Connect with us

india

കര്‍ണാടക ബന്ദ്: 44 വിമാനങ്ങള്‍ റദ്ദ് ചെയ്തു, സ്‌കൂളുകള്‍ക്ക് അവധി, കാവേരി വിഷയത്തില്‍ വ്യാപകപ്രതിഷേധം

മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു

Published

on

തമിഴ്‌നാടിന് കാവേരി ജലം വിട്ടുകൊടുക്കുന്നതിനെതിരെ കന്നഡ അനുകൂല സംഘടനകള്‍ നടത്തുന്ന കര്‍ണാടക ബന്ദ് ജനജീവിതത്തെ ബാധിക്കുന്നു. സംസ്ഥാനത്തിന്റെ തെക്കന്‍ മേഖലകളിലാണ് ബന്ദ് കാര്യമായി ബാധിച്ചത്. മാണ്ഡ്യ, ബെംഗളൂരു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ണമായും അടച്ചു. ബന്ദുമായി ബന്ധപ്പെട്ട് അരങ്ങേറിയ പ്രതിഷേധത്തില്‍ വിവിധ സംഘടനകളുടെ 50 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരു രാജ്യാന്തര വിമാനത്താവളത്തില്‍ 44 വിമാനങ്ങള്‍ റദ്ദാക്കി. ബെംഗളൂരുവിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ടേക് ഓഫ് ചെയ്യേണ്ട 22 വിമാനങ്ങളും ലാന്‍ഡ് ചെയ്യേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്. സാങ്കേതിക കാരണങ്ങളാലാണ് വിമാനങ്ങള്‍ റദ്ദാക്കിയതെന്നും ഇത് യാത്രക്കാരെ നേരത്തെ അറിയിച്ചിട്ടുണ്ടെന്നും വിമാനത്താവള അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ ബന്ദിന്റെ പശ്ചാത്തലത്തില്‍ നിരവധി യാത്രക്കാര്‍ ടിക്കറ്റ് റദ്ദാക്കിയതാണ് വിമാനങ്ങള്‍ റദ്ദാക്കാന്‍ കാരണമെന്ന് മറ്റു വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ചിക്മാംഗളൂരുവില്‍ പ്രതിഷേധക്കാര്‍ ബൈക്കുകളില്‍ പെട്രോള്‍ പമ്പുകളില്‍ എത്തി പ്രതിഷേധിക്കുകയും തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കോലം കത്തിക്കുകയും ചെയ്തു. മാണ്ഡ്യയില്‍ റോഡില്‍ കിടന്നും പ്രതിഷേധിച്ചു.

ഇന്നു പുലര്‍ച്ചെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പ്രതിഷേധം. പ്രതിഷേധം കണക്കിലെടുത്ത് ബെംഗളൂരു നഗരത്തില്‍ ഇന്നലെ അര്‍ധരാത്രി മുതല്‍ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബിജെപിക്കും ജനതാദളിനുമൊപ്പം റസ്റ്ററന്റ് ഉടമകള്‍, ഓല, ഊബര്‍ െ്രെഡവര്‍മാരുടെ സംഘടനകള്‍, സിനിമാ പ്രവര്‍ത്തകര്‍, ഓട്ടോറിക്ഷാ ഉടമകള്‍, സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ ഉള്‍പ്പെടെ ആയിരത്തിലധികം സംഘടനകളും ബന്ദിനു പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗുജറാത്തില്‍ നരബലിയെന്ന് സംശയം; നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി

സംഭവം നരബലിയാണെന്നാണ് സംശയം.

Published

on

ഛോട്ടാ ഉദേപൂര്‍ ജില്ലയില്‍ തിങ്കളാഴ്ച നാല് വയസ്സുകാരിയെ അമ്മയുടെ കണ്‍മുന്നില്‍ കോടാലി കൊണ്ട് കൊലപ്പെടുത്തി. റിത തദ്വിയുടെ കൊലപാതകത്തിന് 42 കാരനായ ലാലോ ഹിമ്മത് തദ്വിയെ പോലീസ് അറസ്റ്റ് അറസ്റ്റ്  ചെയ്തു.  സംഭവം നരബലിയാണെന്നാണ് സംശയം.

നാല് വയസ്സുള്ള അയല്‍ക്കാരിയെ കൊലപ്പെടുത്തിയ ശേഷം അവളുടെ രക്തം വീടിനുള്ളിലെ ക്ഷേത്രത്തിന്റെ പടികളില്‍ പുരട്ടിയ ഒരാളെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഇരയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിക്കുകയും പ്രതിയെ തിങ്കളാഴ്ച അറസ്റ്റ് ചെയ്യുകയും ചെയ്തു.

തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ അമ്മ വീട്ടുജോലികളില്‍ മുഴുകിയിരിക്കെ ഇരയായ യുവതിയും ഒന്നര വയസ്സുള്ള സഹോദരനും അവരുടെ വീട്ടിലുണ്ടായിരുന്ന സമയത്താണ് സംഭവം. അമ്മയുടെ എതിര്‍പ്പ് വകവെക്കാതെ കോടാലി പ്രയോഗിച്ച പ്രതി നാലുവയസ്സുകാരിയെ വലിച്ചിഴച്ച് വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

തുടര്‍ന്ന് ഇയാള്‍ കുട്ടിയുടെ തലയറുത്ത് രക്തം വീട്ടിനുള്ളിലെ ക്ഷേത്രത്തിലേക്ക് വഴിപാടായി ശേഖരിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കുറ്റകൃത്യം ചെയ്തതിന് ശേഷം ഗ്രാമവാസികള്‍ മര്‍ദ്ദിച്ചുവെന്നാരോപിച്ച് പ്രതി ആശുപത്രിയില്‍ ചികിത്സയിലാണ്, അയാള്‍ ‘പോലീസ് നിരീക്ഷണത്തിലാണ്’ എന്ന് പോലീസ് പറഞ്ഞു.

ബോഡേലി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ ഇങ്ങനെ പറയുന്നു: ”ദൈവത്തെ പ്രീതിപ്പെടുത്താന്‍, പ്രതി അയല്‍ വീട്ടിലെ ഒരു പെണ്‍കുട്ടിയെ മാതാപിതാക്കളുടെ കസ്റ്റഡിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയി… കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ച ഇരയുടെ അമ്മയെയും മറ്റ് ഗ്രാമീണരെയും ഭീഷണിപ്പെടുത്താന്‍ അയാള്‍ കോടാലി പ്രയോഗിച്ചു… കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. അയാള്‍ പെണ്‍കുട്ടിയെ മുറിയുടെ മധ്യഭാഗത്തേക്ക് കൊണ്ടുപോയി കോടാലി കൊണ്ട് കഴുത്ത് മുറിച്ച് കുട്ടിയെ കൊലപ്പെടുത്തി.

പ്രതിക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത (ബിഎന്‍എസ്) സെക്ഷന്‍ 103(1) (കൊലപാതകം), 137(2) (തട്ടിക്കൊണ്ടുപോകല്‍), 351(3) (ക്രിമിനല്‍ ഭീഷണിപ്പെടുത്തല്‍) കൂടാതെ ഗുജറാത്ത് പോലീസ് ആക്ടിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

 

Continue Reading

india

ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ തീപിടിത്തം; 3 പേര്‍ വെന്തുമരിച്ചു, ഒരാള്‍ക്ക് പരുക്ക്

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു.

