Connect with us

kerala

ഏഴ് വര്‍ഷം പ്രണയം, 101 പവനും കാറും ആവശ്യപ്പെട്ട് കാമുകന്‍ ഒഴിവാക്കി; 21 കാരി ജീവനൊടുക്കി

താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡിലീറ്റ് ചെയ്തു

Published

on

കായംകുളം: കായംകുളം ആറാട്ടുപുഴയില്‍ വിവാഹ വാഗ്ദാനം നല്‍കി ഏഴു വര്‍ഷം പ്രണയിച്ച ശേഷം സ്ത്രീധനത്തുക കുറവാണെന്നു പറഞ്ഞ് യുവാവ് വിവാഹത്തില്‍നിന്നു പിന്‍മാറിയതോടെ യുവതി ആത്മഹത്യ ചെയ്തുവെന്നു കുടുംബത്തിന്റെ പരാതി.

പെരുമ്പള്ളി മുരിക്കിന്‍വീട്ടില്‍ വിശ്വനാഥന്റെ മകളും ബിഎസ്‌സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയുമായ അര്‍ച്ചന(21) ആണ് മരിച്ചത്. യുവാവിന്റെ വീട്ടില്‍ മറ്റൊരു വിവാഹത്തിന്റെ നിശ്ചയ ചടങ്ങ് നടക്കുന്ന സമയത്തായിരുന്നു യുവതി വാട്‌സാപ്പില്‍ മരിക്കുകയാണെന്ന സന്ദേശം അയച്ചശേഷം ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. ഇന്നലെ യുവതിയുടെ മൃതദേഹം സംസ്‌കരിച്ചതിനു പിന്നാലെയാണു സംഭവത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. പെണ്‍കുട്ടി പ്രണയം സംബന്ധിച്ച് സുഹൃത്തിനോടു സംസാരിക്കുന്നതിന്റെ ഓഡിയോ സന്ദേശങ്ങളും പുറത്തു വന്നിട്ടുണ്ട്.

അര്‍ച്ചന സ്‌കൂളില്‍ പഠിക്കുമ്പോഴാണു സ്‌കൂളിനു സമീപത്തു തന്നെ താമസിച്ചിരുന്ന യുവാവുമായി പ്രണയത്തിലാകുന്നത്. പെണ്‍കുട്ടി പ്ലസ്ടു കഴിഞ്ഞപ്പോള്‍ യുവാവ് വിവാഹ അഭ്യര്‍ത്ഥനയുമായി ഇവരുടെ വീട്ടില്‍ എത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹം കഴിപ്പിച്ചു നല്‍കാനാവില്ലെന്നും പെണ്‍കുട്ടിയെ പഠിപ്പിക്കണമെന്നും പറഞ്ഞു പിതാവ് മടക്കി അയച്ചു. ബിഎസ്‌സി നഴ്‌സിങ് പഠിക്കുന്ന കാലയളവിലും ഇരുവരും പ്രണയത്തിലായിരുന്നു. ഇതിനിടെ വിദേശത്തു പോയ യുവാവ് സാമ്പത്തികമായി ഉയര്‍ച്ച നേടിയിരുന്നു. ഇതോടെ പെണ്‍കുട്ടിയെ ഒഴിവാക്കാനായി ശ്രമമെന്നു കുടുംബം ആരോപിക്കുന്നു.

പെണ്‍കുട്ടി വിവാഹക്കാര്യം പറഞ്ഞപ്പോള്‍ സ്ത്രീധനം എത്ര നല്‍കുമെന്നായിരുന്നു യുവാവിന്റെ ചോദ്യം. പിതാവുമായി സംസാരിച്ചപ്പോള്‍ 30 പവന്‍ സ്വര്‍ണം നല്‍കാമെന്ന് അറിയിച്ചു. കൂലിപ്പണിക്കാരനായ പിതാവിന് അധികം പണം നല്‍കി വിവാഹം കഴിപ്പിക്കാന്‍ സാധിക്കാതെ വന്നതോടെ യുവാവ് വിവാഹത്തില്‍നിന്ന് പിന്‍മാറുകയായിരുന്നു എന്നു ബന്ധുക്കള്‍ പറയുന്നു. യുവാവിന്റെ മാതാപിതാക്കള്‍ കൂടുതല്‍ സ്ത്രീധനം വേണമെന്നു വാശിപിടിച്ചതാണ് യുവാവിന്റെ പിന്‍മാറ്റത്തിനു കാരണമെന്നും ഇവര്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സഹോദരിക്ക് 101 പവന്‍ സ്വര്‍ണവും കാറും കൊടുത്താണു വിവാഹം കഴിപ്പിച്ചത്. അത്ര തന്നെ തനിക്കും വേണമെന്നും അല്ലെങ്കില്‍ വേറെ വിവാഹം കഴിക്കുമെന്നും അറിയിച്ചതോടെ പെണ്‍കുട്ടി നിരാശയിലാകുകയായിരുന്നു.

താന്‍ മരിക്കാന്‍ പോകുന്നതായി വെള്ളിയാഴ്ച യുവാവിനു പെണ്‍കുട്ടി വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. സന്ദേശം യുവാവ് കണ്ടെന്ന് ഉറപ്പു വരുത്തി മെസേജ് ഡിലീറ്റ് ചെയ്തു. തുടര്‍ന്ന് ഒതളങ്ങ എന്ന വിഷക്കായ കഴിച്ചു. ഇതിനിടെ യുവാവ് തന്റെ സുഹൃത്തുക്കളില്‍ ഒരാളെ വിവരം അറിയിച്ചു സ്ഥലത്തെത്തിയപ്പോഴേയ്ക്കു പെണ്‍കുട്ടി അവശ നിലയില്‍ ആയിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പെണ്‍കുട്ടിയെ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സഹകരണ മേഖലയെ കുരുതിക്കളമാക്കുന്നവര്‍

കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്.

Published

on

ഇടുക്കി കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകന് ജീവിതം അവസാനിപ്പിക്കേണ്ടിവന്ന സംഭവം സഹകരണ സ്ഥാപനങ്ങളെ ധാര്‍ഷ്ട്യത്തിന്റെയും ധിക്കാരത്തിന്റെയും ഫലമായി കുരുതിക്കളമാക്കുന്ന സി.പി.എം സമീപനത്തിന്റെ മറ്റൊരു ഉ ദാഹരണമാണ്. കട്ടപ്പനയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന സാബു തൊടുപുഴയിലെ ആശുപത്രിയില്‍ കഴിയുന്ന ഭാര്യയുടെ ചികിത്സയ്ക്കായാണ് സൊസൈറ്റിയിലെ തന്റെ നിക്ഷേപം തിരികെ ചോദിച്ചിരുന്നത്. എന്നാല്‍ പണം ചോദിച്ചെത്തിയ സാബുവിനെ ജീവനക്കാര്‍ നിരവധി തവണ അപമാനിച്ചുവിടുകയായിരുന്നു. സ്വന്തം അധ്വാനത്തിന്റെയും ആയുസിന്റെയും വിലയായ സമ്പാദ്യത്തിനുവേണ്ടി മറ്റുള്ളവരുടെ മുന്നില്‍ നിരവധി തവണ തലകുനിക്കേണ്ടി വരികയും, തിരിച്ചുകിട്ടുമെന്ന് ഒരുറപ്പുമില്ലാത്ത സാഹചര്യത്തിലെത്തുകയും, കണക്കുകൂട്ടലുകളെല്ലാം തെറ്റുക യും ചെയ്തപ്പോഴാണ് തന്നെ വഞ്ചിച്ചവരോടുള്ള പ്രതികാരമെന്ന നിലക്ക് സാബു ബാങ്കിന്റെ മുന്നില്‍ ഒരു കഷ്ണം കയറില്‍ ജീവിതം അവസാനിപ്പിച്ചത്. സാബുവിന്റെ പോക്കറ്റിലുണ്ടായിരുന്ന ആത്മഹത്യാക്കുറിപ്പില്‍ എല്ലാം വ്യക്തമായി രേഖപ്പെട്ടുകിടക്കുന്നുണ്ടായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്കാണെന്നും ഭാര്യയുടെ ചികിത്സക്ക് പണം ചോദിച്ചപ്പോള്‍ കിട്ടിയില്ലെന്നും അപമാനിച്ചെന്നും മനംനൊന്താണ് ജീവനൊടുക്കുന്നതെന്നുമാണ് ആ ത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. എല്ലാവരും അറിയാന്‍ എന്ന് പറഞ്ഞുകൊണ്ടാണ് ആത്മഹത്യാക്കുറിപ്പ് സാബു എഴുതിയിരിക്കുന്നത്.

