Connect with us

india

ലക്ഷ്മിപൂജ നടത്താന്‍ കെജരിവാള്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് കോടികള്‍; ഒരു മിനിറ്റിന് ചെലവ് 20 ലക്ഷം

ഇക്കഴിഞ്ഞ നവംബര്‍ മാസം 14നാണ് കെജരിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. വായുമലിനീകരണം കണക്കിലെടുത്ത് ആരും പടക്കം പൊട്ടിക്കരുതെന്നും പകരം എല്ലാവരും ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്നും കെജരിവാള്‍ നിര്‍ദേശിച്ചിരുന്നു.

Published

on

ന്യൂഡല്‍ഹി: ദീപാവലിയോടനുബന്ധിച്ചുനടന്ന ലക്ഷ്മിപൂജയ്ക്കായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പൊതുഖജനാവില്‍ നിന്ന് ചെലവാക്കിയത് ആറുകോടി രൂപ. സഖേത് ഗോഖലെ എന്ന ആക്ടിവിസ്റ്റ് വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയിലൂടെയാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പരിപാടിയുടെ ഓരോ മിനിറ്റിനും 20 ലക്ഷം രൂപ എന്ന നിരക്കില്‍ 6 കോടി രൂപ പൂജയ്ക്കായി സര്‍ക്കാര്‍ പൊടിച്ചുവെന്ന കണക്കുകളാണ് പുറത്തുവന്നത്. ലക്ഷി പൂജ സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയാണെന്ന് ന്യായം പറഞ്ഞാണ് ആം ആദ്മി സര്‍ക്കാര്‍ കോടികള്‍ ഇതിനായി ഒഴുക്കിയത്.

ഡല്‍ഹി സര്‍ക്കാരിന്റെ ടൂറിസം ട്രാന്‍സ്പോര്‍ട്ട കോര്‍പ്പറേഷന് നല്‍കിയ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായാണ് കണക്കുകള്‍ പുറത്തുവന്നത്. ലക്ഷ്മി പൂജയുടെ ലൈവ് ടെലികാസ്റ്റും അരവിന്ദ് കെജരിവാളിന്റെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നടത്തിയിരുന്നു.

ഇക്കഴിഞ്ഞ നവംബര്‍ മാസം 14നാണ് കെജരിവാള്‍ ലക്ഷ്മി പൂജ നടത്തിയത്. വായുമലിനീകരണം കണക്കിലെടുത്ത് ആരും പടക്കം പൊട്ടിക്കരുതെന്നും പകരം എല്ലാവരും ലക്ഷ്മി പൂജയില്‍ പങ്കെടുക്കണമെന്നും കെജരിവാള്‍ നിര്‍ദേശിച്ചിരുന്നു. കോവിഡ് മുന്നണിപ്പോരാളികളായ ഡോക്ടര്‍മാരും നേഴ്സുമാരും ശമ്പളമില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ സമരം തുടരുന്ന ഘട്ടത്തിലാണ് ഇത്തരമൊരു മതപരിപാടി സംഘടിപ്പിച്ച് സര്‍ക്കാര്‍ പൊതുജനങ്ങളുടെ നികുതിപണം ഉപയോഗിച്ച് ധൂര്‍ത്ത് നടത്തുന്നതെന്ന് സഖേത് ഗോഖലെ കുറ്റപ്പെടുത്തി.

 

crime

യു.പിയില്‍ അഴുക്കുചാലില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍

തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല. 

Published

on

ഉത്തര്‍പ്രദേശില്‍ നാലുവയസുകാരന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വീടിന് സമീപത്തുള്ള അഴുക്കുചാലില്‍ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. രാംപൂര്‍ ജില്ലയിലാണ് സംഭവം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെ കുട്ടിയെ കാണാതായിരുന്നു. തിരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ നാട്ടുകാര്‍ക്കും മാതാപിതാക്കള്‍ക്കും സാധിച്ചില്ല.

കെമ്രി മേഖലയിലെ ഗംഗാപൂര്‍ കാഡിം ഗ്രാമത്തില്‍ നിന്നാണ് കുട്ടിയെ കാണാതായതെന്ന് അഡീഷണല്‍ പൊലീസ് സൂപ്രണ്ട് അതുല്‍ കുമാര്‍ ശ്രീവാസ്തവ പറഞ്ഞു. പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ കുട്ടിയുടെ മൃതദേഹം അഴുക്കുചാലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പിന്നാലെ അയല്‍വാസികളാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കി.

