Connect with us

india

കർണാടകയിൽ വിധിയെഴുത്ത് : പോളിംഗ് പുരോഗമിക്കുന്നു

മേയ് 13 നാണ് വോട്ടെണ്ണൽ

Published

on

കർണാടക നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പിൽ ആദ്യ മണിക്കൂറുകളിൽ നഗര മേഖലകളിലടക്കം ഭേദപ്പെട്ട പോളിംഗാണ് രേഖപ്പെടുത്തിയത്. 12 മണിക്ക് മുൻപായി 22 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായാണ് ഔദ്യോഗിക വിവരം. കർണാടകയിലെ 224 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായാണ് ഇന്ന് നടക്കുന്നത് . അഞ്ചരക്കോടിയോളം വോട്ടർമാരാണ് ഇന്ന് വോട്ട് രേഖപ്പെടുത്തുക.അരലക്ഷത്തോളം പോളിംഗ് ബൂത്തുകളാണ് കർണാടകയില്‍ സജ്ജീകരിച്ചിരിക്കുന്നത്. മേയ് 13 നാണ് വോട്ടെണ്ണൽ .

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ അന്തരിച്ചു

ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.

Published

on

ഇന്ത്യന്‍ ആന്‍ജിയോപ്ലാസ്റ്റിയുടെ പിതാവ് എന്നറിയപ്പെടുന്ന ഹൃദയാരോഗ്യ വിദഗ്ധന്‍ ഡോ. മാത്യു സാമുവല്‍ കളരിക്കല്‍ (77) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. സംസ്‌കാരം ഏപ്രില്‍ 21 തിങ്കളാഴ്ച മൂന്നു മണിയോടെ മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമ പള്ളി സെമിത്തേരിയില്‍ നടക്കും.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി, കരോട്ടിഡ് സ്റ്റെന്റിങ്, കൊറോണറി സ്റ്റെന്റിങ് തുടങ്ങിയവയില്‍ വിദഗ്ധനായിരുന്നു. ആന്‍ജിയോപ്ലാസ്റ്റിയുടെ നടപടിക്രമങ്ങള്‍ ഏകീകരിക്കാനും കാര്യക്ഷമമാക്കാനുമുള്ള പ്രവര്‍ത്തനങ്ങളുടെ പേരിലാണ് ഡോ. മാത്യു സാമുവല്‍ ആദരിക്കപ്പെടുന്നത്. 2000ല്‍ രാജ്യം പത്മശ്രീ നല്‍കി അദ്ദേഹത്തെ ആദരിച്ചു. ഡോ. മാത്യു സാമുവല്‍ ആണ് നാഷനല്‍ ആന്‍ജിയോപ്ലാസ്റ്റി റജിസ്ട്രി ഓഫ് ഇന്ത്യ സ്ഥാപിച്ചത്.

1948 ജനുവരി 6ന് കോട്ടയത്ത് ജനിച്ച ഡോ. മാത്യു സാമുവല്‍, ആലുവ യു.സി കോളജില്‍ നിന്ന് ബിരുദം നേടി. തുടര്‍ന്ന് 1974ല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എം.ബി.ബി.എസും സ്റ്റാന്‍ലി മെഡിക്കല്‍ കോളജ് എം.ഡിയും മദ്രാസ് മെഡിക്കല്‍ കോളജില്‍ നിന്ന് കാര്‍ഡിയോളജിയില്‍ ഡി.എം ബിരുദവും നേടി. പീഡിയാട്രിക് സര്‍ജറിയില്‍ ട്യൂട്ടര്‍ ആയാണ് ഡോ. മാത്യു സാമുവല്‍ മെഡിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്.

ചെന്നൈ അപ്പോളോ ഹോസ്പിറ്റല്‍, ലീലാവതി ഹോസ്പിറ്റല്‍, ബ്രീച്ച് കാന്‍ഡി ഹോസ്പിറ്റല്‍, മുംബൈ സൈഫി ഹോസ്പിറ്റല്‍ ഉള്‍പ്പെടെയുള്ള പ്രശസ്ത ആശുപത്രികളില്‍ ഡോ. മാത്യു സാമുവല്‍ സേവനം ചെയ്തു.

ബീനാ മാത്യുവാണ് മാത്യു സാമുവല്‍ കളരിക്കലിന്റെ ഭാര്യ. അന്ന മാത്യു, സാം മാത്യു എന്നിവരാണ് മക്കള്‍.

 

 

 

 

Continue Reading

india

യുപിയില്‍ ബലാത്സംഗക്കേസ് പ്രതിയെ കാളവണ്ടിയില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് നഗ്‌നരാക്കി നാട്ടുകാര്‍

സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Published

on

ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ ബലാത്സംഗക്കേസില്‍ പ്രതിയായ 22കാരനെ കാളവണ്ടിയില്‍ കെട്ടിയിട്ട്, വസ്ത്രം വലിച്ചെറിഞ്ഞ്, പരസ്യമായി ആക്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

താഴത്തെ ശരീരം ഉരിഞ്ഞ് കാളവണ്ടിയില്‍ കെട്ടിയിട്ടിരിക്കുന്ന മനുഷ്യനെ കാണിക്കുന്നതാണ് വീഡിയോ. നിരവധി പുരുഷന്മാരും സ്ത്രീകളും പശ്ചാത്തലത്തില്‍ കേള്‍ക്കാം, ചിലര്‍ നായയെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്നതും മറ്റുള്ളവര്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയം വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ വീട്ടുകാര്‍ പരാതി നല്‍കി.

ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിതയുടെ വകുപ്പുകള്‍ പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇതേ ഗ്രാമത്തിലെ മറ്റൊരു സമുദായത്തില്‍പ്പെട്ട സ്ത്രീ നല്‍കിയ ബലാത്സംഗക്കേസിലാണ് ഇയാള്‍ക്കെതിരെ കേസെടുത്തതെന്ന് അഡീഷണല്‍ പോലീസ് സൂപ്രണ്ട് (സിറ്റി) രാമാനന്ദ് പ്രസാദ് കുശ്വാഹ പറഞ്ഞു.

Continue Reading

india

ഗ്രഹാം സ്റ്റെയിന്‍സിന്റെ കൊലയാളിയെ വിട്ടയച്ച സംഭവം; ‘ഞങ്ങള്‍ക്കിത് നല്ല ദിവസം, സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യുന്നു’- വി.എച്ച്.പി

ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്.

Published

on

ആസ്‌ട്രേലിയന്‍ മിഷനറി ഗ്രഹാം സ്റ്റെയിന്‍സിനെയും രണ്ടു മക്കളെയും ചുട്ടുകൊന്ന കേസിലെ കുറ്റവാളി മഹേന്ദ്ര ഹെംബ്രാമിനെ ശിക്ഷാ കാലാവധി തീരുന്നതിനുമുമ്പ് ജയിലില്‍നിന്നു വിട്ടയച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച് സംഘ്പരിവാര്‍ സംഘടനയായ വിശ്വഹിന്ദു പരിഷത്ത്. ‘ഞങ്ങള്‍ക്കിതൊരു നല്ല ദിവസമാണ്. സര്‍ക്കാരിന്റെ തീരുമാനത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു’ -വി.എച്ച്.പി പറഞ്ഞു.

ശ്രിക്ഷാ കാലാവധി തീരുന്നതിനുമുമ്പാണ് ഒഡിഷ സര്‍ക്കാര്‍ കുറ്റവാളിയെ ജയിലില്‍നിന്ന് വിട്ടയച്ചത്. 25 വര്‍ഷമായി ജയിലില്‍ തുടരുന്ന ഹെംബ്രാമിനെ നല്ല സ്വഭാവം പരിഗണിച്ച് മോചിപ്പിക്കാനാണ് സംസ്ഥാന തടവ് അവലോകന ബോര്‍ഡ് തീരുമാനിച്ചത്. ബുധനാഴ്ചയാണ് ഇയാളെ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.

അതേസമയം കേസിലെ മുഖ്യപ്രതിയും ബജ്രംഗ്ദള്‍ പ്രവര്‍ത്തകനുമായ ദാരാ സിംഗിനെയും ഹെംബ്രാമിനെയും മോചിപ്പിക്കണമെന്ന് സത്യപ്രതിജ്ഞ ചെയ്തയുടന്‍ ഒഡീഷ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നുവെന്നും അതിന്റെ തുടര്‍ച്ചയാണു കൊലയാളിയുടെ മോചനമെന്നും കോണ്‍ഗ്രസും ബി.ജെ.ഡിയും പറഞ്ഞു.

ഗ്രാമത്തില്‍ 1999 ജനുവരി 22ന് ഒഡിഷയിലെ മനോഹര്‍പുറില്‍ അര്‍ധരാത്രിയാണ് കുഷ്ഠരോഗികളെ പരിചരിച്ചിരുന്ന ആസ്ട്രേലിയന്‍ സുവിശേഷകനായ ഗ്രഹാം സ്റ്റെയിന്‍സിനെയും (58) മക്കളായ തിമോത്തി (10), ഫിലിപ്പ് (7) എന്നീ മക്കളെയും ജീവനോടെ ചുട്ടു കൊന്നത്. മനോഹര്‍പുര്‍ ഗ്രാമത്തില്‍ പള്ളിക്കു മുന്നില്‍ നിര്‍ത്തിയ വാഹനത്തില്‍ വിശ്രമിക്കുകയായിരുന്നു ഇവര്‍. ജയ്ഹനുമാന്‍ വിളിച്ചെത്തിയ സംഘം ഇവരെ വാഹനത്തിനുള്ളിലിട്ട് കത്തിക്കുകയായിരുന്നു.

അതേസമയം കുറ്റവാളിയെ വിട്ടയച്ച നടപടി ഇന്ത്യന്‍ നീതിക്കുമേലുള്ള തീരാക്കളങ്കമാണെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ മാണിക്കം ടാഗോര്‍ പറഞ്ഞു.

കേസിലെ മുഖ്യപ്രതിയും ജീവപരന്ത്യം തടവിനു ശിക്ഷിക്കപ്പെട്ടയാളുമായ ദാരാ സിങ്ങിനെ മോചിപ്പിക്കണമെന്ന അപേക്ഷയില്‍ ആറാഴ്ചയ്ക്കകം തീരുമാനമെടുത്ത് കോടതിയെ അറിയിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീംകോടതി ഒഡീഷ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

Trending