Connect with us

kerala

കരിപ്പൂര്‍ വിമാനാപകടം; 660 കോടി ഇന്‍ഷുറന്‍സ് ക്ലെയിമിന് ധാരണ; ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ക്ലെയിം

ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക

Published

on

ഡല്‍ഹി: കരിപ്പൂര്‍ വിമാനാപകടത്തില്‍ 660 കോടി നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനമായി. ഇന്ത്യന്‍ ഏവിയേഷന്‍ വിപണിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന് ഇന്‍ഷുറന്‍സ് ക്ലെയിം തുകയാണ് ഇത്. ഇന്ത്യന്‍ ഇന്‍ഷുറന്‍സ് കമ്പനികളും, ആഗോള ഇന്‍ഷുറന്‍സ് കമ്പനികളും ചേര്‍ന്നാണ് ക്ലെയിം തുക നല്‍കുക.

89 ദശലക്ഷം ഡോളറാണ് കമ്പനികള്‍ കണക്കാക്കിയ നഷ്ടം. ഇതില്‍ വിമാനത്തിനുണ്ടായ നഷ്ടം നികത്താന്‍ 51 ദശലക്ഷം ഡോളറും, 38 ദശലക്ഷം ഡോളര്‍ യാത്രക്കാര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുമാണെന്ന് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയുടെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ അതുല്‍ സഹായി പറഞ്ഞു.

പൊതുമേഖലാ സ്ഥാപനമായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയാണ് 373.83 കോടി രൂപ നല്‍കുക. ആഗസ്റ്റ് ഏഴിനാണ് നാടിനെ നടുക്കിയ വിമാനാപകടം നടന്നത്. ലാന്റിങിനിടെ റണ്‍വേയില്‍ നിയന്ത്രണം നഷ്ടപ്പെട്ട് വിമാനം തകരുകയായിരുന്നു. യാത്രക്കാരായിരുന്ന 21 പേര്‍ക്ക് അപകടത്തില്‍ ജീവന്‍ നഷ്ടമായി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യാത്രക്കാര്‍ക്ക് അടിയന്തിര സഹായം നല്‍കാന്‍ മൂന്നര കോടി രൂപ ചെലവാക്കിയെന്നും ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കേന്ദ്ര-കേരള സര്‍ക്കാറുകള്‍ വേട്ടക്കായി കൈകോര്‍ത്തു: കെ.എം ഷാജി

ദര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജ്ജമാണ് സുപ്രീം കോടതി വിധിയോടെ കൈവന്നതെന്നും കെ.എം ഷാജി പറഞ്ഞു.

Published

on

കോഴിക്കോട്: സി.പി.എമ്മും പിണറായി വിജയനും രാഷ്ട്രീയ പകയോടെ പിന്തുടര്‍ന്ന് വേട്ടയാടിയെന്നും പരമോന്ന കോടതിയിലും സത്യം ഉയര്‍ന്ന് കേട്ടതില്‍ സര്‍വ്വ ശക്തന് സര്‍വ്വ സ്തുതിയുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പിണറായി സര്‍ക്കാറിനൊപ്പം മോദി ഭരണകൂടത്തിന്റെ ഇ.ഡിയും കൈകോര്‍ത്താണ് വേട്ടയാടിയത്. ഇതിന്റെ അനുബന്ധമായി വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കളളക്കേസെടുത്ത് വീടുപോലും കണ്ടുകെട്ടാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചു.

കണ്ണൂരില്‍ സി.പി.എമ്മിന്റെ കോട്ടകുലുക്കി അഴീക്കോട്ട് രണ്ടു തവണ ജയിച്ചതോടെ തുടങ്ങിയ പക, പിണറായി സര്‍ക്കാറിന്റെയും വിശിഷ്യാ മുഖ്യമന്ത്രിയുടെയും മാഫിയ ബന്ധം തുറന്നെതിര്‍ത്തതോടെയാണ് വിദ്വേഷം പാരമ്യത്തിലെത്തിയത്. തുടര്‍ന്ന് കെട്ടിച്ചമച്ച കേസിന്റെ കൂടി പശ്ചാതലത്തിലാണ് അഴീക്കോട്ട് മൂന്നാം തവണ ചെറിയ വോട്ടിന് പരാജയപ്പെട്ടത്. പൊതു പ്രവര്‍ത്തകനെ രാഷ്ട്രീയ പകയോടെ വേട്ടയാടുകയും തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുകയും ചെയ്തതിന് മാപ്പു പറയാനുള്ള മാന്യത അവശേഷിക്കുന്നുണ്ടെങ്കില്‍ അവരത് ചെയ്യണം.
കള്ളക്കേസെടുത്ത് പിന്തുടര്‍ന്ന് വേട്ടയാടി ഭയപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായിയുടെ മനകോട്ടയാണ് കോടതി പൊളിച്ചടുക്കിയത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെയുളള മുസ്്‌ലിംലീഗിന്റെയും യു.ഡി.എഫിന്റെയും ചേര്‍ത്തു പിടിച്ച നേതൃത്വത്തോട് നന്ദി പറയുന്നു. ദര്‍ഭരണത്തില്‍ മത്സരിക്കുന്ന കേന്ദ്ര-കേരള സര്‍ക്കാറുകള്‍ക്കെതിരായ പോരാട്ടം കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകാനുള്ള ഊര്‍ജ്ജമാണ് സുപ്രീം കോടതി വിധിയോടെ കൈവന്നതെന്നും കെ.എം ഷാജി പറഞ്ഞു.