മുമ്പ് കോണ്‍ഗ്രസ് ഭരിച്ചിരുന്ന കട്ടപ്പന റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി രണ്ടു വര്‍ഷം മുമ്പാണ് സി.പി.എം ഭരണസമിതിക്ക് കീഴില്‍ വരുന്നത്. കുറഞ്ഞ നിക്ഷേപകര്‍ മാത്രമുള്ള ബാങ്ക് കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് വിവരം. എന്തു വിലകൊടുത്തും സഹകരണ പ്രസ്ഥാനങ്ങളെ തങ്ങളുടെ അധീനതയില്‍ കൊണ്ടുവരിക എന്നത് സി.പി.എമ്മിന്റെ പ്ര ഖ്യാപിത ലക്ഷ്യമാണ്. അധികാരത്തിന്റെ തണലില്‍ ബല പ്രയോഗത്തിലൂടെയും നിയമങ്ങള്‍ കാറ്റില്‍ പറത്തിയുമുള്ള ഇത്തരം ഭരണമാറ്റങ്ങള്‍ സ്ഥാപനങ്ങള്‍ക്കുണ്ടാക്കുന്ന പ്രതിസന്ധിയോ, അതിന്റെ നിലനില്‍പ്പോ ഒന്നും തന്നെ അവരെ ഒരുവിധത്തിലും അലോസരപ്പെടുത്തുന്നില്ല. കേരളത്തിലെ ഏറ്റവും വലിയ സഹകരണ ബാങ്കുകളിലൊന്നായ കോഴിക്കോട് ചേവായൂര്‍ ബാങ്ക് ഭരണം അട്ടിമറിക്കാന്‍ സി.പി.എം നടത്തിയ നീക്കംകണ്ട് ജനം മൂക്കത്തുവിരല്‍ വെച്ചുപോയത് ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ്. അംഗ ങ്ങള്‍ക്ക് വോട്ടുചെയ്യാന്‍പോലും അവസരം നല്‍കാതെ, കോടതി ഉത്തരവിനെ തൃണവല്‍ക്കരിച്ച് പൊലീസിനെ നോക്കുകുത്തിയാക്കി മാറ്റിയ സി.പി.എമ്മുകാര്‍ തിരഞ്ഞെടുപ്പ് ദിവസം നടത്തിയത് നരനായാട്ടു തന്നെയായിരുന്നു. സകല കുതന്ത്രങ്ങളും പയറ്റിയിട്ടും വളരേ ചെറിയ മാര്‍ജിനില്‍ മാത്രമാണ് അവിടെ അവര്‍ക്ക് ജയിച്ചുകയറാനായത്. ഈ അട്ടിമറിയോടെ കരുവന്നൂരിലെയും കട്ടപ്പനയിലെയും പോലെ ചേവായൂര്‍ ബാങ്കിലെയും സാധാരണക്കാരായ നി ക്ഷേപകരെയാണ് സി.പി.എം വെല്ലുവിളിച്ചുകൊണ്ടിരിക്കുന്നത്. നിക്ഷേപകരുടെ ആശങ്കകള്‍ക്കോ അവരുടെ താല്‍ പര്യങ്ങള്‍ക്കോ പുല്ലുവില പോലും കല്‍പ്പിക്കപ്പെടാതെ കൈയ്യൂക്കിന്റെ കരുത്തോടെ മുന്നോട്ടുപോകുമ്പോള്‍ ഇതുപോലെ നിരവധി സാബുമാരുടെ ജീവിതമാണ് തകര്‍ന്നുപോകുന്നത്. പലരും ജീവിതത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ മരണത്തില്‍ അഭയം പ്രാപിക്കുമ്പോള്‍ വലിയൊ രു വിഭാഗം സങ്കടങ്ങളുടെ അഗ്‌നിപര്‍വതങ്ങള്‍ ഉള്ളില്‍ പേറി നീറിപ്പുകയുകയാണ്. കരുവന്നൂര്‍ ബാങ്ക് അഴിമതിയുമായി ബന്ധപ്പെട്ട് നിക്ഷേപകരുടെ മരണവും ദുരിതവുമെല്ലാം മലയാളികള്‍ക്ക് ഏറെ കാണേണ്ടിവന്നതാണ്.

