Connect with us

kerala

‘കെടാവിളക്ക് ‘ സ്കോളർഷിപ്പ് : ന്യൂനപക്ഷങ്ങളെ പുറത്താക്കിയത് അംഗീകരിക്കാനാവില്ല: പി.കെ ഫിറോസ്

സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക് ‘സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

Published

on

കോഴിക്കോട് : സംസ്ഥാന സർക്കാറിൻ്റെ പിന്നോക്ക വിഭാഗ വികസന വകുപ്പ് പുതുതായി നടപ്പാക്കുന്ന ‘കെടാവിളക്ക് ‘സ്കോളർഷിപ്പ് പദ്ധതിയിൽ ന്യൂനപക്ഷ സമുദായങ്ങളെ പൂർണ്ണമായും ഉൾപ്പെടാത്തത് അംഗീകരിക്കാനാവില്ലെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി.കെ ഫിറോസ് പറഞ്ഞു.

സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന പിന്നോക്ക വിഭാഗങ്ങളിൽ പെട്ടവർക്കാണ് പദ്ധതി നടപ്പാക്കുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പദ്ധതികൾ വലിയ ആശ്വാസമാവാറുണ്ട്. എന്നാൽ ആനുകൂല്യത്തിന് അപേക്ഷിക്കാവുന്ന 47 വിഭാഗങ്ങളുടെ പട്ടിക വിജ്ഞാപനത്തോടൊപ്പം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെങ്കിലും മുസ്‌ലിം, ക്രിസ്ത്യൻ ഉൾപ്പെടെ ന്യൂനപക്ഷ സമുദായങ്ങളെ ഉൾപ്പെടുത്തിയിട്ടില്ല. സംസ്ഥാനം നടപ്പിലാക്കുന്ന പദ്ധതികളിൽ സാധാരണയായി മറ്റു പിന്നോക്ക വിഭാഗങ്ങൾ (ഒ.ബി.സി) എന്നതിൽ മുസ്‌ലിംകൾ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്താറുണ്ടെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതി അട്ടിമറിച്ച കേന്ദ്ര സർക്കാറിൻ്റെ അതേ പാത തന്നെയാണ് ‘കെടാവിളക്ക് ‘പദ്ധതിയിൽ പിണറായി സർക്കാറും സ്വീകരിച്ചത്. സർക്കാർ ഇറക്കിയ ഉത്തരവിൽ ആവശ്യമായ മാറ്റം വരുത്തി പദ്ധതി എല്ലാ ന്യൂനപക്ഷ വിഭാഗങ്ങൾക്കും ഉപകരിക്കുന്ന തലത്തിലാക്കണമെന്നും അല്ലാത്തപക്ഷം പ്രതിഷേധ സമരങ്ങൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഫിറോസ് അറിയിച്ചു.

kerala

‘എംവി ഗോവിന്ദന്റെ പ്രസംഗം ഒരു വഴിക്ക്, പ്രവർത്തനം മറ്റൊരു വഴിക്ക്’- വിമർശനവുമായി സിപിഎം വനിതാ പ്രതിനിധി

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു

Published

on

തിരുവനന്തപുരം: സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പിണറായി സർക്കാരിനെതിരെ വിമർശനം. പൊലീസിനെതിരെ സമ്മേളന പ്രതിനിധികൾ കടുത്ത വിമർശനമാണ് ഉയർത്തിയത്. ഗോവിന്ദൻ മാഷിൻ്റെ വൈരുദ്ധ്യാത്മക ഭൗതികവാദം അറിയണമെങ്കിൽ സ്‌റ്റേഷനുകളിൽ പോകണമെന്നായിരുന്നു ഒരു വനിതാ പ്രതിനിധിയുടെ വിമർശനം. സെക്രട്ടറിയുടെ പ്രസംഗത്തിന്റെ അർത്ഥം മനസ്സിലാകുന്നത് അപ്പോഴാണ്. പ്രസംഗം ഒരു വഴിക്കും പ്രവർത്തനം മറുവഴിക്കുമാണെന്നും വനിതാ നേതാവ് പറഞ്ഞു. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗേവിന്ദൻ വേദിയിലിരിക്കെയായിരുന്നു വനിതാ നേതാവിൻ്റെ വിമർശനം.

