Connect with us

kerala

വാഹനാപകടത്തിൽ ആകാശ് തില്ലങ്കേരിക്ക് പരിക്ക്

ഞായറാഴ്ച പുലർച്ചെയോടെയാണ് അപകടം

Published

on

കണ്ണൂർ കൂത്തുപറമ്പിൽ വാഹനാപകടത്തിൽ ഷുഹൈബ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരിക്ക് പരിക്ക്. ഞായറാഴ്ച പുലർച്ചയോടെ കണ്ണൂർ കൂത്തുപറമ്പ് നീർവേലിയില്ലാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റു നാല് പേർക്കും പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റ ആകാശ് തില്ലെങ്കേരി അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ പരിക്ക് ഗുരുതരമാണ്. കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ആകാശ് തില്ലങ്കേരിയെ  ചോദ്യം ചെയ്തിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിതീഷ് റെഡ്ഡിക്ക് കന്നി സെഞ്ച്വറി; വാഷിങ്ടണ്‍ സുന്ദറിന് ഫിഫ്റ്റി; തകര്‍ച്ചയില്‍ നിന്ന് ഇന്ത്യ കരകയറി

ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

Published

on

ഇന്ത്യൻ ക്രിക്കറ്റിന്റെ പുത്തൻ താരോദയമായ ആന്ധ്രാ സ്വദേശി നിതീഷ് കുമാർ റെഡ്ഡിക്ക് മെല്‍ബൺ ടെസ്റ്റിൽ തകർപ്പൻ സെഞ്ച്വറി. വെളിച്ചക്കുറവ് മൂലം മൂന്നാംദിനം കളിനിര്‍ത്തുമ്പോള്‍ 358ന് ഒന്‍പത് എന്ന നിലയിലാണ് ഇന്ത്യ. ഓസീസിന് 116 റണ്‍സ് പിന്നിലാണെങ്കിലും മൂന്നാം ദിനം അവിശ്വസനീയമായ ചെറുത്തുനില്‍പ്പാണ് ഇന്ത്യ നടത്തിയത്.

രണ്ടാം ദിനം 164 ന് 5 എന്ന നിലയില്‍ ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് മൂന്നാം ദിനം ആദ്യം നഷ്ടമായത് ഋഷഭ് പന്തിനെയാണ് (28). വൈകാതെ 17 റണ്‍സുമായി രവീന്ദ്ര ജഡേജയും പുറത്തായതോടെ ഇന്ത്യ 221ന് ഏഴ് എന്ന നിലയിലായിരുന്നു. പക്ഷേ എട്ടാം വിക്കറ്റില്‍ നിതീഷ് കുമാര്‍ റെഡ്ഢിയും വാഷിങ്ടണ്‍ സുന്ദറും ചേര്‍ന്ന് ഇന്ത്യന്‍ ഇന്നിങ്‌സിനെ താങ്ങിയെടുത്തു. ഓസീസ് ബൗളര്‍മാരുടെ ക്ഷമയെ പരീക്ഷിച്ച ഇരുവരും ചേര്‍ന്ന് 127 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഇതിലൂടെ ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയും മറികടന്നു.

കന്നി അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടിയ നിതീഷിന് വാഷിങ്ടണ്‍ സുന്ദര്‍ ഒരറ്റത്ത് ശാന്തമായ പിന്തുണ നല്‍കുകയായിരുന്നു. 162 പന്തില്‍ നിന്നും 50 റണ്‍സുമായി വാഷിങ്ടണ്‍ സുന്ദര്‍ പുറത്താകുമ്പോള്‍ നിതീഷ് കുമാര്‍ സെഞ്ച്വറിക്ക് തൊട്ടരികെയായിരുന്നു. തുടര്‍ന്നെത്തിയ ബുംറ പൂജ്യത്തിന് പുറത്തായതോടെ ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിച്ചെങ്കിലും സിറാജിനെ കൂട്ടുപിടിച്ച് നിതീഷ് കന്നി സെഞ്ച്വറി പൂര്‍ത്തിയാക്കി. 10 ബൗണ്ടറികളും ഒരു സിക്‌സറുകമാണ് നിതീഷിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മൂന്ന് വിക്കറ്റുകള്‍ വീതവും നേഥന്‍ ലിയോണ്‍ രണ്ട് വിക്കറ്റും വീഴ്ത്തി.

Continue Reading

kerala

‘പെരിയ ഇരട്ടക്കൊല ചെയ്തതും ചെയ്യിപ്പിച്ചതും സി.പി.എം, കൂട്ടുനിന്നത് സര്‍ക്കാര്‍’; വി.ഡി സതീശന്‍

കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു. 

