Connect with us

india

കരിപ്പൂര്‍ വിമാനദുരന്തം; വിമാന ഭാഗങ്ങള്‍ ലോറിയില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി

നാലു വര്‍ഷത്തിനുശേഷമാണ് ഭാഗങ്ങള്‍ മാറ്റുന്നത്.

Published

on

കരിപ്പൂര്‍ വിമാനദുരന്തത്തില്‍ തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഭാഗങ്ങള്‍ ലോറിയില്‍ ഡല്‍ഹിയിലേക്ക് കൊണ്ടുപോയി. നാലു വര്‍ഷത്തിനുശേഷമാണ് ഭാഗങ്ങള്‍ മാറ്റുന്നത്. എയര്‍ഇന്ത്യയുടെ ഗുല്‍ഗാമിലെ യാര്‍ഡിലേക്കാണ് വിമാനത്തിന്റെ തകര്‍ന്ന ഭാഗങ്ങള്‍ എത്തിക്കുന്നത്.

അതേസമയം ലോറിയില്‍ എത്തിക്കാന്‍ കഴിയാത്ത ഭാഗങ്ങള്‍ എന്തുചെയ്യണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുത്തേക്കും.

2020 ആഗസ്റ്റ് ഏഴിനായിരുന്നു കരിപ്പൂര്‍ വിമാനത്താവളത്തില്‍ ദുരന്തമുണ്ടായത്. റണ്‍വേയില്‍ നിന്ന് തെന്നിമാറി 35 മീറ്ററോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. ദുരന്തത്തില്‍ പൈലറ്റും സഹപൈലറ്റുമടക്കം 21 പേര്‍ മരിച്ചിരുന്നു. 150ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

വിമാനത്തിന്റെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് റോഡ് മാര്‍ഗം കൊണ്ടുപോകുന്നത്. മറ്റുള്ളവ ലാന്‍ഡ് അക്വിസിഷന്‍ ഓഫീസിനടുത്ത് തന്നെ സൂക്ഷിക്കും. എയര്‍ ഇന്ത്യയുടെ യാഡിലെ അന്വേഷണ വിഭാഗത്തിലേക്കാണ് വിമാനഭാഗങ്ങള്‍ മാറ്റുന്നത്. ശേഷം ഏവിയേഷന്‍ വിദ്യാര്‍ഥികളുടെ പഠനത്തിനും യന്ത്രഭാഗങ്ങള്‍ ഉപയോഗിക്കും.

 

india

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് സംരക്ഷണം നല്‍കില്ല; ഹൈക്കോടതി

അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു.

Published

on

മാതാപിതാക്കളുടെ താല്‍പര്യത്തിന് വിരുദ്ധമായി വിവാഹം ചെയ്യുന്നവര്‍ക്ക് പൊലീസ് സംരക്ഷണം നല്‍കാനാവില്ലെന്ന് അലഹബാദ് ഹൈകോടതി. അര്‍ഹതപ്പെട്ട ദമ്പതികള്‍ക്ക് മാത്രമേ പൊലീസ് സംരക്ഷണം നല്‍കാനാവുവെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് സൗരഭ് ശ്രീവാസ്തവയുടേതാണ് നിരീക്ഷണം.

ശ്രേയ കേസര്‍വാണിയുടെയും ഭര്‍ത്താവിന്റെയും ഹരജിയിലാണ് നടപടി. ഹരജിക്കാര്‍ ഗുരുതരമായ ഭീഷണി നേരിടുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരുടെ റിട്ട് ഹരജി തള്ളിയത്.

റിട്ട് ഹരജിയില്‍ ഇപ്പോള്‍ ഉത്തരവിടേണ്ട ആവശ്യമില്ല. ഭീഷണിയില്ലാത്ത ദമ്പതികള്‍ പരസ്പരം പിന്തുണച്ച് സമൂഹത്തെ നേരിടണം. ഗൗരവകരമായ ഭീഷണി ദമ്പതികള്‍ നേരിടുന്നില്ല. ഇതുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഉത്തരവുകള്‍ നിലവിലുണ്ട്. സ്വന്തം ഇഷ്ടപ്രകാരം വിവാഹം കഴിക്കാന്‍ വേണ്ടി ഒളിച്ചോടിയ യുവാക്കള്‍ക്ക് സംരക്ഷണം നല്‍കാന്‍ കോടതികള്‍ ഉദ്ദേശിക്കുന്നില്ലെന്നും കോടതി പറഞ്ഞു.

Continue Reading

india

വഖഫ് നിയമ ഭേദഗതി; സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും

മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു

Published

on

വഖഫ് നിയമ ഭേദഗതിയില്‍ സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ് ഇന്നുണ്ടായേക്കും. സുപ്രിംകോടതിയില്‍ ഇത് വരെ സമര്‍പ്പിച്ചിട്ടുള്ള ഹരജികളില്‍ വാദം പൂര്‍ത്തിയാകുന്നത് വരെ നടപടികളിലേക്ക് പോകരുതെന്ന് കോടതി വിലക്കിയിരുന്നു. അതേടൊപ്പം, മൂന്നു നിര്‍ദേശങ്ങളും ഇന്നലെ സുപ്രിംകോടതി മുന്നോട്ടുവച്ചിരുന്നു.

