Connect with us

Video Stories

വലിയ വിമാനങ്ങള്‍ക്ക് അനുമതിയില്ല; റണ്‍വെ ബലപ്പെടുത്തല്‍ സംശയത്തില്‍

Published

on

കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതയുടെ ചിറകടി 2

ലുഖ്മാന്‍ മമ്പാട്

കോഴിക്കോട്: അറുപത് കോടി രൂപ ചെലവഴിച്ച് റണ്‍വെ ബലപ്പെടുത്തുന്നതോടെ മുമ്പത്തേതിനെക്കാള്‍ സജീവമാവുമെന്നായിരുന്നു വിശദീകരണം. ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് വീണ്ടും പുനസ്ഥാപിക്കുന്നതോടെ കരിപ്പൂരിന്റെ ശുക്രദശ തെളിയുമെന്നായിരുന്നു വാഗ്ദാനം. മാര്‍ച്ചില്‍ മുഖം മിനുക്കി സജീവമാകുന്നത് കണക്കിലെടുത്ത് ജൂലൈയില്‍ ആരംഭിക്കുന്ന ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്ന് ആവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. ഇങ്ങനെ അല്ലാതിരിക്കാന്‍ ഒരു സാധ്യതയുമില്ലായിരുന്നു. പിന്നെ എന്താണ് കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയാന്‍ കാരണം.

മാര്‍ച്ച് ഒന്നിന് റണ്‍വേ മുഴുവന്‍ സമയം പ്രവര്‍ത്തനം ആരംഭിക്കുന്നത് കണക്കിലെടുത്ത് ഒമാന്‍ എയര്‍, ഇന്‍ഡിഗോ എയര്‍ എന്നിവരൊക്കെ സര്‍വ്വീസിനായി മത്സരിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഇന്‍ഡിഗോ എയര്‍ ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കാണ് പുതിയ സര്‍വിസുകള്‍ നടത്തുന്നത്. മസ്‌കത്തിലേക്കുള്ള ഒമാന്‍ എയര്‍ സര്‍വിസ് ഇതിനകം സര്‍വ്വീസ് തുടങ്ങിക്കഴിഞ്ഞു.

ഇന്‍ഡിഗോ മാര്‍ച്ച് 20 മുതലാണ് ഷാര്‍ജ, മസ്‌കത്ത് എന്നിവിടങ്ങളിലേക്ക് പുതിയ സര്‍വിസ് ആരംഭിക്കുന്നത്. ഇതോടെ മസ്‌കത്തിലേക്ക് കരിപ്പൂരില്‍നിന്ന് പ്രതിദിനം നാല് സര്‍വിസുകളുണ്ടാകും. ഒമാന്‍ എയറിന് രണ്ടും എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ഇന്‍ഡിഗോ എന്നിവക്ക് ഓരോന്നും വീതം സര്‍വിസാണുള്ളത്. ഖത്തര്‍ എയര്‍വേസ്, ഇത്തിഹാദ് എന്നീ കമ്പനികളും പുതിയ സര്‍വിസുകള്‍ക്കായി ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇടത്തരം വലിയ വിമാനങ്ങള്‍ക്ക് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ അനുമതി നല്‍കിയാല്‍ ദുബൈയിലേക്ക് എമിറേറ്റ്‌സും ജിദ്ദയിലേക്ക് സൗദി എയര്‍ലൈന്‍സും സര്‍വിസ് നടത്തുമെന്നാണ് വിവരം. എന്നാല്‍, വ്യക്തമായ മറുപടിക്ക് മുതിരാതെ ഉത്തരവാദപ്പെട്ടവര്‍ ഒഴിഞ്ഞുമാറുകയാണ്.

കരിപ്പൂരിലെ റണ്‍വേക്കു ബലക്ഷയമുണ്ടെന്ന വാദമാണ് നേരത്തെയുണ്ടായിരുന്ന സര്‍വ്വീസുകള്‍ പുനസ്ഥാപിക്കുന്നതിന് തടസ്സമെങ്കില്‍, എന്തിനായിരുന്നു കോടികള്‍ മുടക്കിയ റണ്‍വെ ബലപ്പെടുത്തലും നവീകരണവുമെന്ന ചോദ്യം ബാക്കിയാവും. ആര്‍.ഇ.എസ്.എ സ്്ട്രിപ്പ് തുടങ്ങിയ പഴഞ്ചന്‍ വാദങ്ങള്‍ നിരത്തുന്നതിനും വസ്തുതകളുടെ പിന്‍ബലം വേണം.

ഹജ്ജാജികളെ ചൂഷണം ചെയ്യാന്‍ മത്സരിക്കുന്ന വിമാന കമ്പനികളുടെ കഴുത്തറപ്പ് ചില്ലറയല്ല
രണ്ടു വര്‍ഷം മുമ്പ് തിടുക്കപ്പെട്ട് സര്‍വ്വീസ് നിര്‍ത്തിയപ്പോള്‍ തന്നെ ചതി വ്യക്തമായിരുന്നു. 2014 മെയ് 6 മുതല്‍ അറ്റകുറ്റപണിക്കായി വിമാനത്താവളം ഭാഗികമായി അടച്ച ശേഷം ടെണ്ടറായത് മാസങ്ങള്‍ക്ക് ശേഷമായിരുന്നു. പെട്ടന്ന് സര്‍വ്വീസ് നിര്‍ത്തി ഹജ്ജ് സര്‍വ്വീസ് മാറ്റുകയായിരുന്നു പ്രധാന ലക്ഷ്യം. പിന്നീട് ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായപ്പോള്‍, സെപ്തംബര്‍ 15 മുതല്‍ ആരംഭിച്ച് ഏകദേശം 18 മാസംകൊണ്ട് അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കുമെന്നായിരുന്നു അധികൃതരുടെ ഉറപ്പ്.

ആഴ്ചയില്‍ മൂന്നു സര്‍വീസുകളുണ്ടായിരുന്ന എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-റിയാദും പ്രതിദിന സര്‍വീസുകളായ എമിറേറ്റ്‌സിന്റെ കാലിക്കറ്റ്ദുബൈ, എയര്‍ ഇന്ത്യയുടെ കാലിക്കറ്റ്-ജിദ്ദ, ഒന്നിടവിട്ട സര്‍വീസുകളായ സഊദിയുടെ കാലിക്കറ്റ്-റിയാദ്, കാലിക്കറ്റ്-ദമാം തുടങ്ങിയ ജനകീയ സര്‍വ്വീസുകള്‍ നിര്‍ത്തിയതിന്റെ ദുരിതം ചില്ലറയായിരുന്നില്ല.റണ്‍വേ നവീകരണം പൂര്‍ത്തിയായി കഴിഞ്ഞ മാസം അതു വിലയിരുത്താനെത്തിയ എയര്‍ പോര്‍ട്ട് അതോറിറ്റിയിലെ ഡി.ജി.സി.എ ഉന്നത സംഘം കരിപ്പൂരില്‍ നിന്ന് ഇടത്തരം വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്നതിന് വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് നല്‍കിയെന്നാണ് വിശ്വസനീയമായ റിപ്പോര്‍ട്ട്.

ഹജ്ജ് സര്‍വ്വീസ് കൂടി പരിഗണിച്ച് ജംബോ സര്‍വ്വീസിനുള്ള അനുമതിയും വൈകാതെ ലഭിക്കുമെന്നും സൂചന നല്‍കി. ഇതോടെ വിദേശത്തേക്ക് നേരിട്ട് മുമ്പത്തെ പോലെ വിമാന സര്‍വ്വീസ് നടത്താനുള്ള അനുമതി നല്‍കുന്നതിന് എന്തെങ്കിലും തടസ്സം സ്വപ്‌നത്തില്‍ പോലും ആരും കണക്കുകൂട്ടിയതുമില്ല.പക്ഷെ, കരിപ്പൂരിന് വേണ്ടി മാത്രം പ്രത്യേക ചട്ടവും ടെണ്ടറുമായി അധികൃതര്‍ ‘തനിനിറം’ പ്രകടിപ്പിക്കുകയായിരുന്നു. കേരളത്തിലെ 85% യാത്രക്കാര്‍ക്കും സൗകര്യപ്രദമായ കരിപ്പൂരിനെ തഴയാന്‍ പറയുന്ന കാരണങ്ങളൊന്നും വിശ്വസനീയമല്ല.

