Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; ഇ.ഡിക്ക് മുന്നില്‍ എ.സി മൊയ്തീന്‍ ഇന്ന് ഹാജരായേക്കില്ല

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ.

Published

on

കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുന്‍ മന്ത്രി എ.സി മൊയ്തീന്‍ എംഎല്‍എ. കൊച്ചിയിലെ ഇ.ഡി ആസ്ഥാനത്ത് ഇന്ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നെങ്കിലും മറ്റൊരു ദിവസം ഹാജരാകാമെന്നാണ് എ.സി മൊയ്തീന്‍ ഇ.ഡിയെ അറിയിച്ചിട്ടുള്ളത്. തുടര്‍ച്ചയായ അവധി ദിനങ്ങള്‍ കാരണം പത്ത് വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ രേഖകള്‍ എടുക്കാനായിട്ടില്ലെന്ന് അസൗകര്യം ചൂണ്ടിക്കാട്ടി ഇ.ഡിക്ക് അയച്ച ഇ മെയിലില്‍ അദ്ദേഹം പറഞ്ഞു. അതേസമയം ബാങ്കിന്റെ മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, കമ്മീഷന്‍ ഏജന്റെന്ന് ഇഡി സംശയിക്കുന്ന പി.പി കിരണ്‍, എ.സി മൊയ്തീന്റെ ബിനാമിയെന്ന് ഇ.ഡി ആരോപിക്കുന്ന അനില്‍ സേഠ് എന്നിവരെ ഇന്നലെ ചോദ്യം ചെയ്തു. കൊച്ചിയിലെ ഓഫീസിലേക്ക് നോട്ടീസ് നല്‍കി വിളിച്ചുവരുത്തിയായിരുന്നു നടപടി.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ 22ന് ഇഡി എ.സി മൊയ്തീന്റെ വീട്ടില്‍ 22 മണിക്കൂറോളം നീണ്ടുനിന്ന റെയ്ഡ് നടത്തിയിരുന്നു. ബാങ്കിലെ കോടികള്‍ വരുന്ന നിക്ഷേപങ്ങള്‍ 2016-18 കാലത്ത് അനധികൃത വായ്പ നല്‍കി തട്ടിപ്പ് നടത്തിയെന്നാണ് കേസ്. 125 കോടിയിലേറെ രൂപ തട്ടിച്ചുവെന്നാണ് കണക്കുകള്‍. അന്ന് സഹകരണ മന്ത്രിയായിരുന്ന എ.സി മൊയ്തീന്‍ ഇതിനു കൂട്ടുനിന്നെന്നും ആരോപണമുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് പിന്നില്‍ എ.സി മൊയ്തീനാണെന്ന നിലപാടിലാണ് ഇഡി. ഇദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനക്ക് ശേഷമാണ് ഇത്തരമൊരു നിഗമനത്തില്‍ എത്തിയിട്ടുള്ളത്. ബാങ്ക് അംഗങ്ങള്‍ അല്ലാത്തവര്‍ക്കാണ് ഇത്തരത്തില്‍ വായ്പ അനുവദിച്ചതെന്നും പാവപ്പെട്ടവരുടെ ഭൂമി അവരറിയാതെ ബാങ്കില്‍ പണയപ്പെടുത്തിയെന്നുമാണ് ഇഡിയുടെ കണ്ടെത്തല്‍.

kerala

‘ഈ ചോര കൊണ്ട് അയ്യപ്പൻ്റെ സ്വർണം കട്ടത് മറച്ചു പിടിക്കാൻ സിപിഎം ശ്രമിക്കേണ്ട’: ഷാഫി പറമ്പിൽ എംപി

Published

on

കോഴിക്കോട്: കോഴിക്കോട് പേരാമ്പ്രയില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനത്തിനിടെ ഉണ്ടായ പൊലീസ് ലാത്തി ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്. ഷാഫി പറമ്പിലിന്റെ മുഖത്താണ് പരിക്കേറ്റത്. ഈ ചോര കൊണ്ട് അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത് മറച്ചു പിടിക്കാന്‍ സിപിഐഎം ശ്രമിക്കേണ്ടെന്ന് ഷാഫി പറമ്പില്‍ പ്രതികരിച്ചു.

പേരാമ്പ്ര സികെജി കോളേജിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടത്തിയ പ്രതിഷേധത്തിലാണ് പൊലീസ് ലാത്തി വീശിയത്. പൊലീസ് നടത്തിയത് നരനായാട്ട് ആണെന്ന് എം. കെ. രാഘവന്‍ എംപി പ്രതികരിച്ചു. ഇതിനെതിരെ കോണ്‍ഗ്രസും ജനാധിപത്യ ശക്തികളും ജനാധിപത്യപരമായി തന്നെ പ്രതിഷേധിക്കുമെന്നും അദ്ദേഹം അറിയിച്ചു. എംപിക്ക് പരിക്കേറ്റതിന് പിന്നാലെ വടകരയിലും പേരാമ്പ്രയിലും യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.

 

Continue Reading

kerala

സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസ്‌ ഈ ചോര വീഴ്ത്തിയതെങ്കിൽ, ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

കൊച്ചി: ഷാഫി പറമ്പില്‍ എംപിയ്ക്ക് പരിക്കേറ്റതില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നാണ് രാഹുല്‍ ഫെയസ്ബുക്കില്‍ കുറിച്ചത്.

അയ്യപ്പന്റെ സ്വര്‍ണം കട്ടത് മറയ്ക്കാനാണ് വിജയന്റെ പൊലീസും പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ പേരാമ്പ്ര മാത്രമല്ല, കേരളത്തില്‍ തന്നെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

അയ്യപ്പന്റെ സ്വര്‍ണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാര്‍ട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കില്‍ , പേരാമ്പ്ര മാത്രമല്ല കേരളത്തില്‍ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍…ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും…

പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റത്. നിരവധി എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്കും പരിക്ക് പറ്റിയിരുന്നു.

Continue Reading

kerala

പേരാമ്പ്രയില്‍ സിപിഎം ആക്രമണം; ലാത്തിച്ചാർജിൽ ഷാഫി പറമ്പില്‍ എംപിക്ക് പരിക്ക്

എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

Published

on

കോഴിക്കോട്: പേരാമ്പ്രയില്‍ എല്‍ഡിഎഫ് – യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. ഷാഫി പറമ്പില്‍ എംപിക്കും ഡി സി സി പ്രസിഡന്റ് പ്രവീണ്‍ കുമാറിനും പരിക്കേറ്റു. സംഘര്‍ഷം പിരിച്ചു വിടാന്‍ പോലീസ് ഗ്രനേഡും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി. ഷാഫി പറമ്പില്‍ എംപിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എംപിക്ക് മുഖത്തും തലയിലും പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷത്തിന്റെ ഭാഗമായി ഇന്ന് പേരാമ്പ്രയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധം നടത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

അതേസമയം, ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പൊലീസ് നടപടിയില്‍ പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടത്താന്‍ കോണ്‍ഗ്രസ്. കോഴിക്കോട് നഗരത്തിലും തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്കും പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.

 

 

 

Continue Reading

Trending