Connect with us

Culture

കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തം; വീട്ടമ്മ മരിച്ചു

Published

on

ഇടുക്കി: കണ്ണന്‍ ദേവന്‍ കമ്പനിയുടെ എസ്റ്റേറ്റ് വീട്ടില്‍ തീപിടുത്തമുണ്ടായതിനെ തുടര്‍ന്ന് വീട്ടമ്മ വെന്തുമരിച്ചു. ചൊക്കനാട് എസ്റ്റേറ്റില്‍ സൗത്ത് ഡിവിഷനില്‍ ഗണേഷന്റെ ഭാര്യ ഷണ്‍മുഖവള്ളി(58)യാണ് ഉറക്കത്തില്‍ വെന്തുമരിച്ചത്. രാവിലെ 8 മണിയോടെ ഗണേഷന്‍ കമ്പനിയില്‍ ജോലിക്കായി പോയിരുന്നു. 8.30തോടെ വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട കമ്പനിയിലെ തൊഴിലാളികള്‍ അന്വേഷിച്ചതോടെയാണ് സംഭവം അറിഞ്ഞത്.

വീട്ടിലെ ഷണ്‍മുഖവള്ളിയുടെ കിടപ്പുമുറി മുഴുവന്‍ തീപടര്‍ന്ന് പുക നിറഞ്ഞിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ പുക അണക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് അഗ്‌നിശമന സേന എത്തിയാണ് തീയണച്ചത്. ഉറങ്ങിക്കിടന്ന രീതിയിലായിരുന്നു ഷണ്‍മുഖവള്ളിയെ കണ്ടെത്തിയത്. മൂന്നാര്‍ ദേവികുളം പൊലീസ് സ്ഥലത്തെത്തി. ഷോട്ട് സര്‍ക്യൂട്ടാണ് മരണകാരണമെന്നാണ് സൂചന. പൊലീസിന്റെ വിദഗ്ധ സംഘം മൂന്നാറിലേക്ക് തിരിച്ചിട്ടുണ്ട്. രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്. രണ്ടു പേരും തമിഴ്‌നാട്ടിലാണ്.

india

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രി- ഡോ.ശശി തരൂർ

കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

Published

on

മൻമോഹൻ സിങ് സാധാരണക്കാർക്ക് വേണ്ടി നിലകൊണ്ട പ്രധാനമന്ത്രിയെന്ന് ഡോ.ശശി തരൂർ എം.പി. കേരള ഗാന്ധി സ്മാരക നിധി സംഘടിപ്പിച്ച ‘മൻമോഹൻ സിംഗിന്റെ ഗാന്ധി മനസ്’ എന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ സമ്പദ്ഘടന മെച്ചപ്പെടുത്താനും രാജ്യത്തെ ജനങ്ങളുടെ ദാരിദ്ര്യവും പട്ടിണിയും കുറച്ചു കൊണ്ടുവരാനും അദ്ദേഹത്തിൻറെ ഭരണകാലത്ത് സാധിച്ചു. അദ്ദേഹത്തിൻറെ ഗാന്ധി മനസാണ് പാവപ്പെട്ട ഗ്രാമീണ ജനതയുടെ സാമൂഹ്യ ഉന്നതിക്കുവേണ്ടി നടപ്പിലാക്കിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലൂടെ വെളിപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

കേരള ഗാന്ധി സ്മാരക നിധി ചെയർമാൻ ഡോ.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കേരളത്തോട് ഏറ്റവും കൂടുതൽ അനുഭാവം പ്രകടിപ്പിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ.മൻമോഹൻ സിങ് എന്ന് എം.എം ഹസൻ അനുസ്മരിച്ചു. ടി.കെ.എ നായർ, കെ.എം. ചന്ദ്രശേഖർ, ജസ്റ്റിസ് എം.ആർ. ഹരിഹരൻ നായർ, ടി. ശരത്ചന്ദ്ര പ്രസാദ്, സ്വാമി അശ്വതി തിരുനാൾ, വഞ്ചിയൂർ രാധാകൃഷ്ണൻ, മാധവ ദാസ്, വി.കെ. മോഹൻ, ബി. ജയചന്ദ്രൻ, ടി.ആർ സദാശിവൻ നായർ എന്നിവർ പങ്കെടുത്തു. ചടങ്ങിനോടനുബന്ധിച്ച് പുഷ്പാർച്ചനയും സർവമത പ്രാർത്ഥനയും നടന്നു.

Continue Reading

Film

‘മഞ്ഞുമ്മല്‍ ബോയ്സൊ’ന്നും ബോളിവുഡ് ചിന്തിക്കുകപോലുമില്ല; മടുത്തു, ഇനി ദക്ഷിണേന്ത്യയിലേക്ക് അനുരാഗ് കശ്യപ്

ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് തലപര്യം എന്നുമാണ് താരം പറഞ്ഞത്.

