Connect with us

kerala

കാസർകോ‍ട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം കോടതി നേരിട്ട് അന്വേഷിക്കും

അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.

Published

on

കാസർകോ‍ട് പൊലീസ് പിന്തുടരുന്നതിനിടെ കാർ മറിഞ്ഞ് വിദ്യാർത്ഥി മരിച്ച സംഭവം കോടതി നേരിട്ട് അന്വേഷിക്കും.മരിച്ച വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ ഹർജിയിലാണ് നടപടി.അംഗഡിമുഗര്‍ ഗവ. ഹയർ സെക്കന്ററി സ്‌കൂളിൽ പഠിക്കുന്ന ഫർഹാസും നാല് സുഹൃത്തുക്കളും സഞ്ചരിച്ച കാർ പൊലീസ് പിന്തുടരുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ പ്ലസ് ടു വിദ്യാര്‍ഥി ഫർഹാസ് ചികിത്സയിലിരിക്കെ ഓഗസ്റ്റ് 29 നാണ് മരിച്ചത്. സംഭവത്തിൽ ഉത്തരവാദികളായ പൊലീസുകാർക്കെതിരെ നരഹത്യാ കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കണ്ടെത്തിയ കോടതി ഹർജി ഫയലിൽ സ്വീകരിക്കുകയായിരുന്നു.

News

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം; നാലുപേര്‍ അറസ്റ്റില്‍

ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.

Published

on

പാലക്കാട് വ്യവസായിയുടെ വീടിന് നേരെ ആസിഡ് ബോംബ് ആക്രമണം നടത്തിയ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബില്‍ഡറായ കേശവ് ദേവ്, എറണാകുളം സ്വദേശികളായ ഷെബിന്‍ ബെന്നി, അമല്‍ റസാഖ്, കോഴിക്കോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കോങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്. കേശവ് ദേവിന് ഐസക് വര്‍ഗീസിനോട് ഉണ്ടായിരുന്ന മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

പുലാപറ്റ ഉമ്മനഴിയില്‍ വ്യവസായിയായ ഐസക് വര്‍ഗീസിന്റെ വീട്ടിലേക്ക് ഈ 13 നാണ് ആസിഡ് ബോംബ് എറിഞ്ഞത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വാഹന നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത് .

Continue Reading

kerala

ഇനി മുതല്‍ ആഘോഷദിവസങ്ങളില്‍ സ്‌കൂളുകളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ല

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് സ്‌കൂളുകളില്‍ ആഘോഷദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.

Published

on

വിദ്യാര്‍ഥികളുടെ ആവശ്യം പരിഗണിച്ച് സ്‌കൂളുകളില്‍ ആഘോഷദിവസങ്ങളില്‍ യൂണിഫോം നിര്‍ബന്ധമാക്കില്ലെന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പുറത്തിറക്കി.

ഓണം, ക്രിസ്മസ്, റംസാന്‍ തുടങ്ങിയ ആഘോഷങ്ങള്‍ക്ക് സ്‌കൂളുകളില്‍ പരിപാടികള്‍ നടക്കുമ്പോള്‍ യൂണിഫോമില്‍ ഇളവ് നല്‍കണമെന്ന് ധാരാളം കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ടു.അതുകൊണ്ട്, ഇനി മുതല്‍ ഈ മൂന്ന് പ്രധാന ആഘോഷങ്ങള്‍ സ്‌കൂളില്‍ ആഘോഷിക്കുമ്പോള്‍ കുട്ടികള്‍ക്ക് യൂണിഫോം നിര്‍ബന്ധമാക്കില്ല. ഈ പുതിയ തീരുമാനം വിദ്യാലയ അന്തരീക്ഷത്തില്‍ കൂടുതല്‍ സന്തോഷവും വര്‍ണ്ണാഭമായ ഓര്‍മ്മകളും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു- മന്ത്രി വി ശിവന്‍കുട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

Continue Reading

kerala

പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി

ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്.

Published

on

വോട്ടുകൊള്ളയില്‍ ഭരണപക്ഷത്തെ മുള്‍മുനയില്‍ നിര്‍ത്തിയ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം പൂര്‍ത്തിയായി. ഓണ്‍ലൈന്‍ ഗെയിമിങ് ബില്‍ സഭ പാസാക്കിയിരുന്നു. ജയിലില്‍ കിടന്നാല്‍ പദവി നഷ്ടപ്പെടുന്ന ബില്ല് ജെപിസിക്ക് വിടാന്‍ തീരുമാനിച്ചാണ് സഭ പിരിഞ്ഞത്. ഒരു മാസം നീണ്ടുനിന്ന സമ്മേളനമാണ് ഇന്ന് പൂര്‍ത്തിയായത്.

ബീഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണവും ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ച ഭരണഘടന ഭേദഗതി ബില്ല് വരെ പ്രതിപക്ഷ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെയാണ് ഭരണഘടന ഭേദഗതി ബില്ല് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. തുടര്‍ന്ന് ബില്ല് ജെപിസിക്ക് വിടുകയും ചെയ്തു. എസ്‌ഐആറില്‍ ചര്‍ച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം ചര്‍ച്ചക്ക് തയ്യാറായില്ല. ആദായ നികുതി ബില്ല്, സ്‌പോര്‍ട്‌സ് ബില്ല്, ഓണ്‍ലൈന്‍ ഗൈമിംഗ് ബില്ല് തുടങ്ങി ബില്ലുകളുകളും പാസായി. ഓപ്പറേഷന്‍ സിന്ദൂറിലും ചര്‍ച്ച നടന്നു.

Continue Reading

Trending