ഈ വര്‍ഷം നെടുമ്പാശ്ശേരിയില്‍ നിന്നു തന്നെ ഹജ്ജ് വിമാനം സര്‍വ്വീസ് നടത്തിയാല്‍ മതിയെന്നത് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗണപതി രാജുവിന്റെ മാത്രം ഇംഗിതവുമാവില്ല. കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി നല്‍കില്ലെന്ന മുന്‍വിധിയോടെ കൃത്യമായ തിരക്കഥ. ഡി വിഭാഗത്തില്‍ പെടുന്ന കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് നേരിട്ട് അനുമതി ലഭിക്കാന്‍ കടമ്പകളുണ്ടത്രെ.കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ യാത്രക്ക് വലിയ ശ്രേണിയില്‍ പെട്ട വിമാനങ്ങള്‍ മാത്രം മതിയെന്ന് കേന്ദ്രവേ്യാമയാന മന്ത്രാലയം പ്രത്യേകം ആവശ്യപ്പെട്ട് ദര്‍ഘാസ് ക്ഷണിച്ചപ്പോഴാണ് കാര്യത്തിന്റെ കിടപ്പ് ശരിക്കും ബോധ്യപ്പെട്ടത്.

450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോയിംഗ് 747 ശ്രേണിയിലെ വലിയ വിമാനങ്ങള്‍ ‘മാത്രം’ ആവശ്യപ്പെട്ടത് കരിപ്പൂരിനെ ഉന്നം വെച്ച് മാത്രമായിരുന്നു. എന്നാല്‍, ഇതേ കാറ്റഗറിയില്‍ പെടുന്ന ലക്‌നൗ, അഹമ്മദാബാദ് വിമാനത്താവളങ്ങളില്‍ നിന്ന് 767, എ-320, ബി 737 വിമാനങ്ങള്‍ ഉപയോഗിച്ച് ഹജ്ജ് സര്‍വ്വീസ് നടത്താനും ടെന്റര്‍ ക്ഷണിച്ചത് ഇതേ വ്യോമയാന മന്ത്രാലയമല്ലെ എന്ന ചോദ്യത്തിന് ഉത്തരമില്ല. ടേബിള്‍ ടോപ്പായ മംഗലാപുരമുള്‍പ്പെടെയുള്ള കരിപ്പൂരിനേക്കാള്‍ ചെറുതും സൗകര്യങ്ങള്‍ കുറഞ്ഞതുമായ എയര്‍പോര്‍ട്ടുകളില്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ അനുവദിച്ചിട്ടും കരിപ്പൂര്‍ ഒഴിവാക്കപ്പെടുമ്പോഴാണ് കളികളുടെ ആഴം വ്യക്തമാകുക.
(തുടരും)

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വര്‍ഗീയ രാഘവാ, ഇത് കേരളമാണ്…

വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

Published

on

വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും ചരിത്ര വിജയങ്ങള്‍ വര്‍ഗീയവാദികളുടെ പിന്തുണയോടെയാണെന്ന സി.പി.എം പോളിറ്റ്ബ്യൂറോ അംഗം എ. വിജയരാഘവന്റെ വിടുവായിത്തം സംസ്ഥാനത്ത് സി.പി.എം ആളിക്കത്തിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വര്‍ ഗീയ ധ്രുവീകരണത്തിന്റെ ഒടുവിലത്തെ സൂചനയാണ്. വയനാട്ടില്‍ പറഞ്ഞത് ഇന്നലെ എഫ്ബി പോസ്റ്റിലുടെ അദ്ദേഹം ആവര്‍ത്തിച്ചിരിക്കുന്നു.

