കൊച്ചി: ചെലവന്നൂര്‍ കായല്‍ തീരത്തെ ഭൂമി കയ്യേറ്റക്കേസില്‍ അന്വഷണം പൂര്‍ത്തിയാക്കിയ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിനിമാതാരം ജയസൂര്യ ഉള്‍പ്പടെ കോര്‍പറേഷന്‍ എഞ്ചിനിയറിംഗ് വിഭാഗത്തിലെ മുന്ന് ഉദ്യോഗസ്ഥരുമാണ് പ്രതികള്‍.
കളമശ്ശേരി സ്വദേശിയുടെ പരാതിയിലാണ് 2016 ല്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടത്. ജയസൂര്യ കായല്‍തീരം കയ്യേറിയിട്ടുണ്ടെന്നും അതിന് കോര്‍പറേഷന്‍ ഉദ്യോഗസ്ഥര്‍ സഹായിച്ചെന്നും കാണിച്ചാണ് കൊച്ചി വിജിലന്‍സ് ഡിവൈഎസ്പി കുറ്റപത്രം സമര്‍പ്പിച്ചത്.