india
കേന്ദ്ര സാഹിത്യ അക്കാദമി തെരഞ്ഞെടുപ്പിൽ ഭരണകൂടത്തിന്റെ ഏജന്റായി വന്ന എഴുത്തുകാരിയേക്കാൾ തോറ്റുപോയ സി രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ് :ടി വി ഇബ്രാഹിം എം എൽ എ
ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്.

രാജ്യത്തെ പരമോന്നത സാഹിത്യ സംഘടനയായ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിച്ച മലയാളത്തിന്റെ അഭിമാനമായ സി രാധാകൃഷ്ണൻ ഒരു വോട്ടിന് തോറ്റുപോയത് ഭാരതത്തിൻ്റെ സാംസ്കാരി ലോകത്തിന് അപമാനമുണ്ടാക്കുന്ന സംഭവമാണ്. കേന്ദ്ര സർക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് ഇഷ്ടക്കാരെ നിയമിക്കാനും ഇഷ്ടക്കാരെ വാഴിക്കാനും കുറേ കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ശ്രമങ്ങൾക്കെതിരായി സാഹിത്യത്തിന്റെയും സംസ്കാരത്തിൻ്റെയും ഉന്നത മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന എഴുത്തകാർ ഇന്ത്യൻ സംസ്കാരത്തിന്റെ രക്ഷക്ക് വേണ്ടി പരമാവധി ഒരുമിച്ച ഒരു തെരഞ്ഞെടുപ്പ് ആയിരുന്നു ഇത്. ഈ തെരഞ്ഞെടുപ്പിന്റെ ഏറ്റവും പ്രധാനമായ ശ്രദ്ധാകേന്ദ്രം പ്രസിഡണ്ട് ആയിരുന്നില്ല, വൈസ് പ്രസിഡണ്ടായിരുന്നു. അതിന് കാരണം
പുതിയ കാലത്തിന് ഇന്ത്യയുടെ മഹത്തായ ബഹുസ്വര സംസ്കാരത്തെയും എല്ലാ മനുഷ്യരെയും ഒരുപോലെ ഒരുമിച്ച് ഉൾക്കൊള്ളാവുന്ന ജനാധിപത്യ ദർശനത്തെയും ഉയർത്തിപ്പിടിച്ചുകൊണ്ട് ഭാരതീയ ദർശനത്തിൽ വേറിട്ട വഴിയിലൂടെ സഞ്ചരിച്ച ആളായിരുന്ന രാധാകൃഷ്ണൻ എന്നതാണ്. ഒരേസമയം തത്വചിന്തയിലും ശാസ്ത്രത്തിലും ദർശനത്തിലും വേദ ഉപനിഷത്തുകളിലും അഗാധമായ അദ്ദേഹത്തിന്റെ ഉൾക്കാഴ്ച പലതരത്തിൽ ബോധ്യപ്പെട്ടതാണ്. ഭഗവത്ഗീതയെ ഇംഗ്ലീഷിലും മലയാളത്തിലും വ്യാഖ്യാനിച്ചുകൊണ്ട് അദ്ദേഹം എഴുതിയ ഗീതാദർശനം പുതിയ കാലത്തെ ഇന്ത്യക്ക് ഒരു വഴികാട്ടിയാണ്. ഭാരതീയ ദർശനത്തെയും വേദ ഉപനിഷത്തുകളെയും പുരാണ ഇതിഹാസങ്ങളെയും വലിയ തോതിൽ തെറ്റിദ്ധരിപ്പിക്കപ്പെടുകയും ഭാരതീയരെ ഭിന്നിപ്പിക്കാനുള്ള വെറുപ്പിന്റെ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാർ ശ്രമിക്കുകയും ചെയ്യുന്ന കാലത്ത് ഗീതാദർശനത്തിന്റെ യഥാർത്ഥ പൊരുൾ ഇന്ത്യൻ ജനതക്ക് പകർന്നു കൊടുക്കുന്നത് ഒരു യഥാർത്ഥ സാംസ്കാരിക പ്രവർത്തനം കൂടിയാണ്.