പൊലീസ് സ്റ്റേഷനുകളിൽ ഇരകൾക്ക് നീതിയില്ലെന്നും സ്ത്രീകൾക്ക് കുട്ടികൾക്കും എതിരെയുള്ള കേസുകളിൽ നടപടിയില്ലെന്നും ഇവർ ചൂണ്ടിക്കാണിച്ചു. പാർട്ടിയിൽ വനിതകൾക്ക് പ്രാതിനിധ്യമില്ല. വനിതകളെ പാർട്ടി പദവികളിൽ തഴയുന്നു. സ്ത്രീകളെ പരിഗണിക്കണമെന്ന് സർക്കുലർ ഇറക്കാനുള്ള ആർജ്ജവം ഉണ്ടോ എന്നും വിമർശനം ഉയർന്നു.

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകൾക്കെതിരെയും സമ്മേളനത്തിൽ വിമർശനം ഉയർന്നു. ലൈഫ് ഭവനപദ്ധതി വൈകുന്നുവെന്നും ക്ഷേമ പെൻഷൻ വിതരണം താളം തെറ്റിയെന്നും പ്രതിനിധികൾ വിമർശനം ഉയർത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് പരാജയത്തിന് സംസ്ഥാന ഭരണം കാരണമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു. സ്പീക്കർ എ എൻ ഷംസീറിനെതിരെയും വിമർശനം ഉയർന്നു.

Continue Reading

kerala

എംടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു

സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്

Published

on

കോഴിക്കോട്: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന എം ടി വാസുദേവന്‍ നായരുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു. തൽസ്ഥിതി തുടരുന്നതായി ഇന്നിറക്കിയ മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു. സ്വാഭാവിക ശ്വാസഗതി വീണ്ടെടുത്തിട്ടുണ്ട്. അദ്ദേഹം മരുന്നുകളോട് പ്രതികരിക്കുന്നുണ്ട്. തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണെന്നും ചികിത്സിക്കുന്ന ഡോക്ടർമാർ അറിയിച്ചു.

എം ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്നാണ് ഡോക്ടർമാർ ഇന്നലെ അറിയിച്ചിരുന്നത്. വിദഗ്ധ ഡോക്ടർമാരുടെ സംഘമാണ് എം ടിയുടെ ആരോഗ്യസ്ഥിതി നിരീക്ഷിക്കുന്നത്. ശ്വാസ തടസ്സത്തെ തുടർന്നായിരുന്നു എംടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം എംടിക്ക് ഹൃദയസ്തംഭനമുണ്ടായെന്നും ആരോഗ്യനില ഗുരുതരമാണെന്നുമായിരുന്നു ആശുപത്രി നേരത്തെ പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ പറഞ്ഞിരുന്നത്.

Continue Reading

kerala

തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം, വാരിയെല്ലുകൾക്ക് പൊട്ടൽ; അമ്മു സജീവിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്

Published

on

തിരുവനന്തപുരം: പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവ് മരിക്കുന്നത് ഏറെ നേരം ഭക്ഷണം കഴിയ്ക്കാതെ ഇരുന്ന ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ആമാശയത്തിൽ ഉണ്ടായിരുന്നത് 50 മില്ലി വെള്ളം മാത്രമായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലുള്ളത്. സുഹൃത്തുക്കളുടെയും അധ്യാപകന്റെയും മാനസിക പീഡനത്തെ തുടർന്ന് അമ്മു പട്ടിണിയിൽ ആയിരുന്നുവെന്ന് കുടുംബം ആരോപിച്ചു.

തലയ്ക്കും ഇടുപ്പിനും തുടക്കുമുണ്ടായ പരിക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാ​ഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ടെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. വലത് ശ്വാസകോശത്തിന് താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അതേസമയം, അമ്മു സജീവിന്‍റെ മരണത്തിൽ കോളേജിലെ മനഃശാസ്ത്രവിഭാഗം അധ്യാപകനെതിരെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കേസിലെ പ്രതികളായ വിദ്യാർത്ഥിനികൾക്കൊപ്പം ചേർന്ന് പൊഫസര്‍ സജി അമ്മുവിനെ മാനസികമായി പീഡിപ്പിച്ചെന്നാണ് ആരോപണം. ഹോസ്റ്റൽ മുറിയിൽ അമ്മു എഴുതി വച്ചിരുന്ന കുറിപ്പും കുടുംബം പുറത്തുവിട്ടു. ഹോസ്റ്റലിലെ അമ്മുവിൻ്റെ വസ്തുവകകളില്‍ നിന്നും കിട്ടിയ കുറിപ്പാണ് കുടുംബം പുറത്ത് വിട്ടത്. ചില കുട്ടികളിൽ നിന്ന് പരിഹാസവും മാനസിക ബുദ്ധിമുട്ടും നേരിടുന്നു എന്നാണ് കുറിപ്പിലുള്ളത്.

Continue Reading

Trending