കെ.എം ഷാജി കോഴപ്പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാണിച്ചു തരാമോയെന്ന ജഡ്ജിമാരുടെ ചോദ്യത്തിന് മുമ്പില്‍ സര്‍ക്കാര്‍ മുഖംകുത്തി വീണു. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന് ഒറ്റമൊഴിയിലുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു. എന്നാല്‍ അന്വേഷണം നടക്കുമ്പോള്‍ അത് പൂര്‍ത്തിയാകാതെ കേസ് റദ്ദാക്കിയത് ശരിയല്ലെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. 2014 ല്‍ കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് ഹൈസ്‌കൂളിന് പ്ലസ്.ടു അനുവദിക്കാന്‍ കെ.എം ഷാജിക്ക് മാനേജ്‌മെന്റ് കൈക്കൂലി നല്‍കിയെന്നാരോപിച്ചാണ് സി.പി.എം പ്രാദേശിക നേതാവ് 2017 ല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. നിയമോപദേശം പോലും മറികടന്ന് 2020 ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇഡിയും കേസെടുത്തത്. എന്നാല്‍ 2022 ജൂണ്‍ 19 ന് കേസില്‍ കെഎം ഷാജിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി. ഇതിനെതിരെയാണ് പിണറായി സര്‍ക്കാറും പിന്നാലെ ഇഡിയും സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Continue Reading

kerala

കെ.എം ഷാജിക്കെതിരായ കള്ള​ക്കേസിൽ പിണറായി സർക്കാറിന് സുപ്രീം കോടതിയുടെ മുഖമടച്ചുള്ള പ്രഹരം, ഇത് സി.ജെ.പി കൂട്ടായ്മയുടെ സംയുക്ത പരാജയം: വി.ടി. ബൽറാം

സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന ‘സി.ജെ.പി’ കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധിയെന്നും വി.ടി. ബൽറാം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് നേതാവ്‌ കെ.എം. ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിച്ചത് മുഖമടച്ചുള്ള പ്രഹരമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന ‘സി.ജെ.പി’ കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധിയെന്നും വി.ടി. ബൽറാം പറഞ്ഞു.

ബി.ജെ.പി -സി.പി.എം ബാന്ധവത്തെ സൂചിപ്പിക്കാൻ കോൺഗ്രസുകാർ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാർട്ടി. പാലക്കാട് ​ഉപതെരഞ്ഞെടുപ്പിൽ നീല ട്രോളിയടക്കമുള്ള വിവാദങ്ങൾക്ക് പിന്നിൽ ബി.ജെ.പി -സി.പി.എം കൂട്ടുകെട്ടു​ണ്ട് എന്നാ​രോപിച്ചാണ് ‘സി.ജെ.പി’ എന്ന ചുരുക്കെഴുത്ത് ഉപയോഗിച്ചു തുടങ്ങിയത്.

നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടി ഉണ്ടായിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നുവെന്നും ബൽറാം ചൂണ്ടിക്കാട്ടി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെ എം ഷാജിക്കെതിരെ പിണറായി വിജയൻ സർക്കാർ പടച്ചുണ്ടാക്കിയ കള്ളക്കേസിൽ ഇന്നവർക്ക് സുപ്രീം കോടതിയിൽ നിന്ന് ലഭിച്ചിരിക്കുന്നത് മുഖമടച്ചുള്ള പ്രഹരമാണ്. ഷാജി കൈക്കൂലി വാങ്ങി എന്ന് സ്ഥാപിക്കാൻ വേണ്ടി 54 സാക്ഷി മൊഴികൾ കോടതി മുമ്പാകെ സംസ്ഥാന സർക്കാർ ഹാജരാക്കിയെങ്കിലും അതിൽ ഒരു മൊഴി പോലും ഷാജിയെ കുറ്റപ്പെടുത്തുന്ന തരത്തിലല്ല എന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് “ഇതെന്ത് തരം കേസാണ്” എന്നാണ് പരമോന്നത നീതിപീഠം ആശ്ചര്യപ്പെടുന്നത്. അത്രത്തോളം ഹീനമായ അധികാര ദുർവ്വിനിയോഗവും രാഷ്ട്രീയ പകപോക്കലുമാണ് ഈ കേസിൽ സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായത്.