മലയാള ഭാഷാപിതാവ് തുഞ്ചത്ത് ആചാര്യന്റെ ജീവചരിത്രം ഏറ്റവും ദാർശനികമായ ഒരു നോവലായും അതേസമയം തന്നെ വിശ്വസനീയമായ ദർശനമായും മലയാളത്തിന് അദ്ദേഹം സമ്മാനിച്ചു. കേരളത്തിന്റെയും ഇന്ത്യയുടെയും സംസ്കാര നിർമ്മിതിയിൽ ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകൾക്കപ്പുറം എല്ലാ മനുഷ്യരും ഒരുമിച്ചുചേർന്ന ബഹുസ്വര ദർശനത്തിന്റെ വഴി അദ്ദേഹം മുന്നോട്ടു വെച്ചു. ഫാഷിസ്റ്റ് വിരുദ്ധമായ ഏകതയുടെയും ഏകാത്മകതയുടെയും അദ്വൈത ചിന്തയുടെയും ആശയമാണ് എഴുത്തച്ഛന്റെ ജീവിതത്തെ മുൻനിർത്തി അദ്ദേഹം സ്ഥാപിച്ചെടുക്കുന്നത്. ഇത്തരത്തിൽ ഇന്ത്യയുടെ സാംസ്കാരിക ദാർശനിക വൈവിധ്യങ്ങളുടെ പ്രചാരകരും വ്യാഖ്യാതാക്കളുമായ അപൂർവം ഇന്ത്യൻ എഴുത്തുകാരിൽ ഒരാളാണ് സി രാധാകൃഷ്ണൻ. ഇംഗ്ലീഷിലും മലയാളത്തിലും ഒരേ പോലെ എഴുതാനും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരുമായി ശക്തമായ ബന്ധങ്ങളും വേരുകളുമുള്ള ഒരാൾ കൂടിയാണ് സി ആർ.
ഇന്ത്യൻ സാഹിതീയ പ്രവർത്തനങ്ങളുടെ നായകസ്ഥാനത്തിന് സർവഥാ യോഗ്യനായ ഒരാൾ കേരളത്തിൽ നിന്ന് കടന്നുവരുന്നത് പലരുടെയും നിക്ഷിപ്ത താൽപര്യങ്ങൾക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് അദ്ദേഹത്തെ തോൽപ്പിക്കാനുള്ള ശ്രമം ഭരണകേന്ദ്ര കൂടത്തിന്റെ ഒത്താശയോടുകൂടി നടന്നത്. ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിൽ ശ്രീ രാധാകൃഷ്ണനെ തോൽപ്പിച്ച്, പകരം തെരഞ്ഞെടുക്കപ്പെട്ടത് ഭരണകൂടത്തിന്റെ ഏജന്റായ ഒരു എഴുത്തുകാരിയാണ്. ഈ തെരഞ്ഞെടുപ്പിൽ വിജയിച്ചവരെക്കാൾ, തോറ്റുപോയ ശ്രീ രാധാകൃഷ്ണനോടൊപ്പമാണ് ഇന്ത്യയുടെ മതേതര വിശ്വാസികളുടെ മനസ്സ്. അദ്ദേഹം തുടങ്ങിവച്ച ഈ പോരാട്ടത്തെ സർവ്വവിധേനയും ശക്തിപ്പെടുത്തി ഇന്ത്യയുടെ സംസ്കാര മണ്ഡലത്തിന് ആർജ്ജവവും ദിശാബോധവുമുള്ള ഒരു നേതൃത്വം രൂപം കൊള്ളാനുമുള്ള ശ്രമങ്ങൾ ഉണ്ടാകണം. സാംസ്കാരിക മേഖലയെ സമ്പൂർണമായി വരുതിയിലാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ ശ്രമങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത ജാഗ്രത പാലിക്കാൻ കേന്ദ്ര സാഹിത്യ അക്കാദമിയിലെ തെരഞ്ഞെടുപ്പും അതിന്റെ ജനാധിപത്യ വിരുദ്ധമായ അനുഭവങ്ങളും നമുക്ക് പാഠമാകട്ടെ.
india
യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്

ന്യൂഡല്‍ഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയ കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പഹല്‍ഗാം ഭീകരാക്രമണത്തിന് മുമ്പ് കശ്മീരും പാകിസ്താനും സന്ദര്‍ശിച്ചിരുന്നെന്ന് പൊലീസ്. ഈ രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞയാഴ്ചയാണ് പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തുന്നെന്ന് ആരോപിച്ച് ജ്യോതിയടക്കം 12 പേരെ അറസ്റ്റ് ചെയ്തത്. 33 കാരിയായ ജ്യോതി ഹരിയാനയിലെ ഹിസാര്‍ സ്വദേശിനിയാണ്. ജ്യോതിയുടെ ‘ട്രാവല്‍ വിത്ത് ജെഒ’ എന്ന യൂട്യൂബ് ചാനലിന് ഏകദേശം നാല് ലക്ഷത്തോളം സബ്സ്‌ക്രൈബര്‍മാരുണ്ട്. 450 ലധികം വീഡിയോകള്‍ ജ്യോതി തന്റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു. ഇതില്‍ ചിലത് പാകിസ്താന്‍ സന്ദര്‍ശനത്തെക്കുറിച്ചായിരുന്നു.
പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13ന് ഇന്ത്യ പുറത്താക്കിയ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാകിസ്താന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാകിസ്താന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.
india
ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു ട്രയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം

ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചാണ് പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.