Published

on

പെരിയ ഇരട്ടക്കൊല കേസില്‍ വിധിയിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കൊലപാതകം ചെയ്തതും ചെയ്യിപ്പിച്ചതും സിപിഎമ്മാണെന്നും കുറ്റകരമായ ഗൂഢാലോചനയാണ് നടത്തിയത് സിപിഎം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. എങ്ങനെ കൊല്ലണമെന്ന് തീരുമാനിച്ചത് സിപിഎമ്മാണ്. കൊന്നു കഴിഞ്ഞതിനുശേഷം പ്രതികളെ എവിടെ ഒളിപ്പിക്കണമെന്ന് തീരുമാനിച്ചതും സിപിഎമ്മാണെന്നും വി ഡി സതീശൻ ആരോപിച്ചു.

പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണ്. ഈ പാർട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് ഓർക്കുമ്പോൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടി വരുന്നു. ഇത് കുടുംബവും കോൺഗ്രസ് പാർട്ടിയും നടത്തിയ പോരാട്ടത്തിന്റെ ധാർമിക വിജയമാണ്. പാർട്ടിയുടെ എല്ലാ കാര്യങ്ങൾക്കും കൂട്ടുനിന്നത് സിപിഎം ഭരിക്കുന്ന സർക്കാരാണെന്ന് അദ്ദേഹം പറഞ്ഞു.

കേസ് നടത്തുന്നതിന് വേണ്ടി ചെലവഴിച്ച പണം തിരികെ അടയ്ക്കാൻ തയ്യാറാവണം.പൊതുജനങ്ങളുടെ നികുതിപ്പണം വരെ അതിനു വേണ്ടി ചിലവഴിച്ചു. ആ കുടുംബത്തോട് പാർട്ടി സെക്രട്ടറിയും പാർട്ടിയും ക്ഷമാപണം നടത്തണം. ഭരണകൂടം അപ്പീൽ പോകുമെന്ന് പറഞ്ഞാൽ ഏതു കുറ്റം ചെയ്തവനെയും സംരക്ഷിക്കും എന്ന നയത്തിന്റെ ഭാഗമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു.

ഏറെ കോളിളക്കം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസിൽ മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ ഉൾപ്പെടെ 14 പ്രതികൾ കുറ്റക്കാരെന്നാണ് കൊച്ചി സിബിഐ കോടതിയുടെ കണ്ടെത്തൽ. പത്ത് പ്രതികളെ കൊച്ചി സിബിഐ കോടതി കുറ്റവിമുക്തരാക്കി. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കെതിരെയും പത്ത്, പതിനഞ്ച് പ്രതികൾക്കെതിരെയും കൊലക്കുറ്റവും ഗൂഢാലോചനയും തെളിഞ്ഞു. മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാബരൻ, മുൻ എംഎൽഎ കെവി കുഞ്ഞിരാമൻ, മുന്‍ ഏരിയ സെക്രട്ടറി കെ. മണികണ്ഠന്‍, മുൻ ലോക്കൽ സെക്രട്ടറിമാരായ രാഘവന്‍ വെളുത്തോളി, കെവി ഭാസ്ക്കരൻ ഉൾപ്പെടെ അഞ്ച് പ്രതികൾ സിപിഎം നേതാക്കളാണ്. അടുത്ത വെള്ളിയാഴ്ചയാണ് ശിക്ഷാ വിധി.

Continue Reading

kerala

മന്‍മോഹന്‍ സിങിന് വിട ചൊല്ലി രാജ്യം; ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടന്നു

അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

Published

on

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിൻ്റെ സംസ്‌കാരം നടന്നു. നിഗംബോധ് ഘട്ടിലാണ് അന്ത്യകർമങ്ങൾ നടന്നത്. സംസ്കാര ചടങ്ങുകൾക്കായി വിലാപയാത്ര നിഗംബോധ്ഘട്ടിലേക്ക് പുറപ്പെട്ടിരുന്നു. അവിടെ ചെന്നതിനുശേഷം ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം നടന്നത്.

മോത്തിലാൽ മാർഗിലെ മൂന്നാം നമ്പർ ഔദ്യോഗിക വസതിയിൽ നിന്ന് രാവിലെ മൃതദേഹം കോൺഗ്രസ് ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു. എഐസിസി ആസ്ഥാനത്ത് പൊതുദർശനം പൂർത്തിയായതിനു ശേഷം മൃതദേഹം വിലാപയാത്രയായി നിഗംബോധ് ഘട്ടിലേക്ക് പുറപ്പെടുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇന്ത്യൻ പ്രസിഡൻ്റ് ദ്രൗപദി മുർമു സോണിയാ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവർ സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തു

Continue Reading

Trending