Connect with us

kerala

ഇരുവഴിഞ്ഞി പുഴയിലേക്ക് കാർ മറിഞ്ഞ് യുവാവ് മരിച്ചു

കാറിലുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു.

Published

on

കോഴിക്കോട് തിരുവമ്പാടിയിൽ പുഴയിലേക്ക് കാർ മറിഞ്ഞു യുവാവ് മരിച്ചു. തിരുവമ്പാടി സ്വദേശി മുഹാജിറാണ് (45) മരിച്ചത് . കാറിലുണ്ടായിരുന്ന റഹീസിനെ ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചു. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.  രണ്ട് പേർ മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്. യാത്രക്കിടയിൽ ടാർ ചെയ്യാത്ത സ്ഥലത്ത് വെച്ച് കാർ നിയന്ത്രണം വിട്ട് ഇരുവഞ്ഞി പുഴയിലേക്ക് മറിയുകയായിരുന്നു . മുഹാജിർ തിരുവമ്പാടി തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശിയാണ്.മൃതദേഹം തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ .

kerala

സിനിമ പ്രദര്‍ശനത്തിനുശേഷം തിയറ്റര്‍ ജീവനക്കാരനെ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി

Published

on

മലപ്പുറം ചങ്ങരംകുളം എംഡി മാര്‍സ് തീയേറ്ററില്‍ ആലപ്പുഴ ജിംഖാന സിനിമ പ്രദര്‍ശനത്തിനുശേഷം സംഘര്‍ഷം. ഇന്ന് വൈകിട്ടാണ് സംഭവമുണ്ടായത്. തിയറ്റര്‍ ജീവനക്കാരനായ ചാലിശ്ശേരി സ്വദേശി അനന്തു ഉണ്ണികൃഷ്ണനെ (24) സിനിമ കാണാനെത്തിയ യുവാക്കള്‍ മര്‍ദ്ദിച്ച് അവശനാക്കി. സിനിമ കഴിഞ്ഞ് എക്‌സിറ്റ് വഴിയിലൂടെ പുറത്തേക്ക് പോകണമെന്ന അനന്തുവിന്റെ നിര്‍ദ്ദേശം ചോദ്യം ചെയ്തുകൊണ്ടായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ഒരു സംഘം യുവാക്കളാണ് അനന്തുവിനെ മര്‍ദ്ദിച്ചത്. പരിക്കേറ്റ അനന്തു ആശുപത്രിയില്‍ ചികിത്സയിലാണ്.

Continue Reading

kerala

ആലുവയില്‍ മത്സ്യ വില്‍പനക്കാരന് സൂര്യാതപമേറ്റു

നിര്‍ധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ദുരിതത്തിലാണ്

Published

on

ആലുവയില്‍ മത്സ്യ വില്‍പനക്കാരന് സൂര്യാതപമേറ്റു. മുപ്പത്തടം മില്ലുപടി ഭാഗത്ത് മത്സ്യവില്‍പന നടത്തുന്നതിനിടെ എരമം കാട്ടിക്കുന്നത് ഷഫീഖിനാണ് ( 49) പൊള്ളലേറ്റത്. ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയെത്തിയപോഴാണ് സൂര്യാതപമേറ്റതാണെന്ന് കണ്ടെത്തിയത്. ഷഫീക്കിന് രണ്ടാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചു. നിര്‍ധന കുടുംബത്തിന്റെ നാഥനായ ഷഫീക്ക് ജോലിക്ക് പോകാന്‍ കഴിയാതെ ദുരിതത്തിലാണ്.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Continue Reading

kerala

ഓപ്പറേഷന്‍ ഡി-ഹണ്ട്; 137 പേര്‍ പിടിയില്‍; 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ലഹരിവില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി

Published

on

ഓപ്പറേഷന്‍ ഡി-ഹണ്ടിന്റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 137 പേര്‍ പിടിയില്‍. ലഹരിവില്‍പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2135 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 131 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

പരിശോധനയില്‍ കഞ്ചാവ് (23.544 കി.ഗ്രാം), എംഡിഎംഎ (0.011 കി.ഗ്രാം), കഞ്ചാവ് ബീഡി (107 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കാനാണ് 2025 ഏപ്രില്‍ 13ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി-ഹണ്ട് നടത്തിയത്.

പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച് നടപടികള്‍ കൈക്കൊള്ളാനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആന്റി നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പരിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായാണ് സൂക്ഷിക്കുന്നത്.

മയക്കുമരുന്നിനെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ സംസ്ഥാന തലത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും എന്‍ഡിപിഎസ് കോഡിനേഷന്‍ സെല്ലും റേഞ്ച് അടിസ്ഥാനത്തില്‍ ആന്റി നര്‍ക്കോട്ടിക്‌സ് ഇന്റലിജന്‍സ് സെല്ലും പ്രവര്‍ത്തിക്കുന്നുണ്ട്.

Continue Reading

Trending