തിങ്കളാഴ്ച വൈകുന്നേരം ദലേല്‍നഗര്‍, ഉമര്‍ത്താലി സ്റ്റേഷനുകള്‍ക്കിടയിലുളള ട്രാക്കില്‍ അഞ്ജതരായ ആക്രമികള്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലീസ് പറഞ്ഞു. രാജധാനി എക്സ്പ്രസ് (20504) ട്രയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് ബ്രേക്ക് ഇടുകയും ഉടനെ റെയില്‍വെ ഉദ്യോഗസ്ഥരെ അറിയിക്കുകയും ചെയ്തുവെന്ന് പോലീസ് റിപ്പോര്‍ട്ട്.
രാജധാനി എക്സ്പ്രസിന് പിന്നാലെ വന്ന കാത്ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം
നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴുവാവുകയായിരുന്നു. തിങ്കഴളാഴ്ച വൈകുന്നേരം സൂപ്രണ്ട് നീരജ് കുമാര്‍ ജാദൗണ്‍ സ്ഥലം സന്ദര്‍ശിക്കുകയും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
ഗവണ്‍മെന്റ് റെയില്‍വെ പോലീസ്, റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്, ലോക്കല്‍ പോലീസ് എന്നിടങ്ങളില്‍ നിന്നുളള സംഘങ്ങള്‍ സംഭവം അന്വേഷിക്കുന്നുണ്ടെന്ന് സ്ഥിരീകരിച്ചു.
india
ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ചു; യുപിയില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം
ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം.

ഉത്തര്‍പ്രദേശില്‍ ട്രാക്കുകളില്‍ മരത്തടി കെട്ടിവച്ച് ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ദലേല്‍നഗര്‍, ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്.
ഇന്നലെ അജ്ഞാതരായ അക്രമികള്‍ ദലേല്‍നഗര്‍, ഉമര്‍ത്താലി സ്‌റ്റേഷനുകള്‍ക്കിടയിലുള്ള ട്രാക്കില്‍ എര്‍ത്തിംഗ് വയര്‍ ഉപയോഗിച്ച് മരക്കഷണങ്ങള്‍ കെട്ടിയതായി പൊലിസ് പറഞ്ഞു. ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഗഡിലേക്ക് പോകുകയായിരുന്ന രാജധാനി എക്‌സ്പ്രസ് (20504) ട്രെയിനിന്റെ തടസ്സം കണ്ടതിനെത്തുടര്‍ന്ന് ലോക്കോ പൈലറ്റ് അടിയന്തര ബ്രേക്ക് ഉപയോഗിക്കുകയും അത് നീക്കം ചെയ്യുകയുകയുമായിരുന്നു. തുടര്‍ന്ന് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നവെന്ന് പൊലീസ് പറഞ്ഞു.
രാജധാനി എക്സ്പ്രസിന് പിന്നാലെ എത്തിയ കാത്‌ഗോടം എക്സ്പ്രസ് (15044) പാളം തെറ്റിക്കാന്‍ രണ്ടാമതും ശ്രമം നടന്നു. ലോക്കോ പൈലറ്റിന്റെ ബോധപൂര്‍വമായ ഇടപെടലിനെ തുടര്‍ന്ന് അത് ഒഴിവാക്കിയതായി പോലീസ് പറഞ്ഞു.
-
kerala2 days ago
ശശി തരൂരിനെ സര്‍വ്വകക്ഷി പ്രതിനിധി സംഘത്തിലേക്ക് തെരഞ്ഞെടുത്തതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല: മുസ്ലിംലീഗ്
-
kerala2 days ago
‘വേടന് എന്ന പേര് തന്നെ വ്യാജം, അവന്റെ പിന്നില്‍ ജിഹാദികള്‍’: വീണ്ടും വിദ്വേഷ പ്രസ്താവനയുമായി എന്‍.ആര് മധു
-
Cricket2 days ago
രാജസ്ഥാനെ 10 റൺസിന് വീഴ്ത്തി പഞ്ചാബ് കിങ്സ് പ്ലേ ഓഫ് ഉറപ്പിച്ചു
-
kerala2 days ago
കോഴിക്കോട് തീപിടിത്തം: രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ അണക്കാനായില്ല; കരിപ്പൂര്‍ വിമാനത്താവളത്തിലെ അഗ്നിശമന സേനയും സ്ഥലത്തെത്തി
-
kerala2 days ago
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ വൻ തീപിടിത്തം; സമീപത്തെ കടകൾ ഒഴിപ്പിച്ചു
-
Film3 days ago
‘മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് ബാച്ചിലര്‍’ തിയറ്ററുകളിലേക്ക്
-
kerala3 days ago
കാളികാവിലെ കടുവാ ദൗത്യത്തിനെത്തിച്ച കുങ്കിയാന പാപ്പാനെ ആക്രമിച്ചു
-
india3 days ago
പാകിസ്താന് വേണ്ടി ചാരപ്പണി; ഒരാള്‍ അറസ്റ്റില്‍