Published

on

ബോളിവുഡ് ഇൻഡസ്ട്രിയോട് തനിക്ക് ഇപ്പോൾ വെറുപ്പാണെന്ന് വ്യക്തമാക്കി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. മുംബൈയിൽ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ഷിഫ്റ്റ് ചെയ്യാൻ ഒരുങ്ങുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുരാഗ് കശ്യപ്. തനിക്കിപ്പോൾ ഇവിടെ പരീക്ഷണം നടത്താൻ ബുദ്ധിമുട്ടാണ്. ബോളിവുഡ് തന്നെപോലുള്ളവർക്ക് പറ്റിയ ഇൻഡസ്ട്രിയല്ല. അവിടെ സ്റ്റാറുകൾക്ക് ബ്ലോക്ക്‌ബസ്റ്റർ ഉണ്ടാക്കാൻ വേണ്ടിയാണ് സിനിമ എടുക്കുന്നത് എന്നും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യാനാണ് താല്‍പര്യം
എന്നുമാണ് താരം പറഞ്ഞത്.

പുതിയത് പരീക്ഷിക്കാനോ റിസ്ക് എടുക്കാനോ ഒന്നും അവർക്ക് താല്പര്യമില്ല. ഉദാഹരണത്തിന്, മഞ്ഞുമ്മൽ ബോയ്സ് പോലൊരു സിനിമ. അങ്ങനെയൊരു സിനിമയേക്കുറിച്ച് ബോളിവുഡ് ചിന്തിക്കുക പോലുമില്ല. പക്ഷേ ഹിറ്റായാൽ അത് റീമേക്ക് ചെയ്യുന്നതിനേക്കുറിച്ച് അവർ ചിന്തിക്കും. ആദ്യത്തെ തലമുറയിൽപ്പെട്ട അഭിനേതാക്കൾ വരെ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കാണുമ്പോൾ വിഷമം തോന്നും. ആർക്കും അഭിനയിക്കാൻ ആഗ്രഹമില്ല, എല്ലാവരും താരങ്ങളാകാൻ ആഗ്രഹിക്കുന്നുവെന്നുമാണ് താരം പറഞ്ഞത്.

ചെലവും നിർമാതാക്കൾക്കുണ്ടാകുന്ന ലാഭത്തെക്കുറിച്ചൊക്കെ ചിന്തിക്കേണ്ടി വരുന്നു. സിനിമ തുടങ്ങുന്നതിന് മുൻപ് തന്നെ അതെങ്ങനെ വിൽക്കാം എന്നതിനെക്കുറിച്ച് എല്ലാം ചിന്തിക്കണം. അതുകൊണ്ടു തന്നെ ആകുമ്പോൾ സിനിമ നിർമിക്കുന്നതിന്റെ സന്തോഷം തന്നെ പോകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.

താൻ സുഹൃത്തായി കരുതിയിരുന്ന ഒരാൾ, ഇപ്പോൾ തന്നെ പ്രേതത്തെ പോലെയാണ് കാണുന്നത്. ഇവിടെ കൂടുതലും അങ്ങനെ തന്നെയാണ്, പക്ഷേ മലയാളത്തിൽ അങ്ങനെയല്ല”. എന്നാണ് അനുരാ​ഗ് കശ്യപ് പറഞ്ഞത്. തന്റെ സ്വന്തം ഇൻഡസ്ട്രിയോട് എതനിക്ക് ഇപ്പോൾ നിരാശയും വെറുപ്പും തോന്നുന്നു. ആ മാനസികാവസ്ഥയോടും വെറുപ്പാണ്. നേരത്തെ ചെയ്ത കാര്യങ്ങൾ റീമേക്ക് ചെയ്യുന്നതിലാണ് അവരുടെ ചിന്ത എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

താൻ ഇനി ദക്ഷിണേന്ത്യയിലേക്ക് പോകുന്നു. തനിക്ക് എനർജി ലഭിക്കുന്നൊരിടത്തേക്ക് പോകാൻ ആ​ഗ്രഹിക്കുന്നുവെന്നും അല്ലെങ്കിൽ ഒരു വൃദ്ധനായി താൻ മരിക്കേണ്ടി വരുമെന്നുമാണ് അനുരാഗ് കശ്യപ് പറഞ്ഞത്. ആഷിഖ് അബു സംവിധാനം ചെയ്ത റൈഫിൾ ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വില്ലനായി അനുരാ​ഗ് കശ്യപ് മലയാളത്തിൽ എത്തിയിരുന്നു.

Continue Reading

kerala

നാരങ്ങ ചുള തൊണ്ടയിൽ കുടുങ്ങി രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം.

Published

on

പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചി യിൽ രണ്ടര വയ സ്സുകാരി മധുരനാരങ്ങയുടെ ചുള (അല്ലി) തൊണ്ടയിൽ കുടുങ്ങി മരണപെട്ടു. കോലാക്കൽ സാദിഖിൻ്റെ മകൾ ആലി ശിഫ (രണ്ടര)യാണ് മരിച്ചത്. മധുര നാരങ്ങ പൊളിച്ച് ഇല്ലി പാത്രത്തിൽ നിന്ന് കുട്ടി തനിയെ കഴിക്കുന്നതിനിടയിലാണ് സംഭവം. ചേളാരിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാ നായില്ല. മാതാവ്: ഫൗസിയ.

Continue Reading

Trending