പാര്‍ട്ടിയുടെയും മുന്നണിയുടെയും ഉന്നതപദവികളില്‍ വിരാചിക്കുന്ന ആളാണെങ്കിലും തന്റെ നാവിന് ഒരു കടിഞ്ഞാണുമില്ലെന്ന് ഇത്തരം പ്രസ്താവനകള്‍ക്കൊണ്ട് വിജയരാഘവന്‍ പല തവണ തെ ളിയിച്ചിട്ടുണ്ട്. ഈ വികട സരസ്വതി പൊതു സമൂഹത്തില്‍ പാര്‍ട്ടിക്കുണ്ടാക്കിയത് കടുത്ത അപകീര്‍ത്തിയാണെങ്കില്‍, തിരഞ്ഞെടുപ്പ് മുഖങ്ങളില്‍ അത് താങ്ങാനാകാത്ത ആഘാ തങ്ങളായിരുന്നു. തിരുവനന്തപുരം വഞ്ചിയൂരില്‍ നടുറോഡില്‍വെച്ച് ഏരിയാ സമ്മേളനം നടത്തിയതിനെ ന്യായീകരിച്ച് സൃഷ്ടിച്ച അവമതിപ്പ് അതിലൊന്ന് മാത്രമാണ്. എന്നാല്‍ വയനാട്ടില്‍ പാര്‍ട്ടി ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കുമെതിരെ അദ്ദേഹം നടത്തിയിട്ടുള്ള പ്രസ്താവന ഈ വിടുവായത്തങ്ങളില്‍ ഉള്‍പ്പെടുത്താന്‍ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ സമ്മതിക്കുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ സി.പി.എമ്മിനും കേരളത്തില്‍ ബി.ജെ.പിക്കും നിലനില്‍പിനായി രൂപപ്പെടുത്തിയെടുത്ത സി.ജെ.പി എന്ന രാഷ്ട്രീയ ഗൂഢാലോചനയില്‍ വാര്‍ത്തെടുക്കപ്പെടുന്ന ഗൂഢതന്ത്രങ്ങളുടെ പരിണിതഫലമായാണ് ഇതിനെ കാണേണ്ടത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ വിളിപ്പാടകലെയെത്തിനില്‍ക്കുമ്പോള്‍ കേരളത്തിലെ ഭരണകക്ഷിയായ ഇടതുപക്ഷവും സി.പി.എമ്മും അനുഭവിക്കുന്നത് കനത്ത രാഷ്ട്രീയ ശൂന്യതയാണ്.

വിവിധ തലങ്ങളിലേക്ക് നടന്നിട്ടുള്ള ഉപതിരഞ്ഞെടുപ്പുകള്‍ ഈ യാഥാര്‍ത്ഥ്യം അവരെ ബോ ധ്യപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന ഭരണം അഴിമതിയിലും സ്വജനപക്ഷപാദത്തിലും പിടിപ്പുകേടിലും മുങ്ങിത്താഴുമ്പോള്‍ ചെപ്പടി വിദ്യകള്‍കൊണ്ട് രക്ഷപ്പെടാമെന്നതായിരുന്നു സി.പി.എമ്മിന്റെ നാളിതുവരെയുള്ള ധാരണ. കോ വിഡാനന്തരമുണ്ടായ സാമൂഹ്യ സാഹചര്യങ്ങള്‍ തുടര്‍ഭരണം സമ്മാനിച്ചപ്പോള്‍ അത് എന്തും ചെയ്യാനുള്ള അനുമതിയായിക്കണ്ട പാര്‍ട്ടി, അധികാരത്തിന്റെ ആലസ്യത്തില്‍ നിന്നുണരുമ്പോഴേക്കും തിരിച്ചുവരനാകാത്ത വിധം ജന ങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടുപോയിരുന്നു. അതിന്റെ പ്രതിഫലനമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ദൃശ്യ മായത്. തങ്ങളുടെ ട്രപ്പീസുകളി ജനം തിരിച്ചറിഞ്ഞതോടെ ഇന്ത്യയില്‍ അവശേഷിക്കുന്ന ഏക കനല്‍തരി അണഞ്ഞു പോകാതിരിക്കാന്‍ കടുത്ത ധ്രുവീകരണത്തിന്റെ രാഷ്ട്രീയത്തിലേക്ക് അവര്‍ തിരിഞ്ഞിരിക്കുകയാണ്. അത്യന്തം അപകടകരമായ ഈ നീക്കത്തിന് ബി.ജെ.പിയെ തന്നെ ഒപ്പം ചേര്‍ത്തുനിര്‍ത്തിയതിന്റെ ഭാഗമാണ് മതേതരപക്ഷത്തിനും അതിന്റെ നായകര്‍ക്കുമെതിരെയുള്ള ഈ കടന്നാക മണം. പാര്‍ലെമന്റിന്റെ ശീതകാല സമ്മേളനത്തിലുണ്ടായ പ്രക്ഷുബ്ധമായ സാഹചര്യങ്ങള്‍ ഇന്ത്യാ സഖ്യത്തിന്‌ന വേന്മേഷം നല്‍കിയിരിക്കുകയാണ്. സഖ്യത്തിന്റെ നേതൃത്വവുമായി ബന്ധപ്പെട്ടുണ്ടായ അസ്വാരസ്യം ബി.ജെ.പിക്കെതിരായ ഒറ്റക്കെട്ടായ പോരാട്ടത്തിലൂടെ അവസാനിക്കു മ്പോള്‍ സി.പി.എമ്മിന്റെ പുതിയ നീക്കങ്ങള്‍ ബി.ജെ.പിക്ക് പ്രതീക്ഷ നല്‍കിയിരിക്കുന്നു എന്ന് പറയാതിരിക്കാനാവില്ല. വിജയരാഘവന്‍ വസ്തുതകളുടെ ഒരു പിന്‍ബലവുമില്ലാതെ നടത്തിയ അതീവ ഗുരുതരമായ പ്രസ്താവന ഗോദി മീഡിയകള്‍ ഏറ്റെടുത്തത് ഈ ഗൂഢാലോചനയുടെ തെളിവാണ്. കേരളപ്പിറവിക്ക് ശേഷമുള്ള ഏറ്റവും വലിയ ഭൂരിപക്ഷങ്ങളാണ് രാഹുലിനും പ്രിയങ്കക്കും വയനാട് സമ്മാനിച്ചിരിക്കുന്നത്. ആ ഹിമാലയന്‍ ഭൂരിപക്ഷങ്ങള്‍ക്ക് വര്‍ഗീയതയുടെ നിറംപകരുന്നതിലൂടെ ഒരു ജനതയെ ഒന്നാകെയാണ് വിജയരാഘവന്‍ അവഹേളിച്ചിരിക്കുന്നത്.

സി.പി.എം ഒരുക്കിയ ചൂണ്ടയില്‍ കൊത്താത്തതിന്റെ പേരില്‍ മുസ്ലിം ന്യൂനപക്ഷത്തോടും മുസ്‌ലിം ലീഗിനോടും അടങ്ങാത്ത വിരോധമാണ് ഇപ്പോള്‍ അവര്‍ വെച്ചുപുലര്‍ത്തുന്നത്. സമുദായത്തിന്റെ പൊതുവായ വികാരത്തിന് തുരങ്കംവെക്കാനു ള്ള വഴിവിട്ട പലനീക്കങ്ങളും നടത്തി നോക്കിയെങ്കിലും എല്ലാ നീര്‍ക്കുമിളകളായി ഒടുങ്ങുകയായിരുന്നു. ലീഗിനെ പ്രശംസയുടെ കൊടുമുടിയില്‍ നിര്‍ത്തിയ അതേ നാക്കുകൊണ്ട് ഇപ്പോള്‍ തീവ്രവാദത്തിന്റെ മുദ്രകുത്താന്‍ ശ്രമിക്കുമ്പോള്‍ ആ പാര്‍ട്ടിക്ക് സ്വയം വിഡ്ഢിവേഷം കെട്ടേണ്ടിവരികയാണ്. ഏതായാലും കോണ്‍ഗ്രസ് മുക്തകേരളത്തിനും ഭാരതത്തിനുമുള്ള ഈ ഒക്കച്ചങ്ങാത്തം വെച്ചുപൊറുപ്പിക്കില്ലെന്ന് കേരളം നിരന്തരം ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കു കയാണ്. വര്‍ഗീയത വിളമ്പുന്ന വര്‍ഗീയ വിജയരാഘവാ, ഇത് കേരളമാണ്….

