Connect with us

india

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടും: ആം ആദ്മി പാര്‍ട്ടി

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു.

Published

on

അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണം, വീട് നല്‍കാന്‍ ആവശ്യപ്പെടുമെന്ന് ആം ആദ്മി പാര്‍ട്ടി എം പി രാഘവ് ചദ്ദ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ദേശീയ പാര്‍ട്ടി പദവി ലഭിക്കുന്ന പാര്‍ട്ടികള്‍ക്ക്, പാര്‍ട്ടി ആസ്ഥാനവും, പാര്‍ട്ടി അധ്യക്ഷന് ഒരു താമസസ്ഥലവും നല്‍കേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദേശീയ പാര്‍ട്ടി പദവി ലഭിച്ചിട്ടും നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ആം ആദ്മി പാര്‍ട്ടിക്ക് ആസ്ഥാനം ലഭിച്ചതെന്നും അവകാശം അനുസരിച്ച് കെജ്‌രിവാളിന് വസതി നല്‍കണമെന്നും ചദ്ദ പറഞ്ഞു. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയ്ക്ക് സര്‍ക്കാര്‍ വസതി നല്‍കിയിട്ടുണ്ടെന്നും ബിഎസ്പി അധ്യക്ഷ മായാവതിക്കും സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ക്കും വസതി അനുവദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമ പോരാട്ടങ്ങള്‍ക്ക് ഇടവക്കാതെ കെജ്‌രിവാളിന് വസതി അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് ചദ്ദ പറഞ്ഞു.

10 വര്‍ഷം മുഖ്യമന്ത്രിയായിട്ടും കെജ്‌രിവാളിന് വീടോ സമ്പത്തോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. കെജ്‌രിവാള്‍ ഔദ്യോഗിക വസതി ഒഴിയുമെന്നും ഔദ്യോഗികമായി ലഭിക്കുന്ന എല്ലാ സൗകര്യങ്ങളും ഉപേക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെജ്‌രിവാളിന് പദവിയിലോ കസേരയിലോ അര്‍ത്തി ഇല്ലെന്ന് രാജിക്കത്തോടെ വ്യക്തമായെന്നും രാഷ്ട്രീയ നൈതികതയില്‍ വിശ്വസിക്കുന്നയാളാണ് അദ്ദേഹമെന്നും ചദ്ദ പറഞ്ഞു.

 

india

‘ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും രാജ്യം കണക്ക് പറയിക്കും’; രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കോഴിക്കോട്: പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്ക് നേരെ ഇന്ത്യൻ സേന നടത്തിയ ആക്രമണത്തിൽ പ്രതികരിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ. ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരക്കും നമ്മുടെ രാജ്യം കണക്ക് പറയിക്കുക തന്നെ ചെയ്യുമെന്ന് രാഹുൽ ഫേസ്ബുക്കിൽ കുറിച്ചു. ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്‍റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപറേഷൻ സിന്ദൂർ എന്ന പേര് നൽകിയാണെന്നും എഫ്.ബി പോസ്റ്റിൽ രാഹുൽ ചൂണ്ടിക്കാട്ടി.

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

വിവാഹം കഴിഞ്ഞു കേവലം ആറ് ദിവസം മാത്രമായ ഹിമാൻഷി നർവാൾ തന്റെ പ്രിയ പാതിയും ഇന്ത്യൻ നാവിക സേന ഓഫീസറുമായ ലെഫ്റ്റ്നന്റ് വിനയ് നർവാളിന്റെ മൃതശരീരത്തിന് അരികിൽ ഇരുന്ന് പൊട്ടിക്കരയുന്ന ചിത്രം പെഹൽഗാമിലെ ഭീകരാക്രമണത്തിന്റെ ഏറ്റവും വേദനിപ്പിക്കുന്ന ഓർമ്മയായിരുന്നു.

ഹിമാൻഷി എന്ന ഇന്ത്യയുടെ മകളുടെ നെറ്റിയിലെ സിന്ദൂരം മാഞ്ഞതിന്റെ പ്രതികാരം നമ്മൾ വീട്ടിയത് ആ ദൗത്യത്തിന് ഓപ്പറേഷൻ സിന്ദൂർ എന്ന പേര് നല്കി മാത്രമല്ല..

പാക്കിസ്ഥാനിൽ കയറി നമ്മൾ ഭീകരരെ ആക്രമിച്ചതിന് ശേഷം നമ്മൾ ആ കണക്ക് വീട്ടി എന്ന് ലോകത്തോട് വിളിച്ചു പറയിച്ചത് രണ്ട് ധീര വനിതകളെ കൊണ്ടാണ്.

