Culture
കര്‍ണാടക തെരഞ്ഞെടുപ്പ് : ബി.ജെ.പിയില്‍ യദ്യൂരപ്പയെ വെട്ടി ബെല്ലാരി ബ്രദേഴ്‌സ്

ബംഗളൂരു: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി യദ്യൂരപ്പയെ ഹൈജാക്ക്് ചെയ്ത് ബെല്ലാരിയിലെ റെഡ്ഡി സഹോദരങ്ങള്‍ ബി.ജെ.പിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നു. സിദ്ധാരാമയ്യ വേഴ്‌സസ് യദ്യൂരപ്പ എന്ന നിലയില്‍ നിന്ന് സിദ്ധാരാമയ്യ വേഴ്‌സസ് ബെല്ലാരി ബ്രദേഴ്‌സ് എന്ന നിലയിലേക്ക് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ചിത്രം മാറിത്തുടങ്ങിയിരിക്കുകയാണ്. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടേയും റാലികളുടേയും നിയന്ത്രണം റെഡ്ഡി സഹോദരങ്ങള്‍ കീഴടക്കിയതോടെയാണ് ചിത്രങ്ങള്‍ ബി.ജെ.പി ഒരിക്കല്‍കൂടി അഴിമതിക്കാരുടെ കൂടാരമായി മാറിയത്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ റെഡ്ഡി കളത്തിന് പുറത്തായിരുന്നു. അഴിമതി കേസില്‍ അകപ്പെട്ടവരെ കൂടെ നിര്‍ത്തിയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഭയന്ന് ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പോലും അദ്ദേഹത്തെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയായതോടെ ചിത്രങ്ങള്‍ മാറി. ജനാര്‍ദ്ദന റെഡ്ഡിയെ ഒഴിവാക്കിയെങ്കിലും അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ ഉള്‍പ്പെടെ ഏഴു സീറ്റ് ബെല്ലാരി റിപ്പബ്ലിക്കിന് വിട്ടു കൊടുത്ത് യദ്യൂരപ്പ കൂറു തെളിയിച്ചു. തൊട്ടു പിന്നാലെ ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പോലും യദ്യൂരപ്പയേക്കാള്‍ വലിയ ക്യാമ്പയിനായി ജനാര്‍ദ്ദന റെഡ്ഡി പ്രത്യക്ഷപ്പെട്ടു. ഇതോടെയാണ് യദ്യൂരപ്പ ചിത്രത്തില്‍നിന്ന് മാഞ്ഞത്. ബി ശ്രീരാമുലുവിന് വേണ്ടി മാത്രമാണ് ജനാര്‍ദ്ദന റെഡ്ഡി പ്രചാരണത്തിന് ഇറങ്ങിയതെന്നും അദ്ദേഹം ബി.ജെ.പിയുടെ ഔദ്യോഗിക ക്യാമ്പയിനര്‍ അല്ലെന്നുമാണ് യദ്യൂരപ്പ ഇന്നലെ പ്രതികരിച്ചത്. എന്നാല്‍ ബെല്ലാരിക്കു പുറമെ അയല്‍ ജില്ലകളായ ചിത്രദുര്‍ഗയിലും റായ്ച്ചൂരിലും ബി.ജെ.പിയുടെ മുഖ്യ പ്രചാരക വേഷത്തിലുള്ളത് റെഡ്ഡിയാണ്. നേരിട്ടുള്ള രാഷ്ട്രീയ ഏറ്റുമുട്ടലില്‍ കോണ്‍ഗ്രസിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്ന തിരിച്ചറിവാണ് പിന്‍വാതില്‍ വഴി റെഡ്ഡി സഹോദരങ്ങളേയും അവരുടെ പണക്കൊഴുപ്പിനെയും തന്നെ ആശ്രയിക്കാനുള്ള യദ്യൂരപ്പയുടേയും ബി.ജെ.പിയുടേയും നീക്കത്തിനു പിന്നിലെന്നാണ് വിലയിരുത്തല്‍.