Continue Reading

kerala

മന്ത്രിമാറ്റ നീക്കം നടക്കാത്തതിൽ കടുത്ത അതൃപ്തി; എൻസിപി അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് പി.സി ചാക്കോ

പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു.

Published

on

മന്ത്രിമാറ്റ നീക്കം നടക്കാത്തതില്‍ എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പി.സി ചാക്കോ കടുത്ത അതൃപ്തിയില്‍. സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പാര്‍ട്ടിയുടെ മന്ത്രിയെ പാര്‍ട്ടിക്ക് തീരുമാനിക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് ചാക്കോ നേതാക്കളോട് പറഞ്ഞു. പ്രസിഡന്റ് സ്ഥാനമൊഴിഞ്ഞ് ദേശീയ വര്‍ക്കിങ് പ്രസിഡന്റായി മാത്രം തുടരാമെന്നും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

മന്ത്രിമാറ്റത്തില്‍ പി.സി ചാക്കോ അനാവശ്യ ചര്‍ച്ചയുണ്ടാക്കുകയാണെന്ന് എ.കെ ശശീന്ദ്രന്‍ ആരോപിച്ചിരുന്നു. തുടക്കത്തില്‍ ശശീന്ദ്രനൊപ്പം നിന്ന ചാക്കോ പിന്നീട് തോമസ് കെ. തോമസിനെ മന്ത്രിയാക്കണമെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു.

എന്നാല്‍ തോമസ് കെ. തോമസ് ചില ഇടത് എംഎല്‍എമാരെ അജിത് പവാര്‍ പക്ഷത്തേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത് തിരിച്ചടിയായി. എന്‍സിപി ദേശീയ നേതൃത്വം മന്ത്രിമാറ്റത്തിന് പിന്തുണ അറിയിച്ചെങ്കിലും തോമസ് കെ. തോമസിനെ മന്ത്രിയാക്കാന്‍ മുഖ്യമന്ത്രി വിസമ്മതിക്കുകയായിരുന്നു.

Continue Reading

Video Stories

വിദ്യാര്‍ഥികളെ മര്‍ദിച്ച സംഭവം; യൂണിവേഴ്‌സിറ്റി കോളജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം

Published

on

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി പിരിച്ചുവിടാന്‍ നിര്‍ദേശം. തുടരെയുള്ള അക്രമസംഭവങ്ങളുടെ പശ്ചാതലത്തില്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് നിര്‍ദേശം. എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റിയാണ് വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത്.

കഴിഞ്ഞ ദിവസവും യൂണിവേഴ്‌സിറ്റി കോളജിലെ യൂണിറ്റില്‍ നിന്നും നാല് പേരെ എസ്എഫ്‌ഐ പുറത്താക്കിയിരുന്നു. ലക്ഷദ്വീപ് സ്വദേശികളായ വിദ്യാര്‍ഥികളെ അധിക്ഷേപിച്ച സംഭവത്തിലാണ് ആകാശ്, ആദില്‍, കൃപേഷ്, അമീഷ് എന്നിവരെ പുറത്താക്കിയത്. ലക്ഷദ്വീപ് വിദ്യാര്‍ഥി നടത്തുന്ന എല്ലാ നിയമ പോരാട്ടത്തിനും പിന്തുണയെന്നും എസ്എഫ്‌ഐ അറിയിച്ചു.തുടര്‍ന്ന് വിദ്യാര്‍ഥിയെ കോളജ് ഹോസ്റ്റലിലിട്ട് ക്രൂരമായി ഏഴംഗസംഘം മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. കോളജില്‍ ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥി ദിവസങ്ങള്‍ക്ക് മുമ്പ് ഈ സംഘത്തിന്റെ മര്‍ദനത്തിനിരയായിരുന്നു. ഈ സംഭവത്തില്‍ മര്‍ദനമേറ്റ വിദ്യാര്‍ഥിക്കൊപ്പം നിന്നതിനാണ് ലക്ഷദ്വീപില്‍ നിന്നുള്ള വിദ്യാര്‍ഥിക്ക് മര്‍ദനമേറ്റത്.

Continue Reading

Trending