Connect with us

kerala

കാശ്മീര്‍ ഭീകരാക്രമണം; മുസ്‌ലിം യൂത്ത് ലീഗ് ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു

. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു.

Published

on

കാശ്മീരിലെ പെഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ചു കൊണ്ട് മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഭീകരവിരുദ്ധ സായാഹ്നം സംഘടിപ്പിച്ചു. നിരപരാധികളായ മനുഷ്യരെ കൊല്ലുകയും രാജ്യത്തിന്റെ സമാധാനവും സ്വസ്ഥതയും തകര്‍ക്കുന്ന ഭീകരവാദികള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭരണകൂടം തയ്യാറാകണമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ആവശ്യപ്പെട്ടു. 29 പേരുടെ മരണം മുഴുവന്‍ ജനങ്ങളുടെയും മരണത്തിന് തുല്യമാണെന്നും നിരാശയില്‍ വീണു പോകാതെ പ്രതീക്ഷയോടെ മുന്നോട്ടുപോകാന്‍ രാജ്യത്തിന് സാധിക്കാന്‍ പ്രതീക്ഷ വെട്ടം കൈകളില്‍ തെളിയിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്ന് ഭീകര വിരുദ്ധ പ്രതിജ്ഞയും നടത്തി. മുസ്ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് ആഷിക്ക് ചെലവൂര്‍ ഉല്‍ഘാടനം ചെയ്തു. ഭീകരതയെ ചെറുക്കാന്‍ ഇന്ത്യക്കാര്‍ ഒറ്റക്കെട്ടാണെന്ന് ഭീകരതക്ക് മതമില്ലെന്നും അവരുടെ മനുഷ്യത്വ വിരുദ്ധമായ സമീപനങ്ങള്‍ക്കെതിരെ ഇന്ത്യക്കാരുടെ മാനവികതയുടെ മതമാണ് എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ മരണം അതീവ ഗൗരവമുള്ളതാണ് സുരക്ഷ ജാഗ്രതാ കൂടുതലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നടന്ന ഭീകരക്രമണത്തില്‍ ഭരണകൂടത്തിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍ അധ്യക്ഷത വഹിച്ചു.ജനറല്‍ സെക്രട്ടറി ടി മൊയ്തീന്‍ കോയ സ്വാഗതവും ട്രഷറര്‍ കെ എം എ റഷീദ് നന്ദിയും പറഞ്ഞു.
സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാന്‍, ഷഫീക്ക് അരക്കിണര്‍, എസ് വി ഷലീക്ക്, എം ടി സെയ്ദ് ഫസല്‍, ഒ എം നൗഷാദ്, റിഷാദ് പുതിയങ്ങാടി, പി വി അന്‍വര്‍, ഷാഫി, സിറാജ് കിണാശ്ശേരി, അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, സമദ് പെരുമണ്ണ, കോയമോന്‍ പുതിയപാലം, നിസാര്‍ തോപ്പയില്‍ പ്രസംഗിച്ചു.
ഷമീര്‍ പറമ്പത്ത്, ഇര്‍ഷാദ് മനു, യൂനുസ് സലീം,ഷമീര്‍ കല്ലായി,നാസര്‍ ചക്കുംകടവ്, ബഷീര്‍ മുഖദാര്‍, നസീര്‍ കപ്പക്കല്‍, നസീര്‍ ചക്കുംകടവ്, മുനീര്‍ എം പി,യാക്കൂബ് കീഴവന, ഷമീല്‍ കെ കെ, മിഷാഹിര്‍ നടക്കാവ്, മുആദ് സി എം, ആഷിക്ക് ഫആദ് തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

 

kerala

ഹെല്‍മറ്റ് ഇല്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്

ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്.

Published

on

ഹെല്‍മെറ്റില്ലാതെ വാഹനം ഓടിച്ച യുവാവിന് പകരം പിഴ നോട്ടീസ് ലഭിച്ചത് വൈദികന്. ചന്തവിള ഈസ്റ്റാഫ്പുരം സി.എസ്.ഐ ഇടവക വികാരി ഫാ. എഡിസണ്‍ ഫിലിപ്പിനാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ പിഴ നോട്ടീസ് ലഭിച്ചത്. ജൂലൈ 21ന് വൈകീട്ട് 7.17 ന് മലയിന്‍കീഴിലെ കാമറയില്‍ ഹെല്‍മെറ്റില്ലാതെ യുവാവ് പോകുന്ന ദൃശ്യമാണ് നോട്ടീസിലുള്ളത്.

നോട്ടീസിലുള്ള വാഹനത്തിന്റെ നമ്പരും തെറ്റാണ്. ഹെല്‍മെറ്റില്ലാതെ പുറത്തു പോകാറില്ലെന്ന് വികാരി പറയുന്നു. നോട്ടീസില്‍ ബൈക്കിന്റെ നമ്പര്‍ വ്യക്തമായി കാണാന്‍ കഴിയും. നമ്പര്‍ വ്യക്തമായി കാണാമായിരുന്നിട്ടും എന്തുകൊണ്ടാണ് തനിക്ക് പിഴ നോട്ടീസ് അയച്ചതെന്ന് അറിയില്ല. പിഴവുകള്‍ തിരുത്തി നല്‍കണമെന്നും അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

kerala

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസ്; ബിന്ദു കൊല്ലപ്പെട്ടതായി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി.

Published

on

ബിന്ദു പത്മനാഭന്‍ തിരോധാനക്കേസുമായി ബന്ധപ്പെട്ട് ബിന്ദു കൊല്ലപ്പെട്ടതായി ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയില്‍ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കി. പ്രതി സെബാസ്റ്റ്യനെ ഈ കേസിലും അറസ്റ്റ് ചെയ്യും. നിലവില്‍ ജെയ്നമ്മ കൊലക്കേസില്‍ റിമാന്റിലാണ് ഇയാള്‍. ബിന്ദു പത്മനാഭന്റെ ഇടപ്പള്ളിയിലെ ഭൂമി തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിച്ചത് കടക്കരപ്പള്ളി സ്വദേശിനി ജയ ആണെന്ന് നേരത്തെ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

ജയ ആള്‍മാറാട്ടം നടത്തി ബിന്ദു എന്ന പേരില്‍ സ്വത്ത് തട്ടിയെടുക്കാന്‍ സെബാസ്റ്റ്യനെ സഹായിക്കുകയായിരുന്നു. ജയക്കൊപ്പം അന്ന് ഉണ്ടായിരുന്ന റുക്സാനക്കും കേസില്‍ പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചില പേപ്പറുകളില്‍ റുക്സാനയും ഒപ്പിട്ടെന്നാണ് വിവരം.

സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് പിന്നീട് ജയയും റുക്‌സാനയും സെബാസ്റ്റ്യന്റെ വീട്ടില്‍ എത്തി പ്രശനമുണ്ടാക്കിയതായും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിട്ടുണ്ട്.

ബിന്ദു പത്മനാഭന്‍ കേസില്‍ അന്വേഷണത്തില്‍ അട്ടിമറി നടന്നതായി സഹോദരന്‍ ആരോപിച്ചിരുന്നു. ആദ്യഘട്ടത്തില്‍ പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചതെന്നും പൊലീസ് എഫ്ഐആര്‍ ഇട്ടത് 70 ദിവസങ്ങള്‍ക്ക് ശേഷമാണെന്നും സഹോദരന്‍ പ്രവീണ്‍ ആരോപിച്ചിരുന്നു.

2016 ലാണ് ബിന്ദു പത്മനാഭനെ കാണാനില്ലെന്ന പരാതി ആഭ്യന്തരവകുപ്പിന് ലഭിച്ചത്.

Continue Reading

india

ലഗേജിന്റെ ഭാരം അധികമായാല്‍ പിഴ; കര്‍ശന നിയന്ത്രണവുമായി റെയില്‍വേ

ലഗേജുകള്‍ക്ക് നിയന്ത്രണം വരുത്തുവാനൊരുങ്ങി റെയില്‍വേ. ആദ്യഘട്ടത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

Published

on

ലഗേജുകള്‍ക്ക് നിയന്ത്രണം വരുത്തുവാനൊരുങ്ങി റെയില്‍വേ. ആദ്യഘട്ടത്തില്‍ രാജ്യത്തിലെ പ്രധാന സ്റ്റേഷനുകളിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്.

ബുദ്ധിമുട്ടുകൂടാതെ സുഖകരമായി ട്രെയിന്‍ യാത്ര ചെയ്യാന്‍ യാത്രക്കാര്‍ക്ക് സൗകര്യമൊരുക്കുക എന്നാണ് റെയില്‍വേയുടെ ലക്ഷ്യം. യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കുന്നതിന് ഒപ്പം അധിക വരുമാനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു. പ്രയാഗ് രാജ് ജംക്ഷന്‍, പ്രയാഗ്രാജ് ചിയോകി, സുബേദാര്‍ഗഞ്ച്, കാണ്‍പൂര്‍, മിര്‍സാപൂര്‍, തുണ്ട്‌ല, അലിഗഡ്, ഗോവിന്ദ്പുരി, ഇറ്റാവ, അലിഗഡ് ജംക്ഷന്‍ എന്നിവയുള്‍പ്പെടെ എന്‍സിആര്‍ സോണിന് കീഴിലുള്ള റെയില്‍വേ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ പുതിയ സംവിധാനം തുടങ്ങുന്നത്.

നിലവില്‍ ലഗേജിന് നിയന്ത്രണമുണ്ടെങ്കിലും ഇനിമുതല്‍ കര്‍ശനമാക്കാനാണ് റെയില്‍വേയുടെ തീരുമാനം. എയര്‍പോര്‍ട്ടിന് സമാനമായി റെയില്‍വേ സ്റ്റേഷനുകളില്‍ യാത്ര ചെയ്യുമ്പോള്‍ നിശ്ചിത മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് മാത്രമേ ലഗേജ് കൊണ്ടുപോകാന്‍ കഴിയുകയുള്ളു. ലഗേജുമായി പോകുന്ന യാത്രക്കാര്‍ സ്റ്റേഷനുകളിലെ ഇലക്ട്രോണിക് വെയിറ്റിംങ് മെഷിനുകളില്‍ ലഗേജ് പരിശോധിച്ച് ഉറപ്പ് വരുത്തേണ്ടതുണ്ട്.

പരിധിയില്‍ കൂടുതല്‍ ലഗേജ് കൊണ്ടുപോകുന്നവരില്‍ നിന്ന് അധിക ചാര്‍ജോ പിഴയോ ഈടാക്കുന്നതാണ്. ഇത് ഒരോ ക്ലാസുകളിലും വ്യത്യാസമുണ്ടാകും. എസി ഫസ്റ്റ് ക്ലാസിന് 70 കിലോഗ്രാം, എസി ടു ടയറിന് 50 കിലോഗ്രാം, എസി ത്രീ ടയറിനും സ്ലീപ്പര്‍ ക്ലാസിനും 40 കിലോഗ്രാം, ജനറല്‍ ക്ലാസിന് 35 കിലോഗ്രാം വീതവുമാണ് സാധനങ്ങള്‍ കൊണ്ടുപോകാന്‍ സാധിക്കുന്നത്. ഭാര പരിധിക്കുള്ളില്‍ വന്നാലും സ്ഥലം തടസ്സപ്പെടുത്തുന്ന രീതിയില്‍ ലഗേജ് വച്ചാല്‍ പിഴ ഈടാക്കുമെന്നും റെയില്‍വേ വ്യക്തമാക്കി.

Continue Reading

Trending