Connect with us

kerala

ഒന്നിച്ചുനിന്നാൽ നിഷ്പ്രയാസം മതേതരത്വം വീണ്ടെടുക്കാമെന്നു കർണ്ണാടക നമ്മളെ പഠിപ്പിച്ചു: ഇടി മുഹമ്മദ് ബഷീർ എം. പി

Published

on

കോഴിക്കോട്: രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചുനിന്നു കൃത്യമായ രാഷ്ട്രീയം പറയുകയും പ്രവർത്തിക്കുകയും ചെയ്‌താൽ വിദ്വേഷ രാഷ്ട്രീയത്തെ തുരത്താമെന്നും മതേതര ഭരണകൂടത്തെ തിരിച്ചു കൊണ്ടുവരാൻ കഴിയുകയും ചെയ്യുമെന്ന് കർണ്ണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നമ്മളെ പഠിപ്പിച്ചുവെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം. പി പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ പിഎം ഹനീഫിൻ്റെ പത്താം ചരമ വാർഷികത്തിൽ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്ത്യൻ രാഷ്ട്രീയം: കർണ്ണാടകക്ക് ശേഷം’ എന്ന സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയുടെ രാഷ്ട്രീയ കുതന്ത്രങ്ങൾ പ്രതിരോധിക്കാൻ ഗൗരവത്തോടെയുള്ള ജനാധിപത്യ മുന്നേറ്റങ്ങൾ ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ന്യൂനപക്ഷ രാഷ്ട്രീയം ഭംഗിയായി കൈകാര്യം ചെയ്യുകയും ജനക്ഷേമ നടപടികൾ ആവിഷ്കരിക്കുകയും അത് ഭംഗിയായി അവതരിപ്പിക്കുകയും ചെയ്തതിന്റെ ഫലമാണ് കർണ്ണാടകയിലെ ഉജ്ജ്വല വിജയത്തിന് കാരണമെന്ന് ശേഷം സംസാരിച്ച സിഎംപി സംസ്ഥാന ജനറൽ സെക്രട്ടറിയും പ്രഭാഷകനുമായ സി.പി ജോൺ പറഞ്ഞു. കർണ്ണാടക തെരഞ്ഞെടുപ്പ് അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഇന്ധനമാണെന്നും വെറുപ്പിനെ പുറത്ത് കടത്താനുള്ള ജനങ്ങളുടെ ആഗ്രഹമാണ് കർണ്ണാടകയിൽ കോൺഗ്രസിന് അനുകൂലമായതെന്നും അത് തിരിച്ചറിഞ്ഞു പ്രവർത്തിക്കാൻ ശ്രമിക്കണമെന്നും മാധ്യമ പ്രവർത്തകനായ നിഷാദ് റാവുത്തർ പറഞ്ഞു.

പലരും മൃതപ്രായമാക്കാൻ ശ്രമിക്കുന്ന ജനാധിപത്യത്തിന് ഫലപ്രദമായ മരുന്ന് നൽകാനാണ് നമ്മൾ ശ്രമിക്കേണ്ടതെന്നും ജനാധിപത്യ മാർഗ്ഗത്തിൽ ന്യൂനപക്ഷങ്ങൾ സംഘടിക്കണമെന്നും മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി.എം സാദിഖലി പറഞ്ഞു.

മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിലെ ശിഹാബ് തങ്ങള്‍ ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു.മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌മാരായ ഫൈസല്‍ ബാഫഖി തങ്ങള്‍, അഷറഫ് എടനീര്‍ സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, ഗഫൂര്‍ കോല്‍ക്കളത്തില്‍, കോഴിക്കോട് ജില്ല പ്രസിഡന്റ് മിസ്ഹബ് കീഴരിയൂര്‍, ശരീഫ് കുറ്റൂർ, പി. എം മുസ്തഫ തങ്ങൾ സംബന്ധിച്ചു.

ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ ജനം തൂത്തെറിഞ്ഞത് മതനിരപേക്ഷ കക്ഷികള്‍ക്ക് പ്രതീക്ഷപകരുന്നതാണെന്ന് മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പറഞ്ഞു. യോചിച്ച മുന്നേറ്റത്തിലൂടെ
മാറ്റം സൃഷ്ടിക്കാനാകുമെന്നതാണ് കര്‍ണാടക നല്‍കുന്ന പാഠമെന്നും അദ്ദേഹം പറഞ്ഞു.

കര്‍ണാടക തെരഞ്ഞെടുപ്പ് തോല്‍വിയോടെ ബി.ജെ.പി ഹിന്ദുത്വ അജണ്ട അതിതീവ്രമായി പ്രയോഗിക്കുമെന്ന് ഇ.ടി പറഞ്ഞു. അധികാരം നഷ്ടമാകുമോയെന്ന ആശങ്കയില്‍ ബി.ജെ.പി നേതൃത്വത്തിനുണ്ട്. ഇത് മറികടക്കാന്‍ എല്ലാപരിധിയും ലംഘിക്കാന്‍ അവര്‍ തയാറാകും. രാജ്യത്ത് വലിയ അപകടകരമായ സാഹചര്യമാണ് വരാനിരിക്കുന്നത്. പ്രതിപക്ഷകക്ഷികളുടെ ഒറ്റക്കെട്ടായുള്ള മുന്നേറ്റത്തിലൂടെ ബി.ജെ.പിയുടെ വെറുപ്പിന്റെ രാഷ്ട്രീയത്തെ ചെറുത്ത്‌തോല്‍പ്പിക്കാനാകുമെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിചേര്‍ത്തു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട് തുടക്കം മുതൽ ഒടുക്കം വരെ പാളി സിപിഎം തന്ത്രം

Published

on

പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ തുടക്കത്തിൽ സംഭവിച്ച പാളിച്ച വിടാതെ പിന്തുടർന്ന് ഇടതുമുന്നണി. ഏറ്റവും ഒടുവിൽ യുഡിഎഫിന് എതിരായ കള്ളപ്പണ ആരോപണമാണ് മുന്നണിക്ക് തന്നെ തിരിച്ചടിയായത്. കള്ളപ്പണം വന്നുവെന്ന് സിപിഎം നേതൃത്വം പറയുമ്പോൾ അവരുടെ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥി ഇത് തള്ളിക്കളയുന്നു. ഇതോടെ സ്ഥാനാർത്ഥിത്വം മുതൽ ഇടതുമുന്നണിക്ക് സംഭവിച്ച പാളിച്ച ഇപ്പോഴും തുടരുകയാണ്. ചൊവ്വാഴ്ച അർദ്ധരാത്രിയാണ് കോൺഗ്രസ് വനിതാ നേതാക്കളുടെ ഹോട്ടൽ മുറികളിൽ പോലീസ് പൊടുന്നനെ റെയ്ഡ് നടത്തിയത്. വനിതാ പോലീസ് സാന്നിധ്യമില്ലാതെ നടത്തിയ റെയ്ഡ് വലിയ പ്രതിഷേധം ക്ഷണിച്ചു വരുത്തിയിരുന്നു. തുടർന്ന് യുഡിഎഫ് ജില്ലാ നേതൃത്വം എസ്പി ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇതോടെ വെട്ടിലായ പോലീസും സിപിഎം നേതൃത്വവും കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലേക്ക് ട്രോളി ബാഗിൽ പണം എത്തിച്ചെന്നായി ആരോപണം. ഇതിനായി അവർ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കുട്ടത്തിൽ സഹപ്രവർത്തകൻ ട്രോളി ബാഗുമായി ഹോട്ടലിലേക്ക് വരുന്ന ദൃശ്യം ചാനലുകൾക്ക് നൽകുകയും ചെയ്തു. ഇതിനകത്ത് പണം ആണെന്നായിരുന്നു അവകാശവാദം. എന്നാൽ പോലീസ് നടത്തിയ തിരച്ചിലിൽ യാതൊരു പണവും കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് അവർ എഴുതി നൽകുകയും ചെയ്തു .ഇതോടെ പാളിച്ച പറ്റിയ സിപിഎം തന്ത്രം വീണ്ടും കുരുക്കിലായി. അവരുടെ സ്വന്തം സ്ഥാനാർത്ഥി ഡോ. സരിൻ തന്നെ സിപിഎം നേതൃത്വത്തിന്റെ ആരോപണം തള്ളിക്കളയുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. പണം ഇല്ലെന്നും പോലീസ് നടത്തിയ റെയ്ഡ് എൽഡിഎഫിനെതിരായ ഷാഫി പറമ്പിലിന്റെ തന്ത്രമാണെന്നും ആയിരുന്നു ആരോപണം .ഇതോടെ ഇടതുമുന്നണി പ്രചാരണ രംഗത്ത് തീർത്തും വെട്ടിലായി. സ്ഥാനാർത്ഥിയുടെ നിഗമനത്തോട് സിപിഎമ്മിന് യോജിപ്പില്ലെന്ന് അവരുടെ ജില്ലാ സെക്രട്ടറി തന്നെ പരസ്യമായി വെളിപ്പെടുത്തി.