കരുവന്നൂര്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും സഖാക്കള്‍ തങ്ങളുടെ സങ്കേതമാക്കിമാറ്റിയ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ തീതിന്നുകൊണ്ടിരിക്കുകയാണെന്നും കട്ടപ്പനയിലെ സംഭവ വികാസങ്ങള്‍ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവന്റെ അത്താണിയായ സഹകരണ സ്ഥാ പനങ്ങളെക്കുറിച്ച് വലിയ വായില്‍ സംസാരിക്കുന്ന സി.പി.എം ഇന്ന് ആ മഹത്തായ സംവിധാനത്തിന്റെ കടക്കല്‍ ആഞ്ഞുവെട്ടിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളെ നശിപ്പിക്കാന്‍ കേന്ദ്രം കണ്ണിലെണ്ണയൊഴി ച്ചുകാത്തിരിക്കുന്നു എന്ന് മുറവിളികൂട്ടുന്ന പിണറായി സര്‍ ക്കാര്‍ സത്യത്തില്‍ അതിനുള്ള എല്ലാ ഒത്താശകളും അക മഴിഞ്ഞു നല്‍കിക്കൊണ്ടിരിക്കുകയാണ്. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന ക്രമക്കേടുകളും വഴിവിട്ട പെരുമാറ്റങ്ങളുമെല്ലാം ഭരണകുടത്തിന്റെ അറിവോടെയാണെന്നതിനുള്ള തെളിവാണ് സാബുവിന്റെ മരണത്തിനുത്തരവാദി കളായവര്‍ക്കെതിരെ ഒരു നടപടിയും കൈക്കൊള്ളാന്‍ പൊലീസ് മുതിരാതിരിക്കുന്നത്. സാബുവിന്റെ ആത്മഹത്യാക്കുറിപ്പും ഭാര്യ മേരിയുടെ വെളിപ്പെടുത്തലുമെല്ലാമുണ്ടായിട്ടും പൊലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. സാബുവിന്റെ കുടുംബത്തോടൊപ്പമാണെന്ന മന്ത്രി വാസവന്റെ പ്രസ്താവന വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുകയും ഇരകള്‍ക്കൊപ്പം ഓടുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാ ഹരണമാണ്.

Continue Reading

kerala

വടകരയില്‍ നിര്‍ത്തിയിട്ട കാരവാനില്‍ രണ്ട് പേര്‍ മരിച്ച സംഭവം; എസിയുടെ ഗ്യാസ് ലീക്കായത് മരണകാരണമെന്ന് പ്രാഥമിക നിഗമനം

കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Published

on

വടകരയിൽ നിർത്തിയിട്ട കാരവാനിൽ കണ്ടെത്തിയ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മലപ്പുറം സ്വദേശി മനോജ്, കോഴിക്കോട് ചെറുപുഴ സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. കാസർകോട്ടെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ ഇരുവരെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