സംഭവത്തില്‍ കേസെടുത്തതായും പ്രതികളെ ചോദ്യം ചെയ്യുകയാണെന്നും പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചതായും കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനുശേഷം മാത്രമേ ലഭിക്കുള്ളുവെന്നും പൊലീസ് പറഞ്ഞു.

പ്രതികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അറിയിച്ച ഉദ്യോഗസ്ഥര്‍, സ്ഥലത്ത് സംഘര്‍ഷ സാധ്യതയുണ്ടെന്നും പറഞ്ഞു. ഗ്രാമത്തില്‍ കൂടുതല്‍ പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്. കുട്ടിയെ കണ്ടെത്തിയതിന് പിന്നാലെ ഗ്രാമത്തില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കെമ്രി മേഖലയില്‍ സുരക്ഷാസേനയെ വിന്യസിച്ചത്.

Continue Reading

india

ബൈക്ക് ബാരിക്കേഡില്‍ ഇടിച്ചു; തമിഴ്‌നാട്ടില്‍ മലയാളി സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറും സുഹൃത്തും മരിച്ചു

ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

Published

on

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മലയാളി സോഫ്റ്റ്‍വെയർ മരിച്ചു. ഒപ്പമുണ്ടായിരുന്നു സുഹൃത്തും അപകടത്തിൽ മരിച്ചു. ചെങ്കൽപ്പേട്ടിനു സമീപം പള്ളിക്കരണൈയിലാണ് അപകടം.

ചെന്നൈയിൽ താമസിക്കുന്ന പാലക്കാട് സ്വദേശി വിഷ്ണു (24), പമ്മല സ്വദേശി ​​ഗോകുൽ (24) എന്നിവരാണ് മരിച്ചത്.

വാരാന്ത്യ ആഘോഷം കഴിഞ്ഞ മടങ്ങുമ്പോൾ ബൈക്ക് ബാരിക്കേഡിൽ ഇടിച്ചാണ് അപകടം. മദ്യപിച്ച് അമിത വേ​ഗത്തിൽ വാഹനം ഓടിച്ചതാണ് അപകടത്തിനിടയാക്കിയതെന്നു പൊലീസ് പറയുന്നു. രണ്ട് പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചു.

Continue Reading

india

യു.പിയിൽ ക്രമസമാധാനം മെച്ചപ്പെട്ടെന്ന് യോഗി ആദിത്യനാഥ്‌; അരാജകത്വമെന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി

സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

Published

on

ഉ​ത്ത​ർ പ്ര​ദേ​ശി​ൽ ക്ര​മ​സ​മാ​ധാ​ന​നി​ല മെ​ച്ച​പ്പെ​ട്ട​താ​യ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്റെ അ​വ​കാ​ശ​വാ​ദ​ത്തെ ചോ​ദ്യം ചെ​യ്ത് പ്ര​തി​പ​ക്ഷ​മാ​യ സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി. സം​സ്ഥാ​ന​ത്ത് മെ​ച്ച​പ്പെ​ട്ട സു​ര​ക്ഷാ അ​ന്ത​രീ​ക്ഷ​മു​ണ്ടെ​ന്നും അ​തു​കൊ​ണ്ടാ​ണ് 40 ല​ക്ഷം കോ​ടി​യു​ടെ നി​ക്ഷേ​പ നി​ർ​ദേ​ശം ല​ഭി​ച്ച​തെ​ന്നു​മാ​യി​രു​ന്നു യോ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം.

എ​ന്നാ​ൽ, കൊ​ള്ള​യും കൊ​ല​യും ഗു​ണ്ടാ​വി​ള​യാ​ട്ട​വും അ​രാ​ജ​ക​ത്വ​വും നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ്​ ഇ​വി​ടെ​യെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി ആ​രോ​പി​ച്ചു. വാ​രാ​ണ​സി​യി​ലെ​യും ചി​ത്ര​കൂ​ടി​ലെ​യും കൊ​ല​പാ​ത​ക​ത്തെ​യും കൊ​ള്ള​യെ​യും കു​റി​ച്ചു​ള്ള വാ​ർ​ത്താ​ക്ലി​പ്പും പാ​ർ​ട്ടി എ​ക്സ് അ​ക്കൗ​ണ്ടി​ൽ പ​ങ്കു​വെ​ച്ചു.

പൊ​ലീ​സും ബി.​ജെ.​പി​യും കൊ​ള്ള​ക്കാ​രും ഒ​ത്തു​ക​ളി​ച്ച് കൊ​ള്ള​മു​ത​ൽ പ​ങ്കു​വെ​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി കൊ​ള്ള​സം​ഘ​ത്തി​ന്റെ സി.​ഇ.​ഒ ആ​ണോ താ​നെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു.

Continue Reading

Trending