ഇതോടെ കള്ളപ്പണം ആരോപണം വെറും ദുരാരോപണമായി മാത്രമായി വില വിലയിരുത്തപ്പെട്ടു. കോൺഗ്രസിൽ നിന്ന് പൊടുന്നനെ കാലുമാറിയ കെപിസിസി ഡിജിറ്റൽ മീഡിയ തലവൻ ഡോ. സരിനെ സ്ഥാനാർത്ഥിയാക്കിയതാണ് ഇടതുമുന്നണി ആദ്യമേ സംഭവിച്ച പാളിച്ച .പാർട്ടി അണികൾ കോൺഗ്രസ് വിമതനെ സ്വീകരിക്കാൻ ഇതുവരെയും തയ്യാറായിട്ടില്ല .പ്രചാരണം തീർത്തും മന്ദഗതിയിൽ ആയതോടെ സിപിഎമ്മിന്റെ പാലക്കാട്ടെ മന്ത്രി ആലോചിച്ചു ഉറപ്പിച്ച തന്ത്രമാണ് പൊളിഞ്ഞുപാളീസായത്. എ.എറഹീം എംപി. വി വി രാജേഷ് എന്നീ സിപിഎം നേതാക്കൾ ഹോട്ടൽ കേന്ദ്രീകരിച്ച് നടത്തിയ ഓപ്പറേഷൻ ആണ് അവരുടെ സ്ഥാനാർത്ഥിയുടെ തന്നെ പ്രസ്താവനയുടെ പൊളിഞ്ഞു പാളീസാ യിരിക്കുന്നത് .സിപിഎമ്മും ബിജെപിയും തമ്മിൽ നടത്തിയ ഡീലാണ് പാലക്കാട് കള്ളപ്പണം ആരോപണം എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്കെതിരെ പ്രചാരണ രംഗത്ത് യാതൊന്നും പറയാൻ എൽഡിഎഫ് കൂട്ടാക്കുന്നുമില്ല.

ഇതോടെ രണ്ടാം സ്ഥാനത്തു നിന്ന് ബിജെപിയെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ സിപിഎം ശ്രമിക്കുന്നതാണ് പൊതുജനം വിലയിരുത്തുന്നത്. സരിനെ ഇരുപത്തിമൂന്നാം തീയതി ഫലത്തോടെ തീർത്തും കയ്യൊഴിയാനാണ് സിപിഎം നീക്കം .പ്രചാരണ സമയത്ത് സ്ഥാനാർത്ഥിക്കെതിരെ പരസ്യമായി യാതൊരു ഒന്നും പറയാൻ ഇപ്പോൾ സിപിഎം തയ്യാറല്ല. എന്നാൽ പാർട്ടി അണികളും വോട്ടർമാരും ഇവർക്കിടയിലെ അസ്വാരസ്യവും ആശയക്കുഴപ്പവും കണ്ട് അമ്പരക്കുകയാണ്.

