Connect with us

kerala

കരിപ്പൂര്‍ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ വിവരത്തില്‍ പോലും കൃത്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍

ദുരന്തത്തില്‍ ക്യാപ്റ്റനടക്കം ഇരുപത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടുവെന്നിരിക്കെ എങ്ങനെയാണ് മന്ത്രാലയം ഇങ്ങനെയൊരു മറുപടി നല്‍കിയിരിക്കുന്നത് എന്നത് ആശ്ചര്യാജനകമാണന്ന് പികെ കുഞ്ഞാലികുട്ടി എംപി പ്രതികരിച്ചു

Published

on

ന്യൂഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ എത്ര പേര്‍ മരണമടഞ്ഞു എന്നതില്‍ പോലും കൃത്യതയില്ലാതെ കേന്ദ്ര സര്‍ക്കാര്‍ മറുപടി. വിമാനത്താവളവുമായി ബന്ധപ്പെട്ട് പികെ കുഞ്ഞാലിക്കുട്ടി ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ഹര്‍ദീപ് സിങ്പുരി നല്‍കിയ രേഖാമൂലമുള്ള മറുപടിയിലാണ് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ ദുരന്തത്തിലുള്ള ഗുരുതര നിസ്സംഗത മറനീക്കി പുറത്തു വന്നിരിക്കുന്നത്. അപകടത്തില്‍ പെട്ടവര്‍ക്ക് സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരം, ചികിത്സാ സഹായം തുടങ്ങിയവയെ പറ്റിയുള്ള ചോദ്യത്തിനുള്ള മറുപടിയില്‍ ദുരന്തത്തില്‍ മരണപെട്ടവര്‍ ആകെ പതിനെട്ടു പേരാണന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ദുരന്തത്തില്‍ ക്യാപ്റ്റനടക്കം ഇരുപത്തിയൊന്നു പേര്‍ കൊല്ലപ്പെട്ടുവെന്നിരിക്കെ എങ്ങനെയാണ് മന്ത്രാലയം ഇങ്ങനെയൊരു മറുപടി നല്‍കിയിരിക്കുന്നത് എന്നത് ആശ്ചര്യാജനകമാണന്ന് പികെ കുഞ്ഞാലികുട്ടി എംപി പ്രതികരിച്ചു. മറുപടിയിലെ തെറ്റു ചൂണ്ടിക്കാട്ടി വീണ്ടും കേന്ദ്ര സര്‍ക്കാറിനെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. രണ്ട് എയര്‍ ഇന്ത്യ ക്രൂമെമ്പര്‍മാരും പത്തൊമ്പത് യാത്രക്കാരുമാണ് അപകടത്തില്‍ മരണപ്പെട്ടത്. നേരത്തെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വ്യക്തിക്ക് കോയമ്പത്തൂരില്‍ വിദഗ്ദ്ധ ചികില്‍സ ഉറപ്പാക്കാന്‍ എയര്‍ഇന്ത്യ വിസമ്മതിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു. പിന്നീട് ജനപ്രതിനിധികളടക്കം ഇടപ്പെട്ടതിനെ തുടര്‍ന്ന് ചികില്‍ത്സ ചിലവ് ചികിത്സക്ക് ശേഷം അനുവദിക്കാമെന്ന് എയര്‍ ഇന്ത്യ നിലപാടെടുക്കുയായിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വയനാടിന് പ്രിയങ്കരിയായി പ്രിയങ്ക മുന്നേറുന്നു

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടിന്റെ ആധികാരിക ഭൂരിപക്ഷം.

Published

on

വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്ക് വോട്ടിന്റെ ആധികാരിക ഭൂരിപക്ഷം. കഴിഞ്ഞ തവണ രാഹുല്‍ ഗാന്ധി നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷം കന്നി മത്സരത്തില്‍ തന്നെ പ്രിയങ്ക മറികടന്നു.

 

പ്രിയങ്ക ഗാന്ധി – 612020  (lead 404619)

സത്യൻ മൊകേരി – 207401

നവ്യ ഹരിദാസ് – 108080

Continue Reading

kerala

രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നും വിജയം; പാലക്കാട് യുഡിഎഫ് കോട്ട തന്നെ

ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

Published

on

പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് മിന്നുന്ന വിജയം. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ 18,724 വോട്ടിന് വിജയിച്ചു. പ്രതീക്ഷിച്ചതിനേക്കാള്‍ ഭൂരിപക്ഷം നല്‍കിയാണ് പാലക്കാടന്‍ ജനത മതേതര മുന്നണിയെ ജയിപ്പിച്ചത്. ബിജെപിയും സിപിഎമ്മും നടത്തിയ സകല വര്‍ഗീയ പ്രചാരണങ്ങളെയും വോട്ടര്‍മാര്‍ തള്ളിക്കളഞ്ഞു.

 

Continue Reading

kerala

പാലക്കാട് ഉറപ്പിച്ച് രാഹുല്‍, വയനാട്ടില്‍ പ്രിയങ്കയുടെ തേരോട്ടം

പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

Published

on

വോട്ടെണ്ണല്‍ അവസാന റൗണ്ടിലേക്ക് കടക്കുമ്പോള്‍ വയനാട്ടില്‍ പ്രിയങ്കയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും വിജയട്ടിലേക്ക് കുതിക്കുന്നു. പാലക്കാട് പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി മുന്നിലായിരുന്നെങ്കിലും രാഹുല്‍ ലീഡ് തിരിച്ചുപിടിക്കുകയായിരുന്നു.

ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം പ്രിയങ്ക ഗാന്ധിയുടെ ലീഡ് 359438 ആണ്. പാലക്കാട്ട് യുഡിഎഫിന്റെ രാഹുല്‍ മാങ്കൂട്ടത്തില്‍ 1028 വോട്ടിനും മുന്നിട്ടുനില്‍ക്കുകയാണ്.

 

Continue Reading

Trending