Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കുറ്റക്കാരെങ്കില്‍ ശിക്ഷിക്കണം; കാനം രാജേന്ദ്രന്‍

സഹകരണബാങ്കുകളിലെ പ്രശ്‌നങ്ങള്‍ നിയമങ്ങള്‍ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

Published

on

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് അന്വേഷണത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടേയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭരണസമിതിയാണ് തീരുമാനങ്ങളെടുത്തത്. ഇഡി അന്വേഷണം നടത്തി കുറ്റക്കാരെങ്കില്‍ ശിക്ഷിക്കട്ടെ. സഹകരണബാങ്കുകളിലെ പ്രശ്‌നങ്ങള്‍ നിയമങ്ങള്‍ ശക്തമാക്കുന്നതോടെ പരിഹരിക്കപ്പെടുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടനയെ പറ്റി ആലോചനകളൊന്നും നടന്നിട്ടില്ലെന്നും പിന്നീട് ആലോചിക്കുമെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി.പി.എമ്മിനെതിരെ ആരോപണവുമായി മുന്‍ ബാങ്ക് ഡയറക്ടര്‍ ലളിതന്‍ രംഗത്തെത്തിയിരുന്നു. കട്ടവരെ കിട്ടാത്തതുകൊണ്ട് കിട്ടിയവരെ കുടുക്കാന്‍ സി.പി.എം ശ്രമിക്കുന്നുവെന്നാണ് ലളിതന്റെ ആരോപണം. കരുവന്നൂര്‍ മുന്‍ ബാങ്ക് സെക്രട്ടറിയും സി.പി.എം ലോക്കല്‍ സെക്രട്ടറി സുനില്‍ കുമാറുമാണ് ചതിച്ചതെന്നും ലളിതന്‍ ആരോപിച്ചിരുന്നു.

കാനം രാജേന്ദ്രനോട് പരാതി പറഞ്ഞിരുന്നതായും ലളിതന്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ കാനം വിചാരിച്ചാല്‍ ഇതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും ഇവിടെ ഭരിക്കുന്നത് സിപിഎം ആണെന്നും ലളിതന്‍ വ്യക്തമാക്കി. അവരുടെ നേതാക്കളെ മാത്രം രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണ്. സിപിഐക്ക് സഹായിക്കാന്‍ പരിമിതി ഉണ്ടെന്നും ലളിതന്‍ ചൂണ്ടിക്കാണിച്ചു.

തട്ടിപ്പ് അറിഞ്ഞപ്പോള്‍ രാജി വെച്ചിരുന്നുവെന്നും രണ്ടുവട്ടം ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരുന്ന ലളിതന്‍ വ്യക്തമാക്കി. ഇഡി അന്വേഷണം കൃത്യമായ ദിശയിലാണെന്ന് ചൂണ്ടിക്കാണിച്ച ലളിതന്‍ എ സി മൊയ്തീനെ കൂടാതെ സംസ്ഥാന നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ടോയെന്ന് ഇ ഡി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

10.5 കോടി രൂപ തിരിച്ചു പിടിക്കാന്‍ സഹകരണ വകുപ്പ് നടപടി ആരംഭിച്ചിരിക്കുകയാണ്. വീട് ജപ്തിയുടെ വക്കിലാണെന്നും ആത്മഹത്യ ആണ് ഇനി വഴിയെന്നും ലളിതന്‍ വ്യക്തമാക്കി. തട്ടിപ്പിനെക്കുറിച്ച് പത്രസമ്മേളനം നടത്താന്‍ ഒരുങ്ങിയെന്നും എന്നാല്‍ സി.പി.എം ജില്ലാ സെക്രട്ടറി എം എം വര്‍ഗീസ് തടഞ്ഞുവെന്നും ലളിതന്‍ ആരോപിച്ചു.

‘തുടര്‍ന്ന് ക്രൈംബ്രാഞ്ചിനെക്കൊണ്ട് വിളിപ്പിച്ചു. അത് ഭീഷണിയാണെന്ന് മനസ്സിലായി. ജയിലില്‍ കിടന്നപ്പോള്‍ പോലും പാര്‍ട്ടിക്കാര്‍ സഹായിച്ചിട്ടില്ല. സി.പി.ഐ അംഗങ്ങളെ ബലിയാടാക്കുന്നു. ഇലക്ഷന്‍ കഴിയുന്നത് വരെ വാ മൂടികെട്ടണമെന്ന് സി.പി.എം പറഞ്ഞു. എല്‍ഡിഎഫ് വിജയിച്ചാല്‍ എല്ലാം ശരിയാകുമെന്നും പറഞ്ഞു’; ലളിതന്‍ വ്യക്തമാക്കിയിരുന്നു.

കരുവന്നൂര്‍ ബാങ്കില്‍ 300 കോടിയുടെ ക്രമക്കേട് നടന്നുവെന്നാണ് കണ്ടെത്തില്‍. ക്രമക്കേടുമായി ബന്ധപ്പെട്ട് കുന്നംകുളം എം.എല്‍.എ എ സി മൊയ്തീന്റെ വീട്ടില്‍ ഇഡി റെയ്ഡ് നടത്തിയിരുന്നു. പിന്നാലെ എ സി മൊയ്തീന്‍ എം.എല്‍.എയുടെ ബാങ്ക് അക്കൗണ്ടും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരായ എസി മൊയ്തീനോട് ഓഗസ്റ്റ് 19ന് വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി നേതാവ് പണംതട്ടിയ സംഭവം; നാണംകെട്ട് പുറത്താക്കല്‍, രാജി

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്ത് സലിഷ് മോനും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

Published

on

കളഞ്ഞുകിട്ടിയ എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് ബി.ജെ.പി വനിതാ നേതാവ് പണം തട്ടിയ സംഭവത്തിനു പിന്നാലെ നാണക്കേടായതോടെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. കേസില്‍ അറസ്റ്റിലായ ബി.ജെ.പി നേതാവും ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് തിരുവന്‍വണ്ടൂര്‍ ഡിവിഷന്‍ അംഗവുമായ സുജന്യ ഗോപിയെയാണ് പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. ഇതിനുപിന്നാലെ ബ്ലോക്ക് പഞ്ചായത്തംഗത്വം സുജന്യ രാജിവെച്ചു.

കളഞ്ഞുകിട്ടിയ എടിഎംകാര്‍ഡ് ഉപയോഗിച്ച് മൂന്ന് എടിഎമ്മുകളില്‍ നിന്നായി പണം തട്ടിയ സംഭവത്തില്‍ സുജന്യയും സുഹൃത്ത് സലിഷ് മോനും അറസ്റ്റിലായതിന് പിന്നാലെയാണ് പാര്‍ട്ടി നടപടി.

ചെങ്ങന്നൂര്‍ വാഴാര്‍മംഗലം കണ്ടത്തുംകുഴിയില്‍ വിനോദ് ഏബ്രഹാമിന്റെ കളഞ്ഞുപോയ എ.ടി.എം ഉപയോഗിച്ചാണ് ബിജെപി നേതാവും സുഹൃത്തും പണം തട്ടിയത്. മാര്‍ച്ച് 14ന് രാത്രി കല്ലിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജീവനക്കാരിയായ ഭാര്യയെ ജോലിക്കായി കൊണ്ടു വിട്ട ശേഷം തിരിച്ചു വീട്ടിലേക്ക് വരുന്നതിനിടെയാണ് വിനോദ് ഏബ്രഹാമിന്റെ എ.ടി.എം കാര്‍ഡ് അടങ്ങിയ പേഴ്സ് നഷ്ടമായത്. വഴിയില്‍ നിന്നും സലിഷ് മോന് പേഴ്സ് ലഭിക്കുകയും ഈ വിവരം സുജന്യയെ അറിയിക്കുകയായിരുന്നു.

തുടര്‍ന്ന് ഇരുവരും സ്‌കൂട്ടറില്‍ 15ന് ബുധനൂര്‍, പാണ്ടനാട്, മാന്നാര്‍ എന്നിവിടങ്ങളിലെ എ.ടി.എം കൗണ്ടറുകളില്‍ എത്തി 25,000 രൂപ പിന്‍വലിച്ചു. അക്കൗണ്ടില്‍ 28,000 രൂപയാണ് ഉണ്ടായിരുന്നത്. എ.ടി.എം കാര്‍ഡിനോടൊപ്പം എഴുതി സൂക്ഷിച്ചിരുന്ന പിന്‍ നമ്പര്‍ ഉപയോഗിച്ചാണ് തുക പിന്‍വലിച്ചത്. എന്നാല്‍ തുക പിന്‍വലിച്ചതായുള്ള ബാങ്കിന്റെ സന്ദേശങ്ങള്‍ വിനോദിന്് ലഭിച്ചതോടെയാണ് പണം നഷ്ടമായ വിവരം അറിഞ്ഞത്. ശേഷം ഇയാള്‍ ചെങ്ങന്നൂര്‍ പൊലീസില്‍ പരാതി നല്‍കി.

അതിനിടെ, നഷ്ടമായ പേഴ്സ് 16ന് പുലര്‍ച്ചെ കല്ലിശ്ശേരി-ഓതറ റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനു സമീപത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചെങ്ങന്നൂര്‍ എസ്.എച്ച്.ഒ എ.സി. വിപിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിന്‍ എ.ടി.എം കൗണ്ടറുകളുടെയും സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഇരുവരും സ്‌കൂട്ടറില്‍ സഞ്ചരിക്കുന്ന ദ്യശ്യങ്ങളും എ.ടി.എം കൗണ്ടറിലെ ദൃശ്യങ്ങളും തെളിവായി ലഭിച്ചു.

 

Continue Reading

kerala

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു

പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.

Published

on

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്ന് ലഹരിയില്‍ യുവാവ് ഭാര്യയെ വെട്ടിക്കുന്നു. പുതുപ്പാടി സ്വദേശി യാസിറാണ് ഭാര്യ ഷിബിലയെ കൊലപ്പെടുത്തിയത്.

ഷിബിലയുടെ മാതാപിതാക്കളെയും ഇയാള്‍ ആക്രമിച്ചു. പരിക്കേറ്റ അബ്ദുറഹ്‌മാനെയും ഹസീനയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തിന് പിന്നില്‍ കുടുംബവഴക്കാണെന്നും യാസിര്‍ ലഹരിക്കടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.

കഴിഞ്ഞ മാസം യാസിറിനെതിരെ ഷിബിലെ താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇയാള്‍ നിരന്തരം അക്രമിക്കുന്നതായും ചിലവന് പണം തരുന്നില്ലെന്നും പരാതിയില്‍ പറഞ്ഞിരുന്നു. യാസിര്‍ സ്ഥിരമായ ലഹരി ഉപയോഗിക്കുന്നയാളാണെന്നും ഷിബില പറഞ്ഞിരുന്നു.

 

Continue Reading

kerala

ഓപ്പറേഷന്‍ ഡി ഹണ്ട്: 212 പേര്‍ അറസ്റ്റില്‍, എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു

നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു.

Published

on

ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു.

മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 2994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്.

ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്സ് ടാസ്‌ക് ഫോഴ്സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പരിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരായ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്. സ്ഥിരമായി മയക്കുമരുന്നുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടത്തുന്നവരുടെ ഡേറ്റാ ബാങ്ക് തയാറാക്കി നിരന്തരം നിരീക്ഷണം നടത്തി ഓപ്പറേഷന്‍ ഡി-ഹണ്ട് വരുംദിവസങ്ങളിലും തുടരും.

 

Continue Reading

Trending