Published

on

ഡല്‍ഹി ആനന്ദ് വിഹാറില്‍ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ 2 .15 നാണ് തീപിടിത്തം ഉണ്ടായത്. എജിസിആര്‍ എന്‍ക്ലേവിന് സമീപമുണ്ടായ തീപിടിത്തത്തില്‍ രണ്ട് സഹോദരന്മാര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ വെന്തുമരിച്ചു. ഒരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡില്‍ താല്‍ക്കാലിക തൊഴിലാളികളായി ജോലി ചെയ്തിരുന്ന നാലുപേരും താമസിച്ച ഡിഡിഎ പ്ലോട്ടിലെ താല്‍ക്കാലിക ടെന്റിലാണ് തീപിടിത്തം ഉണ്ടായതെന്ന് പൊലീസ് പറഞ്ഞു. ജഗ്ഗി (30), സഹോദരന്മാരായ ശ്യാം സിംഗ് (40), കാന്ത പ്രസാദ് (37) എന്നിവരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു. അപകടത്തില്‍ പൊള്ളലേറ്റ നിതിന്‍ സിങ്ങിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുലര്‍ച്ചെ രണ്ട് മണിക്ക് ടെന്റില്‍ തീ പടരുന്നത് ശ്യാം സിംഗ് കണ്ടെന്നും തന്നെ ഉണര്‍ത്തി, പൂട്ട് തുറക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും നിതിന്‍ പൊലീസിനോട് പറഞ്ഞു. എന്നാല്‍ നിതിന് ടെന്റിന് പുറത്തിറങ്ങാന്‍ കഴിഞ്ഞെങ്കിലും മറ്റുള്ളവര്‍ തീയില്‍ കുടുങ്ങുകയായിരുന്നു.

തീപിടിത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതായാണ് വിവരം. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

 

 

Continue Reading

india

തെലങ്കാനയിലെ ദുരഭിമാന കൊല; രണ്ടാം പ്രതിക്ക് വധശിക്ഷ, മറ്റ് പ്രതികൾക്ക് ജീവപര്യന്തം

2018ല്‍ പ്രണയ് എന്ന ദളിത് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലാണ് വിധി വന്നത്‌

Published

on

തെലങ്കാനയിലെ ദളിത് യുവാവിന്റെ ദുരഭിമാന കൊലയില്‍ രണ്ടാം പ്രതിക്ക് വധശിക്ഷ. 2018ല്‍ പ്രണയ് എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ നാല്‍കൊണ്ട എസ്സി-എസ്ടി സെക്കന്റ് അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസിലെ മറ്റ് ആറ് പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷയും വിധിച്ചു. കേസിലെ രണ്ടാം പ്രതി ബിഹാര്‍ സ്വദേശി സുഭാഷ് ശര്‍മയ്ക്കാണ് വധശിക്ഷ വിധിച്ചത്. ഇയാളാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രകനും മുഖ്യപ്രതിയുമായ പ്രണയ്യുടെ പങ്കാളി അമൃതയുടെ പിതാവ് മാരുതി റാവു 2020 മാര്‍ച്ചില്‍ ആത്മഹത്യ ചെയ്തിരുന്നു.

2018 സെപ്റ്റംബര്‍ 14നാണ് പങ്കാളി അമൃത വര്‍ഷിണിയുടെ മുന്നില്‍ വെച്ച് പ്രണയ്കുമാറിനെ കൊലപ്പെടുത്തിയത്. അന്യജാതിയില്‍പ്പെട്ടൊരാളെ വിവാഹം ചെയ്തതില്‍ പ്രകോപിതരായി അമൃതയുടെ അച്ഛനും അമ്മാവനും പ്രണയ്കുമാറിനെ കൊല ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുക്കുകയായിരുന്നു. രാജ്യമൊട്ടാകെ ചര്‍ച്ചയായ കേസില്‍ 2019ല്‍ എട്ട് പേരെ പ്രതിയാക്കി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.

ആറ് വര്‍ഷത്തിലധികമായി നടന്ന കോടതി വിചാരണയ്ക്ക് ശേഷം ഇന്ന് വിധി പറയുകയായിരുന്നു. പ്രതികള്‍ക്ക് അവരുടെ തെറ്റ് മനസിലാകട്ടെയെന്ന് കോടതി വിധിക്ക് ശേഷം പ്രണയ്യുടെ പിതാവ് പെരുമാള്‍ ബാലസ്വാമി പറഞ്ഞു. ഈ കൊലപാതകത്തിന് ശേഷവും നിരവധി ദുരഭിമാനക്കൊല നടന്നിട്ടുണ്ടെന്നും എല്ലാവര്‍ക്കും ഈ വിധിയൊരു പാഠമാകട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.

Continue Reading

Trending