Connect with us

Football

ആരാധകരുടെ അപകടമരണത്തില്‍ അനുശോചനമറിയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്‌

ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്  അനുശോചനമറിയിച്ചത്.

Published

on

ഗോവയില്‍ നടക്കുന്ന ഐഎസ്എല്‍ ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ പോവുകന്നതിനിടെ വാഹനാപകടത്തില്‍ മരിച്ച മലപ്പുറം സ്വദേശികളായ ആരാധകരുടെ കുടുംബാംഗങ്ങളെ അനുശോചനമറിയിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ്. ടീമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ്  അനുശോചനമറിയിച്ചത്.

‘കളി കാണാനെത്തുന്നതിനിടെ അപകടത്തില്‍ മരണപ്പെട്ട ജംഷീറിന്റേയും ഷിബിലിന്റേയും കുടുംബത്തെ ടീം അനുശോചനമറിയിക്കുന്നു’ ബ്ലാസ്‌റ്റേഴ്‌സ് ട്വിറ്ററില്‍ കുറിച്ചു. ഇന്ന് രാവിലെ കാസര്‍ഗോഡ് ഉദുമ പള്ളത്താണ് യുവാവകള്‍ക്ക് അപകടം സംഭവിച്ചത്. മലപ്പുറത്ത് നിന്നുള്ള ജംഷീര്‍, മുഹമ്മദ് ഷിബിന്‍ എന്നിവരാണ് മരണപ്പെട്ടത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ മീന്‍ ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Football

സന്തോഷ് ട്രോഫി കലാശപ്പോരില്‍ നാളെ കേരളം പശ്ചിമബംഗാളുമായി കൊമ്പുകോര്‍ക്കും

നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും.

Published

on

38 ടീമുകള്‍ മാറ്റുരച്ച സന്തോഷ് ട്രോഫിയുടെ 78-ാം എഡിഷന്റെ കലാശപ്പോരില്‍ പശ്ചിമബംഗാളും കേരളവും ഏറ്റുമുട്ടും.നാളെ രാത്രി 7.30ന് ഹൈദരാബാദിലെ ജിഎംസി ബാലയോഗി അത്‌ലറ്റിക് സ്റ്റേഡിയത്തില്‍ വെച്ച് കൊമ്പുകോര്‍ക്കും. ആകെയുള്ള 87 മത്സരങ്ങളിലെ അവസാന മാച്ചിനായി ഇരുടീമുകളും സജ്ജരായി കഴിഞ്ഞു.

ഇന്ത്യന്‍ ഫുട്ബോളിന്റെ കളിത്തൊട്ടില്‍ എന്ന് വിളിക്കപ്പെടുന്ന പശ്ചിമ ബംഗാള്‍ തങ്ങളുടെ 47-ാം ഫൈനലിനാണ് കച്ചമുറുക്കുന്നത്. 32 തവണ സന്തോഷ് ട്രോഫി നേടിയ പശ്ചിമ ബംഗാളിന് ടൂര്‍ണമെന്റില്‍ സമാനതകളില്ലാത്ത റോക്കര്‍ഡ് ആണ് ഉള്ളത്. മറുവശത്ത് കേരളമാകട്ടെ ഏഴ് തവണ കിരീടം നേടിക്കഴിഞ്ഞു.

സമീപ വര്‍ഷങ്ങളില്‍ ടൂര്‍ണമെന്റില്‍ ശക്തരായ ടീം ആയി വളരാന്‍ അവര്‍ക്ക് കഴിഞ്ഞു. 2017-18, 2021-22 ഫൈനലുകളില്‍ ബംഗാളിനെ കേരളം പരാജയപ്പെടുത്തിയിട്ടുണ്ട്. ടൂര്‍ണമെന്റില്‍ ഇതുവരെ ഫൈനല്‍ റൗണ്ടില്‍ 32 തവണ കേരളവും ബംഗാളും ഏറ്റുമുട്ടിയപ്പോള്‍ 15 തവണയും വിജയം ബംഗാളിനൊപ്പമായിരുന്നു. കേരളം ഒമ്പത് മത്സരങ്ങള്‍ ജയിച്ചു. എട്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.

78-ാം എഡിഷനില്‍ ഇരു ടീമുകളും തങ്ങളുടെ പത്ത് മത്സരങ്ങളില്‍ 9 ജയവും ഓരോ സമനിലയും നേടി. ഇതുവരെയുള്ള മത്സരങ്ങളില്‍ ഗോള്‍വേട്ടയില്‍ കേരളം തന്നെയാണ് മുന്നില്‍. പത്ത് മത്സരങ്ങളില്‍ നിന്നായി കേരളം 35 ഗോളുകള്‍ നേടിയപ്പോള്‍ ബംഗാള്‍ 27 ഗോളുകളാണ് എതിരാളികളുടെ വലയിലെത്തിച്ചത്. കന്നി സന്തോഷ് ട്രോഫിയില്‍ തന്നെ 11 ഗോളുകളുമായി ബംഗാള്‍ സ്ട്രൈക്കര്‍ റോബി ഹന്‍സ്ഡയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍.

കലാശപോരിലേക്കെത്തുന്നത്് മറ്റുള്ളവരെ സംബന്ധിച്ച് നേട്ടമായിരിക്കാമെന്നും എന്നാല്‍ ബംഗാളിനെ സംബന്ധിച്ച് മത്സരം വിജയിക്കുകയെന്നതാണ് പ്രധാനമെന്നും ബംഗാള്‍ മുഖ്യ പരിശീലകന്‍ സഞ്ജയ് സെന്‍ പറഞ്ഞു. തങ്ങളെ സംബന്ധിച്ചിടത്തോളം കേരളത്തിന്റെ ലോക കപ്പാണ് സന്തോഷ് ട്രോഫി. ഫൈനലില്‍ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. ഇനി കിരീടം നേടുകയെന്നത് തന്നെയാണ് ലക്ഷ്യം. കേരളത്തിന്റെ മുഖ്യ പരിശീലകന്‍ ബിബി തോമസ് മുട്ടത്ത് പറഞ്ഞു.

Continue Reading

Football

സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ ബംഗാള്‍ ഫൈനലില്‍

സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്

Published

on

ഹൈദരാബാദ് : ത്രില്ലര്‍ പോരാട്ടത്തില്‍ ബംഗാളിന് ജയം. മൂന്നു ഗോളിന് പിറകെ നിന്ന ശേഷം രണ്ടാ പകുതിയില്‍ ആഞ്ഞടിച്ചു കയറിയ സര്‍വീസസ് ആദ്യ പകുതിയുടെ തുടക്കം തന്നെ രണ്ടു ഗോളുകള്‍ നേടിയെങ്കിലും വിജയിക്കാനായില്ല. നിലവിലെ ചാമ്പ്യന്മാരെന്ന പോരിഷയുമായി ജിഎംസി ബാലയോഗി അത്്ലറ്റിക് സ്‌റ്റേഡിയത്തില്‍ സെമിപോരാട്ടത്തിനിറങ്ങിയ സര്‍വീസസിനെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തകര്‍ത്താണ് ബംഗാള്‍ സന്തോഷ് ട്രോഫി കലാശപോരിന് യോഗ്യത നേടിയത്.

റോബി ഹാന്‍സ്ഡ ഇരട്ട ഗോള്‍ നേടിയ മത്സരത്തില്‍ (45+1, 90+5), മനോടോസ് (17), നരോഹരി സ്രേഷ്ത (45+5) എന്നിവരായിരുന്നു ബംഗാളിന്റെ സ്‌കോറര്‍മാര്‍. മലയാളി താരം ശ്രയാസ് വി.ജി(54) സര്‍വീസസിനായി ഗോള്‍ നേടി. രണ്ടാം ഗോള്‍ ബംഗാളിന്റെ പ്രതിരോധ താരം ജുവല്‍ അഹമ്മദ് മാസുംന്തറിന്റെ സെല്‍ഫ് ഗോളായിരുന്നു (73). ബംഗാളിന്റെ 49-ാം ഫൈനലാണിത്. 33 തവണ ജേതാക്കളായ ബംഗാള്‍ 14 തവണ രണ്ടാം സ്ഥാനവും നേടി.

Continue Reading

Football

കേരള ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് നിര്‍ണായകം; ജംഷഡ്പൂരിനോട് ജയം അനിവാര്യം

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്.

Published

on

ഐ.​എ​സ്.​എ​ല്ലി​ൽ അവറേജ്‌ പ്ര​ക​ട​നം ന​ട​ത്തു​ന്ന ര​ണ്ട് ടീ​മു​ക​ൾ ഇ​ന്ന് ഏ​റ്റു​മു​ട്ടു​ന്നു. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സും ജാം​ഷ​ഡ്പു​ർ എ​ഫ്.​സി​യും. തു​ട​ർ തോ​ൽ​വി​ക​ൾ​ക്കൊ​ടു​വി​ൽ മൊ​ഹ​മ്മ​ദ​ൻ​സി​നെ​തി​രാ​യ 3-0ന്റെ ​ജ​യ​മാ​ണ് ജെ.​ആ​ർ.​ഡി ടാ​റ്റ സ്​​പോ​ർ​ട്സ് കോം​പ്ല​ക്സി​ൽ ഇ​ന്നി​റ​ങ്ങു​മ്പോ​ൾ ബ്ലാ​സ്റ്റേ​ഴ്സി​ന് പ്ര​തീ​ക്ഷ​​​യേ​കു​ന്ന​ത്.

ഈ​സ്റ്റ്ബം​ഗാ​ളി​നോ​ട് കൊ​ൽ​ക്ക​ത്ത​യി​ൽ നി​ർ​ഭാ​ഗ്യ തോ​ൽ​വി വ​ഴ​ങ്ങി​യാ​ണ് ജാം​ഷ​ഡ്പു​ർ നാ​ട്ടി​​ൽ തി​രി​ച്ചെ​ത്തി​യ​ത്. 11 ക​ളി​ക​ളി​ൽ 18 പോ​യ​ന്റു​മാ​യി ആ​തി​ഥേ​യ​ർ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 13 ക​ളി​ക​ളി​ൽ 14 പോ​യ​ന്റു​ള്ള ബ്ലാ​സ്റ്റേ​ഴ്സ് പ​ത്താ​മ​താ​ണ്. ഇ​രു ടീ​മു​ക​ളും അ​വ​സാ​നം ഏ​റ്റു​മു​ട്ടി​യ ആ​റ് മ​ത്സ​ര​ങ്ങ​ളി​ലും ബ്ലാ​സ്റ്റേ​ഴ്സ് തോ​ൽ​വി​യ​റി​ഞ്ഞി​ട്ടി​ല്ല.

യാ​വി സി​വേ​റി​യോ, ജോ​ർ​ദാ​ൻ മു​റെ, യാ​വി ഹെ​ർ​ണാ​ണ്ട​സ് തു​ട​ങ്ങി​യ ഗോ​ള​ടി വീ​ര​ന്മാ​ർ ജാം​ഷ​ഡ്പു​ർ നി​ര​യി​ലു​ണ്ട്. ബ്ലാ​സ്റ്റേ​ഴ്സ് പോ​ലെ ഉ​രു​ക്കു​ന​ഗ​ര​ത്തി​ലെ ടീ​മി​ന്റെ പ്ര​തി​രോ​ധ​ത്തി​ന് തീ​രെ ഉ​റ​പ്പി​ല്ല. മ​ത്സ​രം വി​ജ​യി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്ന് ബ്ലാ​സ്റ്റേ​ഴ്സ് താ​ൽ​ക്കാ​ലി​ക പ​രി​ശീ​ല​ക​ൻ പ​റ​ഞ്ഞു.

ബ്ലാ​സ്റ്റേ​ഴ്സി​ന്റെ യു​വ പ്ര​തി​രോ​ധ ഭ​ട​ൻ ​ഹോ​ർ​മി​പാം സ​സ്​​പെ​ൻ​ഷ​ൻ കാ​ര​ണം ക​ളി​ക്കാ​തി​രി​ക്കു​ന്ന​ത് ടീ​മി​ന് വി​ന​യാ​കും. ​ഇ​തോ​ടെ മി​ലോ​സ് ഡ്രി​നി​സി​ച്ചി​ന് പ്ര​തി​രോ​ധ​ത്തി​ൽ പ​ണി കൂ​ടും. ഇ​ഷാ​ൻ പ​ണ്ഡി​ത​യും ജീ​സ​സ് ജി​മി​ന​സും ക​ളി​ക്കു​മോ​യെ​ന്ന് ഉ​റ​പ്പി​ല്ല. അ​ഡ്രി​യാ​ൻ ലു​ണ​യും നോ​വ സ​ദൂ​യി​യും ജാം​ഷ​ഡ്പു​ർ പ്ര​തി​രോ​ധ​ത്തി​ന് ഭീ​ഷ​ണി​യാ​കും. ഇ​ന്ന​ലെ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബം​ഗ​ളു​രു എ​ഫ്.​സി 4-2ന് ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യെ തോ​ൽ​പി​ച്ചു. ഹൈ​ദ​രാ​ബാ​ദ് എ​ഫ്.​സി​യും ഈ​സ്റ്റ്ബം​ഗാ​ളും സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു (1-1).

Continue Reading

Trending