നിലവിലെ വഖഫ് സ്വത്തുക്കള്‍ ഡീനോട്ടിഫൈ ചെയ്യരുത്. എക്‌സ് ഒഫീഷ്യോ അംഗങ്ങളൊഴികെ വഖഫ് ബോര്‍ഡിലെയും കൗണ്‌സിലിലെയും മുഴുവന്‍ അംഗങ്ങള്‍ മുസ്ലിം ആയിരിക്കണമെന്നും കോടതി മുന്നോട്ടു പറഞ്ഞു. കലക്ടര്‍ക്ക് നിയമനടപടികളിലേക്ക് പോകാമെന്നും എന്നാല്‍ തീരുമാനമെടുക്കുന്നത് കോടതിയാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് പാസാക്കരുതെന്ന വാദം ഇന്നത്തേക്ക് മാറ്റിയത്. ഇന്ന് രണ്ടു മണിക്കാണ് വാദം തുടങ്ങുന്നത്.

Continue Reading

india

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം

ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

Published

on

രാജ്യത്തെ ടെലികോം കമ്പനികള്‍ ഉപയോഗിക്കുന്ന ചൈനീസ് ഉപകരണങ്ങളുടെ വിശദാംശങ്ങള്‍ തേടി കേന്ദ്രം. ഓപ്പറേറ്റര്‍മാരോട് ചൈനീസ് നിര്‍മിത ഉപകരണങ്ങളുടെ വിവരങ്ങള്‍ കൈമാറാനാവശ്യപ്പെട്ട് ടെലികോം മന്ത്രാലയം കത്തു നല്‍കി. അതേസമയം ടെലികോം ശ്യംഖലയിലെ വിവരച്ചോര്‍ച്ചയടക്കം സുരക്ഷാ പാളിച്ച നേരിടാനാണ് നടപടിയെന്ന് അധിക്യതര്‍ പ്രതികരിച്ചു.

രാജ്യത്ത് പ്രമുഖ 4ജി നെറ്റ്വര്‍ക്കുകളില്‍ ഇപ്പോഴും ചൈനീസ് നെറ്റ്വര്‍ക്ക് ഉപകരണങ്ങളും സാങ്കേതികവിദ്യയും ഉപയോ?ഗിക്കുന്നുണ്ട്. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ ഇത്തരത്തില്‍ വാവെയ്, സെഡ് ടി ഇ എന്നീ കമ്പനികളില്‍ നിന്ന് വയര്‍ലെസ് ഒപ്ടിക്കല്‍ സേവനങ്ങള്‍ക്ക് ലഭ്യമാക്കുന്നുണ്ട്. ഇതിന് പുറമേ ബിഎസ്എന്‍എലിന്റെ 2 ജി നെറ്റ്വര്‍ക്കും ചൈനീസ് കമ്പനികളുടെ സേവനം ഉപയോഗപ്പെടുത്തുന്നു.

അതേസമയം നിലവില്‍ സ്ഥാപിച്ച ചൈനീസ് നിര്‍മിത ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കുന്നത് ടെലികോം ഓപറേറ്റര്‍മാര്‍ക്ക് വന്‍ ബാധ്യതയുണ്ടാക്കുമെന്നാണ് വിലയിരുത്തല്‍. ഇതുകൂടി കണക്കിലെടുത്താണ് നിലവിലുള്ള ഉപകരണങ്ങളുമായി ബന്ധപ്പെട്ട് സേവനം നല്‍കാന്‍ ചൈനീസ് കമ്പനികള്‍ക്ക് അനുമതി നല്‍കിയതെന്ന് അധിക്യതര്‍ അറിയിച്ചു.

2024ല്‍ ചൈനീസ് നിര്‍മിത സിംകാര്‍ഡുകള്‍ സംബന്ധിച്ച് ടെലികോം മന്ത്രാലയം വിവരശേഖരണം നടത്തിയിരുന്നു. 2ജി, 3ജി നെറ്റ് വര്‍ക്കുകള്‍ അവതരിപ്പിക്കുന്ന സമയം രാജ്യത്തെ ഭൂരിഭാഗം സിം കാര്‍ഡുകളും ചൈനയില്‍ നിര്‍മിച്ചവയായിരുന്നെന്നും 4ജി നെറ്റ്വര്‍ക്ക് അവതരിപ്പിച്ച സമയത്ത് ഇത് ഗണ്യമായി കുറക്കാനായതായി മന്ത്രാലയം വിലയിരുത്തിയിരുന്നു. എന്നാല്‍ രാജ്യത്ത് രണ്ടുകോടി ആളുകള്‍ ഇപ്പോഴും 2 ജി സേവനങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

 

Continue Reading

Trending