ബെല്ലാരി കേന്ദ്രീകരിച്ചുള്ള ഇരുമ്പയിര്‍ കൊള്ളക്ക് കുപ്രസിദ്ധിയാര്‍ജ്ജിച്ചവരാണ് മുന്‍ മന്ത്രി ജനാര്‍ദ്ദന റെഡ്ഡിയും സഹോദരങ്ങളും ഉള്‍കൊള്ളുന്ന ബെല്ലാരി ബ്രദേഴ്‌സ്. റെഡ്ഡി സഹോദരങ്ങളുടെ പണക്കൊഴുപ്പിലാണ് കര്‍ണാടകയില്‍ ബി.ജെ.പി ഭരണം പിടിച്ചതെന്ന ആക്ഷേപവും ശക്തമായിരുന്നു. യദ്യൂരപ്പ സര്‍ക്കാറില്‍ ജനാര്‍ദ്ദന റെഡ്ഡി മന്ത്രിയാവുക കൂടി ചെയ്തതോടെ ഖനി മാഫിയ ഇടപെടല്‍ കൂടുതല്‍ ശക്തമായി. ഇതിനെതിരെ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍ യദ്യൂരപ്പ സര്‍ക്കാറിനെയും റെഡ്ഡി സഹോദരങ്ങളെയും ഒരേപോലെ വെട്ടിലാക്കി. ബെല്ലാരിയില്‍നിന്നുള്ള അനധികൃത ഇരുമ്പയിര്‍ കടത്തുമായി ബന്ധപ്പെട്ട് 35,000 കോടി രൂപയുടെ അഴിമതി ആരോപണം ഉയര്‍ന്നതോടെയാണ് യദ്യൂരപ്പ് മുഖ്യമന്ത്രി പദം രാജിവെക്കേണ്ടി വന്നത്.
ലോകായുക്ത സന്തോഷ് ഹെഗ്‌ഡെ നടത്തിയ അന്വേഷണത്തില്‍ ബെല്ലാരി സഹോദരങ്ങളുടെ അഴിമതിയുടെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നു.ലോകായു്ക്ത റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ജനാര്‍ദ്ദന റെഡ്ഢി ഉള്‍പ്പെടെയുള്ളവരും ജയിലിലായി. ഇതോടെ ബെല്ലാരി സഹോദരങ്ങള്‍ സിദ്ധാരാമയ്യക്കെതിരെ പരസ്യ വെല്ലുവിളിയുമായി രംഗത്തെത്തി. ബെല്ലിരായില്‍ കടക്കാന്‍ സിദ്ധാരാമയ്യയെ വെല്ലുവിളിച്ച ജനാര്‍ദ്ദന റെഡ്ഡി, വധഭീഷണി വരെ മുഴക്കുകയും ചെയ്തു. ആയിരക്കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരേയും കൂട്ടി 350 കിലോമീറ്റര്‍ ബെല്ലാരിയിലേക്ക് പദയാത്ര നടത്തിയാണ് സിദ്ധാരാമയ്യ ഈ വെല്ലുവിളിക്ക് മറുപടി നല്‍കിയത്.
2013ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയത്തോടെ നാലു വര്‍ഷം തുടര്‍ച്ചയായി ജയിലില്‍ കഴിഞ്ഞ ജനാര്‍ദ്ദന റെഡ്ഡി ഇടക്ക് ജാമ്യത്തില്‍ പുറത്തിറങ്ങിയെങ്കിലും സിദ്ധാരാമയ്യ സര്‍ക്കാര്‍ പുതിയ കേസുകളില്‍ വീണ്ടും അകത്താക്കി. ഇതോടെയാണ് സിദ്ധാരാമയ്യയോടുള്ള ശത്രുത റെഡ്ഡി സഹോദരങ്ങളില്‍ വര്‍ധിച്ചു. അടുത്ത തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ഏറ്റുമുട്ടുന്നത് താനും സിദ്ധാരാമയ്യയും നേരിട്ടായിരിക്കുമെന്ന് ജനാര്‍ദ്ദന റെഡ്ഡി ഒരു ഘട്ടത്തില്‍ പരസ്യ വെല്ലുവിളി മുഴക്കുകയും ചെയ്തു.
