Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: ആദ്യഘട്ട കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

Published

on

കരുവന്നൂര്‍ കള്ളപ്പണ ഇടപാടു കേസില്‍ ഇഡി ഇന്ന് ആദ്യഘട്ട കുറ്റപത്രം സമര്‍പ്പിക്കും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക. ആദ്യഘട്ട കുറ്റപത്രത്തില്‍ 50 ലേറെ പ്രതികളാണുള്ളത്.

പി സതീഷ് കുമാറാണ് കേസിലെ മുഖ്യപ്രതി. സതീഷ് കുമാറും പിപി കിരണും അറസ്റ്റിലായി 60 ദിവസത്തിനകമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്. 12,000 ലേറെ പേജുകളാണ് കുറ്റപത്രത്തില്‍ ഉണ്ടാകുകയെന്നാണ് റിപ്പോര്‍ട്ട്.

സതീഷ് കുമാര്‍, പിപി കിരണ്‍, സിപിഎം കൗണ്‍സിലര്‍ അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ ജീവനക്കാരന്‍ ജില്‍സ് എന്നീ 4 പേരാണ് കേസുമായി ബന്ധപ്പെട്ട് നിലവില്‍ അറസ്റ്റിലായിട്ടുള്ളത്

കരുവവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്നും, കൂടുതല്‍ അറസ്റ്റ് വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നു.

kerala

ഷിബിലയുടെ കൊലപാതകം; പൊലീസ് ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നു; യുവതിയുടെ കുടുംബം

പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു.

Published

on

കോഴിക്കോട് ഈങ്ങാപ്പുഴയില്‍ കൊല്ലപ്പെട്ട ഷിബില നേരിട്ടത് ക്രൂര പീഡനമെന്ന് കുടുംബം. പൊലീസ് കൃത്യമായി ഇടപെട്ടിരുന്നെങ്കില്‍ മകള്‍ ജീവനോടെ ഉണ്ടാകുമായിരുന്നുവെന്നും ഷിബിലയുടെ പിതാവ് പറഞ്ഞു. പ്രതിക്കെതിരെ പരാതി നല്‍കിയിട്ടും പൊലീസ് അവഗണിക്കുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ 28 ന് പൊലീസ് സ്റ്റേഷനില്‍ യാസിറിനെതിരെ പരാതി നല്‍കിയിരുന്നതായി പിതാവ് പറഞ്ഞു. തുടര്‍ന്ന് നാലു ദിവസത്തിനു ശേഷം പൊലീസ് ഒത്തു തീര്‍പ്പിന് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നെന്നും പിന്നീട് ഇടപെടലുകള്‍ ഒന്നും ഉണ്ടായില്ലന്നും പിതാവ് പറയുന്നു.

പ്രതി യാസിര്‍ ലഹരി ഉപയോഗിക്കുന്നതായും പൊലീസിനെ ബോധ്യപ്പെടുത്തിയിരുന്നു. മദ്യപിച്ചെത്തി മകളെ ഉപദ്രവിക്കാറുണ്ടെന്നും ഉമ്മയെ കൊലപ്പെടുത്തിയ ആഷിക്കും യാസിറും സുഹൃത്തുക്കള്‍ ആയിരുന്നുവെന്നും പോലീസുകാരോട് പറഞ്ഞിരുന്നു. എന്നിട്ടും പൊലീസ് കാര്യക്ഷമമായ നടപടി സ്വീകരിച്ചില്ലെന്നും പിതാവ് പറഞ്ഞു. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി മുഖ്യമന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരാതി നല്‍കുമെന്ന് പിതാവ് വ്യക്തമാക്കി.

അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ഷിബിലയുടെ പിതാവ് അബ്ദുറഹിമാനും മാതാവ് ഹസീനയും അപകടനില തരണം ചെയ്തു.

ഭര്‍ത്താവിന്റെ കൂടെ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് മകള്‍ പറഞ്ഞിരുന്നെന്നും അതോടെ മകളെ വീട്ടിലേക്ക് കൊണ്ടുവരുകയായിരുന്നെന്നും പിതാവ് പറഞ്ഞു.

മാര്‍ച്ച് 18-നാണ് യാസിര്‍ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. നോമ്പുതുറക്കുന്ന സമയത്തായിരുന്നു കൊലപാതകം. ഷിബിലയുടെ വീട്ടിലെത്തിയ യാസിര്‍ കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിച്ച ഷിബിലയുടെ പിതാവ് അബ്ദു റഹ്മാനെയും മാതാവ് ഹസീനയേയും യാസിര്‍ ആക്രമിച്ചിരുന്നു. കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് ഷിബിലയുടെ മരണത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

അതേസമയം ഉപ്പയെ ലക്ഷ്യമിട്ടാണ് യാസിര്‍ വീട്ടിലെത്തിയതെന്നും ഷിബിലയെ കൂടെ കൊണ്ടുപോകുന്നതില്‍ ഉപ്പ തടസ്സം നിന്നെന്നും യാസിര്‍ പൊലീസിനോട് പറഞ്ഞു. മയക്കുമരുന്ന് ഉപയോഗിച്ച ശേഷം യാസിര്‍ ഷിബിലയെ ക്രൂര ലൈംഗിക വൈകൃതത്തിനിരയാക്കിയിരുന്നുവെന്ന് ഷിബിലയ്ക്ക് നിയമസഹായം നല്‍കിയ സലീന കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

 

 

 

Continue Reading

kerala

വെടിയുണ്ട ചട്ടിയിലിട്ട് ചൂടാക്കിയ സംഭവം: എസ്ഐയ്ക്ക് ​ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്, നടപടി തുടങ്ങി

ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

Published

on

എറണാകുളം എആർ ക്യാമ്പിൽ വെടിയുണ്ടകൾ ചട്ടിയിൽ ഇട്ട് ചൂടാക്കിയതിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വെടിയുണ്ട സൂക്ഷിക്കേണ്ട ഉദ്യോഗസ്ഥനെതിരെ നടപടിക്ക് ശിപാർശ ചെയ്ത് കമ്മീഷണർക്ക് റിപ്പോർട്ട് നൽകി. ക്യാമ്പിലെ ആയുധപ്പുരയുടെ ചുമതലയുണ്ടായിരുന്ന റിസർവ് എസ്ഐ സജീവിനെതിരെ നടപടി സ്വീകരിക്കാൻ സാധ്യതയുണ്ടെന്നാണ് സൂചന.

ഈ മാസം പത്തിന് എറണാകുളം എആർ ക്യാമ്പിന്‍റെ ടുക്കളയിലാണ് സംഭവം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തുന്ന വേളയിൽ ആകാശത്തേക്ക് വെടിയുതിർക്കുന്ന ഉണ്ടകൾ (ബ്ലാങ്ക് അമ്യൂണിഷൻ) ചട്ടിയിലിട്ട് ചൂടാക്കിയതിനെ തുടർന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ക്യാമ്പിനുള്ളിൽ നടന്ന സംഭവം പുറത്തറിഞ്ഞതോടെ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ ഉത്തരവിട്ടിരുന്നു.

ഇടപ്പള്ളി ട്രാഫിക് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍റെ സംസ്കാര ചടങ്ങുകൾക്കായി ഉണ്ടകൾ എടുത്തപ്പോഴായിരുന്നു സംഭവം. ആയുധപ്പുരയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർ വെയിലത്തുവെച്ച് ചൂടാക്കിയ ശേഷമാണ് സാധാരണ ഗതിയിൽ ഇവ ഉപയോഗിക്കാറുള്ളത്. എന്നാൽ രാവിലെ ചടങ്ങിനു പോകാൻ ആവശ്യപ്പെട്ടപ്പോൾ പെട്ടെന്ന് ചൂടാക്കിയെടുക്കാൻ ചട്ടിയിലിടുകയായിരുന്നു എന്നാണ് വിവരം.

Continue Reading

EDUCATION

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ; ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകള്‍

‘വ്യത്യാസത്തിന് പകരം വൈത്യാസം’

Published

on

പൊതുപരീക്ഷാ ചോദ്യപേപ്പറുകളിൽ വീണ്ടും അക്ഷരത്തെറ്റുകൾ . പ്ലസ് വൺ ബയോളജി, കെമിസ്ട്രി പരീക്ഷകളിലെ ചോദ്യങ്ങളിലാണ് അക്ഷരത്തെറ്റ്. ബയോളജി പരീക്ഷയിൽ മാത്രം 14 തെറ്റുകളാണുള്ളത്. ചോദ്യ നിർമാണത്തിലും പ്രൂഫ് റീഡിങ്ങിലും ഗുരുതര വീഴ്ചയാണെന്ന് അധ്യാപകർ പറഞ്ഞു.

ദ്വിബീജപത്ര സസ്യം എന്നതിന് പകരം ദി ബീജ പത്രസസ്യം എന്ന് അച്ചടിച്ചിരിക്കുന്നു. അവായൂ ശ്വസനം എന്നതിന് പകരം അച്ചടിച്ചിരിക്കുന്നത് ആ വായൂ ശ്വസനം എന്ന്. വ്യത്യാസത്തിന് പകരം വൈത്യാസം, സൈക്കിളിൽ എന്നതിന് പകരം സൈക്ലിളിൽ എന്നും ചോദ്യത്തിൽ വിപലീകരിച്ചെഴുതുക, ബാഹ്യസവിഷേത, അറു ക്ലാസുകൾ എന്നിങ്ങനെയും തെറ്റുകൾ ആവര്‍ത്തിക്കുന്നു.

Continue Reading

Trending