കണ്ണൂര്‍: പര്‍ദ വിവാദം ഉയര്‍ത്തി സത്രീവോട്ടര്‍മാര്‍ ബൂത്തിലെത്തുന്നത് തടയാനുള്ള സിപിഎമ്മിന്റെ ശ്രമം പാളി. പര്‍ദ ധരിച്ച് എത്തുന്നവരെ വോട്ടു ചെയ്യാന്‍ അനുവദിക്കരുതെന്ന് വിവാദ പരാമര്‍ശം ഉയര്‍ത്തി വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുള്ള ശ്രമമാണ് പാളിയത്. പര്‍ദ ധരിച്ച് ബൂത്തില്‍ എത്തുന്നതിനു വിലക്കുണ്ട് എന്ന രീതിയില്‍ വിവാദം ഉണ്ടാക്കുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം. ഇതു വഴി ചെറിയ വിഭാഗമെങ്കിലും ബൂത്തിലെത്തുന്നത് തടയാന്‍ കഴിയുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാ ബൂത്തുകളിലും രാവിലെ തന്നെ പര്‍ദ ധരിച്ച് എത്തിയവരുടെ നീണ്ട നിരയുണ്ടായിരുന്നു. എന്നാല്‍, മുഖാവരണം ധരിച്ച് എത്തുന്നവര്‍ കുറവായിരുന്നു. എത്തിയവരാവട്ടെ ബൂത്തില്‍ പരിശോധനയ്ക്കു വിധേയമായി.
വോട്ടു ചെയ്യാന്‍ വരിയില്‍ നില്‍ക്കുമ്പോള്‍ മുഖപടം മാറ്റണമെന്നും ക്യാമറയില്‍ മുഖം കൃത്യമായി പതിയുന്ന തരത്തില്‍ മാത്രമേ വോട്ടു ചെയ്യുവാന്‍ അനുവദിക്കാവൂ എന്നും പ്രസ്താവനയുമായി രംഗത്ത് എത്തിയിരുന്നു. സ്ത്രീവോട്ടര്‍മാര്‍ എത്തിയാല്‍ മുഖാവരണം വിവാദം ഉയര്‍ത്തി വോട്ടെടുപ്പ് വൈകിപ്പിനും ഇതു വഴി സത്രീ വോട്ടര്‍മാര്‍ക്കിടയില്‍ ആശങ്കയുണ്ടാക്കാനുമാണ് ശ്രമം ഉണ്ടായത്. എന്നാല്‍ രാവിലെ തന്നെ ഇതെല്ലാം അതിജീവിച്ച് വനിതകളുടെ നീണ്ട നിരയായിരുന്നു നാല് ബൂത്തുകളിലും ദൃശ്യമായത്. കനത്ത സുരക്ഷയില്‍ നടന്ന തെരഞ്ഞെടുപ്പ് ആയതു കൊണ്ട് തന്നെ വലിയ അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്തില്ല. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലെ രണ്ടു ബൂത്തുകളിലും പിലാത്തറയിലും രാവിലെ തന്നെ സത്രീകളുടെ വലിയ നിരതന്നെയായിരുന്നു. ഉച്ചയ്ക്ക് മുന്നേ സ്ത്രീകളുടെ വോട്ടുകള്‍ പെട്ടിയിലായിയിരുന്നു.