Film
‘ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നിന്ന് ഗോകുലം മൂവീസ് പിന്മാറിയത് ഉണ്ണിയ്ക്ക് വലിയ ഷോക്കായി’; വിപിൻ

Film
മോഹൻലാൽ ചിത്രം ‘തുടരും’ ഹോട്ട്സ്റ്റാറിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

GULF
ദുബൈ കെഎംസിസി മലപ്പുറം ജില്ല ടാലെന്റ് ഈവ് 2025 ശ്രദ്ധേയമായി; വിദ്യാര്‍ത്ഥി പ്രതിഭകളെ ആദരിച്ചു
2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു

ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ യു.എ.ഇ യിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ 2025 എസ്.എസ് എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഇരുന്നൂറില്‍ പരം പ്രതിഭകളെ അക്കാദമിക് എക്‌സലന്‍സ് അവാര്‍ഡ് നല്‍കി ആദരിച്ചു
ദുബൈ വിമണ്‍സ് അസോസിയേഷന്‍ ഹാളില്‍ മലപ്പുറം ജില്ലാ കെ.എം.സി.സി ക്ക് കീഴിലുള്ള സ്മാര്‍ട്ട് എഡ്യുക്കേഷന്‍ ആന്റ് എന്‍ഡോവ്‌മെന്റ് വിംഗ് സംഘടിപ്പിച്ച ടാലന്റ് ഈവ് 2025 എന്ന ചടങ്ങിലാണ് വിദ്യാര്‍ത്ഥികള്‍ ആദരം ഏറ്റുവാങ്ങിയത്
ഡോ. പുത്തൂര്‍ റഹ്‌മാന്‍ചടങ്ങ് ഉത്ഘാടനം ചെയ്തു,സിദ്ധീഖ് കാലൊടി അദ്ധ്യക്ഷം വഹിച്ചു സൈനുല്‍ ആബിദീന്‍ സഫാരി, ഡോ.അന്‍വര്‍ അമീന്‍, പി.കെ ഫിറോസ്, സലാം പരി, നിഷാദ് പുല്‍പ്പാടന്‍ എന്നിവര്‍ പ്രസംഗിച്ചു
പ്രമുഖ വിദ്യാഭ്യാസ പ്രവര്‍ത്തകനും, അന്തരാഷ്ട്ര ട്രെയിനറും, മോട്ടിവേഷന്‍ സ്പീക്കറുമായ ഡോ. റാഷിദ് ഗസ്സാലി ക്ലാസെടുത്തു. കെ.എം.സി.സി സംസ്ഥാന, ജില്ലാ നേതാക്കളും വിവിധ വിദ്യാഭ്യാസ സ്ഥാപന പ്രതിനിധികളും സംബന്ധിച്ചു. എ.പി. നൗഫല്‍ സ്വാഗതവും, സി.വി അശ്‌റഫ് നന്ദിയും പറഞ്ഞു.
-
kerala3 days ago
ജുബൈലില്‍ കോഴിക്കോട് സ്വദേശിനി മരണപ്പെട്ടു
-
film3 days ago
രാമനെ അറിയില്ല, രാവണനാണ് നായകന്; പുതിയ റാപ്പിനെ കുറിച്ച് റാപ്പര്‍ വേടന്
-
kerala3 days ago
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്; ‘യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും’; സണ്ണി ജോസഫ്
-
kerala3 days ago
കരുവന്നൂര്‍ കള്ളപ്പണക്കേസ്: ഇഡി അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു, 3 സിപിഎം മുന്‍ ജില്ലാ സെക്രട്ടറിമാര്‍ പ്രതികള്‍
-
kerala3 days ago
വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ ശക്തമാകും
-
kerala3 days ago
ആലപ്പുഴയില്‍ ശക്തമായ മഴയിലും കാറ്റിലും കടയുടെ മേല്‍ക്കൂര വീണ് പതിനെട്ടുകാരി മരിച്ചു
-
india3 days ago
പാകിസ്ഥാന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുമായി തന്ത്രപ്രധാനമായ വിവരങ്ങള്‍ പങ്കുവെച്ചു; സിആര്‍പിഎഫ് ഉദ്യോഗസ്ഥനെ എന്‍ഐഎ അറസ്റ്റ് ചെയ്തു
-
kerala3 days ago
ഡ്രൈവിങ്ങിനിടെ ഫോണിലൂടെ സംസാരിച്ച കെഎസ്ആര്‍ടിസി ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു