Connect with us

kerala

കണ്ണൂരിൽ ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞ പൊലീസുകാർക്ക് നേരെ ആക്രമണം

കണ്ണൂര്‍ നഗരത്തിനടുത്ത് അത്താഴകുന്നില്‍ ടൗണ്‍ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ടാണ് അക്രമിച്ചത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.

Published

on

കണ്ണൂരിൽ ക്ലബിൽ മദ്യപിക്കുന്നത് തടഞ്ഞ പൊലീസുകാർക്ക് നേരെ അക്രമണം.കണ്ണൂര്‍ നഗരത്തിനടുത്ത് അത്താഴകുന്നില്‍ ടൗണ്‍ എസ് ഐയെയും കൂടെയുണ്ടായിരുന്ന പൊലിസുകാരെും ക്ലബ്ബില്‍ പൂട്ടിയിട്ടാണ് അക്രമിച്ചത്.ഇന്നലെ അർധ രാത്രിയോടെയാണ് സംഭവം.പട്രോളിംഗിനിടെ ക്ലബ്ബില്‍ വെച്ച് മദ്യപിക്കുന്നത് കണ്ട് ക്ലബ്ബില്‍ കയറിയപ്പോള്‍ പുറത്ത് നിന്ന് വാതില്‍പൂട്ടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.ടൗണ്‍ എസ്. ഐ സി എച്ച് നജീബ് സിവില്‍ പോലീസ് ഓഫീസര്‍ അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്.ഇവർ കണ്ണൂര്‍ ജില്ലാആശുപത്രിയില്‍ ചികിത്‌സ തേടി. സംഭവവുമായി ബന്ധപ്പെട്ട് . കെ. അഭിജിത്ത്, ടി.അഭയ് ,അൻസീർ എന്നിവർക്കെതിരെ കേസ് രജിസ്റ്റർ ചെയതു.ഇവരെ ടൗണ്‍ പൊലിസ് കസ്റ്റഡിയിലെടുത്തു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ചാവക്കാട് ദേശീയ പാതയിലും വിള്ളല്‍; റിപ്പോര്‍ട്ട് തേടി തൃശൂര്‍ ജില്ലാ കളക്ടര്‍

മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ

Published

on

തൃശൂർ ചാവക്കാട് മണത്തലയിൽ വിള്ളൽ കണ്ട സംഭവത്തിൽ ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി തൃശൂർ ജില്ലാ കളക്ടർ. വിഷയത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊലീസിനോടും, തഹസിൽദാരോടും ആവശ്യപ്പെട്ടു. ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യനാണ് ദേശീയപാത അധികൃതരോടും പൊലീസിനോടും റിപ്പോർട്ട് തേടിയത്.

മേൽപ്പാലത്തിലൂടെ നടക്കാൻ ഇറങ്ങിയ പ്രദേശവാസികളാണ് മണത്തലയിൽ നിർമാണം നടക്കുന്ന ദേശീയപാത 66 ൽ വിള്ളലുണ്ടെന്ന് കണ്ടെത്തിയത്. അമ്പതോളം മീറ്റർ ദൂരത്തിലാണ് വിള്ളൽ ഉണ്ടായിരിക്കുന്നത്. നിർമ്മാണം പൂർത്തിയായി വരുന്ന പാലത്തിൽ ടാറിങ് പ്രവർത്തികൾ പൂർത്തീകരിച്ച ഭാഗത്താണ് വിള്ളൽ. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ ദേശീയപാത അധികൃതത്തിൽ പാറപ്പൊടിയിട്ട് വിള്ളൽ അടയ്ക്കാൻ ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. മഴ തുടരുന്ന സാഹചര്യത്തിൽ വിള്ളലിലൂടെ വെള്ളം ഇറങ്ങി  മണ്ണിടിച്ചിൽ ആശങ്കയിലാണ് പ്രദേശവാസികൾ.

Continue Reading

kerala

റാപ്പ് സംഗീതത്തിന് പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ല; വേടനെതിരെ വിവാദ പ്രസ്താവനയുമായി കെ.പി ശശികല

റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ.പി ശശികല.

Published

on

റാപ്പര്‍ വേടനെതിരെ അധിക്ഷേപ പ്രസ്താവനയുമായി ഹിന്ദു ഐക്യവേദി മുഖ്യ രക്ഷധികാരി കെ.പി ശശികല. ‘വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുമ്പില്‍ സമാജം അപമാനിക്കപ്പെടുന്നു.സാധാരണക്കാരന് പറയാനുള്ളത് കേള്‍ക്കണം അല്ലാതെ കഞ്ചാവോളികള്‍ പറയുന്നതേ കേള്‍ക്കൂവെന്ന ഭരണകൂടത്തിന്റെ രീതി മാറ്റണം. റാപ്പ് സംഗീതത്തിന് പട്ടികജാതി പട്ടിക വര്‍ഗ വിഭാഗവുമായി പുലബന്ധമില്ലെന്നും’ കെ പി ശശികല പറഞ്ഞു. പാലക്കാട് നടന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലായിരുന്നു ശശികലയുടെ വിവാദ പരാമര്‍ശം.

റാപ്പ് സംഗീതമാണോ പട്ടികജാതിക്കാരുടെയും പട്ടികവര്‍ഗക്കാരുടെയും തനതായ കലാരൂപം? ഇന്ന് വേടന്മാരുടെ തുണിയില്ലാ ചാട്ടങ്ങള്‍ക്ക് മുന്നിലാണ് സമൂഹം അപമാനിക്കപ്പെടുന്നത്. ചാടികളിക്കട കുഞ്ഞിരാമ എന്ന് പറഞ്ഞിട്ട് ആ കുഞ്ഞിരാമന്മാരെ ചാടികളിപ്പിക്കുകയും ചുടുചോര മാന്തിപ്പിക്കുകയും ചെയ്യുന്ന ഇത്തരം സംവിധാനങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായെന്നും കെ.പി ശശികല പറഞ്ഞു. ഭരണകൂടത്തിന് മുന്നില്‍ കെഞ്ചാനല്ല, ആജ്ഞാപിക്കാന്‍ വേണ്ടി തന്നെയാണ് ഹിന്ദു ഐക്യവേദി വന്നിരിക്കുന്നതെന്നും കെ പി ശശികല പ്രസ്താവന നടത്തി.

Continue Reading

kerala

വാര്‍ഡ് വിഭജന അന്തിമ വിജ്ഞാപനത്തില്‍ സര്‍ക്കാര്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്തു: പിഎംഎ സലാം

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു.

Published

on

കരട് വിജ്ഞാപനത്തിലെ ആക്ഷേപങ്ങള്‍ പരിഹരിക്കാതെയാണ് ഗ്രാമപഞ്ചായത്തുകളുടെ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറത്തിറക്കിയതെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം ആരോപിച്ചു. ആക്ഷേപം സ്വീകരിക്കലും പരിശോധനയും ഹിയറിംഗുമെല്ലാം പ്രഹസനമാണെന്ന് വ്യക്തമായിരിക്കുകയാണ്. ഭരണത്തിന്റെ ബലത്തില്‍ സി.പി.എം നടത്തിയ ജനാധിപത്യക്കശാപ്പാണിത്. ഗുരതരമായ ആക്ഷേപങ്ങളൊന്നും പരിഗണിക്കാതെ ചില പഞ്ചായത്തുകളില്‍ മാത്രം നിസാരമായ മാറ്റങ്ങള്‍ വരുത്തിയാണ് അന്തിമ വിജ്ഞാപനം തയ്യാറാക്കിയത്- അദ്ദേഹം കുറ്റപ്പെടുത്തി.

വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനത്തിനെതിരെ വ്യാപക പരാതികളാണ് സംസ്ഥാനത്തുടനീളം ഉയര്‍ന്നത്. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ സി.പി.എമ്മിന്റെ രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് മിക്കയിടങ്ങളിലും റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാര്‍ട്ടി ഓഫീസില്‍ നിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട് ഭരണസ്വാധീനത്തില്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുകയാണുണ്ടായത്. പതിനാറായിരത്തിലേറെ പരാതികള്‍ കമ്മീഷന്‍ മുമ്പാകെ എത്തിയിട്ടുണ്ട്. ഇതില്‍ നടത്തിയ പരിശോധനയും ജില്ല തലങ്ങളില്‍ നടത്തിയ ഹിയറിംഗുമെല്ലാം ജനങ്ങളെ കബളിപ്പിക്കുന്ന നടപടി മാത്രമായിരുന്നു. പരിശോധന ഉദ്യോഗസ്ഥരുടെ ഭേദഗതി നിര്‍ദ്ദേശം സംബന്ധിച്ച് സെക്രട്ടറിമാരുടെ അഭിപ്രായം തേടിയ നടപടിയും വിചിത്രമാണ്.-പി.എം.എ സലാം പറഞ്ഞു.

സിപിഎം നിര്‍ദ്ദേശ പ്രകാരം റിപ്പോര്‍ട്ട് തയ്യാറാക്കിയ സെക്രട്ടറിമാര്‍ ഭേദഗതി സംബന്ധിച്ചും പാര്‍ട്ടിയുടെ താല്‍പ്പര്യപ്രകാരമാണ് മറുപടി നല്‍കിയത്. ഇതിനെ വിശ്വാസത്തിലെടുത്ത നിലപാട് പരിഹാസ്യമാണ്. സര്‍ക്കാറിനെതിരായ ജനവികാരം സംസ്ഥാനത്ത് ശക്തമാണ്. ഇത് മൂലം തദ്ദേശ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടി നേരിടുമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. ഇത് മറികടക്കാന്‍ കൃത്രിമ മാര്‍ഗ്ഗത്തിലൂടെ ജനാധിപത്യ അട്ടിമറിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇതെല്ലാം ജനം വിലയിരുത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പില്‍ വലിയ ആഘാതമാണ് സി.പി.എമ്മിനെ കാത്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading

Trending