X

കര്‍ണാടകയില്‍ വിശ്വാസവോട്ട് വിഷയത്തില്‍ ഇടപെടലുമായി ഗവര്‍ണര്‍ രംഗത്ത്

കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ വഴിത്തിരിവ്. നാളെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് വിശ്വാസവോട്ട് നടത്തണമെന്ന് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമിക്ക് കത്ത് നല്‍കി. ഇന്ന് വിശ്വാസവോട്ട് നടത്തണമെന്ന ഗവര്‍ണറുടെ ശുപാര്‍ശ സ്പീക്കര്‍ അംഗീകരിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് സമയം നിശ്ചയിച്ച് ഗവര്‍ണര്‍ വാജുഭായ് വാലയുടെ ഇടപെടല്‍.

കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് നാളെ സുപ്രീം കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസത്തെ ഉത്തരവില്‍ വിപ് സംബന്ധിച്ച് വ്യക്തത തേടാനാണ് നിയമവഴി തേടുന്നത്. സഭയില്‍ നിന്ന് മടങ്ങാന്‍ തയറാകാതെ ബി.ജെ.പി അംഗങ്ങളുടെ ധര്‍ണ തുടരുകയാണ്. ഇന്നുരാത്രി സഭയില്‍ ധര്‍ണ തുടരുമെന്നും ബി.ജെ.പി വ്യക്തമാക്കി.

വിശ്വാസവോട്ടെടുപ്പിനുള്ള ചര്‍ച്ചയുടെ തുടക്കത്തില്‍ തന്നെ മുഖ്യമന്ത്രി കുമാരസ്വാമി ബിജെപിയുടെ കുതിരക്കച്ചവടത്തിനെതിരെ തുറന്നടിച്ചു. സര്‍ക്കാരിനെതിരെയുള്ള വിമത നീക്കങ്ങള്‍ക്ക് കാരണം ബിജെപിയാണെന്ന് പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി കുമാരസ്വാമി കുറ്റപ്പെടുത്തി. കര്‍ണാടകത്തില്‍ ഭരണക്കൂടം സര്‍ക്കാര്‍ തകരില്ല എന്ന ആത്മവിശ്വാസത്തിവാണ് ഇപ്പോഴും.

Test User: