Connect with us

kerala

നടുറോഡിൽ കാപ്പ കേസ് പ്രതിയുടെ ജന്മദിനാഘോഷം; ഒപ്പം ഡിവൈഎഫ്ഐ പ്രവർത്തകരും

വാഹനത്തിന്റെ ബോണറ്റില്‍ വെച്ച് കാപ്പ എന്നെഴുതിയ കേക്കുമുറിച്ചായിരുന്നു ആഘോഷപരിപാടി.

Published

on

നടുറോഡില്‍ കാപ്പ കേസ് പ്രതിയുടെ ജന്മദിനാഘോഷം. പത്തനംതിട്ടയില്‍ സി.പി.എമ്മില്‍ ചേര്‍ന്ന കാപ്പ കേസ് പ്രതി മലയാലപ്പുഴ സ്വദേശി ശരണ്‍ ചന്ദ്രനാണ് സുഹൃത്തുക്കളോടൊപ്പം ജന്മദിനം ആഘോഷിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി 9 മണിക്ക് മലയാലപ്പുഴ പഴയ പൊലീസ് സ്റ്റേഷന് സമീപം തെരുവ് വിളക്കിന്റെ പ്രകാശത്തിലായിരുന്നു ജന്മദിനാഘോഷം. വാഹനത്തിന്റെ ബോണറ്റില്‍ വെച്ച് കാപ്പ എന്നെഴുതിയ കേക്കുമുറിച്ചായിരുന്നു ആഘോഷപരിപാടി. ശരണ്‍ ചന്ദ്രനെ സി.പി.എമ്മിലേക്ക് മാലയിട്ട് സ്വീകരിച്ചത് വിവാദമായിരുന്നു.

കാപ്പ 15(3) പ്രകാരം അറസ്റ്റിലായി റിമാന്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതിക്ക് പാര്‍ട്ടി അംഗത്വം നല്‍കിയതില്‍ സി.പി.എം പത്തനംതിട്ട ജില്ലാ നേതൃത്വം വെട്ടിലായിരുന്നു. ശരണ്‍ ചന്ദ്രനടക്കം 60 പേര്‍ക്കാണ് കുമ്പഴയിലെ സ്വീകരണ യോഗത്തില്‍ പാര്‍ട്ടി അംഗത്വം നല്‍കിയത്. ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ മന്ത്രി വീണാ ജോര്‍ജും പാര്‍ട്ടി ജില്ലാ നേതൃത്വവും ചേര്‍ന്നാണ് മാലയിട്ട് സ്വീകരിച്ചത്. പത്തനംതിട്ട കുമ്പഴയിലായിരുന്നു സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പ്രതിമാസം 21,000 രൂപ ഓണറേറിയമായി നല്‍കും; സര്‍ക്കാരിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക

വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്

Published

on

ആശാ പ്രശ്‌നത്തിനിടെ സിപിഎമ്മിനെ വെട്ടിലാക്കി എല്‍ഡിഎഫ് പ്രകടനപത്രിക. വര്‍ക്കര്‍മാരുടെ ഓണറേറിയം കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന സിപിഎമ്മിന്റെ വാദത്തിനിടെയാണ് പത്രിക പുറത്തായത്. ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ധിപ്പിക്കുമെന്നും, മിനിമം കൂലി 700 രൂപയാക്കുമെന്നും ഇതിലൂടെ പ്രതിമാസം 21,000 രൂപ ഓണറേറിയമായി നല്‍കുമെന്നാണ് എല്‍ഡിഎഫ് മാണ് പ്രകടനപത്രികയിലെ അവകാശവാദങ്ങള്‍. 2021 ലെ തെരഞ്ഞെടുപ്പില്‍ ‘ഉറപ്പാണ് എല്‍ഡിഎഫ്’ എന്ന പേരില്‍ പുറത്തിറക്കിയ പ്രകടന പത്രികയിലാണ് വാഗ്ദാനം.

ഓണറേറിയം വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആശവര്‍ക്കര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയതോടെ എല്‍ഡിഎഫ് സര്‍ക്കാരും പാര്‍ട്ടിയും ആശമാര്‍ക്ക് പണം നല്‍കേണ്ടത് കേന്ദ്രസര്‍ക്കാര്‍ ആണെന്ന വാദവുമായി രംഗത്തെത്തിയിരുന്നു.

കേന്ദ്രം ആശാവര്‍ക്കര്‍മാര്‍ തൊഴിലാളികള്‍ ആണെന്ന് പോലും അംഗീകരിക്കുന്നില്ല. ഇന്‍സെന്റീവായി ഒരു രൂപ പോലും കേന്ദ്രം കഴിഞ്ഞ സാമ്പത്തിക വര്‍ഷം തന്നിട്ടില്ല. കേരളം ആശമാര്‍ക്ക് നല്‍കുന്നതിനായി വിനിയോ?ഗിച്ച തുകയില്‍ കേന്ദ്രവിഹിതമായി നല്‍കാനുള്ള 100 കോടി നല്‍കണമെന്ന ആവശ്യമുയര്‍ത്തി ഡല്‍ഹിയില്‍ സമരം ചെയ്യുന്നതിന് താനും ആശമാര്‍ക്കൊപ്പമുണ്ടാകും എന്നായിരുന്നു ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞത്. ആശാവര്‍ക്കര്‍മാര്‍ക്ക് ലഭിക്കുന്ന ഓണറേറിയം സര്‍ക്കാരിന്റെ ഔദാര്യമാണെന്നായിരുന്നു സിഐടിയു നേതൃത്വത്തിലുള്ള ആശാ വര്‍ക്കര്‍ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി.പി പ്രേമയുടെ വാദം.

എന്നാല്‍ ഇതിനെല്ലാം നേര്‍വിപരീതമായാണ് എല്‍ഡിഎഫ് പ്രകടനപത്രികയില്‍ ഉള്ളത്. ‘സാമൂഹ്യ പെന്‍ഷനുകള്‍ ഘട്ടംഘട്ടമായി 2500 രൂപയായി ഉയര്‍ത്തും. അങ്കണവാടി, ആശാ വര്‍ക്കര്‍, റിസോഴ്‌സ് അധ്യാപകര്‍, പാചകത്തൊഴിലാളികള്‍, കുടുംബശ്രീ ജീവനക്കാര്‍, പ്രീ-പ്രൈമറി അധ്യാപകര്‍, എന്‍.എച്ച്.എം ജീവനക്കാര്‍, സ്‌കൂള്‍ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി എല്ലാ സ്‌കീം വര്‍ക്കേഴ്‌സിന്റെയും ആനുകൂല്യങ്ങള്‍ കാലോചിതമായി ഉയര്‍ത്തും. മിനിമംകൂലി 700 രൂപയാക്കും’ എന്നും പത്രികയില്‍ പറയുന്നു.

Continue Reading

kerala

ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നു വീണു

തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡര്‍ തകര്‍ന്നു വീണത്

Published

on

ആലപ്പുഴയില്‍ നിര്‍മാണത്തിലിരിക്കുന്ന ദേശീയപാത ഗര്‍ഡര്‍ തകര്‍ന്നു വീണ് അപകടം. ആലപ്പുഴ ബീച്ചിനോട് ചേര്‍ന്നുള്ള വിജയാ പാര്‍ക്കിനു സമീപത്തെ എലിവേറ്റഡ് ഹൈവേയുടെ ഭാഗമായ മേല്‍പാലത്തിന്റെ കൂറ്റന്‍ ഗര്‍ഡറാണ് ഇന്ന് തകര്‍ന്ന് വീണത്. പില്ലര്‍ നമ്പര്‍ 17നും 18നും ഇടയിലെ നാലു ഗര്‍ഡറുകള്‍ പൂര്‍ണമായും താഴേക്ക് നിലം പതിക്കുകയായിരുന്നു. ദേശീയ പാത നിര്‍മാണത്തിലെ തൊഴിലാളികള്‍ താമസിക്കുന്ന ഷെഡിനു മുകളിലേക്കാണ് വലിയ ശബ്ദത്തോടെ ഗര്‍ഡര്‍ തകര്‍ന്നു വീണത്.
ഷെഡില്‍ തൊഴിലാളികള്‍ ഇല്ലാതിരുന്ന സമയമായതിനാലാണ് വന്‍ ദുരന്തം ഒഴിവായത്. ഈ പില്ലറിനു താഴെ കുട്ടികള്‍ സ്ഥിരമായി കളിക്കാറുണ്ട്. രണ്ട് മേല്‍പാതകളാണ് ഇവിടെയുള്ളത്. ഒന്നിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്. മറ്റേത് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടുണ്ട്.സംഭവത്തില്‍ ദേശീയപാതാ ഉദ്യേഗസ്ഥരോട് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പാര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Continue Reading

kerala

വയനാട് പുനരധിവാസം; മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു

മൂന്ന് വാര്‍ഡുകളില്‍ നിന്നായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്

Published

on

വയനാട് പുനരധിവാസത്തിനായുള്ള മൂന്നാംഘട്ട കരട് പട്ടിക പ്രസിദ്ധീകരിച്ചു. മൂന്ന് വാര്‍ഡുകളില്‍ നിന്നായി 70 കുടുംബങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വഴി ഇല്ലാത്ത പ്രദേശങ്ങളിലുള്ളവരാണ് മൂന്നാംഘട്ട പട്ടികയിലുള്ളത്. അതേസമയം, പട്ടികയുമായി ബന്ധപ്പെട്ട പരാതികള്‍ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി ഈ മാസം 13 വരെയാണ്.

പത്താം വാര്‍ഡില്‍ നിന്നായി 18 കുടുംബങ്ങളും പതിനൊന്നാം വാര്‍ഡില്‍ 37ഉം പന്ത്രണ്ടാം വാര്‍ഡില്‍15ഉം കുടുംബങ്ങള്‍ പട്ടികയിലുള്‍പ്പെട്ടു. ഒന്നാംഘട്ട പട്ടികയില്‍ വീടുകള്‍ പൂര്‍ണമായി നഷ്ടപ്പെട്ട 242 കുടുംബങ്ങളുള്‍പ്പെട്ടിരുന്നു. രണ്ടാംഘട്ട പട്ടികയില്‍ വാസയോഗ്യമല്ലെന്ന് ജോണ്‍ മത്തായി കമ്മീഷന്‍ കണ്ടെത്തിയ പ്രദേശങ്ങളില്‍ വീടുകളുള്ള 81 കുടുംബങ്ങളാണ് ഉള്‍പ്പെട്ടിരുന്നത്. മൂന്നാംഘട്ട കരട് പട്ടികയില്‍ വീട്ടിലേക്ക് വഴി ഇല്ലാതായി ഒറ്റപ്പെട്ട ആളുകളും ഉള്‍പ്പെടുന്നു.

Continue Reading

Trending