മടക്കയാത്രയിൽ വാഹനം റോഡരികിൽ പാർക്ക് ചെയ്ത് വിശ്രമിച്ച ഇരുവരും എസിയുടെ ഗ്യാസ് ലീക്കായതോടെ മരിക്കുകയായിരുന്നുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തൽ. കൂടുതൽ പരിശോധനകൾക്കായി ഫോറൻസിക് വിദഗ്ധര്‍ ഇന്ന് രാവിലെ സ്ഥലത്ത് എത്തും. ഇതിന് പിന്നാലെയായിരിക്കും മൃതദേഹം വാഹനത്തിൽ നിന്നും മാറ്റുക.

ഇന്നലെ രാവിലെ മുതൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനത്തെക്കുറിച്ച് നാട്ടുകാരിൽ ചിലർ സംശയം പ്രകടിപ്പിച്ചതിനാൽ പൊലീസ് സ്ഥലത്തെത്തി പരിശോധിക്കുകയായിരുന്നു. ഇതിൽ ഒരു മൃതദേഹം വാഹനത്തിനകത്തും മറ്റൊന്ന് പടികളിലുമായി കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. മലപ്പുറത്തെ “ഫ്രണ്ട് ലൈൻ ഹോസ്പിറ്റാലിറ്റി ആൻഡ് പ്രോപ്പർട്ടി മാനേജ്‍മെന്‍റ് എന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ്‌ കാരവാൻ.

Continue Reading

kerala

വിജയരാഘവന്റെ വര്‍ഗീയ പരാമര്‍ശം: ഡിജിപിക്ക് പരാതി നല്‍കി യൂത്ത് ലീഗ്‌

തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

Published

on

വയനാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍ നടത്തിയ വര്‍ഗീയ പരാമര്‍ശനത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി മുസ്‌ലിം യൂത്ത് ലീഗ്.

പരാതി പരിശോധിച്ച് നടപടി സ്വീകരിക്കാന്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ഡിജിപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റാണ് വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയും തുടര്‍ന്ന് പ്രിയങ്കയും ജയിച്ചത് വര്‍ഗീയ ശക്തികളുടെ പിന്തുണയോടെയാണെന്നായിരുന്നു വിജയരാഘവന്‍ വിവാദ പ്രസ്താവന നടത്തിയത്. കോണ്‍ഗ്രസും ലീഗും വിജയരാഘവനെ കടന്നാക്രമിച്ചപ്പോള്‍ വിജയരാഘവന്‍ പറഞ്ഞത് പാര്‍ട്ടി ലൈന്‍ തന്നെയാണെന്നായിരുന്നു നേതാക്കള്‍ കൂട്ടത്തോടെ ഉറപ്പിച്ച് പറയുന്നതും. ലീഗിനെ ലക്ഷ്യം വെച്ച് വിജയരാഘവന്റെ പരാമര്‍ശത്തെ സിപിഎം നേതാക്കള്‍ ന്യയീകരിക്കുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമുള്ള പാര്‍ട്ടിയുടെ നയം മാറ്റത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.

അതേസമയം വിജയരാഘവന്റെ പരാമര്‍ശം ദേശീയ തലത്തില്‍ ബിജെപിയും ആയുധമാക്കിമാറ്റിയിരിക്കുകയാണ്. ഇന്ത്യസഖ്യത്തില്‍ തന്നെ വിള്ളലുണ്ടാക്കി ബിജെപിക്ക് ആയുധം നല്‍കുന്നുവെന്നായിരുന്നു കോണ്‍ഗ്രസ് വിമര്‍ശനം. എന്നാല്‍ എസ്ഡിപിഐ ജമാ അത്ത് ഇസ്ലാമി പോലുള്ള വര്‍ഗ്ഗീയ സംഘടനകളെ കൂട്ട് പിടിച്ച യുഡിഎഫാണ് ബിജെപിക്ക് വളംവെക്കുന്നതെന്നാണ് സിപിഎം പറയുന്നത്.

Continue Reading

Trending