Connect with us

crime

ഹോളിയില്‍ പങ്കെടുക്കാത്തതിന് കാസർകോട്ട് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് സഹപാഠികളുടെ മര്‍ദ്ദനമെന്ന് പരാതി

ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്.

Published

on

കാസര്‍ഗോഡ് അമ്പലത്തുകരയില്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം.പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് സഹപാഠികളുടെ ക്രൂര മര്‍ദനമേറ്റത്. ആക്രമണം ഹോളി ആഘോഷത്തില്‍ പങ്കെടുക്കാത്തതിനെ തുടര്‍ന്നാണ്. മഡികൈ സ്‌കൂളിലെ വിദ്യാര്‍ഥിക്കാണ് മര്‍ദ്ദനമേറ്റത്. ചെമ്മട്ടംവയല്‍ സ്വദേശി കെ പി നിവേദിനാണ് മര്‍ദ്ദനമേറ്റത്. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

നിവേദിനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. പ്ലസ് ടു കോമേഴ്സ് വിദ്യാര്‍ഥിയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് മര്‍ദിച്ചത്. പരീക്ഷ കഴിഞ്ഞ വീട്ടിലേക്ക് പോകാനായി ബസ് സ്റ്റോപ്പില്‍ കാത്ത് നില്‍ക്കുകയായിരുന്നു നിവേദ്. അപ്പോഴാണ് കോമേഴ്സ് ഡിപ്പാര്‍ട്‌മെന്റിലെ നാല് വിദ്യാര്‍ത്ഥികള്‍ എത്തി ഹോളി ആഘോഷത്തില്‍ പങ്കെടുക്കാന്‍ നിവേദിനെ നിര്‍ബന്ധിച്ചത്. ഇത് നിവേദ് തടയുകയായിരുന്നു സംഭവത്തില്‍ നാല് പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് കോടതി കേസെടുത്തു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കോളേജ് പ്രൊഫസര്‍ പിടിയില്‍

രീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു

Published

on

ലഖ്‌നൗ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത ഉത്തര്‍പ്രദേശിലെ കോളേജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന 59 വീഡിയോകളാണ് ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. ഈ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്.

ഹാത്രാസിലെ സേത്ത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

കൂടാതെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Continue Reading

crime

താടിവടിച്ചില്ല; നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു

Published

on

കോഴിക്കോട്: നാദാപുരത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയർ വിദ്യാര്‍ത്ഥികള്‍ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കല്ലാച്ചിയിലെ ഹോട്ടലിന് സമീപം വെച്ച് പ്ലസ് ടു വിദ്യാർത്ഥികൾ പ്ലസ് വൺ വിദ്യാർത്ഥിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. നാദാപുരം പേരോട് എംഐഎം ഹയര്‍ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിക്കായിരുന്നു മർദനമേറ്റത്. താടി വടിച്ചില്ലെന്നും ഷര്‍ട്ടിന്റ ബട്ടന്‍ ഇട്ടില്ലെന്നും പറഞ്ഞായിരുന്നു ആക്രമണം. പരീക്ഷ എഴുതാനെത്തിയ വിദ്യാര്‍ത്ഥിയെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു. കുട്ടിയുടെ തല ചുമരിലിടിച്ച് പരിക്കേൽപ്പിച്ചിരുന്നു. മർദനത്തിൽ വിദ്യാർത്ഥിയുടെ കർണപടത്തിന് സാരമായി പരിക്കേറ്റിരുന്നു. സംഭവത്തിന് പിന്നാലെ പരിക്കേറ്റ വിദ്യാർത്ഥി പൊലീസിൽ പരാതി നൽകി. നാല് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

Continue Reading

crime

ഷാബാ ഷെരീഫ് വധക്കേസ്: മൂന്ന് പ്രതികൾ കുറ്റക്കാർ; ബാക്കി പ്രതികളെ വെറുതെവിട്ടു

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും.

Published

on

മൈസൂരുവിലെ പാരമ്പര്യ വൈദ്യന്‍ ഷാബ ഷെരീഫ് വധക്കേസില്‍ മൂന്ന് പേര്‍ കുറ്റക്കാര്‍. ഒന്നാം പ്രതി ഷൈബിന്‍ അഷ്‌റഫ്, രണ്ടാം പ്രതി ശിഹാബുദ്ദീന്‍, ആറാം പ്രതി നിഷാദ് എന്നിവര്‍ കുറ്റക്കാരെന്ന് മഞ്ചേരി അഡീഷണല്‍ സെഷന്‍സ് കോടതി വിധിച്ചു.

ശിക്ഷാ വിധി മറ്റന്നാൾ പ്രഖ്യാപിക്കും. ബാക്കിയുള്ള പ്രതികളെ കോടതി വെറുടെ വിട്ടു. മനപൂര്‍വ്വമല്ലാത്ത നരഹത്യ, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്. ഒരു വര്‍ഷത്തോളം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവിലാണ് കേസില്‍ കോടതി വിധി പറഞ്ഞത്.

ഷാബാ ഷെരീഫിനെ മൈസൂരുവില്‍ നിന്ന് തട്ടിക്കൊണ്ടുവരാനും കൊലപാതകത്തിനും കൂട്ടു നിന്ന പ്രതികള്‍ സെക്രട്ടേറിയറ്റിനു മുന്‍പില്‍ നടത്തിയ ആത്മഹത്യാശ്രമത്തിന് പിന്നാലെയാണ് നടക്കുന്ന കൊലപാതകത്തിന്റെ വാര്‍ത്ത പുറം ലോകമറിയുന്നത്. 2019 ഓഗസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. ഒറ്റമൂലി രഹസ്യം കൈക്കലാക്കാന്‍ വേണ്ടി നിലമ്പൂര്‍ മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ സംഘം ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വരികയായിരുന്നു.

ഒരു വര്‍ഷത്തിലധികം മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചു. 2020 ഒക്ടോബറില്‍ കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ലഭിച്ച തല മുടി ഷാബ ഷെരീഫിന്റേതാണെന്ന മൈറ്റോകോണ്‍ട്രിയോ ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞതാണ് കേസിന് ബലമായത്.

Continue Reading

Trending