Connect with us

crime

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്; പിടിയിലായതിന് പിന്നാലെ സിഐഎസ്എഫ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍

Published

on

കരിപ്പൂരിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സിഐഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് നവീനിനെ സസ്പെന്‍ഡ് ചെയ്തു. ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് ഏകോപിപ്പിച്ചത് ഇയാളാണെന്ന് പൊലീസ് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്നലെ പൊലീസ് മണിക്കൂറുകളോളം ഇയാളെ ചോദ്യം ചെയ്തിരുന്നു.

നവീന് പുറമേ കസ്റ്റംസിലെ ഒരുദ്യോഗസ്ഥനും സംഭവത്തില്‍ പങ്കുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ഇത് സംബന്ധിച്ച സമഗ്ര വിവരം പൊലീസ് കൈമാറിയതിന് പിന്നാലെയാണ് പ്രിവന്റീവ് കസ്റ്റംസ് വിഭാഗം അന്വേഷണം തുടങ്ങിയത്. കൂടുതല്‍ ഇദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോ എന്ന കാര്യവും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ ആഴ്ച വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്ത് വന്നവരില്‍ നിന്നും സ്വര്‍ണ്ണം പിടികൂടിയ സംഭവത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഉന്നത ഉദ്യോഗസ്ഥരുടെ പങ്ക് പുറത്തുവന്നത്.

കൊടുവള്ളി കേന്ദ്രീകരിച്ചുള്ള സ്വര്‍ണ്ണക്കടത്ത് സംഘത്തിന് വേണ്ടി ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവുകളാണ് കേരളാ പൊലീസിന് ലഭിച്ചത്. ഈ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 60 തവണ കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തിയതായാണ് പൊലീസ് കണ്ടെത്തല്‍.

ദിവസങ്ങള്‍ക്കു മുമ്പ് കരിപ്പൂര്‍ വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനക്ക് ശേഷം പുറത്തിറങ്ങിയ മൂന്ന് പേരില്‍ നിന്നും കരിപ്പൂര്‍ പൊലീസ് സ്വര്‍ണം പിടികൂടിയിരുന്നു. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഒരാളുടെ മൊബൈല്‍ ഫോണില്‍ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി ഷിഫ്റ്റ് കണ്ടെത്തിയത്.

 

 

crime

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

Published

on

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

കോട്ടയത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

Continue Reading

crime

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

Published

on

അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.

 

Continue Reading

crime

ബ്രെഡിനുള്ളില്‍ എം.ഡി.എം.എ കടത്തി; കാട്ടാക്കടയില്‍ രണ്ട് കൊലക്കേസ് പ്രതികള്‍ പിടിയില്‍

ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്.

Published

on

തിരുവനന്തപുരം കാട്ടാക്കട ആമച്ചലിൽ വീട്ടിൽ നിന്നും 195 ഗ്രാം MDMA പിടികൂടി. രണ്ടു പേർ കസ്റ്റഡിയിൽ. ആമച്ചൽ സ്വദേശി വിഷ്ണു, തിരുമല സ്വദേശി അനൂപ് എന്നിവരാണ് കസ്റ്റഡിയിൽ ഉള്ളത്. കൊലക്കേസ് പ്രതികളാണ് ഇരുവരും. ബ്രെഡിനുള്ളിൽ ഒളിപ്പിച്ച നിലയിൽ ആയിരുന്നു എംഡിഎംഎ.

ഡാൻസാഫ് സംഘമാണ് പിടികൂടിയത്. ഏഴ് ബ്രെഡ് പാക്കറ്റുകളാണ് കണ്ടെത്തിയത്. ബാംഗ്ലൂരിൽ നിന്നും ബ്രെഡ് പാക്കറ്റ് വാങ്ങി അതിലാണ് എംഡിഎംഎ കടത്തിയത്. ഇപ്പോഴും വീട്ടിൽ പരിശോധന നടക്കുന്നു. സംഘത്തിൽ ഒരാൾ കൂടിയുണ്ട് അയാൾക്കായി അന്വേഷണം നടക്കുന്നുവെന്ന് പൊലീസ് അറിയിച്ചു.

Continue Reading

Trending