കൗട്ട് സമയത്തും ഇവര്‍ പാകിസ്താന്‍ ഏജന്‍സികളുമായി സജീവ സമ്പര്‍ക്കം പുലര്‍ത്തിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

ഹരിയാന പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍, നൗമാന്‍ ഇലാഹി (ഉത്തര്‍പ്രദേശ്), ദേവേന്ദ്ര സിംഗ് ധില്ലോണ്‍ (കൈത്താല്‍), മല്‍ഹോത്ര (ഹിസാര്‍) എന്നിവരെ അറസ്റ്റ് ചെയ്തു. ഇവര്‍ പാകിസ്താന്‍ ഏജന്‍സികള്‍ക്ക് സുപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് ആരോപണം.

പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ സാമൂഹ്യ മാധ്യമങ്ങളെയും യൂട്യൂബറുകളെയും ചാരപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന സൂചനയും ഇതോടെ പുറത്തുവരികയായിരുന്നു. ഹരിയാനയില്‍ നിന്ന് പിടിയിലായ അര്‍മ്മാന്‍ എന്നയാള്‍ ഇന്ത്യയിലെ മൊബൈല്‍ സിം കാര്‍ഡുകള്‍ പാകിസ്താനിലെ ചാരപ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തിരുന്നതായും, ഡിഫന്‍സ് എക്‌സ്‌പോയില്‍ പങ്കെടുക്കുകയും വിവരങ്ങള്‍ കൈമാറുകയും ചെയ്തതായും അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. സമൂഹ മാധ്യമങ്ങളുപയോഗിച്ച് പാകിസ്ഥാന്‍ ഏജന്‍സികള്‍ ചാരപ്രവര്‍ത്തനം നടത്താന്‍ ശ്രമിക്കുന്നതായി ഈ അറസ്റ്റ് സൂചിപ്പിക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Continue Reading

kerala

കോഴിക്കോട് തീപിടിത്തം; ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും മഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തി; കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം

സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം

Published

on

കോഴിക്കോട് പുതിയ ബസ്റ്റാന്റിലുണ്ടായ തീപിടിത്തത്തില്‍ കോടിക്കണക്കിന് രൂപയുടെ നഷ്ടമെന്ന് പ്രാഥമിക നിഗമനം. ടെക്‌സ്‌റ്റൈല്‍സിന്റെ രണ്ടും മൂന്നും നിലകളും തൊട്ടുടത്തുണ്ടായിരുന്ന മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും പൂര്‍ണമായും കത്തിനശിച്ചു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് യൂണിഫോമടക്കമുള്ള പുതിയ സ്റ്റോറ്റുകള്‍ എത്തിച്ചിരുന്നു. ഇതെല്ലാം കത്തിനശിച്ചതായാണ് വിവരം.

ജില്ലാ ഫയര്‍ ഫോഴ്‌സ് മേധാവിയുടെ നേതൃത്വത്തില്‍ തീ പിടിത്തമുണ്ടായ കെട്ടിടത്തില്‍ പരിശോധന നടത്തും. തീ പിടിത്തതിന്റെ കാരണം ഉള്‍പ്പെടെ പരിശോധിക്കും. തീപിടിത്തത്തിന്റെ കാരണത്തെ കുറിച്ചും കെട്ടിടത്തിലെ കൂട്ടിചേര്‍ക്കല്‍ അനുമതിയോടെയാണൊ എന്നും പരിശോധിക്കുമെന്ന് മേയര്‍ ബീന ഫിലിപ്പ് പറഞ്ഞു. വിവിധ വകുപ്പ് മേധാവികള്‍ പങ്കെടുത്ത് കൊണ്ടുള്ള സ്റ്റിയറിങ് കമ്മിറ്റി യോഗം ഇന്ന് ചേരും. ഉദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടെങ്കില്‍ നടപടി ഉണ്ടാകുമെന്നും മേയര്‍ പറഞ്ഞു.

രക്ഷാ പ്രവര്‍ത്തനം വൈകിച്ചത് അശാസ്ത്രീയമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കാരണമെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ഉണ്ടായ തീപിടിത്തം പതിനൊന്ന് മണിയോടെയാണ് നിയന്ത്രണ വിധേയമാക്കിയത്. അതേസമയം, കോഴിക്കോട് ബീച്ചില്‍ പ്രവര്‍ത്തിച്ചിരുന്ന ഫയര്‍ സ്റ്റേഷന്‍ അടച്ചുപൂട്ടിയതാണ് പുതിയ ബസ്റ്റാന്റിലെ അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്.

Continue Reading

Trending