നേരത്തേ ഹൈക്കോടതിയിൽ നിന്നും സർക്കാരിന് ശക്തമായ തിരിച്ചടിയാണുണ്ടായത്. എന്നിട്ടും വിടാതെ ഷാജിയെ കുരുക്കാൻ സംസ്ഥാന സർക്കാരും കേന്ദ്ര ഏജൻസിയായ ഇ.ഡി.യും ഒരുമിച്ച് നീങ്ങുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തിൽ ഇപ്പോൾ എല്ലാവരും കൃത്യമായി തിരിച്ചറിയുന്ന സി.ജെ.പി. കൂട്ടായ്മയുടെ സംയുക്ത പരാജയം കൂടിയാണ്‌ ഈ കേസിലെ സുപ്രീം കോടതി വിധി.

ഇത്രത്തോളം സർക്കാരിന്‌ തിരിച്ചടിയായ ഒരു വിധിപ്രഖ്യാപനം രാജ്യത്തെ പരമോന്നത കോടതി നടത്തിയിട്ടും അത്‌ അങ്ങനെത്തന്നെ പറയാതെ “കെ എം ഷാജിക്ക്‌ ആശ്വാസം” എന്ന് തലക്കെട്ട്‌ കൊടുക്കുന്ന ചില മാധ്യമ വാർത്തകൾ കണ്ടു. ട്രീപോർട്ടർ, ജനം ചാനലുകൾക്കൊക്കെ ഇപ്പോഴും നിലനിൽക്കുന്ന ഈ കൃമികടിക്ക്‌ തൽക്കാലം മരുന്നില്ല.

Continue Reading

kerala

പ്ലസ്ടു കോഴക്കേസ്: ‘സിജെപി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’; സന്ദീപ് വാര്യര്‍

ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു.

Published

on

മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരായ വിജിലന്‍സ് കേസ് ഹൈകോടതി റദ്ദാക്കിയതിനെതിരെ സര്‍ക്കാറും ഇ.ഡിയും നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളിയതിന് പിന്നാലെ ഷാജിക്ക് അഭിനന്ദനവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. പ്ലസ്ടു കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാറിനും ഇ.ഡിക്കും തിരിച്ചടിയായാണ് സുപ്രീംകോടതി ഉത്തരവ്.

‘സി.ജെ.പി പൊലീസും ഇ.ഡിയും ഒരുപോലെ തോറ്റ് പോയി’ എന്ന കുറിപ്പോടെ ഷാജിയെ മെന്‍ഷന്‍ ചെയ്ത് ചുവന്ന ഹൃദയത്തിന്റെ ഇമോജി ഇട്ടാണ് കുറിപ്പ്. ഷാജി പ്രസംഗിക്കുന്ന ഫോട്ടോയും ഇ?തോ?ടൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്. ബി.ജെ.പി സി.പി.എം അവിശുദ്ധ ബാന്ധവത്തെ സൂചിപ്പിക്കാന്‍ കോണ്‍ഗ്രസുകാര്‍ ഉപയോഗിക്കുന്ന ചുരുക്കപ്പേരാണ് സി.ജെ.പി അഥവാ കമ്യൂണിസ്റ്റ് ജനതാ പാര്‍ട്ടി. പാലക്കാട് ?ഉപതെരഞ്ഞെടുപ്പില്‍ നീല ട്രോളിയടക്കമുള്ള വിവാദങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പി സി.പി.എം കൂട്ടുകെട്ടുണ്ട് എന്നാരോപിച്ചാണ് ‘സി.ജെ.പി’ പ്രയോഗം കൂടുതല്‍ ഇടംപിടിച്ചത്. ഇതാണ് ഇപ്പോള്‍ സന്ദീപ് വാര്യരും ഉപയോഗിച്ചത്.

അഴീക്കോട് ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കാന്‍ 2014ല്‍ സ്‌കൂള്‍ മാനേജ്‌മെന്റില്‍നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലന്‍സ് കേസില്‍ ഷാജിക്കെതിരായ തുടര്‍നടപടികള്‍ ഹൈകോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്. ഹൈകോടതി വിധിയില്‍ ഇടപടേണ്ട സാഹചര്യം നിലവിലില്ലെന്നും വാക്കാലുള്ള പരമര്‍ശങ്ങളല്ല, ശക്തമായ തെളിവുകളാണ് വേണ്ടതെന്നും ജസ്റ്റിസ് അഭയ് എസ്.ഓഖ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

ഷാജി പണം ചോദിച്ചെന്ന് ഒരു മൊഴിയെങ്കിലും കാട്ടിത്തരാമോ എന്നും കോടതി ചോദിച്ചു. 54 സാക്ഷി മൊഴികള്‍ പരിശോധിച്ചുവെന്നും ഇങ്ങനെയെങ്കില്‍ എല്ലാ രാഷ്ട്രീയക്കാരെയും ഒരോ കേസില്‍ പ്രതിയാക്കാമല്ലോയെന്നും കോടതി ചോദിച്ചു.

2020ലാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഷാജി കൈക്കൂലി ആവശ്യപ്പെട്ടെന്ന ആരോപണം എഫ്.ഐ.ആറിലോ അന്വേഷണത്തില്‍ ശേഖരിച്ച വസ്തുതകളിലോ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈകോടതി കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയത്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന ഷാജിയുടെ വാദം തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹരജിയില്‍ ചൂണ്ടിക്കാട്ടി.

Continue Reading

Trending