കേണൽ സോഫിയ ഖുറേഷിയും വിങ് കമാൻഡർ വ്യോമിക സിംഗും…

ഈ മണ്ണിൽപ്പൊടിഞ്ഞ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയിക്കുക തന്നെ ചെയ്യും നമ്മുടെ രാജ്യം❤️

Continue Reading

india

മലയാളി യുവാവിനെ പുല്‍വാമയിലെ വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Published

on

പാലക്കാട്: മണ്ണാര്‍ക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിനെ ജമ്മു കശ്മീരില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരുവാന്‍തൊടി മുഹമ്മദ് ഷാനിബ് ആണ് മരിച്ചത്. 28 വയസ്സായിരുന്നു. അബ്ദുല്‍ സമദ് – ഹസീന ദമ്പതികളുടെ മകനാണ്. ചൊവ്വാഴ്ച രാത്രി ഗുല്‍മാര്‍ഗ് സ്റ്റേഷനില്‍ നിന്ന് വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ബന്ധുക്കള്‍ വിവരം അറിഞ്ഞത്.

ബംഗളൂരുവില്‍ വയറിങ് ജോലിക്കാരനായിരുന്നു ഷാനിബ്. ജോലിക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് പോയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. പുല്‍വാമയിലെ വനത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് പത്തുദിവസത്തോളം പഴക്കമുണ്ടായിരുന്നെന്ന് പൊലീസ് അറിയിച്ചു. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന യുവാവ് എങ്ങനെ ജമ്മു കശ്മീരില്‍ എത്തിയെന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Continue Reading

india

പാകിസ്ഥാനില്‍ റെഡ് അലര്‍ട്ട്, വ്യോമപാത പൂര്‍ണ്ണമായും അടച്ചു

Published

on

ദില്ലി:ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിന് മറുപടി നല്‍കാൻ പാക് സൈന്യത്തിന് നിർദ്ദേശം നല്‍കി പാക് സർക്കാർ. പാകിസ്ഥാൻ സൈന്യം പ്രതികരണം തീരുമാനിക്കുമെന്ന് പാക് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാൻ റെഡ് അലർട്ട് പ്രഖ്യാപിച്ചു. അടിയന്തര സാഹചര്യത്തെ നേരിടാൻ തയ്യാറായിരിക്കാൻ ആശുപത്രികൾക്കും പാക് സർക്കാർ നിർദ്ദേശം നല്‍കി. ആഭ്യന്തര, അന്താരാഷ്ട്ര വിമാന സർവീസുകൾ 36 മണിക്കൂറിലേക്ക് നിർത്തിവച്ചു. വ്യോമപാത പൂർണ്ണമായും അടച്ചു. പാക് പഞ്ചാബിലെയും ഇസ്ലാമാബാദിലെയും സ്കൂളുകളും അടച്ചു.

ഇന്ത്യയുടെ കനത്ത തിരിച്ചടിക്ക് പിന്നാലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധിയെ വിളിച്ച് വരുത്തി പാക്കിസ്ഥാൻ പ്രതിഷേധം അറിയിച്ചിരുന്നു. ഇന്ത്യയുടെ ഈ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്നും നടപടി മേഖലയിലെ സംഘർഷം കൂടുമെന്നുമാണ് പാകിസ്ഥാൻ നിലവിൽ പറയുന്നത്. കനത്ത തിരിച്ചടിക്ക് ശേഷം പാക്കിസ്ഥാൻ പ്രതിരോധമന്ത്രി നിലപാട് മാറ്റിയിരിക്കുകയാണ്. പ്രശ്ന പരിഹാരത്തിന് തയ്യാറാണ് എന്നാണ് നിലവിൽ പാകിസ്ഥാന്റെ നിലപാട്. നയതന്ത്ര കാര്യാലയങ്ങൾ വെട്ടിച്ചുരുക്കാനുള്ള തീരുമാനം രണ്ട് രാജ്യങ്ങളും നേരത്തെ എടുത്തിരുന്നു. 55 ൽ നിന്ന് അം​ഗങ്ങളുടെ എണ്ണം 30 ആക്കി ഇന്ത്യയും പാകിസ്ഥാനും കുറച്ചിരുന്നു. നിലവിൽ നയതന്ത്ര പ്രതിനിധി ​ഗീതിക ശ്രീവാസ്തവയെയാണ് പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി നിലപാട് അറിയിച്ചത്.

Continue Reading

Trending