കഴിഞ്ഞതവണ ബി.ജെ.പിയുടെ ഇ. ശ്രീധരനെതിരെ 3859 വോട്ടുകൾക്കാണ് ഷാഫി പറമ്പിൽ വിജയിച്ചത്. ഇത്തവണ ബിജെപിയുടെ സി.കൃഷ്ണകുമാർ അത്രയും വോട്ട് നേടില്ലെന്ന് ഉറപ്പായിട്ടുണ്ട് . സിപിഎമ്മിന്റെ പരോക്ഷസഹായം ബിജെപി തേടിയിരിക്കുന്നത് ന്യൂനപക്ഷ വോട്ടർമാരിൽ കടുത്ത അതിർത്തിയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading

kerala

കുണ്ടൂര്‍ മര്‍കസ് സമ്മേളനം: സ്വാഗതസംഘം രൂപീകരണം ഇന്ന്

പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Published

on

തിരൂരങ്ങാടി: 2025 ജനുവരി 16 മുതല്‍ 19 വരെ നടക്കുന്ന കുണ്ടൂര്‍ മര്‍കസ് സമ്മേളനത്തിന്റെ സ്വാഗത സംഘ രൂപീകരണ കണ്‍വന്‍ഷന്‍ ഇന്ന് വൈകീട്ട് നാല് മണിക്ക് മര്‍കസില്‍ നടക്കും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ഗഫൂര്‍ അല്‍ ഖാസിമി അധ്യക്ഷനാകും. സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളി പങ്കെടുക്കും.

കുണ്ടൂര്‍ മര്‍കസു സ്സഖാഫത്തില്‍ ഇസ്ലാമിയ്യയുടെ 35-ാം വാര്‍ഷിക സനദ് ദാന സമ്മേളനം ജനുവരി 16, 17, 18, 19 തിയ്യതികളില്‍ നടത്താന്‍ മുന്‍ യോഗത്തില്‍ തീരുമാനിച്ചിരുന്നു.

 

Continue Reading

kerala

മേപ്പാടിയിലെ പുഴുവരിച്ച അരി നല്‍കിയ സംഭവം; കിറ്റ് നല്‍കിയത് റവന്യൂ വകുപ്പ്; ടി സിദ്ദിഖ് എം എല്‍ എ

പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്ന് ടി സിദ്ദിഖ് എം എല്‍ എ

Published

on

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരി അടങ്ങുന്ന ഭക്ഷ്യക്കിറ്റും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളും നല്‍കിയ സംഭവത്തില്‍ പരാതിയില്‍ പ്രതികരണവുമായി ടി സിദ്ദിഖ് എംഎല്‍എ. പരിമിതികള്‍ ഉണ്ടായിട്ടും ദുരന്ത നിവാരണ പ്രവര്‍ത്തനത്തില്‍ ഏറ്റവും നന്നായി ഇടപെടലുകള്‍ നടത്തിയ പഞ്ചായത്തുകളില്‍ ഒന്നായിരുന്നു മേപ്പാടി പഞ്ചായത്ത്. റവന്യൂ വകുപ്പ് കൊടുത്തിരിക്കുന്ന അരിയിലാണ് പുഴുവരിച്ചിരിക്കുന്നത് എന്നാണ് പ്രാഥമികാന്വേഷണത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു. പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ലെന്നും റവന്യൂ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ച്ച സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

മേപ്പാടി ഗ്രാമപഞ്ചായത്തില്‍ ഇന്നലെ വിതരണം ചെയ്ത ഭക്ഷ്യ കിറ്റിലാണ് പുഴുവരിച്ച അരി കണ്ടെത്തിയത്. വസ്ത്രങ്ങള്‍ ഉപയോഗിച്ചവയാണെന്നും ദുരന്ത ബാധിതര്‍ ആരോപിച്ചിരുന്നു.

അരിയില്‍ പുഴുവരിക്കുന്ന ദൃശ്യങ്ങളും വിതരണം ചെയ്ത റവയില്‍ പ്രാണികള്‍ വീണുകിടക്കുന്ന വിഡിയോയും പുറത്തുവന്നിട്ടുണ്ട്. പഴകിയ വസ്ത്രങ്ങളാണ് വിതരണം ചെയ്തതെന്നും ദുരന്തബാധിതര്‍ പറഞ്ഞു.

 

 

Continue Reading

Trending