Connect with us

kerala

കാപ്പ കേസ് പ്രതി സിപിഎം ഏരിയ സമ്മേളനത്തില്‍; നോക്കി നിന്ന് പൊലീസ്‌

‘സേവ് സിപിഎം’ എന്നപേരില്‍ സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി.

Published

on

കാപ്പ ചുമത്തി ആറുമാസത്തേക്ക് നാടുകടത്തിയ പ്രതി സി.പി.എം ഏരിയ സമ്മേളനത്തില്‍. ആലപ്പുഴ ചാരുംമൂട്ടിലെ ഏരിയ സമ്മേളനത്തിലാണ് കാപ്പ കേസ് പ്രതി മുഹമ്മദ് ആഷിക് പങ്കെടുത്തത്. പൊലീസിനെ ആക്രമിച്ച കേസിലും ആഷിക് പ്രതിയാണ്.

അതിനിടെ കരുനാഗപ്പള്ളിയില്‍ സിപിഎം നേതൃത്വത്തിനെതിരെ പരസ്യപ്രതിഷേധവുമായി ഒരുവിഭാഗം. ‘സേവ് സിപിഎം’ എന്നപേരില്‍ സംഘടിച്ച് ഏരിയാ കമ്മിറ്റി ഓഫിസിലേക്ക് പ്രകടനം നടത്തി.

‘കൊള്ളക്കാരില്‍നിന്ന് രക്ഷിക്കൂ’ എന്ന മുദ്രാവാക്യവുമായാണ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനത്തില്‍ അണിചേര്‍ന്നത്. തമ്മിലടിയും കയ്യാങ്കളി മൂലം കരുനാഗപ്പള്ളിയിലെ ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കാനായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇതാണ് മാസ്സ്.. മലയാള സിനിമയിൽ മാത്രം കാണുന്ന സൗഹൃദ കൂട്ടായ്മ.. മരണമാസ്സിന് ആർപ്പു വിളിച്ച് ജിംഖാനയിലെ പിള്ളേർ

സ്പോർട്സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, ഒരു ഡാർക്ക് കോമഡി ചിത്രമായെത്തിയ മരണ മാസ്സ് കുടുംബ  പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്

Published

on

ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ’ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ് ഒരുക്കിയ മരണമാസ്സും. ഇപ്പോഴിതാ ഈ രണ്ടു ചിത്രങ്ങളും സൂപ്പർ വിജയം നേടി തീയേറ്ററുകളിൽ മുന്നേറുകയാണ്. വമ്പൻ പ്രേക്ഷക പിന്തുണയാണ് ഈ ചിത്രങ്ങൾക്ക് ലഭിക്കുന്നത്. അതിനിടയിൽ മരണ മാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും തീയേറ്ററുകളിൽ ആർപ്പു വിളിക്കുന്ന ആലപ്പുഴ ജിംഖാന ടീമിന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നത്. തങ്ങളുടെ ചിത്രങ്ങളുടെ പ്രചരണത്തിനായി ഒരേ സമയം ഒരു തീയേറ്ററിൽ എത്തിയ സമയത്താണ് മരണ മാസ്സ് എന്ന ചിത്രത്തിന് വേണ്ടിയും പ്രേക്ഷകർക്ക് മുന്നിൽ ആർപ്പ് വിളിച്ചു കൊണ്ട് ജിംഖാന ടീം ശ്രദ്ധ നേടിയത്. ഇരു കൂട്ടരും പരസ്പരം പിന്തുണക്കുന്ന ഈ സൗഹൃദ കൂട്ടായ്‌മ മലയാള സിനിമയിൽ മാത്രം കാണാൻ സാധിക്കുന്ന ഒന്നാണെന്നതും ഈ വീഡിയോ അടിവരയിട്ടു പറയുന്നുണ്ട്.

സ്പോർട്സ് കോമഡി ആയൊരുക്കിയ ആലപ്പുഴ ജിംഖാന യുവ പ്രേക്ഷകർ ഏറ്റെടുക്കുമ്പോൾ, ഒരു ഡാർക്ക് കോമഡി ചിത്രമായെത്തിയ മരണ മാസ്സ് കുടുംബ  പ്രേക്ഷകരുടെ പിന്തുണയോടെ കുതിക്കുകയാണ്. എല്ലാത്തരം പ്രേക്ഷകരും ഒരേ മനസ്സോടെയാണ് ഈ ചിത്രങ്ങൾ ഏറ്റെടുക്കുന്നത്. കേരളത്തിലെ തീയേറ്ററുകൾ ഇപ്പോൾ നിറഞ്ഞു കവിയുന്നത് ഈ യുവതാര ചിത്രങ്ങൾക്ക് വേണ്ടിയാണ്. നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ്, അനഘ രവി തുടങ്ങിയവർ പ്രധാന വേഷങ്ങൾ ചെയ്ത ആലപ്പുഴ ജിംഖാനയിലെ മറ്റു നിർണ്ണായക വേഷങ്ങൾ അവതരിപ്പിച്ചത് ഫ്രാങ്കോ ഫ്രാൻസിസ്, ബേബി ജീൻ, ശിവ ഹരിഹരൻ, ഷോൺ ജോയ്, കാർത്തിക്, നന്ദ നിഷാന്ത്, നോയില ഫ്രാൻസി തുടങ്ങിയവരാണ്. ഖാലിദ് റഹ്മാനും ശ്രീനി ശശീന്ദ്രനും ചേർന്ന് തിരക്കഥ രചിച്ച ചിത്രത്തിനായി സംഭാഷണങ്ങൾ ഒരുക്കിയത് രതീഷ് രവിയാണ്.  പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്റെ ബാനറിലും റീലിസ്റ്റിക് സ്റ്റുഡിയോയുടെ ബാനറിലും ഖാലിദ് റഹ്മാൻ, ജോബിൻ ജോർജ്, സമീർ കാരാട്ട്, സുബീഷ് കണ്ണഞ്ചേരി എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

ബേസിൽ ജോസഫ് നായകനായെത്തിയ മരണമാസ്സ്, ഡാർക്ക് കോമഡി, ആക്ഷേപ ഹാസ്യം, സ്പൂഫ്, ത്രില്ലർ ഘടകങ്ങൾ ചേർത്തൊരുക്കിയ ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനറാണ്. നടന്‍ സിജു സണ്ണി കഥ രചിച്ച ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് സിജു സണ്ണിയും സംവിധായകന്‍ ശിവപ്രസാദും ചേര്‍ന്നാണ്. ടോവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രോജെക്ടസ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവയുടെ ബാനറുകളില്‍ ടോവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്‌സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ രാജേഷ് മാധവന്‍, സിജു സണ്ണി, പുളിയനം പൗലോസ്, സുരേഷ് കൃഷ്ണ, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരാണ്. ഈ വിഷുക്കാലത്തെ ആഘോഷമാക്കി മാറ്റിക്കൊണ്ട് തീയേറ്ററുകൾ ഇളക്കി മറിച്ചു കൊണ്ടാണ് ഈ രണ്ടു ചിത്രങ്ങളും വിജയകരമായി പ്രദർശനം തുടരുന്നത്.

Continue Reading

kerala

മുസ്‌ലിം ലീഗ് വഖഫ് സംരക്ഷണ റാലി; കര്‍ണാടകയിലെയും തെലങ്കാനയിലെയും മന്ത്രിമാര്‍ പങ്കെടുക്കും

കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും

Published

on

വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ന് മുസ്‌ലിം ലീഗ് സംഘടിപ്പിക്കുന്ന മഹാറാലിയില്‍ കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ഭൈര ഗൗഡയും തെലങ്കാന മന്ത്രി ദന്‍സാരി അനസൂയ സീതാക്കയും പങ്കെടുക്കും.

വഖഫ് നിയമ ഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന മഹാറാലി ഇന്ന് വൈകിട്ട് മൂന്നിന് കോഴിക്കോട് കടപ്പുറത്ത് വെച്ച് നടക്കും. വഖഫ് നിയമ ഭേദഗതിക്കെതിരെ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ റാലിക്കാണ് കോഴിക്കോട് ഒരുങ്ങുന്നത്. ബസ്സുകളിലും വാഹനങ്ങളിലുമായി എത്തുന്ന പ്രവര്‍ത്തകര്‍ ഗതാഗത നിര്‍ദേശങ്ങള്‍ പാലിച്ച് വാഹനങ്ങളില്‍നിന്നിറങ്ങി ചെറു പ്രകട നങ്ങളായാണ് സമ്മേളന നഗരിയിലേക്ക് എത്തിച്ചേരുക. മഹാറാലി വന്‍ വിജയമാക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.

രാജ്യത്തെ വഖഫ് സ്വത്തുക്കള്‍ പിടിച്ചെടുക്കാനും മതവിശ്വാസമനുസരിച്ച് അവ കൈകാര്യം ചെയ്യുന്നത് ഇല്ലാതാക്കാനുമുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയങ്ങള്‍ക്കെതിരെ നടത്തുന്ന ശക്തമായ ജനകീയ പ്രതിഷേധമാണ് മുസ്ലിംലീഗ് സംഘടിപ്പിക്കുന്നത്. ഈ ലക്ഷ്യത്തിന്റെ പവിത്രതക്ക് അനുയോജ്യമായ വിധത്തിലായിരിക്കണം പ്രതിഷേധ പരിപാടികളെന്നും തങ്ങള്‍ പറഞ്ഞു.

Continue Reading

kerala

മാസപ്പടിക്കേസ്; മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിണിക്കും

ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം

Published

on

സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുഖ്യമന്ത്രിക്കും മകള്‍ വീണക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആണ് മാധ്യമ പ്രവര്‍ത്തകനായ എംആര്‍ അജയന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആണ് ഹര്‍ജിയിലെ ആവശ്യം.

Continue Reading

Trending