Connect with us

More

കരിപ്പൂരിനെ തകര്‍ക്കുന്നത് ഉദ്യോഗസ്ഥ ലോബിയെന്ന് കെ.എം.സി.സി

Published

on

 

കോഴിക്കോട്: ഡി.ജി.സി.എയുടെ അനുമതി കാറ്റില്‍ പറത്തി വിദേശവിമാന കമ്പനികളെ കരിപ്പൂരില്‍ നിന്ന് അകറ്റുന്നതിനു പിന്നില്‍ എയര്‍പോര്‍ട്ടിലെ ഉദ്യോഗസ്ഥ ലോബിയാണെന്ന് കെ.എം.സി.സി നേതാക്കള്‍. ഇത്തരക്കാരെ സ്ഥലം മാറ്റണമെന്നും വിവിധ കെ.എം.സി.സികളുടെ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. റണ്‍വേയുടെ അറ്റകുറ്റപണികള്‍ പൂര്‍ത്തിയാക്കുകയും വിദേശ വിമാനകമ്പനികള്‍ സര്‍വീസിന് വേണ്ടി അപേക്ഷ നല്‍കി കാത്തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ഡി.ജി.സി.എക്ക് പോലും നല്‍കാതെ പൂഴ്ത്തിയ സംഭവം വരെ ഉണ്ടായിട്ടുണ്ട്. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെ ഇത്തരം നിഗൂഢമായ നീക്കങ്ങളെ തിരിച്ചറിഞ്ഞു മലബാറിലെ പ്രവാസികളോടൊപ്പം നില്‍ക്കാന്‍ ഭരണാധികാരികളും ജനപ്രതിനിധികളും തയ്യാറാവണം. കെ.എം.സി.സി ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ മലബാറിലെ ജനപ്രധിനിധികളുമായും കെ.എം.സി.സി കൂട്ടായ്മ ചര്‍ച്ച നടത്തും. മലബാറിന്റെ പൊതു ആവശ്യമെന്ന നിലയില്‍ പ്രവാസികളുടെ ഈ മുന്നേറ്റത്തിന് പൊതുജന പങ്കാളിത്തം അനിവാര്യമാണു മാതൃപ്രസ്ഥാനമായ മുസ്ലിംലീഗുമായി കൂടിയാലോചിച്ചു സമരപരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കും. നാടിന്റെ വികസന പാതയില്‍ ചാലകശക്തികളായ പ്രവാസികളുടെ കുടുംബങ്ങളെയും മലബാറിലെ പൊതുസമൂഹത്തെയും ഈ പോരാട്ടത്തില്‍ പങ്കാളികളാക്കും. ജൂലൈ ആദ്യവാരത്തില്‍ കോഴിക്കോട് ഇതുമായി ബന്ധപ്പെട്ട് പ്രവാസികളുടെ വിപുലമായ യോഗം വിളിച്ചു ചേര്‍ക്കും
സൗദി കെ.എം.സി.സി പ്രസിഡണ്ട് കെ പി മുഹമ്മദ് കുട്ടി, യു എ ഇ കെഎംസിസി പ്രസിഡണ്ട് പുത്തൂര്‍ റഹ്മാന്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍, സൗദി കെഎംസിസി ജനറല്‍ സെക്രട്ടറി അഷ്‌റഫ് വേങ്ങാട്ട്, ഖത്തര്‍ കെഎംസിസി പ്രസിഡണ്ട് എസ് എ എം ബഷീര്‍, ജനറല്‍ സെക്രട്ടറി അസീസ് നരിക്കുനി, മസ്‌കറ്റ് കെ എം സി സി പ്രസിഡണ്ട് അഹമ്മദ് റയീസ്, കുവൈറ്റ് കെ എം സി സി പ്രസിഡണ്ട് അബ്ദുറഹ്മാന്‍ കൊണ്ടോട്ടി, ജനറല്‍ സെക്രട്ടറി സിറാജ് മേത്തല്‍, മസ്‌കറ്റ് കെ എം സി സി ജനറല്‍ സെക്രട്ടറി റഹീം മലപ്പുറം ബഹ്‌റൈന്‍ കെ എം സി സി പ്രസിഡണ്ട് എസ് എ എം ജലീല്‍, ജനറല്‍ സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പ്രസ്താവനയില്‍ ഒപ്പു വെച്ചു.

