Connect with us

kerala

വീണ്ടും കാട്ടാന ആക്രമണം; വയനാട്ടില്‍ യുവാവിന് ദാരുണാന്ത്യം

നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്.

Published

on

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. വയനാട് നൂല്‍പ്പുഴയില്‍ കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. കടയില്‍ പോയി സാധനങ്ങള്‍ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.

പ്രദേശത്തേക്ക് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തുന്നുണ്ട്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് രാവിലെ ആനയുടെ സാന്നിധ്യം കണ്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. മനുവും ഭാര്യയും ഒരുമിച്ചാണ് കടയിലേക്ക് പോയിരുന്നത്. തിരികെ വരുമ്പോഴാണ് ഇവര്‍ കാട്ടാനയുടെ മുന്നില്‍ പെടുന്നത്. ആന മനുവിനെ ആക്രമിക്കുകയായിരുന്നു. മേഖലയില്‍ കാട്ടാന ശല്യം രൂക്ഷമാണ്.

കേരള തമിഴ്നാട് അതിര്‍ത്തിയായ നൂല്‍പ്പുഴയില്‍ വെച്ചായിരുന്നു ആക്രമണം. കാട്ടാന തുമ്പിക്കൈ കൊണ്ട് എടുത്ത് എറിയുകയായിരുന്നു എന്നാണ് വിവരം.

 

 

kerala

മാസപ്പടിക്കേസ്; എസ്എഫ്ഐഒ അന്വേഷണം ചോദ്യംചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

Published

on

മാസപ്പടിക്കേസില്‍ വീണ വിജയന് ഇന്ന് നിര്‍ണായകം. എസ്എഫ്ഐഒ അന്വഷണം ചോദ്യം ചെയ്ത് സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. അതേസമയം സിഎംആര്‍എല്‍ – എക്സാലോജിക് സാമ്പത്തിക ഇടപാടിലെ അന്വേഷണം പൂര്‍ത്തിയാക്കി എസ്എഫ്ഐഒ നല്‍കിയ റിപ്പോര്‍ട്ട് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയുടെ പരിഗണനയിലാണ്.

അതേസമയം അന്വേഷണ റിപ്പോര്‍ട്ടിന്മേല്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് കേരള ഹൈക്കോടതിയുടെ വിലക്കുണ്ട്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ അധികാര പരിധിയില്‍ വ്യക്തത വരുത്തുന്നത്. ഡല്‍ഹി ഹൈക്കോടതിയുടെ വാക്കാല്‍ വിലക്ക് ലംഘിച്ചാണ് എസ്എഫ്ഐഒ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് നല്‍കിയതെന്നാണ് സിഎംആര്‍എലിന്റെ വാദം. ഇത്തരമൊരു വിലക്കില്ലെന്നാണ് എസ്എഫ്ഐഒയുടെ നിലപാട്. ഇക്കാര്യത്തിലും ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് വ്യക്തത വരുത്തിയേക്കും. കഴിഞ്ഞ രണ്ട് തവണ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടുവെങ്കിലും ഹര്‍ജി സിംഗിള്‍ ബെഞ്ച് പരിഗണിച്ചിരുന്നില്ല.

Continue Reading

kerala

യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്: പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Published

on

തിരുവനന്തപുരം വഞ്ചിയൂരില്‍ യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസില്‍ പ്രതി അഡ്വ. ബെയ്ലിന്‍ ദാസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഒളിവിലായിരുന്ന ബെയിലിനെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ചാണ് തുമ്പ പൊലീസ് പിടികൂടിയത്. ബെയ്ലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയും തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും.

പൂന്തുറയിലെ വീട്ടില്‍ നിന്ന് മടങ്ങുന്നതിനിടെ തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ വെച്ച് കാറ് തടഞ്ഞാണ് ബെയ്ലിനെ തുമ്പ പൊലീസ് പിടികൂടിയത്. വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച അഭിഭാഷകനെ വൈദ്യപരിശോധനയ്ക്ക് പുറത്തിറക്കിയിരുന്നു.

അതേസമയം നിയമപരമായും അല്ലാതെയും പിന്തുണച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്ന് മര്‍ദനമേറ്റ അഭിഭാഷക പറഞ്ഞു. മര്‍ദനമേറ്റ അഭിഭാഷകയുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയ ശേഷം പ്രതിക്കെതിരെ കൂടുതല്‍ വകുപ്പുകള്‍ ചുമത്തുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Continue Reading

kerala

മലപ്പുറത്തെ നരഭോജി കടുവക്കായുള്ള ദൗത്യം ആരംഭിച്ചു

ഡോ.അരുണ്‍ സക്കറിയയും സംഘവും കാളികാവിലെത്തി

Published

on

മലപ്പുറം കാളികാവ് അടക്കാക്കുണ്ടില്‍ യുവാവിനെ കൊലപ്പെടുത്തിയ നരഭോജി കടുവയെ പിടിക്കാനുള്ള ദൗത്യം ആരംഭിച്ചു. ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം കാളികാവിലെത്തി. അമ്പതോളം വരുന്ന ആര്‍ആര്‍ടി സംഘങ്ങളും ദൗത്യത്തില്‍ പങ്കെടുക്കും.

പ്രത്യേക പരിശീലനം ലഭിച്ച രണ്ട് കുംകി ആനകളെയും കടുവയെ കണ്ടെത്താനായി ഉപയോഗിക്കും. 50 ക്യാമറ ട്രാപ്പുകളാണ് സ്ഥാപിക്കുക.. ക്യാമറകള്‍ ഇന്നലെ രാത്രി മുതല്‍ തന്നെ സ്ഥാപിച്ചു തുടങ്ങി. ഡ്രോണുമായുള്ള സംഘങ്ങളും ഇന്ന് എത്തും. കടുവയെ മയക്കു വെടിവെയ്ക്കാനാണ് തീരുമാനം.

Continue Reading

Trending