Connect with us

kerala

ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ വീട്ടില്‍ പൊലീസ് റെയ്ഡ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി.പ്രദീപ് കുമാര്‍ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസര്‍കോട് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു

Published

on

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ ആക്രമിച്ച കേസില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിനു അറസ്റ്റിലായ ഗണേഷ്‌കുമാറിന്റെ സഹായി കോട്ടാത്തല പ്രദീപ്കുമാറിന്റെ വീട്ടിലും റെയ്ഡ് നടന്നു.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയതിന് കെബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി.പ്രദീപ് കുമാര്‍ കോട്ടാത്തലയെ കഴിഞ്ഞ 24ന് കാസര്‍കോട് ബേക്കല്‍ പൊലീസ് അറസ്റ്റു ചെയ്തിരുന്നു.

ബേക്കല്‍ സ്വദേശി വിപിന്‍ ലാലിനെ ബന്ധുവഴിയും ഫോണ്‍ വിളിച്ചും സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും കത്തുകളയച്ചു ഭീഷണിപ്പെടുത്തിയെന്നുമുള്ള പരാതിയിലായിരുന്നു അറസ്റ്റ്. പ്രദീപിന് ഉപാധികളോടെ ഹൊസ്ദുര്‍ഗ് മജിസ്‌ടേറ്റ് കോടതി ഇന്ന് ജാമ്യം അനുവദിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

എം എം ലോറന്‍സ് അന്തരിച്ചു

95 വയസ്സായിരുന്നു.

Published

on

മുതിർന്ന സിപിഎം നേതാവ് എം.എം ലോറൻസ് അന്തരിച്ചു. 95 വയസ്സായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

സിപിഎം കേന്ദ്ര കമ്മിറ്റി അംഗം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം, എറണാകുളം ജില്ല സ്രെക്രട്ടറി, എൽഡിഎഫ് കൺവീനർ, സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എന്നീ നീലകളിൽ പ്രവർത്തിച്ചു. 1980-84 കാലയളവിൽ ഇടുക്കിയിൽനിന്നുള്ള ലോക്സഭാ അംഗമായിരുന്നു. ഭാര്യ: ബേബി ലോറൻസ്. മക്കൾ: സജീവ്, സുജാത, അബി, ആശ.

Continue Reading

kerala

യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യാശ്രമം; യുവാവ് മരിച്ചു

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു.

Published

on

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിനു മുന്‍പില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. കിളികൊല്ലൂര്‍ സ്വദേശി ലൈജു (38) ആണ് മരിച്ചത്. ഇന്നലെ രാവിലെ 9.30 നാണ് സംഭവം.

ദേഹത്ത് മണ്ണെണ്ണ ഒഴിച്ചതിനുശേഷം യുവാവ് സ്വയം തീ കൊളുത്തുകയായിരുന്നു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ലൈജുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍.

 

Continue Reading

kerala

പാർലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡൻ എംപി ഉറപ്പ് നൽകി; നിയമനടപടിയെ കുറിച്ച് ആലോചിച്ചില്ല: അന്നയുടെ അച്ഛൻ

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്.

Published

on

മകളുടെ മരണ വിവരം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് ഹൈബി ഈഡന്‍ എംപി ഉറപ്പ് നല്‍കിയെന്ന് ചാറ്റേര്‍ഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റിയന്റെ പിതാവ്. നിയമനടപടിയെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഇനി ആര്‍ക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് കത്തെഴുതിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വ്യവസായ വകുപ്പ് മന്ത്രി പി രാജീവും പ്രതിപക്ഷ നേതാവ് വി ഡി സതീശനും അന്നയുടെ വീട് സന്ദര്‍ശിച്ചു.

ജൂലൈ 20നായിരുന്നു താമസിക്കുന്ന സ്ഥലത്ത് അന്ന കുഴഞ്ഞുവീണ് മരിച്ചത്. അമ്മ അനിത സെബാസ്റ്റ്യന്‍ മകള്‍ നേരിട്ട പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കമ്പനിയുടെ ഇന്ത്യ വിഭാഗം ചെയര്‍മാന്‍ രാജീവ് മേമാനിക്ക് കത്തയച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. അമിത ജോലി ഭാരം അടിച്ചേല്‍പ്പിക്കുന്ന രീതിയായിരുന്നു കമ്പനിയുടേതെന്ന് പിതാവും പ്രതികരിച്ചിരുന്നു. അന്നയുടെ സംസ്‌കാര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികള്‍ പങ്കെടുത്തില്ലെന്ന ഗുരുതര ആരോപണവും പിതാവ് ഉന്നയിച്ചിരുന്നു.

എന്നാല്‍ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്തതില്‍ ഖേദം പ്രകടിപ്പ് രാജീവ് മേമാനി രംഗത്തെത്തിയിരുന്നു. ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് സംസ്‌കാരത്തിന് ചേരാത്ത പ്രവര്‍ത്തിയാണെന്നും മുമ്പൊരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഇനിയൊരിക്കലും ഇത് ആവര്‍ത്തിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. ജീവനക്കാരുടെ ക്ഷേമത്തിന് ഉയര്‍ന്ന പ്രാധാന്യം നല്‍കുമെന്നും ജീവനക്കാര്‍ക്കെല്ലാം ആരോഗ്യകരമായ തൊഴിലിടം ഉറപ്പാക്കുമെന്നും രാജീവ് മേമാനി വ്യക്തമാക്കി.

Continue Reading

Trending