More

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണം: ഫ്രാന്‍സിസ് മാര്‍പാപ്പ

സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Published

on

ഗസയില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണം എത്രയുംവേഗം അവസാനിപ്പിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ഞായറാഴ്ച വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ഗസയില്‍ നടക്കുന്ന ആക്രമണത്തില്‍ മാര്‍പാപ്പ ദുഖം അറിയിച്ചത്. സമാധാനത്തിനുള്ള ചര്‍ച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘ഗാസയ്ക്കുമേല്‍ കടുത്ത ആക്രമണങ്ങള്‍ വീണ്ടും ആരംഭിച്ചതില്‍ ഞാന്‍ അതിയായ ദുഃഖിതനാണ്. ബോംബാക്രമണത്തില്‍ നിരവധി പേര്‍ മരിക്കുകയും കുറേയേറെ മനുഷ്യര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആയുധങ്ങള്‍ ഉടന്‍ നിശബ്ദമാക്കണം. ചര്‍ച്ചകള്‍ പുനരാരംഭിക്കണം. അതിനുള്ള ധൈര്യം കാണിക്കണം. ചര്‍ച്ചയിലൂടെ ബന്ദികളെ മോചിപ്പിക്കാനും സ്ഥിരമായ വെടിനിര്‍ത്തലില്‍ എത്താനും കഴിയും’ എന്ന് പറഞ്ഞ മാര്‍പാപ്പ പലസ്തീന്‍ ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചു.

ആരോഗ്യ പ്രശ്‌നത്തെ തുടര്‍ന്ന് ഫെബ്രുവരി 14 മുതല്‍ റോമില്‍ ചികിത്സയിലായിരുന്ന മാര്‍പാപ്പ ഒരു മാസത്തിന് ശേഷമാണ് ഞായറാഴ്ച വിശ്വാസികളെ അഭിസംഭോദന ചെയ്യുന്നത്.

 

 

Continue Reading

kerala

മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാനിറങ്ങി; ഒഴുക്കിൽപ്പെട്ട് അച്ഛനും മകനും ദാരുണാന്ത്യം

Published

on

കൊച്ചി: എറണാകുളം മലയാറ്റൂരിൽ പെരിയാറിൽ കുളിക്കാൻ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകൻ ധാർമിക് എന്നിവരാണ് മരിച്ചത്. വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. അച്ഛനും മകനും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് ധാർമിക് പുഴയിൽ പൊങ്ങി കിടക്കുന്നത് കാണുന്നത്. ഉടൻ ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മലയാറ്റൂർ സെൻ്റ് മേരീസ് എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ് ധാർമിക്.

Continue Reading

india

വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്

Published

on

ന്യൂഡല്‍ഹി: വഖഫ് ഭേദഗതിക്കെതിരെ രാജ്യവ്യാപക പ്രതിഷേധവുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. ഇതിനായി 31 അംഗ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. ബുധനാഴ്ച പട്‌നയിലും ശനിയാഴ്ച വിജയവാഡയിലും നിയമസഭകള്‍ക്ക് മുന്നില്‍ പ്രതിഷേധിക്കും. ജെഡി(യു), ടിഡിപി, വൈഎസ്ആര്‍ പാര്‍ട്ടികളെയും പ്രതിഷേധത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വഖഫ് ഭേദഗതി ബില്ലിനെതിരെ അഖിലേന്ത്യാ മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സമരങ്ങളുമായി മുന്നോട്ടുപോവുകയാണ്. വഖഫ് ഭേദഗതി ബില്ലിനെ പിന്തുണക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നിലപാടില്‍ പ്രതിഷേധച്ച് അദ്ദേഹത്തിന്റെ ഇഫ്താര്‍ വിരുന്ന് ബഹിഷ്‌കരിക്കാന്‍ മുസ്‌ലിം സംഘടനകള്‍ തീരുമാനിച്ചിരുന്നു.

വഖഫ് നിയമഭേദഗതിക്കെതിരെ കഴിഞ്ഞ ദിവസം മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഡല്‍ഹിയില്‍ ധര്‍ണ നടത്തിയിരുന്നു. സര്‍ക്കാര്‍ മുസ്ലിംകളുടെ ക്ഷമ പരീക്ഷിക്കരുതെന്നും വഖഫ് സ്വത്തുക്കളില്‍ കൈയേറ്റം നടത്താന്‍ അനുവദിക്കില്ലെന്നും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു.

 

Continue Reading

Trending