Connect with us

kerala

മഞ്ചേശ്വരം എസ്ഐയെ മര്‍ദിച്ച സംഭവം; കള്ളക്കേസിൽ കുടുക്കി ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ റഹ്‌മാനെ അറസ്റ്റ് ചെയ്‌തു

.ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐ അനൂപിനെ ആക്രമിച്ചത്. സംഭവത്തിൽ എസ് .ഐ ക്ക് പരിക്കേറ്റിരുന്നു.

Published

on

മഞ്ചേശ്വരം എസ്ഐയെ മര്‍ദിച്ച കേസില്‍ കാസര്‍കോട് ജില്ലാ പഞ്ചായത്തംഗത്തെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ്‌ ചെയ്‌തു.മുസ്​ലിം ലീഗ് നേതാവായ ഗോൾഡൻ റഹ്‌മാനെയാണ് പോലീസ് അറസ്റ്റ് ചെയ്‌തത്‌.ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിംഗിനിടെയാണ് അഞ്ചംഗ സംഘം എസ്ഐ അനൂപിനെ ആക്രമിച്ചത്. സംഭവത്തിൽ എസ് .ഐ ക്ക് പരിക്കേറ്റിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് മുസ്​ലിം ലീഗ് നേതാവായ ഗോൾഡൻ റഹ്‌മാനെ സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്നുവെന്ന കാരണം പറഞ്ഞ് പോലീസ് അറസ്റ്റ്‌ ചെയ്‌തത്‌.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അനാസ്ഥ; രോഗിക്ക് ജീവന്‍ നഷ്ടമായി

മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു

Published

on

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ അനാസ്ഥയില്‍ രോഗിക്ക് ജീവന്‍ നഷ്ടമായെന്ന് പരാതി. കൊല്ലം പന്മന സ്വദേശി വേണുവിന് അടിയന്തര ആന്‍ജിയോഗ്രാമിന് നിര്‍ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന നടത്തിയില്ല. ഇന്നലെ രാത്രി ഹൃദയാഘാതത്തെ തുടര്‍ന്നാണ് വേണു മരിച്ചത്. മെഡിക്കല്‍ കോളജിലെ അനാസ്ഥ വെളിവാക്കുന്ന വേണുവിന്റെ ശബ്ദസന്ദേശം പുറത്തുവന്നു. മരണത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഓട്ടോ ഡ്രൈവറായ വേണു സുഹൃത്തിനോട് സംസാരിക്കുന്നതാണിത്.

വെള്ളിയാഴ്ച രാത്രി ഞാന്‍ ഇവിടെ വന്നതാണ്. എമര്‍ജന്‍സി ആന്‍ജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായര്‍, തിങ്കള്‍, ചൊവ്വ.. ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമര്‍ജന്‍സിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാന്‍. ഇവര്‍ എന്റെ പേരില്‍ കാണിക്കുന്ന ഈ ഉദാസീനതയു കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസിലാകുന്നില്ല. ചികിത്സ എപ്പോള്‍ നടക്കുമെന്ന് റൗണ്ട്സിന് പരിശോധിക്കാന്‍ വന്ന ഡോക്ടറോട് പലതവണ ചോദിച്ചു. അവര്‍ക്ക് അതിനെ കുറിച്ച് യാതൊരു ഐഡിയയുമില്ല. രണ്ടുപേര് ഇവിടെ നിക്കണമെങ്കില്‍ പ്രതിദിനം എത്ര രൂപ ചിലവാകുമെന്ന് അറിയാമോ? സാധാരണക്കാരുടെ ഏറ്റവും വലിയ ആശയവും ആശ്രയവും ആയിരിക്കേണ്ട ഈ സര്‍ക്കാര്‍ ആതുരാലയം വെറും വിഴിപ്പ് കെട്ടുകളുടെ അല്ലെങ്കില്‍ ശാപങ്ങളുടെ പറുദീസയായി മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ജീവന്റെയും ശാപം നിറഞ്ഞിരിക്കുന്ന ഒരു നരക ഭൂമി എന്ന്തന്നെ വേണം തിരുവനന്തപുരം മെഡിക്കല്‍ കോളജിനെ കുറിച്ച് പറയാന്‍. ഇവരുടെ ഈ അലംഭാവം കൊണ്ട് എന്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാല്‍ പുറം ലോകത്തെ അറിയിക്കണം വേണു പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെടുന്നത്. തുടര്‍ന്ന് ചവറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചു. ആന്‍ജിയോഗ്രാം വേണമെന്ന് നിര്‍ദേശിച്ചതിനാല്‍ ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. തുടര്‍ന്ന് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നാണ് അടിയന്തരമായി ആന്‍ജിയോഗ്രാം തുടര്‍ ചികിത്സക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. പക്ഷേ ആറു ദിവസം കഴിഞ്ഞിട്ടും ഈ ആന്‍ജിയോഗ്രാം ചെയ്യാന്‍ മെഡിക്കല്‍ കോളജില്‍ നിന്ന് ഡേറ്റ് നല്‍കിയില്ല എന്നാണ് വേണുവിന്റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. വെള്ളിയാഴ്ച മാത്രമാണ് ആന്‍ജിയോഗ്രാം ചെയ്യാന്‍ കഴിയുക എന്നുള്ള നിര്‍ദ്ദേശം കൂടി ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവുകയും ചെയ്തു.

 

Continue Reading

kerala

സ്വര്‍ണവില വീണ്ടും ഉയര്‍ന്നു: ഗ്രാമിന് 40 രൂപ വര്‍ധന

ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.

Published

on

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 40 രൂപയുടെ വര്‍ധനയോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 11,175 രൂപയായി. പവന് 320 രൂപ കൂടി 89,400 രൂപയായി. ആഗോള വിപണിയിലും സ്വര്‍ണവില ഉയരുകയാണ്.

ആഗോളതലത്തില്‍ സ്വര്‍ണവിലയില്‍ ഏകദേശം 1 ശതമാനം വര്‍ധനയുണ്ടായി. സ്പോട്ട് ഗോള്‍ഡ് വില 1.3 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 3,983.89 ഡോളറായി. യു.എസ് ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്കും 0.8 ശതമാനം വര്‍ധിച്ച് 3,992.90 ഡോളറിലെത്തി.

പലിശനിരക്കുകള്‍ കുറയ്ക്കുമെന്ന യു.എസ് ഫെഡറല്‍ റിസര്‍വിന്റെ സൂചനയും സ്വര്‍ണവില വര്‍ധനയ്ക്ക് പ്രധാന കാരണമായതായി വിദഗ്ധര്‍ പറയുന്നു. ഡിസംബറില്‍ പലിശനിരക്ക് കുറയ്ക്കാനാണ് സാധ്യത. യു.എസ് തീരുവ സംബന്ധിച്ച സുപ്രീംകോടതി വിധിയും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്.

ഇതിനുമുമ്പ്, ബുധനാഴ്ച പവന് 720 രൂപ ഇടിഞ്ഞ് 89,080 രൂപയിലെത്തിയിരുന്നു. ഗ്രാമിന് 90 രൂപ കുറഞ്ഞ് 11,135 രൂപയായിരുന്നു വില. ഈ മാസം രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു അത്.

 

Continue Reading

kerala

അങ്കമാലിയില്‍ കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

Published

on

അങ്കമാലി: ആറുമാസം പ്രായമായ കുഞ്ഞിന്റെ കൊലപാതകത്തില്‍ ഞെട്ടലിനിടയില്‍, കേസിലെ പ്രധാന പ്രതിയായ അമ്മൂമ്മയുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും. കൊലപാതകമാണെന്ന് പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. സംഭവത്തില്‍ ഉപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ മറ്റേതെങ്കിലും പ്രേരണയുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും മൊഴി ഇന്ന് രേഖപ്പെടുത്തും.

ആത്മഹത്യയ്ക്ക് ശ്രമിച്ച അമ്മൂമ്മ റോസ്ലി ഇപ്പോള്‍ പൊലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം.

ആന്റണിറൂത്ത് ദമ്പതികളുടെ മകള്‍ ഡല്‍നയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 9.30ഓടെയാണ് അങ്കമാലിയിലെ കറുകുറ്റി ചീനിയിലുള്ള വീട്ടില്‍ സംഭവം നടന്നത്. അടുക്കളയില്‍ കഞ്ഞിയെടുക്കാന്‍ പോയ റൂത്ത്, കുഞ്ഞിനെ അമ്മയുടെ അരികില്‍ കിടത്തി പോയതായിരുന്നു. കുറച്ചുസമയത്തിനുശേഷം തിരികെ വന്നപ്പോള്‍ കുഞ്ഞ് ചോരയില്‍ കുളിച്ച് കിടക്കുന്നതാണ് കണ്ടത്. കഴുത്തില്‍ മുറിവുണ്ടായ നിലയിലായിരുന്നു.

അയല്‍ക്കാര്‍ ഓടിയെത്തി കുഞ്ഞിനെ അങ്കമാലി അപ്പോളോ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം കുഞ്ഞിന്റെ സംസ്‌കാരം നടക്കും.

 

Continue Reading

Trending