X

നിര്‍ണായക നീക്കങ്ങളുമായി തിരിച്ചടിച്ച് കോണ്‍ഗ്രസ്; ബി.ജെ.പി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു

ബംഗളൂരു: കര്‍ണാടകയില്‍ ബി.എസ്.യെദ്യൂരപ്പക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു സുപ്രീം കോടതി അനുമതി നല്‍കിയതിന്റെ ആശ്വാസത്തിലാണെങ്കിലും ഒരു ദിവസത്തെ അവധി തീരുംത്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുന്നു. ഭൂരിപക്ഷമുണ്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് മുമ്പില്‍ യെദ്യൂരപ്പ സമര്‍പ്പിച്ച കത്ത് ഇന്ന് കോടതിയില്‍ ഹാജാരാക്കാനുള്ള നിര്‍ദേശമാണ് ബിജെപി ക്യാമ്പില്‍ ആശങ്ക സമ്മാനിക്കുന്നത്. നാളെ രാവിലെ 10.30 നാണ് കോടതി കേസ് വീണ്ടും പരിഗണിക്കുക.

കര്‍ണാടകയില്‍ ബി.ജെപി യെദ്യൂരപ്പയുടെ കീഴില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തുടങ്ങിയത് മുതല്‍ അതേ നാണയത്തില്‍ തിരിച്ചടിച്ച് കോണ്‍ഗ്രസും പോരാട്ടം തുടരുകയാണ്. യെദ്യൂരപ്പ അധികാരമേറ്റതിനു പിന്നാലെ വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുമ്പില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്തത്തിയിരുന്നു. എം.എല്‍.എംമാരെ പുറത്തിറക്കി നേതാക്കള്‍ ശക്തി പ്രകടവും പ്രതിഷേധ ധര്‍ണയും നടത്തി.
കോണ്‍ഗ്രസിന്റെയും ജെഡിഎസിന്റെയും എംഎല്‍എമാര്‍ ധര്‍ണയില്‍ പങ്കെടുത്തിരുന്നു. ഇതോടെയാണ് ബി.ജെ.പി ക്യാമ്പിലെ അത്മവിശ്വാസം നഷ്ടപ്പെടുന്നത്.

തങ്ങള്‍ തെരഞ്ഞെടുത്ത എം.എല്‍.എംമാരെ പുറത്തിറക്കി ശക്തി കാണിച്ചതോടെ കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം കൂടി നല്‍കുന്നതായി. ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്. നാളെ 10.30 ന് കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെ കോണ്‍്ഗ്രസ് ശക്തമായ നീക്കങ്ങളാണ് നടത്തുന്നത്. വിവിധ സംസ്ഥാനങ്ങളിലേക്ക് എം.എല്‍.എമാരെ സുരക്ഷിതമായി മാറ്റാന്‍ നീക്കമുണ്ടായെങ്കിലും അത്തരം നീക്കം വേണ്ടന്ന തീരുമാനമാണ് ഇപ്പോള്‍ കോ്#്ഗ്രസ് നേതൃത്വം എടുത്തിരിക്കുന്നത്. കോടതി അനുവദിച്ച സമയം അവസാനിക്കുന്തോറും ബിജെപി ക്യാമ്പില്‍ ആശങ്ക വര്‍ദ്ധിക്കുകയാണ്.

ഇതിനിടെ ജെഡിഎസിന്റെ ദേശീയ പ്രസിഡന്റ് എച്ച്.ഡി. ദേവഗൗഡയുടെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചര്‍ച്ച നടത്തി. കര്‍ണാടകത്തിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ സംബന്ധിച്ച ടെലിഫോണ്‍ സംഭാഷണമാണ് നടത്തിയത്.

എം.എല്‍.എമാരെ തല്‍ക്കാലം കര്‍ണാടകയില്‍ നിന്നു മാറ്റേണ്ടതില്ലന്നാണ് പുതിയ തീരുമാനം. നാളെ രാവിലെ കേസ് വീണ്ടും കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. കേസ് വിധി ബിജെപിക്ക് പ്രതികൂലമാണെങ്കില്‍ എം.എല്‍.എമാരെ ഗവര്‍ണര്‍ക്കു മുന്നില്‍ ഉടനെ എത്തിക്കാന്‍ സാധിക്കുമെന്നതാണ് കാരണം. എന്നാല്‍ വിധി കോണ്‍ഗ്രസിന് എതിരായാല്‍ ഇവരെ നാളെ കൊച്ചിയില്‍ എത്തിച്ചേക്കും.

അതേസമയം ബെംഗളുരുവില്‍ എംഎല്‍എമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്‌-ജെഡിഎസ് നേതൃത്വം.

അതിനിടെ കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിഎസ് എം.എല്‍.എമാരെ ബെംഗളൂരുവിലെ റിസോര്‍ട്ടില്‍നിന്ന് മാറ്റി. റിസോര്‍ട്ടുകളില്‍ നിന്ന് രാത്രി വൈകി അതീവസുരക്ഷയിലാണ് ബസുകളില്‍ എം.എല്‍.എമാരെ പുറത്തേക്കു കൊണ്ടുപോയി. എന്നാല്‍ എങ്ങോട്ടാണ് അവര്‍ പോകുന്നത് എന്നകാര്യത്തില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല.

എം.എല്‍.എമാരെ പുതുച്ചേരിയിലേക്കോ, ഹൈദരാബാദിലേക്കോ, കൊച്ചിയിലേക്കോ കൊണ്ടുപോകുമെന്നാണ് അഭ്യൂഹങ്ങള്‍. കൊച്ചിയിലേക്കാണ് ബസുകള്‍ പോകുന്നതെന്ന് ജെ.ഡി (എസ്) പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം മാധ്യമങ്ങളോട് സ്ഥിരീകരിക്കാന്‍ എച്ച്.ഡി കുമാരസ്വാമി തയ്യാറായില്ല. കേരളം സഹോദര സംസ്ഥാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങള്‍ ഇതിനായി പരിഗണിച്ചെങ്കിലും ഒടുവില്‍ കൊച്ചി തെരഞ്ഞെടുക്കുകയാണ്.
അതേസമയം എതിര്‍ ചേരിയിലെ നീക്കങ്ങളില്‍ വരുന്ന നിര്‍ണായക മാറ്റങ്ങള്‍ ബിജെപി നേതൃത്വത്തെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

chandrika: