Connect with us

kerala

കണ്ണൂർ ട്രെയിൻ തീവയ്പ്പ്: ഇതര സംസ്ഥാനക്കാരൻ കസ്റ്റഡിയിൽ

മുൻപ് റെയിലേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ഇതര സംസ്ഥാനക്കാരനെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Published

on

കണ്ണൂർ ട്രെയിൻ തീവയ്പ് കേസില്‍ ഒരാളെ പോലീസ് കസ്റ്റ‍ഡിയില്‍ എടുത്തു. മുൻപ് റെയിലേ സ്റ്റേഷന് സമീപത്ത് തീ ഇട്ട ഇതര സംസ്ഥാനക്കാരനെയാണ് കണ്ണൂർ ടൗൺ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.കണ്ണൂർ – ആലപ്പുഴ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിന്‍റെ ഒരു ബോഗി ഇന്ന് പുലര്‍ച്ചെ കത്തിയത്.തീവണ്ടിയ്ക്ക് തീവെച്ചതെന്ന് കരുതുന്നയാളുടെ സിസിഡിവി ദൃശ്യം പൊലീസിന് ലഭിച്ചിട്ടുണ്ട്

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

35- നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയില്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാം: ചീഫ് ഇലക്ടറല്‍ ഓഫീസര്‍

നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിന്മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.

Published

on

നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍ പട്ടികയിന്മേല്‍ പരാതികള്‍ ഉണ്ടെങ്കില്‍ അപ്പീല്‍ നല്‍കാമെന്ന് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ഡോ. രത്തന്‍ യു കേല്‍ക്കര്‍ പറഞ്ഞു.
263 ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLO) വീടുകള്‍തോറും നടത്തിയ ഫീല്‍ഡ് സര്‍വേയ്ക്ക് ശേഷം, അവകാശവാദങ്ങളും എതിര്‍പ്പുകളും ക്ഷണിച്ചുകൊണ്ട് ഇലക്ട്രോല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (ERO) കരട് വോട്ടര്‍ പട്ടിക 08.04.2025ന് പ്രസിദ്ധീകരിച്ചു. എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് കരട് വോട്ടര്‍ പട്ടിക പരിശോധിക്കുന്നതിനായി 789 ബൂത്ത് ലെവല്‍ ഏജന്റുമാരെ (BLA) നിയമിച്ചു.

എല്ലാ അവകാശവാദങ്ങളും എതിര്‍പ്പുകളും പരിഹരിച്ച ശേഷം, അന്തിമ വോട്ടര്‍ പട്ടിക അസിസ്റ്റന്റ് ഇലക്ട്രല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ (AERO) 05.05.2025 ന് പ്രസിദ്ധീകരിക്കുകയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പകര്‍പ്പ് കൈമാറുകയും ചെയ്തിട്ടുള്ളതാണ്.
1950 ലെ RP ആക്ട് സെക്ഷന്‍ 24 (a) പ്രകാരം, ഇലക്ട്രല്‍ രജിസ്ട്രാര്‍ ഓഫീസറുടെ തീരുമാനത്തിനെതിരെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് ഇപ്പോള്‍ ആര്‍ക്കും അപ്പീല്‍ നല്‍കാവുന്നതാണെന്നും ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ തീരുമാനത്തില്‍ ആരെങ്കിലും തൃപ്തരല്ലെങ്കില്‍, ചീഫ് ഇലക്ടറല്‍ ഓഫീസര്‍ക്ക് അപ്പീല്‍ നല്‍കാവുന്നതാണെന്നും ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ അറിയിച്ചു.

Continue Reading

Health

സംസ്ഥാനത്ത് വീണ്ടും നിപ; വൈറസ് ബാധ വളാഞ്ചേരി സ്വദേശിക്ക്

പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍

Published

on

മലപ്പുറം: കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42കാരിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ ചികിത്സയിലാണ് ഇവര്‍. കഴിഞ്ഞ നാലുദിവസമായി പനിയും ശ്വാസതടസ്സവും നേരിട്ടതിനെ തുടര്‍ന്നാണ് യുവതിയെ പെരിന്തല്‍മണ്ണയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിപ ലക്ഷണങ്ങള്‍ കണ്ടതോടെ സ്രവം പരിശോധനയ്ക്കായി പുനെയിലേക്ക് അയക്കുകയായിരുന്നു. അവിടെ നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ചികിത്സയില്‍ തുടരുന്ന യുവതിക്ക് കടുത്ത പനി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുവര്‍ഷത്തിനിടെ മൂന്നാം തവണയാണ് മലപ്പുറത്ത് നിപ സ്ഥിരികരിച്ചത്. നേരത്തെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചിരുന്നു.

Continue Reading

crime

വയനാട് മകന്‍ പിതാവിനെ വെട്ടിക്കൊന്നു

Published

on

വയനാട്: മാനന്തവാടിയിൽ പിതാവിനെ മകന്‍ വെട്ടിക്കൊന്നു. എടവക സ്വദേശി ബേബിയാണ് ( 63)കൊല്ലപ്പെട്ടത്. മകൻ റോബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാത്രി 11 മണിയോടെ വീട്ടിലെത്തിയ റോബിന് പിതാവ് വാതില്‍തുറന്ന് കൊടുത്തിരുന്നില്ലെന്നും തുടര്‍ന്ന് മകന്‍ വാതില്‍ ചവിട്ടിപ്പൊളിച്ചെന്നും നാട്ടുകാര്‍ പറയുന്നു. ഇതിച്ചൊല്ലിയുള്ള വാക്കേറ്റത്തിലാണ് ബേബിക്ക് കുത്തേറ്റത്.

ബേബിയുടെ നെഞ്ചിൽ കുത്തേറ്റതിന് പിന്നാലെ മാനന്തവാടി മെഡിക്കൽ കോളജിൽ എത്തിച്ചിരുന്നു. ഇവിടെ ചികിത്സക്ക് ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റെഫര്‍ ചെയ്യുകയായിരുന്നു. ഐസിയു ആംബുലന്‍സ് എത്തിക്കുന്നതിന് മുന്‍പ് തന്നെ ബേബി മരിച്ചിരുന്നു.

Continue Reading

Trending