Connect with us

Video Stories

കര്‍ണാടക വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്, ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്; പോരാട്ടം പൊടിപാറും

Published

on

സി.പി സദക്കത്തുള്ള

ബംഗളൂരു: രണ്ട് നിയമസഭാ മണ്ഡലങ്ങകളിലേക്കും മൂന്നു പാര്‍ലമെന്റ് സീറ്റുകളിലേക്കുമുള്ള ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടും ചൂരുമേറി. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുഖ്യമന്ത്രി കുമാരസ്വാമിയുമായി തോളോട് തോള്‍ ചേര്‍ന്ന് പ്രചാരണ രംഗത്ത് സജീവമായത് പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആദ്യമായി സിദ്ധരാമയ്യയും മന്ത്രി ഡി.കെ.ശിവകുമാറും ദള്‍ നേതാവ് ദേവഗൗഡയും കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്തു.

നിയമസഭാ മണ്ഡലമായ രാമ നഗരയില്‍ കുമാരസ്വാമിയുടെ ഭാര്യ അനിതയും ജംക്കണ്ടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആനന്ദ് ന്യമ ഗൗഡയുമാണ് കോണ്‍ഗ്രസ്-ദള്‍ സഖ്യസ്ഥാനാര്‍ത്ഥികള്‍. ബെല്ലാരി ഷീമോഗ, മണ്ടിയ എന്നീ പാര്‍ലമെന്റ് മണ്ഡലങ്ങളിലും പ്രചരണം കൊഴുത്തു.
ഖനി പ്രമാണിമാരായ റെഡ്ഢി സഹോദരങ്ങളുടെ ശക്തി കേന്ദ്രമായ ബെല്ലാരിയില്‍ മുന്‍ എം.പി.യും കര്‍ണാടക ബി.ജെ.പി യുടെ കിംഗ് മേക്കറുമായി മാറിയ ഖനി വ്യവസായി ശ്രീരാമുലുവിന്റെ സഹോദരി ജെ.ശാന്തയാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി. മുന്‍ മുഖ്യ മന്ത്രിയും സഖ്യകക്ഷി കോര്‍ഡിനേഷന്‍ ചെയര്‍മാനുമായ സിദ്ധാരാമയ്യയുടെ അടുത്തയാളുമായ വി.എസ്.ഉഗ്രപ്പയെയാണ് ബെല്ലാരി പിടിക്കാന്‍ കോണ്‍ഗ്രസ്സ് രംഗത്തിറക്കിയിരിക്കുന്നത്.

ഒട്ടേറെ ചരിത്ര പ്രാധാന്യമുള്ള മണ്ഡലമാണ് ബെല്ലാരി. 1999 ല്‍ സോണിയ ഗാന്ധി രണ്ടാം മണ്ഡലമായി മത്സരിച്ചു 56100 വോട്ടിനു വിജയിച്ച മണ്ഡലം പിന്നീട് ബിജെപിയുടെ കയ്യിലമരുകയായിരുന്നു. അന്ന് സുഷമ സ്വരാജിനെയാണ് സോണിയയ്‌ക്കെതിരെ ബിജെപി കളത്തിലിറക്കിയത്.
മൂന്നു മുന്‍ മുഖ്യമന്ത്രിമാരുടെ മക്കള്‍ മത്സര രംഗത്തുള്ള ഷീമോഗയില്‍ മത്സരം കടുത്തതായി മാറിക്കഴിഞ്ഞു. ബിജെപി ക്കു വേണ്ടി യദിയൂരപ്പയുടെ മകന്‍ രാഘവേന്ദ്ര മത്സരിക്കുമ്പോള്‍ ദള്‍ കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ഥിയായി ദള്‍ ചിഹ്നത്തില്‍ മുന്‍ മുഖ്യമന്ത്രി ബങ്കാരപ്പയുടെ പുത്രന്‍ മധു ബങ്കാരപ്പ കനത്ത വെല്ലുവിളിയാണ് ബിജെപി ക്ക് ഉയര്‍ത്തുന്നത്. മറ്റൊരു മുന്‍മുഖ്യ മന്ത്രി ജെ.എഛ്.പാട്ടീലിന്റെ മകന്‍ മഹിമ പാട്ടീല്‍ ജനതദള്‍ യു സ്ഥാനാര്‍ത്ഥിയായി രംഗത്തുണ്ട് . മാണ്ട്യയില്‍ ദള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജനത ദളിലെ എല്‍.ആര്‍.ശിവരാമ ഗൗഡ ബിജെപി സ്ഥാനാര്‍ഥി എല്‍.ചന്ദ്രശേഖറേ ക്കാള്‍ പ്രചാരണത്തില്‍ ഏറെ മുന്നേറി കഴിഞ്ഞു. കന്നഡ സിനിമ താരം അംബരീഷ് കോണ്‍ഗ്രസിനായി നിരവധി തവണ വിജയിച്ച ഇവിടെ സീറ്റ് ജനത ദളിന്ന് വിട്ടുകൊടുക്കുകയാണുണ്ടായത് .

വരാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിന്റെ സെമിഫൈനലായാണ് ഇരു വിഭാഗവും ഉപതിരഞ്ഞെടുപ്പുകളെ നോക്കി കാണുന്നത്. ഒപ്പം സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ്-ദള്‍ സര്‍ക്കാരിന്റെ കെട്ടുറപ്പും തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നതിനാല്‍ ശക്തമായ പ്രചാരമാണ് മണ്ഡലങ്ങളില്‍ നടക്കുന്നത് .എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശക്തമായ നിരീക്ഷണത്തിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് . മുന്‍ പ്രധാന മന്ത്രി ദേവ ഗൗഡ, മകനും മുഖ്യമന്ത്രിയുമായ കുമാരസ്വാമി, മുതിര്‍ന്ന നേതാക്കളായ മുന്‍ മുഖ്യ മന്ത്രി സിദ്ധരാമയ്യ കെ.പി.സി.സി അധ്യക്ഷന്‍ കൃഷ്ണ ഭൈരഗൗഡ, പ്രിയങ്ക് കാര്‍ഗെ, ഉപമുഖ്യമന്ത്രി ജി.പരമേശ്വര മന്ത്രി ഡി.കെ.ശിവകുമാര്‍ എന്നിവരാണ് സഖ്യമുന്നണി പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

വരും ദിവസങ്ങളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയടക്കമുള്ള ദേശീയ നേതാക്കളും കര്‍ണാടകയില്‍ എത്തിച്ചേരും. മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ. ശ്രീരാമുലു,ശോഭ കരന്തലജെ ,സ്.ടി. രവി ,വി.സോമണ്ണ എന്നിവരാണ് ബിജെപിക്കായി പ്രചാരണം നയിക്കുന്നത് .
മുന്‍ തിരഞ്ഞെടുപ്പുകളില്‍ വലിയതോതില്‍ കള്ളപ്പണം പിടിച്ചെടുത്ത സാഹചര്യത്തില്‍ പഴുതടച്ചുള്ള നിരീക്ഷണമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരുക്കിയിരിക്കുന്നത്. ബസ് യാത്രക്കാരനില്‍ നിന്നും കണക്കില്‍ പെടാത്ത പതിനൊന്നു ലക്ഷം കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌കോട് ബെല്ലാരി മേഖലയില്‍ നിന്നും പിടിച്ചെടുത്തിരുന്നു .

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

kerala

‘സര്‍ക്കാരിന്‍റേത് കള്ളക്കളി’; വൈദ്യുതി നിരക്ക് വര്‍ധന കാര്‍ബൊറണ്ടം ഗ്രൂപ്പിനെ സഹായിക്കാനെന്ന് രമേശ് ചെന്നിത്തല

നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

Published

on

മണിയാറിൽ നായനാർ സ‍ർക്കാർ കാലത്ത് 30 വർഷത്തേക്ക് ഒപ്പിട്ട വൈദ്യുത പദ്ധതി കരാർ നീട്ടാൻ സംസ്ഥാന സർക്കാർ നീക്കം നടത്തുന്നുവെന്നും ഇതിന് പിന്നിൽ അഴിമതിയെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഡിസംബർ 30 ന് ബിഒടി കാലാവധി അവസാനിക്കാനിരിക്കെ 30 ദിവസം മുമ്പ് നോട്ടീസ് നൽകി പദ്ധതി സംസ്ഥാന സർക്കാർ ഏറ്റെടുക്കേണ്ടതാണ്. എന്നാൽ അതിന് സർക്കാർ തയ്യാറാകുന്നില്ലെന്നും ഇത് കള്ളകളിയാണെന്നും അദ്ദേഹം ദില്ലിയിൽ ആരോപിച്ചു.

2023 ൽ ഈ ഗ്രൂപ്പുമായി സർക്കാർ ചർച്ച നടത്തി. വെള്ളപ്പൊക്കത്തിൽ നാശനഷ്ടമുണ്ടായെന്ന് വാദിച്ച് കരാർ നീട്ടാനാണ് കമ്പനി ശ്രമിച്ചത്. മുഖ്യമന്ത്രിയും, വൈദ്യുതി മന്ത്രിയും, വ്യവസായ മന്ത്രിയും ഗൂഢാലോചന നടത്തി കമ്പനിക്ക് വേണ്ടി കള്ളക്കളി കളിക്കുകയാണ്. വെള്ളപ്പൊക്കത്തിൽ കാര്യമായ പ്രശ്നങ്ങളൊന്നും മണിയാറിൽ ഉണ്ടായില്ല. നാശനഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ കമ്പനിക്ക് ഇൻഷുറൻസിന് അപേക്ഷിക്കാമല്ലോ. കമ്പനിക്ക് കരാർ നീട്ടിക്കൊടുക്കാനുള്ള നീക്കം സംസ്ഥാന സർക്കാർ അവസാനിപ്പിക്കണം. കെഎസ്ഇബി ഈ വൈദ്യുത പദ്ധതി ഏറ്റെടുക്കാൻ തയ്യാറാകണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഈ അഴിമതിയുടെ കൂടുതൽ വിവരങ്ങൾ നാളെ പുറത്തുവിടുമെന്നും അദ്ദേഹം പറഞ്ഞു.

നായനാർ സർക്കാരിന്‍റെ കാലത്ത് ബിഒടി വ്യവസ്ഥയിൽ സ്വകാര്യ വ്യക്തികൾക്ക് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഇതിന്‍റെ ഭാഗമായി കാർബോറാണ്ടം യൂണിവേഴ്സൽ ഗ്രൂപ്പിന് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകി. ഒരു യൂണിറ്റിന് 50 പൈസക്കാണ് മണിയാറിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ അവസരം നൽകിയത്. ബിഒടി അടിസ്ഥാനത്തിലുള്ള കരാർ 30 വർഷത്തേക്കാണ് ഒപ്പിട്ടത്. 2024 ഡിസംബർ 30 ന് കരാർ കാലാവധി കഴിയും. ഇതിന് 30 ദിവസം മുൻപ് നോട്ടീസ് നൽകി സംസ്ഥാന സർക്കാർ പദ്ധതി ഏറ്റെടുക്കുകയാണ് വേണ്ടത്. എന്നാൽ അതൊന്നും ചെയ്യുന്നില്ലെന്ന് ചെന്നിത്തല കുറ്റപ്പെടുത്തി.

Continue Reading

Trending